Total Pageviews

Wednesday 26 September 2012



ആരോഗ്യത്തോടെയിരിക്കാന്‍ 12 കാര്യങ്ങള്‍





 ആരോഗ്യം നിലനിര്‍ത്താന്‍ എളുപ്പവും പ്രായോഗികവുമായ ചില കാര്യങ്ങളിതാ1. ധാരാളം വെള്ളം കുടിക്കുക
ദിവസവും എട്ടു മുതല്‍ പത്ത് ഗ്ളാസ് വരെ വെള്ളം ഒരു വ്യക്തി നിര്‍ബന്ധമായുംകുടിച്ചിരിക്കണം. ഇത് ശരീരത്തിന്‍െറ എല്ലാ വിധ ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്.
2. എല്ലാതരം ധാന്യങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
ഒരു ധാന്യം പതിവാക്കുന്നതിന് പകരം വ്യത്യസ്തമായ ധാന്യകങ്ങള്‍ ഭക്ഷണത്തിന്‍െറ ഭാഗമാക്കുക. അരി, ഗോതമ്പ്ബാര്‍ളി എന്നിവയെല്ലാം ഉള്‍പ്പെടുത്തുക.
3. പച്ചക്കറി ശീലമാക്കുക
മനുഷ്യന്‍െറ ആരോഗ്യത്തിന് ഒഴിവാക്കാന്‍ വയ്യാത്ത ഭക്ഷണ പദാര്‍ഥമാണ് പച്ചക്കറികള്‍. വിവിധ നിറത്തിലുള്ള പച്ചക്കറികള്‍ വ്യത്യസ്ത പോഷകങ്ങളാണ് നല്‍കുക. അതിനാല്‍ വ്യത്യസ്ത നിറങ്ങളിലുള്ള പച്ചക്കറികളുടെ മിശ്രീതം തന്നെ നിത്യഭക്ഷണത്തിന്‍െറ ഭാഗമാക്കുക.
4.പഴങ്ങളും പഴച്ചാറുകളും കഴിക്കുകബോട്ടില്‍ പാനീയങ്ങള്‍ ഒഴിവാക്കുക
മധുര പാനീയങ്ങള്‍ക്കും സോഡകള്‍ക്കും പകരം പഴങ്ങളില്‍ നിന്നും അടിച്ചെടുത്ത ജ്യൂസ് ശീലമാക്കകുക. പാക്കറ്റുകളിലും ബോട്ടിലുകളിലും ലഭ്യമാവുന്ന മധുര പാനീയങ്ങള്‍ക്ക് പോഷക മൂല്യം കുറവായിരിക്കും. പഞ്ചസാരയും രൂചി വര്‍ധിപ്പിക്കുന്നതിനുള്ള വസ്തുക്കളുകളുമാണ് അതിന്‍െറ പ്രധാന ഘടകം. അതിനാല്‍ അവക്കൊരിക്കലും പഴവര്‍ഗങ്ങളുടെ പോഷകം ലഭ്യമാക്കാന്‍ കഴിയില്ല.
5. പാലും മാംസാഹാരവവും ആവശ്യമായ അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
പ്രോട്ടിനിന്‍െറ കലവറയാണ് പാലും മാംസാഹാരവും. ഇവ രണ്ടും ആവശ്യത്തിന് ശരീരത്തിന് ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
6. എണ്ണയും കൊഴുപ്പും മിതമായ രീതിയില്‍ മാത്രം
എണ്ണയും കൊഴുപ്പും അധികമാവുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാവും. പൊരിച്ചതും വറുത്തും മിതമായ അളവില്‍ മാത്രം ഉപയോഗിക്കുക . എണ്ണ തെരഞ്ഞെടുക്കുന്നിടത്തും ശ്രദ്ധ വേണം. ഭക്ഷണം പാകംചെയ്യാന്‍ ഒലിവ് കനോല എണ്ണകള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. മീന്‍, ബദാം എന്നിവയും ഹൃദയാരോഗ്യത്തിന് നല്ലതാണ്.
7. മധുരം ഇടക്ക് മാത്രം
മധുരം ഇഷ്ടമില്ലാത്തവരുണ്ടാവില്ല. എന്നാല്‍ അമിതമായാല്‍ അമൃതും വിഷം എന്നാണല്ലോ. അതിനാല്‍ ഇഷ്ടമാണെങ്കിലും മധുരം കൂടുതലാവുന്നില്ലെന്ന് ഉറപ്പുവരുത്തണം. മധുരപലഹാരങ്ങളും ചോക്ളേറ്റുകളും മറ്റും ഇടക്ക് മാത്രം കഴിക്കുക. മദ്യം പൂര്‍ണമായും ഒഴിവാക്കുക.
