Total Pageviews

Sunday 29 May 2011

മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍




Fun & Info @ Keralites.net
മുഖം കരീനാ കപൂറിനെ പോലെ വെളുവെളെ ഇരിക്കണമെന്ന് ആഗ്രഹിക്കുന്നതില്‍ എന്താണു തെറ്റ്. പക്ഷെ വെളുക്കാന്‍ ഫേഷ്യല്‍ ചെയ്തുചെയ്ത് കുടുംബം ‘വെളുക്കു’ന്നതല്ലാതെ മറ്റു പ്രയോജനമൊന്നുമില്ല. എന്തുചെയ്യാന്‍...
ഹതാശരായി പിന്മാറാന്‍ വരട്ടെ. അല്‍പ്പമൊന്നു മെനക്കെടണം. ബ്യൂട്ടി പാര്‍ലറില്‍ ഇരുന്നുകൊടുക്കുന്നതു പോലെയും ട്യൂബില്‍ നിന്ന് മുഖത്തു തേക്കുന്നതുപോലെയും എളുപ്പമല്ല സംഗതി. അല്‍പ്പം കഷ്ടപ്പാടുണ്ട്. ഓരോന്നായി മനസ്സിരുത്തിവച്ചു പരീക്ഷിച്ചോളൂ.
നാരങ്ങാനീര്, കാരറ്റ് നീര്, വെള്ളരി നീര് തുടങ്ങിയവ തുല്യ അളവിലെടുത്തു മുഖത്തു തേച്ചുപിടിപ്പിക്കുക. ഒരു പത്തു മിനിറ്റിനു ശേഷം കഴുകിക്കളയുക. മുഖത്തിന്‍റെ കരുവാളിപ്പു മാറുമെന്നു മാത്രമല്ല, നല്ല തിളക്കവും നിറവും കിട്ടും.
ഒരു ടീ‍സ്പൂണ്‍ പാല്‍, അല്‍പ്പം പഞ്ചസാര, അല്‍പ്പം പപ്പായ, അല്‍പ്പം പനിനീര്‍ എന്നിവ കൂട്ടിക്കുഴച്ച് ഫ്രീസറില്‍ വച്ച് ഐസാക്കി എടുക്കുക. ഈ ഐസ്ക്യൂബ് മുഖത്ത് ഉരസിയാല്‍ കരുവാളിപ്പു മാറും. മുഖക്കുരുവുണ്ടെങ്കില്‍ അതിനു മീതെ ഈ ഐസ് അമര്‍ത്തുക. കുരു തെളിഞ്ഞു കാണില്ല.
കസ്തൂരി മഞ്ഞളും, തൈരും, പയറുപൊടിയും തുല്യ അളവില്‍ യോജിപ്പിച്ചു മുഖത്തുപുരറ്റി അരമണിക്കൂറിനു ശേഷം കഴുകിക്കളഞ്ഞാല്‍ തെളിഞ്ഞ ചര്‍മ്മം ഉറപ്പ്. പപ്പായ ഒന്നാംതരം ക്ലെന്‍സറാണ്. പപ്പായ പള്‍പ്പ് മുഖത്തു തേച്ചുപിടിപ്പിക്കുന്നത് മുഖത്തെ അഴുക്കു കളഞ്ഞ് അഴക് വര്‍ദ്ധിപ്പിക്കും.
സോപ്പിനു പകരം അല്‍പ്പം കടലമാവ് പനിനീരില്‍ ചാലിച്ചു മുഖത്തിട്ട ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയൂ. സോപ്പിനേക്കാള്‍ ഫലപ്രദമാണ്. ചര്‍മ്മത്തിനും നന്ന്.