Total Pageviews

Thursday 26 May 2011

സന്തോഷകരമായ കുടുംബ ജീവിതത്തിനു, ചില മാര്‍ഗരേഖകള്‍...


.സന്തോഷകരമായ കുടുംബ ജീവിതത്തിനു, ചില മാര്‍ഗരേഖകള്‍...




1. ഭാര്യയെ 'എടി', 'നീ' എന്നൊക്കെ വിളിക്കുന്നതിനു പകരം 'കുട്ടാ, കുട്ടാ' എന്ന് മാത്രമേ വിളിക്കാവൂ. സംതൃപ്ത ദാമ്പത്യത്തിനു ശ്രീമാന്‍ കാലച്ചന്ദ്ര മേനോന്‍ എഴുതിയ 'ഏപ്രില്‍ പതിനെട്ട്' എന്ന മനശാസ്ത്ര നോവലില്‍ ഇത് പരാമര്‍ശിക്കുന്നുണ്ട്.



2. രാവിലെ എഴുന്നേറ്റു പല്ലുപോലും തേയ്ക്കാതെ ഇഡലിയും ചമ്മന്തിയും അടിച്ചു കേറ്റുമ്പോള്‍ 'കുട്ടാ എന്നെ വിളിക്കാതിരുന്നതെന്താ, ചട്ടിനിയ്ക്ക് തേങ്ങ ഞാന്‍ തിരുമ്മി തരുമായിരുന്നല്ലോ' എന്ന് പറയുക. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ തേങ്ങ തിരുമ്മേണ്ട യാതൊരു ആവശ്യവുമില്ല. പൊട്ടിയായ ഭാര്യ ഈ കമെന്റു കൊണ്ട് തന്നെ ത്രിപ്തയായിക്കൊള്ളും.



3. പത്രം വായിക്കുമ്പോള്‍, മുഴുവനും പേജും ഇറുക്കിപ്പിടിചോണ്ടിരിക്കാതെ ആ മെട്രോ മനോരമയുടെ പേജെങ്കിലും ഭാര്യയ്ക്ക് കൊടുക്കുക. രണ്ടു മിനിട്ട് കൊണ്ട് വായന കഴിഞ്ഞു തിരിച്ചു കിട്ടും. ഇല്ലെങ്കില്‍, 'ഈ വീട്ടില്‍ എനിക്ക് പത്രം പോലും വായിക്കാന്‍ കിട്ടുന്നില്ല' എന്ന് തുടങ്ങുന്ന ഒരു രണ്ടു മണിക്കൂര്‍ വഴക്ക് പ്രതീക്ഷിക്കാം.



4. സത്യസന്ധതയ്ക്ക് ദാമ്പത്യ ജീവിതത്തില്‍ വലിയ പ്രാധാന്യമില്ല. ഭാര്യുണ്ടാക്കിയ കാശ്മീരി ചില്ലി കൊപ്പെന്‍ ചിക്കെന്‍ വായിവെക്കാന്‍ പോലും കൊള്ളില്ലെങ്കിലും ആ കാര്യം മിണ്ടിപ്പോകരുത്‌. നിങ്ങള്ക്ക് തീരെ കഴിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ 'ഇത് ഞാന്‍ പൊതിഞ്ഞു ഓഫിസില്‍ കൊണ്ടുപോകാം, സുഹൃത്തുക്കള്‍ക്കും നല്കാമല്ലോ' എന്ന് പറയുക. ഓഫിസിലേക്കുള്ള വഴിയില്‍ ഇത് ഭാര്യയറിയാതെ കളയാം. അതല്ല, ഇനി നിങ്ങള്ക്ക് ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടെകില്‍ ഇതെന്റെ ഭാര്യയുണ്ടാക്കിയ കാശ്മീരി ചില്ലി കൊപ്പെന്‍ ചിക്കെന്‍ ആണെന്ന് പറഞ്ഞു അവര്‍ക്ക് കൊടുത്തേക്കുക. ഭാര്യയേയും പ്രീതിപ്പെടുതാം, പ്രതികാരവുമാകാം.



5. ഭാര്യ തടിച്ചു വീപ്പക്കുറ്റി പോലെയാനിരിക്കുന്നതെങ്കിലും, 'കുട്ടാ നീ വല്ലാതെ മെലിഞ്ഞു പോയി' എന്നിടയ്ക്കിടെ പറയുക. താന്‍ കെട്ടിയവനെക്കാളും തടിച്ചുവെന്ന തോന്നലുള്ള ഭാര്യമാര്‍ കൂടുതല്‍ കുടുംബ വഴക്കുകള്‍ ഉണ്ടാക്കുന്നവരാനെന്നു തെളിഞ്ഞിട്ടുണ്ട്.



6. നിങ്ങള്‍ പരീക്ഷയ്ക്ക് പഠിക്കുന്ന കൊണ്സേന്‍ട്രെഷനില്‍ ഐ പി എല്‍ കാണുമ്പോള്‍ അവള്‍ ഓഫിസിലെ കണകുണ കാര്യങ്ങള്‍ പറയുകയാണെങ്കില്‍ 'നീ ഒന്ന് ചിലയ്ക്കാതിരിക്കാമോ' എന്നാവരുത് നിങ്ങളുടെ പ്രതികരണം. പറയുന്ന കാര്യങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറയണംന്ന് ഭാര്യയ്ക്ക് ഒരു നിര്‍ബന്ധവുമില്ലെന്നു മനസിലാക്കുക. ഇടയ്ക്കിടയ്ക്ക് മൂളിക്കൊടുതാല്‍ ധാരാളം മതിയാവും. ഇനി അതും നിങ്ങളുടെ ശ്രദ്ധ കളയുമെന്നുന്ടെങ്കില്‍ ഇടവിട്ടുള്ള മൂളലുകള്‍ ഒരു ടേപ്പില്‍ പകര്‍ത്തി ഭാര്യ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ഓണ്‍ ചെയ്തു വെച്ചേക്കുക. ടേപ്പിന്റെ കാര്യം ഭാര്യ അറിയാന്‍ പാടില്ലെന്ന് പ്രതേയ്കം പറയേണ്ടല്ലോ.



7. ഒരുമിച്ചിരുന്നു ടി വി കാണുമ്പോള്‍, വല്ലപ്പോഴും ആ ടി വി റിമോട്ട് പിടിക്കാന്‍ ഭാര്യയെ അനുവദിക്കുക. സ്ത്രീ പുരുഷ സമത്വത്തിന്റെ പ്രതീകമായിട്ടാണ് മിക്ക ഭാര്യമാരും ടി വി റിമോട്ടിനെ കാണുന്നത്. അത് കൊണ്ട് ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പിടിക്കാന്‍ മാത്രം അനുവദിച്ചാല്‍ മതി. ചാനെല്‍ മാറ്റുന്നത് നിങ്ങള്ക്ക് തന്നെയാവാം.



8. വല്ലപ്പോഴും ഭാര്യയോടൊപ്പം ഒരു സില്ലി റൊമാന്റിക് സിനിമാ കാണുക. ഇത് നിങ്ങള്ക്ക് വളരെ പ്രയാസമുള്ള കാര്യമാണെങ്കിലും കുടുംബ ഭദ്രതയ്ക്ക് ഇതാവശ്യമാണ്. വല്ലാതെ ബോറടിക്കുന്നുടെങ്കില്‍ ചെറുതായി മയങ്ങാവുന്നതാണ്. ഇടവേളയ്ക്കു പോപ്‌ കോണ്‍, പഫ്സ്, തുടങ്ങിയവ വാങ്ങുന്നതും ഭാര്യയുടെ മനസ്സില്‍ നിങ്ങളുടെ ഇമേജു വര്‍ദ്ധിപ്പിക്കും.



9. ഭാര്യയുടെ സുഹൃത്തുക്കള്‍ വീട്ടില്‍ വരുമ്പോള്‍, കുശുംബികള്‍ 'എന്റെ ഭര്‍ത്താവോ നിന്റെ ഭര്‍ത്താവോ മെച്ചം' എന്ന് അളക്കാന്‍ വരുന്നതാണെന്ന് മനസിലാക്കി ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കുക. 'കുട്ടനില്ലെങ്കില്‍ എന്റെ ജീവിത കൊഞ്ഞാട്ടയായിപ്പോയേനെ' എന്ന ലൈനില്‍ കത്തി വയ്ക്കുക. കൂട്ടത്തില്‍ സുന്ദരികള്‍ ഉണ്ടെങ്കില്‍ അവരെ അവഗണിച്ചു വിരൂപകളോട് മാത്രം സംസാരിക്കുക. ഓര്‍ക്കുക, നൈമിഷിക സുഖമല്ല ജീവിതകാലം മൊത്തമുള്ള സമാധാനമാണ് നിങ്ങളുടെ ലക്‌ഷ്യം.



10. ഇടയ്ക്കിടയ്ക്ക്, 'കുട്ടാ സഹായിക്കണോ, കുട്ടാ സഹായിക്കണോ' എന്ന് അങ്ങോട്ട്‌ ചോദിച്ചെക്കുക . നിങ്ങളുടെ സ്നേഹത്തില്‍ പുളകം കൊണ്ട് ഭാര്യ എല്ലാ പണികളും പൂര്‍വാധികം ഉത്സാഹത്തോടെ തന്നെ ചെയ്തോളും. ഓര്‍ക്കുക, സ്ത്രീകളുടെ സൈകോളജി പ്രകാരം പ്രവര്‍ത്തിയല്ല, വാചകമാണ് കുടുംബ ഭദ്രതയ്ക്ക് ആവശ്യം.



