Total Pageviews

Thursday 4 September 2014

ഓണത്തിന് മലയാളികളെ കാത്തിരിക്കുന്നത് എന്‍ഡോസള്‍ഫാന്‍ വിഷ സദ്യ..!

----------------------------
ആരോഗ്യത്തിന് അതീവ ഹാനിയുണ്ടാക്കുന്ന കീടടനാശിനികളാണ് പച്ചക്കറിക്കു തളിക്കുന്നതെന്ന് തോട്ടങ്ങളിലുള്ളവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു..!
കൃഷിക്കായി ചെലവഴിക്കുന്ന തുകയുടെ മുപ്പതു ശതമാനവും കീടനാശിനി വാങ്ങാനുള്ളതാണ്. ഓണമായതോടെ കീടനാശിനി പ്രയോഗം പരിധി വിട്ടിട്ടുണ്ടെന്നും തോട്ടങ്ങളിലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 300 ടണ്‍ പച്ചക്കറിയാണ് ഗുണ്ടല്‍പേട്ടയില്‍നിന്ന് സാധാരണ ദിവസങ്ങളില്‍ കേരളത്തിലെത്തുന്നത്. ഓണക്കാലത്ത് ഇതിന്റെ ഇരട്ടിയിലധികം പച്ചക്കറി കേരളത്തിലേക്ക് അയയ്ക്കും.
മൂന്നു മാസമാണ് തക്കാളി കൃഷി ചെയ്യാന്‍ വേണ്ട സമയം. ഇതിനിടയില്‍ മൂന്നു തവണയാണ് മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ തളിച്ചത്. പച്ചമുളകിലും സ്ഥിതി വ്യത്യസ്തമല്ല. കൊടിയ വിഷം പുരട്ടിയാണ് കറിക്ക് എരിവു പകരാന്‍ മുളക് അടുക്കളയിലേക്ക് എത്തുന്നത്. കേരളത്തിലെ ചന്തകളിലേക്ക് ഇവ എത്താന്‍ ഇനി ദിവസങ്ങളുടെ അകലം മാത്രം. പലയിടങ്ങളില്‍നിന്നും പച്ചക്കറികള്‍ കയറ്റി അയയ്ക്കാന്‍ പോലും തുടങ്ങി. ഇതൊക്കെ കൂട്ടിയാണ് മലയാളി ഓണമുണ്ണാന്‍ ഒരുങ്ങുന്നത് എങ്കില്‍ ഇലയില്‍ വിളമ്പുന്നത് വിഷസദ്യയാകും എന്നുറപ്പ്...
കുറച്ച് ആഴ്ചകളായി ഗുണ്ടല്‍പേട്ടയിലെ പച്ചക്കറിപ്പാടങ്ങളില്‍ രാപകല്‍ തിരക്കാണ്. വിളകള്‍ കേരളത്തിലെ മാര്‍ക്കറ്റുകളില്‍ വേഗമെത്തിക്കാനുള്ള പ്രയത്‌നം. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഇവിടെ കൃഷി. ഓണം മുന്നില്‍ കണ്ടു മാത്രം കൃഷിയിറക്കുന്നവരുമുണ്ട്. പല പച്ചക്കറിപ്പാടങ്ങളിലും വിളകള്‍ തയാറായിക്കഴിഞ്ഞു. അതീവ മാരകമായ കീടനാശിനികള്‍ പലവട്ടം പ്രയോഗിച്ചാണ് ഇവയൊക്കെ തയാറാക്കിയിരിക്കുന്നത്. കവാച്ച്, എം 45, ചെട്ടിന്‍, ത്രഷ്‌കാടിക്ക് തുടങ്ങിയവയാണ് സാധാരണ ഉപയോഗിക്കുന്ന കീടനാശിനികള്‍. നട്ട് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഇവ പ്രയോഗിക്കുന്നതായി തോട്ടങ്ങളിലുള്ളവര്‍ പറയുന്നു.
(പൊള്ളാച്ചിയിലേയും ഗുണ്ടല്‍പേട്ടിലേയും പച്ചക്കറി തോട്ടങ്ങളില്‍ ടി.വി സംഘം നടത്തിയ അന്വേഷണത്തിലേക്ക്.)
.

Photo: ഓണത്തിന് മലയാളികളെ കാത്തിരിക്കുന്നത് എന്‍ഡോസള്‍ഫാന്‍  വിഷ സദ്യ..!