Total Pageviews

Monday 4 July 2011

മികച്ച കായികക്ഷമതക്ക് ബീറ്റ്‌റൂട്ട് ജ്യൂസ്


മികച്ച കായികക്ഷമതക്ക് ബീറ്റ്‌റൂട്ട് ജ്യൂസ്

Fun & Info @ Keralites.net
ലണ്ടന്‍: കായിക താരങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജവും ഓജസ്സും പ്രദാനം ചെയ്യാന്‍  ബീറ്റ്‌റൂട്ട് ജ്യൂസിന് കഴിയുമെന്ന് പഠനം. എക്‌സിറ്റര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ബീറ്റ് റൂട്ട് ജ്യൂസ് കഴിക്കുന്നതിലൂടെ കായിക താരങ്ങള്‍ക്ക് അവരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് കണ്ടെത്തിയത്. ബീറ്റ് റൂട്ടിലടങ്ങിയ നൈട്രേറ്റ് ഘടകമാണ് കായിക താരങ്ങളുടെ പ്രകടനത്തെ സ്വാധീനിക്കുന്നതെന്നാണ് പുതിയ കണ്ടെത്തല്‍.  ലണ്ടനില്‍ ക്ലബ് തലത്തില്‍ മത്സരിക്കുന്ന  11 സൈക്ലിങ് താരങ്ങളില്‍ പരീക്ഷണം നടത്തിയാണ് ഗവേഷകര്‍ ഇക്കാര്യം തെളിയിച്ചത്.  താരങ്ങളെ രണ്ടു തവണ  നാല് കിലോമീറ്റര്‍ ട്രയലില്‍ മത്സരിപ്പിച്ചാണ് പരീക്ഷണം നടത്തിയത്. ആദ്യ ട്രയലില്‍ സാധാരണ  ബീറ്റ്‌റൂട്ടും രണ്ടാം തവണ ബീറ്റ്‌റൂട്ടിലെ നൈട്രേറ്റ് ഘടകം ഒഴിവാക്കിക്കൊണ്ടുള്ള ജ്യൂസുമാണ് സൈക്ലിങ് താരങ്ങള്‍ക്ക് നല്‍കിയത്. ആദ്യ ട്രയലില്‍ അവര്‍ക്ക് ശരാശരി 11 സെക്കന്‍ഡ് കൂടുതല്‍ വേഗത്തില്‍ എത്താന്‍ കഴിഞ്ഞു. ഇതേ പരീക്ഷണം 16 കിലോമീറ്റര്‍ ദൂരം സൈക്ലിങ്ങില്‍ നടത്തിയപ്പോള്‍ ആദ്യ ട്രയലിനേക്കാള്‍  45സെക്കന്‍ഡ് നേരത്തേ ഫിനിഷ് ചെയ്യാന്‍ താരങ്ങള്‍ക്കായി.