11. അന്തിമമായി, ഭാര്യയ്ക്ക് നിങ്ങളെ ഉപദേശിക്കാനും നല്ലവഴിക്കു നടത്താനുമുള്ള അവകാശമുണ്ടെങ്കിലും നിങ്ങള്ക്ക് തിരിച്ചു ആ അവകാശമില്ല എന്ന് മനസിലാക്കുക. വിവരക്കേടുകൊണ്ടു പോലും 'കുട്ടാ നീ ചെയ്തത് തെറ്റായിപ്പോയി' എന്ന് പറയാതിരിക്കുക. കാരണം, സ്ത്രീകളുടെ സൈകോളജി പ്രകാരം അവര്‍ ഒരിക്കലും തെറ്റ് ചെയ്യില്ല.

be alert of it




(2) Avoid sitting with stingy people = പിശുക്കന്മാരായ ആളുകളുടെ കൂടെ ഇരിക്കുന്നത് ഒഴിവാക്കുക.

(3) Don’t sleep between people who sit = ഇരിക്കുന്ന ആളുകളുടെ ഇടയില്‍ ഉറങ്ങരുത്.

(4) Don’t eat and drink with your left hand = ഇടതു കൈ കൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യരുത്.

(5) Don’t eat those food you have taken out between your teeth = പല്ലുകളുടെ ഇടയില്‍ നിന്ന് പുറത്തെടുത്ത ഭക്ഷണം തിന്നരുത്.

(6) Don’t break your knuckles = വിരലുകളുടെ കെനുപ്പുകള്‍ പൊട്ടിക്കരുത്.

(7) Don’t look at the mirror in the night = രാത്രിയില്‍ കന്നാടിയില്‍ നോക്കരുത്.

(8) Don’t look at the sky while in salaath = നമസ്കരിക്കുമ്പോള്‍ ആകാശത്തേക്ക് നോക്കരുത്.

(9) Don’t spit in the toilet = വിസര്‍ജ്യ സ്ഥലത്ത് തുപ്പരുത്.

(10) Don’t clean your teeth with charcoal = പല്ലുകള്‍ കരി കൊണ്ട് വൃത്തിയാക്കരുത്.

(11) Sit and wear your trousers = ഇരിക്കുക പിന്നെ ട്രൗസറുകള്‍ അണിയുക.

(12) Don’t break tough things with your teeth = പല്ല് കൊണ്ട് ഉറപ്പുള്ള സാധനങ്ങള്‍ കടിച്ചു പൊട്ടിക്കരുത്.

(13) Don’t blow on your food when it’s hot = ഭക്ഷണം ചൂടുണ്ടെങ്കില്‍ അതിലേക്കു ഊതരുത്.

(14) Don’t look for faults of others = മറ്റുള്ളവരുടെ പാഴ്ച്ചകകളിലേക്ക് നോക്കരുത്.

(15) Don’t talk between worship = 

(16) Don’t speak in the toilet = വിസര്‍ജ്യ സ്ഥലത്ത് വെച്ച് സംസാരിക്കരുത്.

(17) Don’t speak tales about your friends = നിന്റെ സുഹൃത്തുകളെ പറ്റി കഥകള്‍ പറയരുത്.

(18) Don’t antagonize your friends = നിന്റെ സുഹൃത്തുകളെ നീ ദേഷ്യപ്പെടുത്തരുത്.

(19) Don’t look behind frequently while walking = നടക്കുമ്പോള്‍ പിന്നിലേക്ക്‌ തുടര്‍ച്ചയായി തിരിഞ്ഞു നോക്കരുത്.

(20) Don’t stamp your feet while walking = നടക്കുമ്പോള്‍ കാലുകളുടെ അടയാളം പതിക്കരുത്.

(21) Don’t be suspicious about your friends = സുഹൃത്തുക്കളെ പറ്റി സംശയാലു ആകരുത്.

(22) Don’t speak lies at anytime = ഒരിക്കലും കളവു പറയരുത്.

(23) Don’t smell and eat = മണത്തു നോക്കി ഭക്ഷിക്കരുത്.

(24) Speak clearly so others can understand = മറ്റുള്ളവര്‍ക്ക് മനസ്സിലാവുന്ന വിധത്തില്‍ വ്യക്തമായി സംസാരിക്കുക.

(25) Avoid travelling alone = ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കുക.

(26) Don’t decide on your own but consult others who know = സ്വയം തീരുമാനമെടുക്കരുത്, അറിവുള്ളവരോട് ചോദിക്കുക.

(27) Don’t be proud of yourself = സ്വയം ആത്മാഭിമാനം കൊള്ളരുത്.

(28) Don’t be sad about your food = നിന്റെ ഭക്ഷണത്തെ പറ്റി ഒരിക്കലും ദുഖിക്കരുത്.

(29) Don’t boast = സ്വയം വീമ്പ് പറയരുത്.

(30) Don’t chase the beggars = പിച്ചക്കാരെ പിന്തുടരരുത് / വിരട്ടരുത്.

(31) Treat your guests well with good heart = അധിധികളെ നന്നായി നല്ല മനസ്സോടെ സല്കരിക്കുക.

(32) Be patient when in poverty = ദാരിദ്യമായിരിക്കുമ്പോള്‍ ക്ഷമയുള്ളവനായിരിക്കുക.

(33) Assist a good cause = നല്ല കാര്യങ്ങള്‍ക്ക് സഹായിക്കുക.

(34) Think of your faults and repent = നിന്റെ തെറ്റുകളെ പറ്റി ചിന്തിക്കുക, പശ്ചാത്തപിക്കുക.

(35) Do good to those who do bad to you = നിന്നോട് തെറ്റ് ചെയ്തവരോട് നീ നല്ലത് ചെയ്യുക.

(36) Be satisfied with what you have = നിനക്ക് ഉള്ളത് കൊണ്ട് ത്രിപ്ടിപ്പെടുക.

(37) Don’t sleep too much- it will cause forgetfulness = അധികം ഉറങ്ങരുത്, അത് ഓര്‍മക്കേടിന് കാരണമാവും,

(38) Repent at least 100 times a day = ഒരു ദിവസം നൂറു പ്രവശ്യമെന്കിലും പാശ്ചതാപിക്കുക.

(39) Don’t eat in darkness = ഇരുട്ടത്ത് ഭക്ഷണം കഴിക്കരുത്.

(40) Don’t eat mouthful = വായ നിറയെ ഇട്ടു ഭക്ഷിക്കരുത്.

