Total Pageviews

Wednesday 23 November 2011

ജീവിതം ആനന്ദകരമാക്കാനുള്ള മാര്‍ഗങ്ങള്‍






ജീവിതം ആനന്ദകരമാക്കാനുള്ള മാര്‍ഗങ്ങള്‍

  1. നിങ്ങളെപ്പോലെ മറ്റൊരാള്‍ ലോകചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ല. അതിനാല്‍ ഇവിടെ ഓരോരുത്തര്‍ക്കും അവരുടേതായ ഭാഗം നിര്‍വഹിക്കാനുണ്ടെന്ന ബോധ്യം കൈമോശം വരരുത്‌.
  2. ലോകത്തിന്‌ അനുഗ്രഹമായിട്ടാണ്‌ നിങ്ങളെ ദൈവം ഭൂമിയിലേക്ക്‌ അയച്ചിരിക്കുന്നതെന്നത്‌ എപ്പോഴും ഓര്‍മയില്‍ ഉണ്ടാകണം. അതിനു വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്‌.
  3. ജീവിതത്തില്‍ ഉണ്ടായ പരാജയങ്ങള്‍ എണ്ണിപ്പറഞ്ഞ്‌ നിരാശയിലേക്ക്‌ പോകുന്നതിനുപകരം ലഭിച്ച അനുഗ്രഹങ്ങളുടെ കണക്കുനോക്കി പരാജയങ്ങളെ നിര്‍ വീര്യമാക്കണം.
  4. എല്ലാക്കാര്യങ്ങളും ഒരുപോലെ ഭംഗിയായി ചെയ്യുവാന്‍ ആര്‍ക്കും കഴിയില്ലെന്നതും മറ്റുള്ളവര്‍ ചെയ്യുന്നതിലും മനോഹരമായി എല്ലാം ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ലെന്നതും തിരിച്ചറിയണം.
  5. നിങ്ങളുടെ കഴിവുകളും പരിമിതികളും തിരിച്ചറിഞ്ഞ്‌ കഴിവുകള്‍ വേണ്ടവിധത്തില്‍ വിനിയോഗിക്കുക.
  6. എല്ലാവര്‍ക്കും എല്ലാമായി മാറാന്‍ ആര്‍ക്കും സാധിക്കില്ലെന്നത്‌ മനസിലാക്കണം.
  7. ഒരു സമയത്ത്‌ ചെയ്യാവുന്ന കാര്യങ്ങള്‍ക്ക്‌ പരിമിതികളുണ്ടെന്നത്‌ മനസിനെ ബോധ്യപ്പെടുത്തണം.
  8. സ്വയം ബഹുമാനിക്കാന്‍ കഴിയുന്ന മനോഭാവം വളര്‍ത്തിയെടുക്കണം.
  9. ജീവിതത്തിലെ മുന്‍ഗണനാക്രമങ്ങള്‍ അനുസരിച്ച്‌ തീരുമാനങ്ങള്‍ എടുക്കണം. വിജയം നിര്‍ണയിക്കുന്നതില്‍ തീരുമാനങ്ങള്‍ക്ക്‌ വലിയ പങ്കുള്ളതിനാല്‍ ഗൗരവത്തോടെവേണം അതിനെ കാണാന്‍.
  10. നിസാര കാര്യങ്ങള്‍ക്ക്‌ വലിയ ഗൗരവം നല്‌കി ജീ വിതത്തെ പിരിമുറുക്കത്തിലേക്ക്‌ തള്ളിവിടരുത്‌.
  11. പരിമിതികളിലേക്ക്‌ നോക്കി ആകുലപ്പെടുന്നതിനുപകരം സാധ്യതകളിലേക്ക്‌ ദൃഷ്‌ടികളുയര്‍ത്തണം.
  12. സുഹൃദ്‌ബന്ധങ്ങള്‍ ജീവിതത്തിലെ നല്ല സമ്പാദ്യമായി കാണണം.
  13. സാധാരണ കാര്യങ്ങള്‍ അസാധാരണമായ വിധത്തില്‍ ചെയ്യുമ്പോഴാണ്‌ നമ്മള്‍ ശ്രദ്ധിക്കപ്പെടുന്നത്‌.
  14. ദൈവം എല്ലായ്‌പ്പോഴും കൂടെയുണ്ടെന്ന അവബോധം മനസിലുണ്ടാവണം.