Total Pageviews

Sunday 9 October 2011

അംബാനിയുടെ മക്കള്‍ക്ക് പോക്കറ്റ് മണി വെറും അഞ്ച് രൂപ









അംബാനിയുടെ മക്കള്ക്ക് പോക്കറ്റ് മണി വെറും അഞ്ച് രൂ



മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മേധാവിയുമായ മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും മൂന്നു മക്കളാണ്. ആകാശ്ഇഷആനന്ദ്. ആദ്യ രണ്ടാളും ഇരട്ടകളാണ്. വയസ് 19. ഇളയത് ആനന്ദ് 16 വയസ്.
കോടീശ്വരന്റെ മക്കളാവുമ്പോള്‍ ദിവസവും ആയിരങ്ങള്‍ പോക്കറ്റ് മണി ലഭിക്കുമെന്നു കരുതിയെങ്കില്‍ തെറ്റി. മക്കള്‍ക്ക് വെറും അഞ്ച് രൂപയാണ് പോക്കറ്റ് മണിയായി നല്‍കുന്നതെന്ന് നിത അംബാനി തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ഒരു ബിസിനസ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് രസകരമായ ഈ വെളിപ്പെടുത്തല്‍.

'
വെള്ളിയാഴ്ച സ്‌കൂള്‍ ക്യാന്റീനില്‍ ചെലവഴിക്കാനാണ് അഞ്ച് രൂപ നല്‍കുന്നത്. ഒരു ദിവസം ഇളയ മകന്‍ ആനന്ദ് ബെഡ്‌റൂമിലേക്ക് ഓടിയെത്തി അഞ്ച് രൂപയ്ക്ക് പകരം 10രൂപ ആവശ്യപ്പെട്ടു. ഞാന്‍ അതു ചോദ്യം ചെയ്തു. വെറും അഞ്ച് രൂപ നാണയവുമായി നടക്കുന്ന തന്നെ കൂട്ടുകാര്‍ കളിയാക്കുന്നെന്നായിരുന്നു അവന്റെ പരാതി. നീ അംബാനിയുടെ മകന്‍ തന്നെയാണോ അതോ യാചകന്റേതോ എന്നാണത്രെ അവര്‍ ചോദിക്കുന്നത്.നിത വെളിപ്പെടുത്തി. ഇത് കേട്ട് തനിക്കും മുകേഷിനും ചിരി അടക്കാനായില്ലെന്നും അവര്‍ വ്യക്തമാക്കി.
ജീവിതമെന്താണെന്ന് മനസ്സിലാക്കാന്‍ മക്കളെ ബസ്സില്‍ യാത്ര ചെയ്യിക്കാറുണ്ടെന്നും നിത പറഞ്ഞു.
ഏതാണ്ട് ഒന്നര ലക്ഷം കോടി രൂപയുടെ സ്വത്തിനുടമകളാണ് മുകേഷ് അംബാനിയും കുടുംബവും.