mother i am hungry


അമ്മേ എനിക്ക് വിശക്കുന്നു
kutti.jpg
മടി കാണിക്കുന്ന കുട്ടിയെ ഭക്ഷണം കഴിപ്പിക്കാനുള്ള എളുപ്പ വഴികള്‍ ചൈല്‍ഡ് സൈക്കോളജിസ്റ്റ് ഡോ.എ.നിര്‍മല വിശദീകരിക്കുന്നു...
രാവിലെ പ്രയാസപ്പെട്ട് ഉണ്ടാക്കിയ ദോശ എങ്ങനെയെങ്കിലും മൂന്നു വയസുകാരന്‍ ജിത്തുവിന്റെ വായില്‍ കയറ്റാനുള്ള തത്രപ്പാടിലാണ് പ്രീത. ദോശ ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ ജിത്തുവിന് ദോശ വേണ്ട. ഇടിയപ്പം മതി. ഇഷ്ടമില്ലാത്ത ദോശ തിന്നാന്‍ നിര്‍ബന്ധിക്കുന്നതിനാല്‍ ജിത്തുവിന് ദേഷ്യവും ഒപ്പം കരച്ചിലും. കരച്ചില്‍ നിര്‍ത്താന്‍ പ്രീത ടി.വി. വച്ചുകൊടുത്തു. പക്ഷെ ടി.വി. നോക്കിക്കൊണ്ടിരിക്കുന്നതല്ലാതെ ജിത്തു ദോശ കഴിക്കുന്നില്ല. പ്രീത പകരം പാല്‍ നല്‍കി. പക്ഷെ, പാലും ജിത്തു കുടിക്കുന്നില്ല. പ്രീതയ്ക്ക് ദേഷ്യവും കരച്ചിലും വന്നു.
ഭക്ഷണശീലം വളര്‍ത്തിയെടുക്കേണ്ടത് ഒരു കലയാണ്. അതിന് തയ്യാറെടുപ്പുകള്‍ ചെറുതിലേ തുടങ്ങണം. കുട്ടിയുടെ ഭക്ഷണ സമയം കുഞ്ഞിനോട് സംസാരിച്ചും, കഥ പറഞ്ഞും, കളിച്ചും, ചിരിച്ചും സന്തോഷകരമാക്കണം. അമ്മയും ആ സമയം ആസ്വദിക്കണം. എങ്കിലേ കുഞ്ഞും ഭക്ഷണം ആസ്വദിച്ച് കഴിക്കുകയുള്ളൂ.
ചില കുട്ടികള്‍ പതിനെട്ടു മാസം പ്രായമാകുമ്പോഴെ ഭക്ഷണം തനിയെ കഴിച്ചു തുടങ്ങും. ആഹാരം തനിയെ കഴിച്ചു തുടങ്ങുമ്പോള്‍ തന്നെ കുഞ്ഞ് വൃത്തിയും, വെടിപ്പുമായി കഴിക്കുമെന്ന് വിചാരിക്കരുത്. ഒരു വലിയ ട്രേയ്ക്കകത്ത് പ്ലേറ്റ് വച്ച് കൊടുക്കുക. അപ്പോള്‍ വൃത്തിയാക്കാന്‍ എളുപ്പമാകും. ആദ്യമായി തനിയെ കഴിപ്പിക്കാന്‍ ശീലിപ്പിക്കുമ്പോള്‍ അമ്മ അടുത്തിരുന്ന് ഫുട്‌ബോള്‍ കമന്ററി പറയുന്നതുപോലെ രസകരമായി കുഞ്ഞിനെ ഓരോ സ്പൂണും എടുക്കാന്‍ പ്രേരിപ്പിക്കണം. കഴിക്കുമ്പോള്‍, അമ്മയ്ക്ക് സന്തോഷമായി, എന്നു പറഞ്ഞ് ചിരിച്ച് പ്രോത്സാഹിപ്പിക്കണം. പുതിയ ആഹാര സാധനങ്ങള്‍ പടിപടിയായി വേണം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍. പക്ഷെ കട്ടി ആഹാരം കഴിപ്പിച്ചു തുടങ്ങുമ്പോള്‍ വളരെയേറെ ക്ഷമ ആവശ്യമാണ്. ആദ്യം ഏതൊരു പുതിയ ആഹാരവും കഴിച്ചു തുടങ്ങാന്‍ കുട്ടി വിമുഖത കാട്ടും. കുഞ്ഞുങ്ങള്‍ ആദ്യമായി ചവച്ചു തുടങ്ങുമ്പോള്‍ കുറച്ചു പ്രയാസം കാണിക്കും. ദോശയും, ചപ്പാത്തിയുമൊക്കെ പല ആകൃതിയിലും രൂപത്തിലുമൊക്കെ ഉണ്ടാക്കാം. ആപ്പിളിന്റെ ഷേപ്പിലും, മാങ്ങയുടെ ഷേപ്പിലും അക്ഷരങ്ങളുടെ ഷേപ്പിലും എളുപ്പത്തില്‍ ദോശ ഉണ്ടാക്കാവുന്നതേയുള്ളൂ. വലിയ ഇഡ്ഡലിയെക്കാളും കുഞ്ഞി ഇഡ്ഡലികള്‍ കുഞ്ഞുങ്ങള്‍ക്ക് ഇഷ്ടമാകും. ചപ്പാത്തിക്കും, ദോശക്കും വെജിറ്റബിള്‍സും, ജാമും, ചമ്മന്തിയും ഉപയോഗിച്ച് കണ്ണും, മൂക്കും ഉണ്ടാക്കി പല തരത്തില്‍ ആകര്‍ഷകമാക്കാം.
എണ്ണയില്‍ വറുത്ത ആഹാരങ്ങള്‍ കുഞ്ഞുങ്ങള്‍ ഇഷ്ടപ്പെടും. അത് കൂടുതല്‍ വാങ്ങി കൊടുക്കുന്നത് നല്ലതല്ല. ചിപ്‌സ് മാത്രമേ കഴിക്കുകയുള്ളൂ എന്ന് പറഞ്ഞ് അതു മാത്രം കൊടുത്തു ശീലിപ്പിക്കരുത്. പാര്‍ട്ടി വേളയിലും, കുടുംബ സദസ്സിലും സ്വന്തം കുഞ്ഞിന്റെ ആഹാരദുഃശീലങ്ങള്‍ ചര്‍ച്ച ചെയ്ത് ആസ്വദിക്കുന്നത് ഒരു ഫാഷനാണ്. പക്ഷെ കുഞ്ഞിന്റെ ആഹാര ശീലത്തെ തികച്ചും ഹാനികരമായിട്ടാണ് ഇത് ബാധിക്കുന്നത്. മുന്‍പില്‍ ആഹാരം വയ്ക്കുമ്പോള്‍ കുഞ്ഞിന്റെ അബോധമനസ്സില്‍ ആഹാര വിരക്തിയെപ്പറ്റിയുള്ള നിരന്തര ചര്‍ച്ചയാകും പൊങ്ങിവരുക. തല്‍ഫലമായി ആഹാരം കഴിക്കാനുള്ള പ്രവണത കുറയും. കൊച്ചു കുഞ്ഞിന്റെ മുന്നില്‍ വച്ച് എപ്പോഴും കുഞ്ഞ് ആഹാരം കഴിക്കണമെങ്കില്‍ ഭയങ്കര പ്രയാസപ്പെടണം എന്ന തരത്തിലുള്ള സംസാരം ഒഴിവാക്കണം.
കുട്ടി പതിവായി ടി.വി. കണ്ട് കൊണ്ടേ ആഹാരം കഴിക്കൂ എന്ന് ചില അമ്മമാര്‍ പരാതിപ്പെടുക പതിവാണ്. കൊച്ചുകുഞ്ഞിന് ആഹാരം കഴിക്കാന്‍ നേരം ആരാണ് ടി.വി. ഓണ്‍ ചെയ്ത് കൊടുത്തത് ? ദുഃശീലങ്ങളെല്ലാം ശീലിപ്പിച്ചതിനു ശേഷം എല്ലാം കുട്ടിയുടെ കുഴപ്പം കൊണ്ടാണെന്ന് പറയുന്നത് മാതാപിതാക്കളുടെ സ്ഥിരം ഏര്‍പ്പാടാണ്. ടി.വി. കണ്ടുകൊണ്ട് ആഹാരം കഴിക്കുമ്പോള്‍ കുട്ടിയുടെ ശ്രദ്ധ മുഴുവന്‍ ടി.വി.യിലായിരിക്കും. വായ്ക്കകത്ത് എന്താണ് പോകുന്നത് എന്ന് പോലും കുഞ്ഞ് അറിയുന്നില്ല. എന്നാല്‍ കഴിക്കുന്ന ഓരോ സാധനത്തെക്കുറിച്ചും അത് ഉണ്ടായതിനെ കുറിച്ചും അമ്മ എന്ത് പ്രയാസപ്പെട്ടാണ് അത് ഉണ്ടാക്കിയതെന്നും കുഞ്ഞിന് കഥ രൂപത്തില്‍ പറഞ്ഞു കൊടുക്കാം. മാത്രമല്ല അടുത്ത ദിവസം അമ്മ ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ മൂന്നു വയസുകാരന് ചെറിയ ഒരു ഉരുള കൊടുത്ത് കേക്കിന്റെ പലകയിന്മേല്‍ ചപ്പാത്തി ഉണ്ടാക്കാന്‍ അവനെ പ്രേരിപ്പിക്കുകയും ആവാം.
കഴിഞ്ഞ ദിവസം വിനോദയാത്രയ്ക്ക് പോയപ്പോള്‍ ഒരു സുഹൃത്ത് മിക്‌സി കൂടി കൊണ്ടുവന്നു. എന്തിനാണെന്ന് തിരക്കിയപ്പോഴാണ് വിവരമറിഞ്ഞത്. സ്വന്തം കുട്ടി ആഹാരം കഴിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടായതിനാല്‍ എല്ലാ ആഹാരവും മിക്‌സിയിലടിച്ചാണ് കൊടുക്കുന്നത്. ഇത്രയൊക്കെ പ്രയാസപ്പെട്ട് മിക്‌സിയിലടിച്ച് കൊടുത്താല്‍ തന്നെയും കുട്ടി കഴിക്കുന്നില്ല എന്ന പരാതിയായിരുന്നു അമ്മയ്ക്ക്. കട്ടി ആഹാരം കുറച്ചു മിനക്കെട്ട്, ക്ഷമിച്ച് തന്നെ കുഞ്ഞിന് കൊടുത്തു ശീലിപ്പിക്കണം. കട്ടി ആഹാരം കഴിക്കേണ്ട സമയത്ത് അതു ശീലിപ്പിക്കാതെ എളുപ്പത്തിന് പാനീയരൂപത്തിലുള്ള ആഹാരം കൊടുത്തു ശീലിപ്പിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിനും യോജിച്ചതല്ല.

