Total Pageviews

Saturday 28 May 2011

ബഹ്‌റൈനിലേക്ക് വരുന്നതിനു മുമ്പ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍


ബഹ്‌റൈനിലേക്ക് വരുന്നതിനു മുമ്പ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍


1. എല്‍.എം.ആര്‍.എ വെബ്‌സൈറ്റില്‍ നിങ്ങളുടെ വിസയുടെ നിയമസാധുത പരിശോധിക്കുക (http://www.lmra.bh/en). എന്തെങ്കിലും കാരണവശാല്‍ വിസയെക്കുറിച്ച് വിവരം ലഭിച്ചില്ലെങ്കില്‍ indemlabour@batelco.com.bh, sscons@batelco.com.bh എന്ന വിലാസത്തിലേക്ക് ഇന്ത്യന്‍ എംബസിയിലേക്ക് നിങ്ങളുടെ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ സഹിതം, വിസയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കണമെന്നഭ്യര്‍ഥിച്ച് ഇ മെയില്‍ അയക്കുക.
2. ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി സാക്ഷ്യപ്പെടുത്തിയ വര്‍ക്ക് കോണ്‍ട്രാക്റ്റിന്റെ യഥാര്‍ഥ പകര്‍പ്പ് കൈവശമുണ്ടായിരിക്കണം.
3. ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്നതിനുമുമ്പ് വര്‍ക്ക് കോണ്‍ട്രാക്റ്റിന്റെ പകര്‍പ്പും പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും വീട്ടില്‍ സൂക്ഷിക്കുക.
4. ഇന്ത്യയില്‍ വച്ചോ ബഹ്‌റൈനില്‍ വന്നശേഷമോ ഒരു സാഹചര്യത്തിലും വെള്ളക്കടലാസില്‍ ഒപ്പിട്ടുകൊടുക്കരുത്. ആരെങ്കിലും ബലപ്രയോഗത്തിലൂടെ ഒപ്പിട്ടുവാങ്ങിയാല്‍ 24 മണിക്കൂറിനകം സമീപ പൊലീസ് സ്‌റ്റേഷനിലോ എംബസിയിലോ അറിയിക്കണം.
5. ബഹ്‌റൈനിലേക്ക് ജോലിക്കുവരുന്നവര്‍ ഇന്ത്യയിലെ അംഗീകൃത മാന്‍പവര്‍ ഏജന്റുമാര്‍ക്ക് 20,200 രൂപയില്‍ കൂടുതല്‍ നല്‍കരുത്. ഏജന്റ് കൂടുതല്‍ തുക ആവശ്യപ്പെട്ടാല്‍ ഇക്കാര്യം ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയെയോ പ്രവാസി കാര്യ മന്ത്രാലയത്തെയോ അറിയിക്കണം.
6. നിയമം മറികടന്ന് കുറുക്കുവഴിയിലൂടെ ബഹ്‌റൈനില്‍ ജോലിക്കുവരുന്നത് സ്വയം അപകടം വരുത്തിവക്കലായിരിക്കും.
7. പരിചയമുള്ളവരും അല്ലാത്തവരുമായവരില്‍ നിന്ന് യാത്രക്കുമുമ്പ് പാക്കറ്റുകളോ പാര്‍സലുകളോ വാങ്ങാതിരിക്കുക. അല്ലെങ്കില്‍ പാക്കറ്റിലെ സാധനം ഇന്നതാണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം സ്വീകരിക്കുക.
8. ജോലി സ്ഥലത്ത് അല്ലാതെയുള്ള അപകടങ്ങള്‍ക്ക് ബഹ്‌റൈനില്‍ ഒരുതരത്തിലുമുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷയും ലഭ്യമല്ല. അതുകൊണ്ട് താഴ്ന്ന വരുമാനക്കാര്‍ക്കായി ന്യൂ ഇന്ത്യ അഷൂറന്‍സ് കമ്പനി ഏര്‍പ്പെടുത്തിയ അപകട ഇന്‍ഷൂറന്‍സ് എടുക്കാം. 500 ഫില്‍സ് പ്രീമിയത്തിന് വര്‍ഷം 125,000 രൂപയും ഒന്നര ദിനാറിന് 475,000 രൂപയും രണ്ടര ദിനാറിന് 600,000 രൂപയും നഷ്ടപരിഹാരം ലഭിക്കും.
9. വീട്ടുജോലിക്കാരുടെ റിക്രൂട്ടുമെന്റിന് കേന്ദ്ര സര്‍ക്കാര്‍ 30 വയസ്സ് ചുരുങ്ങിയ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. വര്‍ക്ക് വിസയില്‍ ബഹ്‌റൈനിലേക്ക് ഒറ്റക്കുവരുന്ന സ്ത്രീകള്‍ക്ക് എംബസി സാക്ഷ്യപ്പെടുത്തിയ വര്‍ക്ക് കരാര്‍ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ അവര്‍ ചൂഷണത്തിന് ഇരയാകാന്‍ സാധ്യതയുണ്ട്.
10. ബിസിനസ് സന്ദര്‍ശക വിസ വര്‍ക്ക് വിസയായി മാറ്റാനാകില്ല. എന്നാല്‍, സന്ദര്‍ശക വിസ, കാലാവധി തീരുന്നതിനു മുമ്പ് വര്‍ക്ക് വിസയായി മാറ്റാം. കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസയില്‍ തുടരുന്നവര്‍ക്ക് വന്‍ പിഴ നല്‍കേണ്ടിവരും. അതുകൊണ്ട് തൊഴിലിനുവേണ്ടി വരുന്നവര്‍ വര്‍ക്ക് വിസയില്‍ മാത്രം വരാന്‍ ശ്രദ്ധിക്കുക.
11. ബഹ്‌റൈനിലെത്തിയശേഷം ഇന്ത്യന്‍ എംബസിയുടെ ലേബര്‍ വിഭാഗവുമായി നേരിട്ടോ ഫോണിലൂടെയോ ബന്ധപ്പെട്ട് നിങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും എന്തൊക്കെ ചെയ്യാം, ചെയ്യാന്‍ പാടില്ല എന്നിവയെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കിയിരിക്കണം. (എംബസി ലേബര്‍ വിഭാഗത്തിന്റെ ഫോണ്‍ നമ്പറുകള്‍: 17712683/ 17712649/ 17712785 /17713832).
12. ബഹ്‌റൈനിലേക്കുവരുന്നതിനുമുമ്പ് എന്തുതരം ജോലിയാണ്, തൊഴില്‍ സാഹചര്യം, സമയം, ശമ്പളം, താമസസൗകര്യം, ഭക്ഷണം, മെഡിക്കല്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയിരിക്കണം. ഏതെങ്കിലും കാരണവശാല്‍, കരാര്‍ കാലാവധിയായ രണ്ടുവര്‍ഷം മുമ്പ് പോകേണ്ടിവന്നാല്‍ വര്‍ക്ക് വിസ, സി.പി.ആര്‍ കാര്‍ഡ്, യൂനിഫോം, സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവക്കായി തൊഴിലുടമ ചെലവാക്കിയ പണം നല്‍കാന്‍ ബഹ്‌റൈന്‍ തൊഴില്‍ നിയമം അനുസരിച്ച് തൊഴിലാളി ബാധ്യസ്ഥനാണ്.