Total Pageviews

Tuesday 9 August 2011

തത്ക്കാല്‍ ടിക്കറ്റ് വിശ്വസിച്ചിരിക്കല്ലേ!


തത്ക്കാല്‍ ടിക്കറ്റ് വിശ്വസിച്ചിരിക്കല്ലേ!



അത്യാവശ്യ യാത്രയ്ക്ക് തത്ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് കരുതി ആരും ഇരിക്കേണ്ടതില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റയില്‍‌വെയുടെ തത്ക്കാല്‍ ടിക്കറ്റ് ബുക്കിംഗില്‍ പരക്കെ അഴിമതി നടക്കുന്നതായി സി‌എജി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.


തത്ക്കാല്‍ ടിക്കറ്റ് ബുക്കിംഗിന്റെ ഗുണഫലം യഥാര്‍ത്ഥ ഉപയോക്താക്കള്‍ക്ക് ലഭ്യമാവുന്നില്ല എന്നും ബുക്കിംഗില്‍ കൃത്രിമം നടക്കുന്നുണ്ട് എന്ന് സംശയമുണ്ട് എന്നും റയില്‍‌വെയെ കുറിച്ച് സി‌എജി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. റിസര്‍വേഷന്‍ തുടങ്ങി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ടിക്കറ്റുകള്‍ തീരുന്നതില്‍ അഴിമതിയുണ്ട്. റിസര്‍വേഷന്‍ സമയത്തിനു മുമ്പും പിമ്പും ടിക്കറ്റുകള്‍ വില്‍ക്കുന്നതായും സി‌എജി റിപ്പോര്‍ട്ടില്‍ പറയുന്നു.


റയില്‍‌വെ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ സെര്‍വര്‍ പരിശോധിച്ചപ്പോള്‍ തല്‍ക്കാല്‍, ജനറല്‍ ടിക്കറ്റുകള്‍ക്ക് വേണ്ടി ബുക്കിംഗ് ആരംഭിക്കുന്ന എട്ട് മണിക്ക് സിസ്റ്റം ഹാംഗ് ആവുന്നതായും 4 - 5 മിനിറ്റുകള്‍ക്ക് ശേഷം മാത്രമേ ഉപയോക്താക്കള്‍ക്ക് സൈറ്റില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ എന്നും കണ്ടെത്തി. സൈറ്റില്‍ പ്രവേശിക്കാനാകാതെ നില്‍ക്കുന്ന സമയത്തിനുള്ളില്‍ ടിക്കറ്റുകളെല്ലാം വിറ്റഴിക്കപ്പെടുന്നതായാണ് കണ്ടുവരുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ബുക്കിംഗ് സംവിധാനം അപര്യാപ്തമാണെന്നും ഇതില്‍ മാനുഷികമായ ഇടപെടലിന് അവസരമുള്ളത് കൂടുതല്‍ കൃത്രിമം നടത്താനുള്ള അവസരമൊരുക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


യാത്രയ്ക്ക് രണ്ട് ദിവസം മുമ്പ് രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് വരെയാണ് തത്ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക. അവധി ദിവസങ്ങളില്‍ തത്ക്കാല്‍, ജനറല്‍ ടിക്കറ്റുകള്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ബുക്ക് ചെയ്യാന്‍ സാധിക്കും

Google Malayalam