sex with happy


Fun & Info @ Keralites.net
Fun & Info @ Keralites.net
ആസ്വാദ്യകരമായ ലൈംഗിക ജീവിതം പ്രത്യുല്പാദനശേഷിയെ പരിപോഷിപ്പിക്കും. പ്രശസ്ത സെക്‌സോളജിസ്റ്റ് ഡോ.പ്രകാശ് കോത്താരിയുമായുള്ള അഭിമുഖം...
'മൈ ഫീല്‍ഡ് ഈസ് പ്ലെഷര്‍, നോട്ട് പ്രോക്രിയേഷന്‍' എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുമ്പോഴും പ്രമുഖ സെക്‌സോളജിസ്റ്റ് ഡോക്ടര്‍ പ്രകാശ് കോത്താരിക്ക് പറയാനുള്ളത് വന്ധ്യതാചികിത്സയില്‍ നല്ല ലൈംഗികജീവിതത്തിനുള്ള പ്രസക്തിയെക്കുറിച്ചാണ്.
വന്ധ്യതാചികിത്സാരംഗത്ത് പ്രധാനമായും കണ്ടുവരുന്ന പ്രശ്‌നം എന്താണ്?
ഉദ്ധാരണക്കുറവാണ് (Erectile disfunction) മിക്കവാറും പുരുഷന്മാരുടെ പരാതി. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ താത്പര്യം ഉണ്ടാവുക. പക്ഷേ, സംഭോഗം നടക്കുന്നതിന് മുമ്പേ ഉദ്ധാരണം നഷ്ടപ്പെടുക- ഇതാണ് വന്ധ്യതാപ്രശ്‌നങ്ങളുമായി വരുന്ന പുരുഷന്മാരുടെ പ്രധാന പ്രശ്‌നം.
വന്ധ്യതയുള്ള പുരുഷന് പങ്കാളിയെ തൃപ്തിപ്പെടുത്താനാകുമോ?
തീര്‍ച്ചയായും പറ്റും. വന്ധ്യതയ്ക്ക് പുരുഷന്റെ ലൈംഗികവേഴ്ചയോടോ തൃപ്തിപ്പെടുത്താനുള്ള കഴിവിനോടോ ബന്ധമില്ല. ടെസ്റ്റിസിലെ ബീജങ്ങളുടെ എണ്ണത്തിനോ അഭാവത്തിനോ പുരുഷന്റെ ലൈംഗികപരമായ പെര്‍ഫോമന്‍സിനെ ബാധിക്കാന്‍ കഴിയില്ല. ബീജോത്പാദനം തീരെ നടക്കാത്ത പുരുഷനില്‍പോലും ഇണയെ തൃപ്തിപ്പെടുത്തേണ്ട കഴിവുണ്ടാവും.
ലൈംഗിക ജീവിതത്തിന്റെ ഗുണവും വന്ധ്യതയും തമ്മില്‍ ബന്ധമുണ്ടോ?
എന്ന് പറയാന്‍ പറ്റില്ല. കാരണം പല ദമ്പതികളും ലൈംഗികബന്ധം ആസ്വദിക്കുന്നത് ആര്‍ത്തവവിരാമത്തിന് ശേഷമായിരിക്കും. ഗര്‍ഭം ധരിക്കാനുള്ള സാധ്യത ഇല്ലാത്തതുകൊണ്ട് ടെന്‍ഷനില്ലാതെ ബന്ധത്തില്‍ ഏര്‍പ്പെടാം എന്നതുതന്നെ കാരണം.
ഷണ്ഡത്വവും വന്ധ്യതയും തമ്മിലുള്ള വ്യത്യാസമെന്താണ്?
ഷണ്ഡത്വം എന്ന് പറഞ്ഞാല്‍ ലൈംഗികബന്ധത്തില്‍ വിജയകരമായി ഏര്‍പ്പെടാനുള്ള കഴിവുകേടാണ്. വന്ധ്യതകൊണ്ട് ഉദ്ദേശിക്കുന്നത് ഗര്‍ഭം ധരിക്കാനോ ധരിപ്പിക്കാനോ ഉള്ള കഴിവുകേടാണ്. ലൈംഗിക ആസ്വാദ്യതയും സംതൃപ്തിയും നഷ്ടമാവുകയാണ് ഷണ്ഡത്വത്തില്‍. വന്ധ്യതയിലാകട്ടെ പ്രത്യുത്പാദനശേഷിയും! ഷണ്ഡത്വപ്രശ്‌നങ്ങളില്‍ കുറ്റവാളി മിക്കവാറും മാനസികപിരിമുറുക്കങ്ങളോ മറ്റെന്തെങ്കിലും ബ്രെയിന്‍ പ്രവര്‍ത്തനങ്ങളോ ആയിരിക്കാം. വന്ധ്യതാപ്രശ്‌നങ്ങള്‍ക്ക് കാരണം ഏതെങ്കിലും ശരീരാവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത ഇല്ലായ്മയായിരിക്കും. ഉദാഹരണത്തിന് അണ്ഡോത്പാദനം നടക്കാത്തതും അണ്ഡോത്പാദനം നടന്നാലും ഫലോപ്പിയന്‍ ട്യൂബില്‍ ബ്ലോക്കായി കിടക്കുന്നതും ഹോര്‍മോണ്‍ വ്യതിയാനവും വന്ധ്യതയുടെ കാരണങ്ങളാണ്.
ആരോഗ്യവാനായ വ്യക്തിയില്‍ ഷണ്ഡത്വമോ വന്ധ്യതയോ വരാന്‍ സാധ്യതയുണ്ടോ?
തീര്‍ച്ചയായും ഉണ്ട്. ആരോഗ്യവാനായ വ്യക്തിയിലും ചിലപ്പോള്‍ ബീജത്തിന്റെ കൗണ്ട് കുറവായിരിക്കാം, തീരെ ഇല്ലാതിരിക്കാം. ബീജവാഹിനിക്കുഴലില്‍ പ്രശ്‌നങ്ങള്‍ കാണാം. ഭക്ഷണകാര്യത്തില്‍ വളരെയധികം മസാലയും എണ്ണയും ഉപയോഗിക്കുന്നവരില്‍ കൗണ്ടിന്റെ പ്രശ്‌നങ്ങള്‍ കണ്ടുവരാറുണ്ട്.
ലോ സെക്‌സ് ഡ്രൈവിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ്?
പലതരം കാരണങ്ങള്‍ കാണാം. ഡിപ്രഷന്‍ തൊട്ട് ടെസ്റ്റാസ്റ്ററോണ്‍ ലവലിലെ കുറവുവരെ. അല്ലെങ്കില്‍ ലിവറിലും ടെസ്റ്റിസിലും ഉള്ള എന്തെങ്കിലും പ്രശ്‌നങ്ങള്‍ ആവാം. ഇണയുടെ ശരീരത്തില്‍ നിന്നും വരുന്ന അരോചകമായ ഗന്ധംവരെ സെക്‌സ് ഡ്രൈവ് കുറച്ചേക്കാം. ഓര്‍മിപ്പിക്കേണ്ട പ്രധാന വസ്തുത Sex lies between the ears not between the legs എന്നതാണ്. ലൈംഗികത ആസ്വദിക്കാനുള്ള ആഗ്രഹമാണ് അടിസ്ഥാനം.
ലോ സെക്‌സ് ഡ്രൈവ്, ഷണ്ഡത്വം, ഉദ്ധാരണക്കുറവ് എന്നിവ എങ്ങനെ ചികിത്സിച്ച് മാറ്റാം?
ഡോക്ടറുടെ അടുത്തു പോയി കാരണം കണ്ടുപിടിക്കുക. ഗര്‍ഭധാരണത്തിന് ഏറ്റവും ആവശ്യം നല്ല രീതിയിലുള്ള ലൈംഗികബന്ധമാണ്. ഉദ്ധാരണപ്രശ്‌നം നേരിടുന്ന പുരുഷന് സംതൃപ്തമായ രീതിയില്‍ ലൈംഗികബന്ധത്തിലേര്‍പെടാന്‍ കഴിയില്ല. തന്മൂലം ബീജത്തിന്റെ അണ്ഡവുമായുളള കൂടിച്ചേരലും സാധ്യമാകുന്നില്ല. അതിനു പുറമെ ഭാര്യയില്‍ അണ്ഡോല്‍പാദനം നടക്കുന്ന സമയത്ത് ലൈംഗികബന്ധത്തിലേര്‍പെടാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുമ്പോള്‍ ഉത്കണ്ഠ പ്രശ്‌നത്തെ രൂക്ഷമാക്കുന്നു. വയാഗ്രപോലുള്ള മരുന്നിന് ഫലം കിട്ടണമെങ്കില്‍പോലും 25 ശതമാനം ഉദ്ധാരണം ആദ്യം വേണം. ഇത്തരം സാഹചര്യം പങ്കാളിക്ക് നയപരമായി നേരിടാം. രതിപൂര്‍വലീലകളില്‍ മാത്രമായി നിര്‍ത്താം ചില ദിവസങ്ങളില്‍. അത് സംഭോഗത്തിലേര്‍പെടാനുള്ള ആഗ്രഹം കൂട്ടും.
മൂന്ന് 'എസ്സു'കള്‍ - 'സ്‌കോച്ച്', 'സ്‌മോക്കിങ്', 'സ്‌ട്രെസ്' (മദ്യം, പുകവലി, ടെന്‍ഷന്‍) - ഒഴിവാക്കുക. സന്തുലിതമായ ആഹാരക്രമവും യോഗയും പരിശീലിക്കുക. സൂര്യനമസ്‌കാരം ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏറ്റവും ഉത്തമമാണ്. അതല്ലെങ്കില്‍ സിന്തറ്റിക് ഹോര്‍മോണ്‍ ട്രീറ്റുമെന്റ് എടുക്കാം. ആര്‍ട്ടിഫിഷ്യല്‍ ഹോര്‍മോണ്‍ സപ്ലിമെന്റ്‌സ് പലപ്പോഴും ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുന്നത്. സര്‍ജറികൊണ്ട് മാറ്റാന്‍ പറ്റുന്ന പ്രശ്‌നങ്ങളാണെങ്കില്‍ വിദഗ്ധസഹായം തേടുക. പൊതുവെ വന്ധ്യതാപ്രശ്‌നങ്ങള്‍ നേരിടുന്ന ദമ്പതികളില്‍ വിദഗ്ധര്‍ ആദ്യം ചികയുക സങ്കീര്‍ണമായ പ്രശ്‌നങ്ങളായിരിക്കും. എന്റെ അഭിപ്രായത്തില്‍ ഏറ്റവും ലളിതവും അടിസ്ഥാനപരവുമായ കാര്യങ്ങള്‍ ആയിരിക്കണം ആദ്യം ശ്രദ്ധിക്കേണ്ടത്. ഉദാഹരണത്തിന് ലൂബ്രിക്കന്റായി ഉപയോഗിക്കുന്ന കെ.വൈ. ജെല്ലിയോ വാസലിനോ ആയിരിക്കാം പലപ്പോഴും പ്രതി. ഇവ ബീജങ്ങളെ ചലനശേഷി ഇല്ലാതാക്കുന്നു. അതുകൊണ്ട് സുരക്ഷിതമായ ലൂബ്രിക്കന്റ്‌സ് ഉപയോഗിക്കുക.
ഉള്ളില്‍ ചെന്നാല്‍ ശരീരത്തിന് തണുപ്പ് നല്‍കുന്നതരം ഭക്ഷണപദാര്‍ഥങ്ങളാണ് ലൈംഗികശേഷി കൂട്ടാനുത്തമം. പാല്‍, ഉണക്കമുന്തിരിങ്ങ, ഉഴുന്ന് ഇവയൊക്കെ ഇതില്‍ പെടുന്നു. ഭക്ഷണത്തില്‍ ഇലക്കറികള്‍ ധാരാളമായി ഉള്‍പ്പെടുത്തുക. സ്ത്രീകള്‍ തോഫു (ഠീളൗ) എന്നറിയപ്പെടുന്ന സോയാപനീര്‍ കഴിക്കുക.
ശരീരത്തിനകത്തെന്നപോലെ ശരീരത്തിന് പുറത്തും തണുപ്പ് ഉള്ള ചുറ്റുപാടാണ് വന്ധ്യതാപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അനുയോജ്യം. ചില ഡോക്ടര്‍മാര്‍ വൃഷണത്തില്‍ 'കോള്‍ഡ് സ്‌പോഞ്ച്' ചെയ്യാന്‍ പറയും. പുരുഷശരീരത്തില്‍ ടെസ്റ്റിക്കിള്‍സ് ശരീരത്തിന്റെ പുറത്തായി സ്ഥിതിചെയ്യുന്നതിന്റെ കാര്യവും ഇതാണ്. ബീജങ്ങള്‍ക്ക് അനുയോജ്യം തണുപ്പാണ്.
ലൂബ്രിക്കന്റ്‌സ് ബീജങ്ങളെ നശിപ്പിക്കുമെന്ന് പറഞ്ഞല്ലോ? ദോഷം ചെയ്യാത്തതരം ലൂബ്രിക്കന്റ്‌സ് ഉണ്ടോ?
വെളിച്ചെണ്ണ സുരക്ഷിതമായിട്ടുള്ള ലൂബ്രിക്കന്റാണ്. അതുപോലെ ഉമിനീരും പരീക്ഷിച്ചു നോക്കാം.
സ്ത്രീകളില്‍ ലൈംഗികമായുള്ള ക്രമക്കേടുകള്‍ ലൈംഗികജീവിതത്തെ ബാധിക്കുമോ?
സ്ത്രീകളുടെ പ്രത്യുത്പാദനശേഷിയും ലൈംഗികതാത്പര്യമില്ലായ്മയും തമ്മില്‍ ഒരു ബന്ധവും ഇല്ല. കാരണം സ്ത്രീ പുരുഷനില്‍ നിന്ന് ബീജം സ്വീകരിക്കുകയാണ്. സ്ത്രീക്ക് സെക്‌സിലേര്‍പെടുന്നതിന് ഒരു എക്‌സ്പയറി ഡേറ്റും ഇല്ല. പക്ഷേ, ഗര്‍ഭധാരണത്തിന്റെ കാര്യത്തില്‍ തീര്‍ച്ചയായും ഒരു എക്‌സ്പയറി ഡേറ്റുണ്ട്. മെനോപോസ് എത്തിയാല്‍ അണ്ഡോത്പാദനം നടക്കുന്നില്ല. പക്ഷേ, ഒരു പുരുഷന്റെ കാര്യത്തില്‍ വയസ്സും പ്രത്യുത്പാദനവും തമ്മില്‍ ബന്ധമില്ല. നൂറു വയസ്സായ ഒരു പുരുഷനും ഒരു കുട്ടിക്ക് ജന്മം നല്‍കാം. അവസാന ശ്വാസംവരെയും ബീജങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.
സ്ത്രീകളിലെ ആര്‍ത്തവവിരാമത്തിന് തുല്യമായി പുരുഷനിലും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ നടക്കുന്നെന്ന് പറയപ്പെടുന്നല്ലോ?
ആന്‍ഡ്രോപ്പോസ് എന്നു പറയപ്പെടുന്ന പാശ്ചാത്യ തിയറിയോട് ഞാന്‍ യോജിക്കുന്നില്ല. കാരണം 45 വയസ്സ് കഴിയുമ്പോഴേക്കും സ്ത്രീകളിലെ ഹോര്‍മോണ്‍ ലവലിന് പെട്ടെന്നൊരു വ്യതിയാനം വരും. തുടര്‍ന്ന് മെനോപ്പോസ് സംഭവിക്കുന്നു. പെട്ടെന്നുള്ള ഹോര്‍മോണ്‍ വ്യതിയാനമല്ല പുരുഷനിലേത്. വളരെ സാവധാനത്തിലുള്ള മാറ്റമാണ്.
സ്ത്രീകളിലെ രതിമൂര്‍ച്ഛയും പ്രത്യുത്പാദനശേഷിയും തമ്മില്‍ ബന്ധമുണ്ടോ?
രതിമൂര്‍ച്ഛ പ്രത്യുത്പാദനത്തെ ബാധിക്കുന്നില്ല. ലൈംഗികബന്ധത്തില്‍ ഒരു താത്പര്യവുമില്ലാതെ പങ്കെടുത്താലും സ്ത്രീ ഗര്‍ഭിണിയാവും.

