Total Pageviews

Tuesday 1 November 2011

സമയത്ത്‌ ലഭിക്കാത്ത സഹായം




നഗരത്തോട്‌ ചേര്‍ന്നുകിടന്നിരുന്ന തീര്‍ത്ഥാടനകേന്ദ്രത്തില്‍ എപ്പോഴും തിരക്കായിരുന്നു. പൂക്കളും മാലകളു മായിരുന്നു അവിടത്തെ പ്രധാന നേര്‍ ച്ച. ടീന മിക്കവാറും ദിവസങ്ങളില്‍ അവിടെ പോകാറുണ്ടായിരുന്നു. കാര്‍ ദേവാലയത്തിന്റെ മുറ്റത്തേക്ക്‌ ചെല്ലുമ്പോഴേക്കും ഏതാണ്ട്‌ 12 വയസു തോന്നിക്കുന്ന ഒരാണ്‍കുട്ടി വാഹനത്തിന്റെ പുറകേ മാലയുമായി ഓടിച്ചെ ന്ന്‌ ഒരെണ്ണമെങ്കിലും വാങ്ങണമെന്ന്‌ കെഞ്ചിയിരുന്നത്‌ പതിവായിരുന്നതിനാല്‍ ടീന അവനെ കാണാത്തപോ ലെ കടന്നുപോകുകയായിരുന്നു ചെ യ്‌തിരുന്നത്‌. പിന്നീട്‌ രണ്ടു മാസത്തോളം അവനെ ആ തീര്‍ത്ഥാടനകേന്ദ്രത്തിന്റെ പരിസരത്തൊന്നും കണ്ടില്ല. 
ഒരു ദിവസം വൈകുന്നേരം ദേവാലയത്തിലെത്തിയപ്പോള്‍ അവന്‍ പതിവിലും വ്യത്യസ്‌തനായി മുറ്റത്ത്‌ നിശബ്‌ദനായി പൂക്കളും പിടിച്ച്‌ നിന്നിരുന്നു. ദേവാലയത്തില്‍നിന്നും ടീന പുറത്തേക്ക്‌ ഇറങ്ങിയപ്പോഴും അവന്‍ അതേഭാവത്തില്‍ അവിടെ ഉണ്ടായിരുന്നു. പൂക്കള്‍ വാങ്ങണമെന്ന്‌ അവന്‍ ആരോടും ആവശ്യപ്പെടുന്നുണ്ടായിരുന്നില്ല. ആ ഭാവമാറ്റം ടീനയെ അത്ഭുതപ്പെടുത്തി. കാറില്‍ കയറാനായി വാതില്‍ തുറന്നെങ്കിലും എന്തോ തീരുമാനിച്ചതുപോ ലെ ടീന അവന്റെ അടുത്തേക്ക്‌ ചെന്നു. ടീനയെ കണ്ടെങ്കിലും അവന്റെ മുഖത്ത്‌ ഭാവമാറ്റമൊന്നും ഉണ്ടായിരുന്നില്ലെന്നത്‌ അവരെ അത്ഭുതപ്പെടുത്തി. ``എന്തുകൊണ്ടാണ്‌ പൂക്കള്‍ വാങ്ങണമെന്ന്‌ ഇന്ന്‌ ആ രോടും ആവശ്യപ്പെടാത്തത്‌'' ടീന ചോദിച്ചു. ``കാന്‍സര്‍ ബാധിച്ച്‌ ആശുപത്രിയിലായിരുന്ന അനുജത്തിക്ക്‌ മരുന്നിനുള്ള പണം കണ്ടെത്തുന്നതിനായിട്ടായിരുന്നു ഞാന്‍ പൂക്കളുമായിട്ട്‌ എല്ലാവരെയും ശല്യംചെയ്‌തിരുന്നത്‌. അ വള്‍ കഴിഞ്ഞ മാസം മരിച്ചു.'' ഇതു പറഞ്ഞിട്ട്‌ അവന്‍ കൈയിലിരുന്ന മാല ടീനയുടെ കൈയിലേക്ക്‌ വച്ചിട്ട്‌ പറഞ്ഞു: ``മാഡം പണം തരേണ്ട, ഇതിരിക്കട്ടെ.'' തനിക്ക്‌ സമയത്ത്‌ അവനെ സഹായിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയോടെയായിരുന്നു കൂടയിലുണ്ടായിരുന്ന മുഴുവന്‍ പൂക്കളും വാങ്ങിയിട്ട്‌ എണ്ണിനോക്കാതെ പേഴ്‌സിലുണ്ടായിരുന്ന പണം മുഴുവന്‍ ആ കുഞ്ഞു കൈകളിലേക്ക്‌ വച്ചത്‌.
സമയംതെറ്റി ലഭിക്കുന്ന സഹാ യംകൊണ്ട്‌ പലപ്പോഴും പ്രയോജന മൊന്നും ഉണ്ടാകാറില്ല.


``പിതാവായ ദൈവത്തിന്റെ മുമ്പില്‍ പരിശുദ്ധവും നിഷ്‌കളങ്കവുമായ ഭക്തി ഇതാണ്‌: അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്റെ കളങ്കമേല്‌ക്കാതെ തന്നെത്തന്നെ കാ ത്തുസൂക്ഷിക്കുക'' (യാക്കോബ്‌ 1:27).