8. ഭക്ഷണം കഴിക്കുന്നത് ഇടവേളകളിലാവുക
എപ്പോഴും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നത് ആരോഗ്യകരമല്ല. ഒരുനേരത്തെ ഭക്ഷണം കഴിച്ച ശേഷം നിശ്ചിത സമയം കഴിഞ്ഞേ അടുത്തത് കഴിക്കാവൂ. ഇടവേളകളില്‍ വല്ലതും കൊറിച്ചുകൊണ്ടിരിക്കുന്നതും നല്ലതല്ല. വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. വിശന്നിരിക്കുന്നതും വിശക്കാതെ ഭക്ഷണം കഴിക്കുന്നതും ദഹനേന്ദ്രിയ വ്യവസ്ഥക്ക് പ്രയാസമുണ്ടാക്കും. ഭക്ഷണം കഴിക്കുന്നതിന് കൃത്യമായ സമയംപാലിക്കുന്നതാണ് ഉത്തമം. ധാന്യകങ്ങള്‍ അടങ്ങിയ ഭക്ഷണം തന്നെയാണ് നല്ലത്. ജങ്ക് ഫുഡ് കഴിയുന്നതും ഒഴിവാക്കുക.
9. വിവിധ തരം ഭക്ഷണം ഉള്‍പ്പെടുത്തുക
എല്ലാ ദിവസവും ഒരേ മെനു തുടരുന്നത് നന്നല്ല. ആഴ്ചയിലെ ഒരോ ദിവസവും ഭക്ഷണക്കാര്യത്തിലും വ്യത്യസ്തമാക്കാന്‍ ശ്രദ്ധിക്കുക. അപേപാഴേരീരത്തിനാവശ്യമായ നാരുകളും പോഷകങ്ങളും പൂര്‍ണമായു ലഭ്യമാവൂ. അല്ലാത്ത പക്ഷം ചില പോഷകങ്ങള്‍ കൂടുതലുണ്ടാവുകയും മറ്റു ചിലത് തീഴരെ കുറവും ആയിരിക്കും. ഇത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.
10. വീട്ടില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുക
വീട്ടില്‍ നിന്നും പാചകം ചെയ്ത ഭക്ഷണം തന്നെ ശീലമാക്കാന്‍ ശ്രദ്ധിക്കുക. ഹോട്ടല്‍ ഭക്ഷണം ഒട്ടും ആരോഗ്യകരമല്ല. വൃത്തിയിലും പോഷകത്തിന്‍െറ കാര്യത്തിലും ഉറപ്പു വരുത്താന്‍ കഴിയുക വീട്ടിലെ ഭക്ഷണത്തിനാണ്. ഹോട്ടലുകളില്‍ നാം അറിയാതെ പഴകിയ ഭക്ഷണങ്ങളും വിളമ്പിയേക്കാം എന്ന് ഓര്‍ക്കുന്നത് നന്ന്.
11. ഉപ്പിലിട്ടതും പൊരിച്ചതുമായ ഭക്ഷണത്തേക്കാള്‍ നല്ലത് തീയിലോ ആവിയിലോ മറ്റോ പാകം ചെയ്തവയാണ്. ടിന്‍ ഫുഡുകളും ബോട്ടില്‍ പാനീയങ്ങളും ഉപേക്ഷിക്കുക.
12. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പോവുമ്പോള്‍ കൃത്യമായ ലിസ്റ്റ് കൈയിലുണ്ടാവുക
ഭക്ഷണ പദാര്‍ഥങ്ങള്‍ വാങ്ങാന്‍ പോവുമ്പാള്‍ തന്നെ ആരോഗ്യത്തെ കുറിച്ച് ഓര്‍മയുണ്ടാവണം. ആരോഗ്യത്തിന് നല്ലതെന്ന് ഉറപ്പുള്ളവ മാത്രം വാങ്ങിക്കാന്‍ ശ്രദ്ധിക്കണം. കടയില്‍ ആകര്‍ഷകമായ പാക്കറ്റുകളില്‍ കാണുന്നവ ഒരു പക്ഷെ നമ്മെ മോഹിപ്പിച്ചേക്കാം. അവയില്‍ നാം കുടുങ്ങിപോവരുത്. നാം എന്തു വാങ്ങണമെന്നും എന്ത് കഴിക്കണമെന്നും നാം തന്നെ തീരുമാനിക്കണം. പരസ്യങ്ങളില്‍ വഞ്ചിതരാവരുത്.