ഉണരാന്‍’ വൈകുന്ന സ്ത്രീകള്‍ക്കായ്...


ഉണരാന്’ വൈകുന്ന സ്ത്രീകള്ക്കായ്...


Fun & Info @ Keralites.net
 കാലം കുറച്ചു പ്രശ്നമാണ്വല്ലാത്തൊരുകാലം എന്നുതന്നെ പറയാംപുരുഷന്‍‌മാര്മാത്രമല്ലസ്ത്രീകളും ജോലിഭാരം കൊണ്ട്ബുദ്ധിമുട്ടുകയാണ് ടി കമ്പനികളിലും മറ്റുംദിവസം 12ലധികം മണിക്കൂറുകള് വരെസ്ത്രീകള്ക്ക് ജോലിചെയ്യേണ്ടിവരുന്ന അവസ്ഥ.എന്തായാലും പുതിയ തലമുറയില്ദാമ്പത്യജീവിതം തകരുന്നതിന്റെശതമാനക്കണക്കുകള് വളരെക്കൂടുതലാണ്.അതിനൊരു കാരണമായി പറഞ്ഞുകേള്ക്കുന്നത്സ്ത്രീകള്ക്ക് ലൈംഗികകാര്യങ്ങളിലുണ്ടാകുന്ന താല്‍‌പ്പര്യമില്ലായ്മയാണ്എന്നാണ്.

ലൈംഗികജീവിതത്തിലെ അസ്വാരസ്യങ്ങള്ക്ക് പരസ്പരം പഴിചാരിരക്ഷപ്പെടുന്നതുകൊണ്ട് കാര്യമില്ലഏതുപ്രശ്നത്തിനും പരിഹാരമാണ് വേണ്ടത്.സ്ത്രീകളില് ഉണ്ടാകുന്ന ലൈംഗിക മരവിപ്പ് ഒരു രോഗമല്ല എന്നതാണ് പ്രധാനവസ്തുതഅത് കൂടുതലായും മാനസികമാണ്ജോലിഭാരം കൊണ്ടോ മറ്റോഉണ്ടാകുന്ന അമിതമായ ഉത്കണ്ഠടെന്ഷന്ആശങ്കകള്പിരിമുറുക്കങ്ങള്ഇവയാണ് സെക്സ് ഒരു പരാജയമായി മാറാന് കാരണംശാരീരികമായ ചിലപ്രശ്നങ്ങളും ഇതിന് കാരണമാകാറുണ്ട്.

കിടപ്പറയില് പുരുഷനോട് മുഖം തിരിച്ച് കിടന്നുറങ്ങുന്ന പങ്കാളിയെ കുറ്റംപറയുന്നതിലല്ല പ്രശ്നം പരിഹരിക്കുന്നതിനാണ് ഉത്സാഹം കാണിക്കേണ്ടത്.സ്ത്രീകളിലെ ലൈംഗികമരവിപ്പിന് ആയുര്വേദത്തില് ചിലപരിഹാരക്രിയകളുണ്ട്.

ഒരു സ്പൂള് നെയ്യില് കുറച്ച് പഞ്ചസാര കുഴച്ച് കഴിക്കുന്നത് ലൈംഗിക മരവിപ്പ്മാറുന്നതിന് നല്ലതാണ്ചെറുനാരങ്ങാനീര് ലൈംഗിക ഉണര്വുണ്ടാക്കുന്നതാണ്.പൂവമ്പഴം കഴിക്കുന്നതും ബദാം പരിപ്പ് കഴിക്കുന്നതും നല്ലതാണ്പിന്നെ ഒരുപ്രത്യേക പായസം ദിവസേന കഴിക്കാംഅതുണ്ടാക്കുന്നത് ഈസിയാണ്.നല്ലതുപോലെ തൊലികളഞ്ഞ ഉഴുന്നുപരിപ്പെടുക്കുകനെയ്യ് ചേര്ത്ത് വറുക്കുക.അത് പൊടിച്ച് പാലില് കുറുക്കി പഞ്ചസാരയും ചേര്ത്താല് പായസമായിഇത്പതിവായി കഴിക്കുന്നതോടെ ലൈംഗികമായ ഉണര്വ് ലഭിക്കും.

ജാതിക്ക സ്ത്രീകളിലെ ലൈംഗിക മരവിപ്പിന് ഒരു നല്ല ഔഷധമാണ്ജാതിക്കപൊടിച്ച് നെയ്യിലരച്ച് വേണം സേവിക്കാന്കുങ്കുമംപിച്ചകമൊട്ട് ഇവയും രീതിയില് ഉപയോഗിക്കാംചന്ദനംരാമച്ചം ഇവ തുല്യ അളവില് തേനില് അരച്ച്രണ്ടുനേരം വീതം ആഹാരശേഷം ഉപയോഗിക്കുന്നത് സ്ത്രീകളെ ലൈംഗികമായിഉണര്ത്തുംക്ഷീരബല ഉപയോഗിക്കുന്നതും കിടപ്പറയില് സ്ത്രീയെമഹാറാണിയാക്കും.

ജീവിതത്തിന് ഇനി പുതിയ താളം


ജീവിതത്തിന് ഇനി പുതിയ താളം



ജീവിതചര്യകള്‍ ചിട്ടപ്പെടുത്തുന്നതിലൂടെ വന്ധ്യത പരിഹരിക്കാനാകും. ആഹാരം, ഉറക്കം, ലൈംഗികത എന്നിവ ക്രമീകരിക്കുന്നത് ഏറെ നല്ലതാണ്. ആയുര്‍വേദത്തിലെ പരിഹാര വഴികള്‍ നിര്‍ദേശിക്കുകയാണ് ഡോ.ടി.പി.ഉദയകുമാരി, (വുമണ്‍സ് ഹെല്‍ത്ത് ക്ലിനിക്ക്, കോട്ടക്കല്‍ ആര്യവൈദ്യശാല)...
വന്ധ്യതയുടെ കാരണങ്ങള്‍ സ്ത്രീയില്‍ ആര്‍ത്തവദോഷമായും (ആര്‍ത്തവ ദുഷ്ടി ) പുരുഷനില്‍ ശുകഌദോഷമായും (ശുകഌദുഷ്ടി ) വരുന്നുവെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. വന്ധ്യതയുടെ ലക്ഷണങ്ങളെ ചികിത്സിക്കുന്നതിനൊപ്പം ആയുര്‍വേദത്തിന്റേതായ പ്രത്യേക ജീവിതശൈലികൂടി അനുവര്‍ത്തിക്കേണ്ടതുണ്ട്.
പോളിസിസ്റ്റിക്ക് ഒവേറിയന്‍ സിന്‍ഡ്രോം ഇന്ന് ഏകദേശം 60% സ്ത്രീകളിലും കാണുന്ന ഒരു രോഗാവസ്ഥയാണ്. ഇത്തരം രോഗങ്ങള്‍ക്ക് വഴിവെക്കുന്നത് ഇന്നത്തെ ജീവിതശൈലിയാണ്. ഭക്ഷണരീതി,ഭക്ഷണസമയം, തൊഴിലിന്റെ സ്വഭാവം എന്നിവയൊക്കെ ഇന്ന് മാറിക്കഴിഞ്ഞു. രാത്രി ഷിഫ്ടില്‍ ജോലിചെയ്യുന്നവര്‍ ഉറങ്ങുന്നത് പകലായിരിക്കും.ജോലിയുടെ തിരക്കുകളില്‍ പെട്ട് കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ മറക്കുന്നവരും ധാരാളം.
അതുപോലെ തിരക്കേറിയ ജീവിതത്തില്‍ കുഞ്ഞ് തല്‍ക്കാലം വേണ്ടെന്ന് തീരുമാനിക്കുന്നവരുമുണ്ട്. മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കുശേഷമായിരിക്കും പിന്നെ ഗര്‍ഭധാരണത്തിന് ഒരുങ്ങുക. അപ്പോഴേക്കും ശാരീരികമായ മറ്റു കുഴപ്പങ്ങള്‍ രൂപപ്പെട്ടിരിക്കും. കാലം വൈകുംതോറും ചികിത്സിക്കാനും പാടാണ്.
തുടക്കം മുതലേ ശ്രദ്ധിക്കാം
ആര്‍ത്തവം തുടങ്ങുമ്പോള്‍ത്തന്നെ ആരോഗ്യകാര്യങ്ങളില്‍ കരുതല്‍ വേണം. ആദ്യമായി ആര്‍ത്തവമുണ്ടാകുന്ന പെണ്‍കുട്ടിക്ക് മഞ്ഞള്‍,ഉലുവ,എള്ള് എന്നിവ വറുത്ത് പൊടിച്ച് കഴിക്കാന്‍ നല്‍കുന്ന പതിവ് പണ്ടുണ്ട്. എള്ളും ഉലുവയും മഞ്ഞളും സ്ത്രീകളില്‍ പ്രത്യുത്പാദനക്ഷമത കൂട്ടാന്‍ സഹായിക്കുന്നവയാണ്. ആര്‍ത്തവത്തോടനുബന്ധിച്ച് ക്ഷീണമുള്ള പെണ്‍കുട്ടികള്‍ക്ക് രക്തം ഉണ്ടാവാന്‍ ദ്രാക്ഷാരിഷ്ടം നല്ലതാണ്.തീരേ മെലിഞ്ഞ ശരീര പ്രകൃതി ഉള്ളവര്‍ക്ക് ദേഹം വണ്ണം വെയ്ക്കാന്‍ അശ്വഗന്ധാദിലേഹ്യം കഴിക്കാം. സാധാരണയായി ഗര്‍ഭപാത്രത്തിന്റെ ആരോഗ്യത്തിന് സുകുമാരം എന്ന മരുന്നാണ് നല്‍കുന്നത്.ഈ മരുന്ന് ലേഹ്യമായും കഷായമായും നെയ്യായും നല്‍കാം.
മന:ശാന്തി പ്രധാനം
കുഞ്ഞുണ്ടാകാന്‍ തയ്യാറെടുക്കുമ്പോള്‍ കുറേ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്.നല്ല ഭക്ഷണം, നല്ല സംസാരം എന്നിവയ്ക്ക് ദാമ്പത്യത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്.മനസ്സിന്റേയും ശരീരത്തിന്റേയും ആരോഗ്യം വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നു. പങ്കാളികള്‍ക്ക് ഒന്നിച്ചുകഴിയാനുള്ള സ്വകാര്യത തീര്‍ച്ചയായും ലഭിക്കണം. കുടുംബജീവിതം സമാധാനപൂര്‍ണ്ണമാവാനും ഇണകള്‍ക്കിടയില്‍ ആഹഌദമുണ്ടാവാനും ശ്രമമുണ്ടാവണം.ജോലിത്തിരക്കുള്ള ദമ്പതികളാണെങ്കില്‍ അവധിയെടുത്ത് രണ്ടുപേരും മാത്രമായി യാത്രപോവുന്നത് നന്നായിരിക്കും.
എള്ള്, ഉലുവ, ഉഴുന്ന് എന്നിവ ഔഷധങ്ങളായോ ആഹാരരൂപത്തിലോ കഴിക്കുന്നത് സ്ത്രീകള്‍ക്ക് നന്നായിരിക്കും. പുരുഷനാണെങ്കില്‍ അമുക്കുരം, നായ്ക്കുരണപരിപ്പ് എന്നിവ പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് ബീജോത്പാദനത്തെ പോഷിപ്പിക്കും.
വിവാഹശേഷം
സ്ത്രീക്ക് ആര്‍ത്തവം കൃത്യമാവണം.അതുപോലെ ആര്‍ത്തവസമയത്ത് ചില ചിട്ടകള്‍ പാലിക്കുന്നതും നല്ലതാണ്. പൊതുവെ വിശ്രമം വേണം.ഇക്കാലത്ത് ലൈംഗികബന്ധം ഒഴിവാക്കുക.ഭക്ഷണക്കാര്യത്തിലാണെങ്കില്‍ ദഹിക്കാന്‍ എളുപ്പമുള്ള വിഭവങ്ങള്‍ കഴിക്കാം. തിരുതാളികൊണ്ടുള്ള പാല്‍ക്കഷായം, ധാന്യം, പച്ചക്കറി, പാല്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ബേക്കറി പലഹാരങ്ങള്‍ കഴിയുന്നതും ഒഴിവാക്കുക. പുരുഷന് സന്താനലബ്ദിക്ക് ദുഷ്ടി ഇല്ലാത്ത ബീജം വേണം.ഭക്ഷണക്കാര്യത്തില്‍ വറുത്തതും പൊരിച്ചതുമെല്ലാം ഒഴിവാക്കണം.
കുളിക്കുന്നതിന് മുന്‍പ് ദേഹത്ത് കുഴമ്പ് തേച്ച് കുറച്ച് നേരം പിടിപ്പിക്കുക.സോപ്പിന് പകരം ചെറുപയര്‍പ്പൊടി,കടലപ്പൊടി ഇവയിലേതെങ്കിലുമൊന്ന് ഉപയോഗിക്കാം. പൊടികളാവുമ്പോള്‍ നന്നായി ഉരച്ച് കഴുകണമല്ലോ.അപ്പോള്‍ മസാജിങ്ങിന്റെ ഫലവും കിട്ടും. ഇപ്പറഞ്ഞതൊക്കെ പൊതുവായ ആരോഗ്യപരിചരണത്തിന്റെ ഭാഗമാണ്. ഇവ കൂടാതെ നടത്തം,യോഗ എന്നീ വ്യായാമങ്ങള്‍ കൂടി ശീലിക്കണം.
ചികിത്സാമാര്‍ഗങ്ങള്‍
ആയുര്‍വ്വേദശാസ്ത്ര പ്രകാരം 'വാതാധികമായി ദോഷങ്ങള്‍ കോപിച്ചാ'ണ് വന്ധ്യത ഉണ്ടാവുന്നത്. സ്ത്രീകളില്‍ ഗര്‍ഭാശയത്തിന് വേണ്ടത്ര ശുദ്ധികൊടുക്കുന്ന ചികിത്സയാണ് ചെയ്യുന്നത്. സ്‌നേഹപാനമാണ് ശുദ്ധീകരണത്തിന്റെ തുടക്കം. ഔഷധങ്ങള്‍ ചേര്‍ത്ത് സംസ്‌കരിച്ച നെയ്യോ എണ്ണയോ ഉപയോഗിച്ചാണ് സ്‌നേഹപാനം.
ആര്‍ത്തവപ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന ഹോര്‍മോണുകളുടെ നിയന്ത്രണം ശിരസ്സിലാണ്. ശിരോധാര എന്ന ചികിത്സ ഇതിനുള്ളതാണ്.കൂടാതെ മറ്റു ശുദ്ധീകരണ ചികിത്സകളായ നസ്യം,വിരേചനം,വമനം, വസ്തി എന്നിവ ചെയ്യുന്നു.തുടര്‍ന്ന് ഔചിത്യമനുസരിച്ച് മറ്റു ചികിത്സകളും ചെയ്യുന്നു. യോനീമുഖത്ത് ഔഷധശക്തിയുള്ള എണ്ണ നിര്‍ത്തുന്ന ഉത്തരവസ്തി ഇതില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.
ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്ക് എള്ള് അടങ്ങിയ ഔഷധങ്ങള്‍ കൊടുക്കുന്ന പതിവുണ്ട്. ചികിത്സാകാലത്ത് രാവിലെ വെറുംവയറ്റില്‍ 4-5 സ്പൂണ്‍ എള്ളെണ്ണ (നല്ലെണ്ണ) കുടിക്കുന്നത് ഫലം ചെയ്യും. ഒരു മണിക്കൂര്‍ സമയം കഴിഞ്ഞ് ലഘുവായി പാലോ കഞ്ഞിയോ കഴിക്കണം. പിന്നെ ഉച്ചഭക്ഷണം മാത്രം കഴിക്കുക.
വന്ധ്യതാചികിത്സയില്‍ നല്‍കുന്ന ഒരു ഔഷധമാണ് ഫലസര്‍പ്പിസ് എന്ന നെയ്യ്.ഒരു കാരണവുമില്ലാതെ വന്ധ്യത അനുഭവിക്കുന്നവര്‍ക്ക് ദാദിമാദിഘൃതം കൊടുക്കാറുണ്ട്. ഔഷധസേവയുടെ കാലത്ത് പ്രഭാതഭക്ഷണം ഒഴിവാക്കണം. ഉച്ചക്കും രാത്രി ഏഴുമണിക്ക് മുന്‍പുമേ ഭക്ഷണം പാടുള്ളൂ.
മുന്നൊരുക്കം നല്ലത്
രോഗാവസ്ഥകള്‍ വരാതിരിക്കാനുള്ള മുന്‍കരുതലാണ് ഏറ്റവും പ്രധാനം. രാസവളങ്ങളും വളര്‍ച്ചാഹോര്‍മോണുകളും നല്‍കി കൃഷി ചെയ്ത പച്ചക്കറികളും പഴങ്ങളുമാണ് കമ്പോളത്തില്‍ വാങ്ങാന്‍ കിട്ടുന്നത്. ഇത് മനുഷ്യന്റെ ശാരീരിക സുസ്ഥിതിയെ അപകടകരമായി ബാധിക്കുന്നുണ്ട്.
ജൈവികമായ രീതീയില്‍ ഉണ്ടാക്കിയ ഇലക്കറികളും പച്ചക്കറികളും ഫലങ്ങളുമാണ് നമ്മുടെ ആരോഗ്യത്തെ നിലനിര്‍ത്തുന്നത്.ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.പ്രകൃതിയുടെ വഴിയില്‍ നിന്നും മാറിനടക്കുന്നതാണ് ഇന്നത്തെ ഒട്ടുമിക്ക രോഗങ്ങള്‍ക്കും കാരണം.പ്രകൃതിയോടിണങ്ങി ജീവിച്ചാല്‍ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ കഴിയും.
ചിട്ടയായ ജീവിതവും മിതമായ ഭക്ഷണരീതിയും ശീലിക്കേണ്ടിയിരിക്കുന്നു.ആയുര്‍വ്വേദപ്രകാരം രണ്ടുനേരമേ ഭക്ഷണം പറയുന്നുള്ളൂ.രാവിലെ പത്ത് മണിക്ക് പ്രഭാതഭക്ഷണവും വൈകീട്ട് അഞ്ചുമണിയോടെ അടുത്ത ഭക്ഷണവും എന്നതാണത്.
വയര്‍ നിറയെ ഭക്ഷിക്കുന്നത് നല്ലതല്ല.വയറിന്റെ പാതിഭാഗം നിറയുന്ന വിധം കഴിക്കാം.ബാക്കി ഭാഗം വായുവിനും ജലത്തിനും ഉള്ളതാണ്. ഒരു നേരത്തെ ആഹാരത്തിന് ശേഷം ഭക്ഷണം നന്നായി ദഹിച്ചശേഷമേ അടുത്ത ഭക്ഷണം കഴിക്കാവൂ. സാധാരണഗതിയില്‍ ദഹനത്തിന് നാല് മണിക്കൂര്‍ സമയം വേണം. ഇടയ്ക്കിടെ വല്ലതും കൊറിക്കുന്ന ശീലം അനാരോഗ്യകരമാണ്. വിശപ്പുള്ളപ്പോള്‍ മാത്രം ഭക്ഷിക്കുന്നതാണ് നല്ലത്.

AMAZING


വോട്ടെണ്ണുന്നതിനുമുമ്പേ 'അമ്മു' പ്രവചിച്ചത് യാഥാര്‍ഥ്യമായി



Fun & Info @ Keralites.net


ഹരിപ്പാട്: വോട്ടെണ്ണുന്നതിനു ഒരു ദിവസം മുമ്പ് അമ്മു നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ചത് യാഥാര്‍ഥ്യമായി. യു.ഡി.എഫിന് 72, എല്‍.ഡി.എഫിന് 68, ബി.ജെ.പി. പൂജ്യം എന്നിങ്ങനെയുള്ള പ്രവചനം വോട്ടെണ്ണുന്നതിനു തലേന്നാളായ വ്യാഴാഴ്ച രാവിലെയാണ് അമ്മു നടത്തിയത്.

ഹരിപ്പാട് സി.ഐ. ജെ. സന്തോഷ് കുമാര്‍ അടക്കുമുള്ളവര്‍ ഒപ്പിട്ടുനല്‍കിയ പേപ്പറില്‍ ഫലം എഴുതിയശേഷം ബാങ്ക് ഓഫ് ബറോഡ ഹരിപ്പാട് ശാഖയിലെ ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ബാങ്ക് അധികൃതര്‍ ലോക്കര്‍ തുറന്നു. ഹരിപ്പാട് സി.ഐ.യ്ക്ക് ഈ കവര്‍ കൈമാറി. സി.ഐ കവര്‍ തുറന്ന് അമ്മുവിന്റെ പ്രവചനമടങ്ങിയ പേപ്പര്‍ എല്ലാവരെയും കാണിച്ചു. 


പ്രവചന കവര്‍ ലോക്കറില്‍ വെച്ച ശേഷം ഇതിന്റെ രേഖകള്‍ ബാങ്ക് അധികൃതര്‍ അമ്മുവിന് കൈമാറിയിരുന്നു. ശനിയാഴ്ച അമ്മു ലോക്കറില്‍നിന്ന് കവര്‍ തിരികെയെടുത്ത് ഹരിപ്പാട് സി.ഐ. സന്തോഷ്‌കുമാറിനെ ഏല്പിക്കണമെന്ന് ആവശ്യപ്പെടുന്ന കത്ത് ബാങ്കിന് നല്‍കി. തുടര്‍ന്ന് അമ്മുവിനെ ബാങ്ക് ക്യാബിനിലാക്കി വാതില്‍ അടച്ചു. തുടര്‍ന്നാണ് ലോക്കര്‍ തുറന്ന് കവറെടുത്ത് പ്രവചനം പരസ്യപ്പെടുത്തിയത്. 


മൂന്നാം വയസ്സ് മുതല്‍ മാജിക് അവതരിപ്പിക്കുന്ന അമ്മു മുതുകുളം തംബുരുവില്‍ രാജശേഖരന്റെ മകളാണ്. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം. കോളേജ് വിദ്യാര്‍ഥിനിയാണ്.

LOVE


Fun & Info @ Keralites.net


Fun & Info @ Keralites.net
ഹൃദയം കൊണ്ടെഴുതുന്ന കവിതയാണ് ദാമ്പത്യംകവിക്ക്പിഴച്ചിട്ടില്ലപ്രണയാമൃതമായ ഭാഷതന്നെയാണ് അതില്പൂര്ണമായും ഉപയോഗിച്ചിരിക്കുന്നത്അര്ത്ഥംഅനര്ത്ഥമായി കാണാതിരിക്കുകയും അക്ഷരത്തെറ്റ്വരുത്താതിരിക്കുകയും ചെയ്താല് അത് തീര്ച്ചയായും ഒരുമഹാകാവ്യമാകും.

പ്രണയം ഒരു കലയാണ്അഭൌമമായ ഒരു സൌന്ദര്യം അതില്ആവോളം ദര്ശിക്കാനാവുംകാല്‍‌പനികതയുടെയുംമാസ്മരികതയുടെയും നിറച്ചാര്ത്തുകളോടെ രണ്ട് ഹൃദയങ്ങളുടെ കാന്‍‌വാസില്മനോഹരമായി എഴുതപ്പെടുന്ന ഒരു ചിത്രമാണത്.

നിങ്ങള് തന്നെയാണ് നിങ്ങളുടെ പ്രണയജീവിതത്തിന്റെ ഉറപ്പും ഈടും നിശ്ചയിക്കുന്നത്.തന്റെ ഹൃദയത്തെ തുറന്ന് കാട്ടുന്ന ഒരധ്യാപകന് എന്നതിലുപരി മറ്റൊരു ഹൃദയത്തെപഠിക്കുന്ന ഒരു വിദ്യാര്ത്ഥിയാണ് ഇവിടെ നിങ്ങള്ആരും പൂര്ണരല്ലെന്നും തെറ്റുകള് മനുഷ്യസഹജമാണെന്നും തിരിച്ചറിയുന്ന ഒരു കലാകാരന് മാത്രമേ പ്രണയ ചിത്രം പൂര്ണതയില്വരച്ചുചേര്ക്കാനാവൂകുറ്റപ്പെടുത്തലുകളും പഴിചാരലുകളും ചിത്രത്തിന്റെ ശോഭയ്ക്ക്മങ്ങലേല്പ്പിക്കും.

പ്രണയത്തിന്റെ സൌന്ദര്യം എന്നെന്നും നിലനിര്ത്താന് ഇതാ കുറച്ച് മാര്ഗങ്ങള്...

പ്രണയിനിയുടെ ദൌര്ബല്യങ്ങള് ചൂണ്ടിക്കാണിക്കുന്നതോടൊപ്പം അവളുടെ നന്‍‌മകള്തിരിച്ചറിയുകകുറ്റപ്പെടുത്തലുകല് പരമാവധി ഒഴിവാക്കുകപ്രണയിനിയുടെ ഭാഗത്ത് വരുന്നതെറ്റുകള് ക്ഷമിക്കാന് പഠിക്കുകനിസാരതെറ്റുകള് അവഗണിക്കുക.

തന്റെ ഭാഗത്തുള്ള തെറ്റുകള് തുറന്ന് സമ്മതിക്കുകപ്രണയിനിയോട് ആത്മാര്ത്ഥമായി തന്നെക്ഷമ ചോദിക്കുകഅപക്വമായ പെരുമാറ്റം കഴിയുന്നതും ഒഴിവാക്കുക.

ഓരോ മനുഷ്യരുടെയും താല്പര്യങ്ങള് വ്യത്യസ്തമാണെന്നറിയുകഒരിക്കലും നിങ്ങളുടെതാല്‍‌പര്യങ്ങള് പ്രണയിനിയുടെ മേല് അടിച്ചേല്പ്പിക്കാന് ശ്രമിക്കാതിരിക്കുക.അസ്വസ്ഥമായിരിക്കുന്ന അവസരങ്ങളില് അതിനനുസരിച്ച് പെരുമാറാന് പഠിക്കുക.പ്രണയിനിയുടെ മനസ്സിനെ ശാന്തമാക്കാന് ഉതകുന്ന തരത്തിലുള്ള കാര്യങ്ങള് മാത്രം അവസരത്തില് സംസാരിക്കുക.

നിങ്ങളുടെ പ്രശ്നങ്ങളും വ്യാകുലതകളും കൂട്ടുകാരനോട് അല്ലെങ്കില് കൂട്ടുകാരിയോട് തുറന്ന്പറയുകഭാര്യ അല്ലെങ്കില് ഭര്ത്താവ് എന്നതിലുപരി ഒരു നല്ല സുഹൃത്ത് എന്ന നിലയില്കാര്യങ്ങളെ നോക്കിക്കാണുക.

പ്രണയിനി എല്ലാ സമയത്തും തന്റെ സമീപത്ത് വേണമെന്ന് ശാഠ്യം പിടിക്കുന്നത് ശരിയല്ലമറ്റ്സുഹൃത്തുക്കളുമായി ചെലവിടാന് സമയം കണ്ടെത്തുകപങ്കാളി ഒരു കളിപ്പാട്ടമല്ലെന്ന്തിരിച്ചറിയുകഅതേസമയം തന്നെ നിങ്ങളുടെ ബന്ധത്തില് മറ്റുള്ളവരുടെ അനാവശ്യമായഇടപെടല് ഒഴിവാക്കുകപങ്കാളിയുമായുള്ള പ്രശ്നങ്ങള് മൂന്നാമതൊരാള് അറിയാതിരിക്കാന്കഴിയുന്നതും ശ്രമിക്കുക.

പരസ്പര സ്നേഹവും ബഹുമാനവും നിലനില്ക്കുമ്പോള് മാത്രമേ ബന്ധം ദൃഢമാകുകയുള്ളൂ.പങ്കാളി പറയുന്ന ഒരു കാര്യവും നിസ്സാരമായി തള്ളിക്കളയാതിരിക്കുകഅവളുടെ അല്ലെങ്കില്അവന്റെ ആശങ്കകള് അവഗണിക്കാതിരിക്കുകഅഭിപ്രായ ഭിന്നതകള് നിലനില്ക്കുമ്പോള്തന്നെ പരസ്പരം ബഹുമാനിക്കാന് ശ്രമിക്കുകഅവള്ക്ക്അവന് താന്എല്ലാമെല്ലാമാണെന്നുള്ള ധാരണ സൃഷ്ടിക്കുകതാന് അവളുടെ/അവന്റെ ഉത്തമസുഹൃത്താണെന്ന് ബോധ്യപ്പെടുത്തുകഓരോ കാര്യത്തിലും അവള്ക്ക്/അവന് താന്എത്രമാത്രം പരിഗണന നല്കുന്നു എന്ന് ബോധ്യപ്പെടുത്തുക.

ഒന്നിച്ചിരിക്കാന് സമയം ബോധപൂര്വം കണ്ടെത്തുകഅതിന് പറ്റിയ ഒരു സ്ഥലവുംകണ്ടെത്തുകകേവലം ഉപരിപ്ലവമായ സ്നേഹവാക്കുകള്ക്കപ്പുറം പങ്കാളിയുമായുള്ള ബന്ധംവൈകാരികമാക്കുകവീഴ്ചകളുടെ ഉത്തരവാദിത്വം ഭാഗികമായെങ്കിലും ഏറ്റെടുത്ത്പ്രണയിനിയുടെ മാനസിക സമ്മര്ദ്ദം കുറയ്ക്കുകപ്രണയിനിയുടെ മുന്നില് അമിതമായദേഷ്യംആശങ്കദുഖം തുടങ്ങിയ വികാര പ്രകടനങ്ങള് പരമാവധി ഒഴിവാക്കുകപരസ്പരധാരണയാണ് ദാമ്പത്യത്തിന്റെ അടിത്തറ ധാരണ എന്നും നിലനിര്ത്താന് ശ്രമിക്കുക.തീര്ച്ചയായും പ്രണയ ജീവിതം ഒരു മഹാകാവ്യമാകും.