Total Pageviews

Friday 12 September 2014

മരച്ചീനി (കപ്പ) പുരാണം.


                         
                                     മരച്ചീനി രുചിക്കാത്ത മലയാളിയുണ്ടാവില്ല. മരച്ചീനിയുടെ ഉത്ഭവം തെക്കേ അമേരിക്കയിലെ ബ്രസീലിലാണെങ്കിലും പതിനേഴാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാര്‍ മുഖേനയാണ് മരച്ചീനി ഇന്ത്യയില്‍ പ്രചരിച്ചത്.ഭക്ഷണരീതിയില്‍ കാലത്തിനൊത്തുളള 

മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇന്നും മലയാളിക്കു പ്രിയപ്പെട്ട ഭക്ഷണമാണു മരച്ചീനി. എന്നാല്‍ മരച്ചീനി കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു
ണ്ട് എന്ന അഭിപ്രായം ചിലര്‍ക്കെങ്കിലുമുണ്ട്. ഇപ്പോള്‍ മരച്ചീനി മുഖ്യാഹാരമായി ആരുംതന്നെ കഴിക്കുന്നില്ല. സാമ്പത്തിക നിലയും ജീവിതനിലവാരവും മാറിയപ്പോള്‍ മരച്ചീനിയെ മാത്രം ആശ്രയിക്കുന്ന സ്ഥിതിയും മാറി. വളരെയധികം കലോറിമൂല്യമുളള ആഹാരമാണ് മരച്ചീനി. ഇതില്‍ 87 ശതമാനവും കാര്‍ബോഹൈഡ്രേറ്റ് അഥവാ അന്നജമാണ്.
മരച്ചീനി അമിതമായി കഴിക്കുന്നവരില്‍ കാണപ്പെടുന്ന രോഗങ്ങള്‍
പണ്ട് മരച്ചീനിമാത്രം പ്രധാന ആഹാരമായി കഴിച്ചിരുന്നവരുടെ ഇടയില്‍ പാന്‍ക്രിയാസ് ഗ്രന്ഥിയിലുളള രോഗങ്ങള്‍ കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.. കൂടുതല്‍ മരച്ചീനി കഴിക്കുന്നവരില്‍ പാന്‍ക്രിയാസില്‍ കല്ലുകള്‍ ധാരാളമുളളതായും അങ്ങനെയുളളവര്‍ക്ക് പ്രമേഹസാധ്യത കൂടുതലാണെന്നും കണ്ടെത്തി. പാന്‍ക്രിയാസിലുണ്ടാകുന്ന കല്ലുകള്‍ വയറ്റിനുളളില്‍ നല്ല വേദനയുണ്ടാക്കുന്നു. പുറകോട്ടു ചാരിയിരിക്കുമ്പോഴും മലര്‍ന്നു കിടക്കുമ്പോഴുമായിരിക്കും വയറ്റില്‍ വേദന അനുഭവപ്പെടുന്നത്. മുമ്പോട്ടു ചാഞ്ഞിരുന്നാലും കമിഴ്ന്നുകിടന്നാലും ഈ വേദനയ്ക്ക് കുറച്ചു ശമനം കിട്ടാറുണ്ട്. ഇന്ന് ആഗ്നേയഗ്രന്ഥിയിലെ കല്ലുകള്‍കൊണ്ട് പ്രമേഹം ഉണ്ടാകുന്നത് വളരെ കുറവാണ്. പാന്‍ക്രിയാസ് ഗ്രന്ഥിയുടെ ഏതുവീക്കത്തിനും ‘പാന്‍ക്രിയൈറ്റൈറ്റിസ്’ എന്നാണു പറയുന്നത്. ഈ രോഗത്തിന്റെ കാരണങ്ങളില്‍ ഒന്നുമാത്രമാണ് അമിതമായ മരച്ചീനി ഉപയോഗം

മരച്ചീനി അമിതമായി കഴിക്കുന്നതുമൂലം പ്രധാനമായുണ്ടാകുന്ന മറ്റൊരു രോഗമാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ വീക്കം. കപ്പയില്‍നിന്നും ‘ലിനാമറിന്‍’ എന്ന പദാര്‍ത്ഥം ശരീരത്തിനുളളിലെത്തുമ്പോള്‍ അതില്‍ നിന്ന് ‘ഹൈഡ്രോസൈനിക് ആസിഡ് വീണ്ടും ‘തയോസൈനേറ്റ്’ എന്ന പദാര്‍ത്ഥമായി മാറുന്നു. തയോസൈനേറ്റ് ആണ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നത്. തൈറോയ്ഡ് ഗ്രന്ഥി ഉണ്ടാക്കുന്ന ഹോര്‍മോണായ തൈറോക്സിന്റെ എഴുപതുശതമാനവും അയഡിന്‍ ആണ്.
വേണ്ടത്ര അയഡിന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം തകരാറിലാവും. ഭക്ഷണത്തില്‍കൂടി അയോഡിന്‍ ശരീരത്തിനു ലഭിച്ചാലും കപ്പയില്‍നിന്നു ശരീരത്തിലുണ്ടാകുന്ന തയോസൈനേറ്റ്, അയോഡിന്‍ തൈറോയ്ഡ് ഗ്രന്ഥിയിലേക്ക് കയറുന്നതിനെ തടസ്സപ്പെടുത്തുന്നു. ശരീരത്തിനാവശ്യമായ തൈറോക്സിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം ത•ൂലം കുറയുന്നു. ഇതിന്റെ ഫലമാ.യി തൈറോയ്ഡ് ഗ്രന്ഥിയിലെ കോശങ്ങള്‍ കൂടുതലായി പ്രവര്‍ത്തിക്കുകയും ഗ്രന്ഥിക്ക് വീക്കമുണ്ടാവുകയും ചെയ്യുന്നു. ഇതാണ് ഗോയിറ്റര്‍ അഥവാ കണ്ഠവീക്കം.


ദിവസേന കുറച്ചുമാത്രം കപ്പ കഴിക്കുന്നതുകൊണ്ട് ഗോയിറ്റര്‍ രോഗം ഉണ്ടാവില്ല. മരച്ചീനിയോടൊപ്പം മീനും കൂടി കഴിച്ചാല്‍ മീനിലുളള അയോഡിന്‍, ശരീരത്തിനു ലഭിക്കുന്നു. ചാള, അയല തുടങ്ങിയ കടല്‍ മത്സ്യങ്ങളില്‍ ധാരാളം അയോഡിന്‍ ഉണ്ട്. ദിവസേന ഇരുന്നൂറു ഗ്രാം കപ്പ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരു കുഴപ്പവുമില്ല.
പ്രമേഹമുളളവര്‍ കപ്പ കഴിക്കുന്നത് വളരെ കുറയ്ക്കണം. കാരണം മരച്ചീനിയുടെ ഭൂരിഭാഗവും പഞ്ചസാരയുണ്ടാക്കുന്ന അന്നജമാണ്. പ്രമേഹമില്ലാ ത്തവര്‍ക്ക് എത്ര അന്നജം കഴിച്ചാലും ആഗ്നേയഗ്രന്ഥിയില്‍ നിന്നു വേണ്ടത്ര ഇന്‍സുലിന്‍ ഉത്പാദിപ്പിച്ച് ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ചുകൊളളും.
മരച്ചീനിയിലുളള സയനൈഡിന്റെ അംശം മാറ്റാം
മരച്ചീനിയില്‍ രണ്ടുതരം സൈനഡുകളുണ്ട്. ‘ലിനാമറി’നും ‘ലോട്ടോസ്ട്രാലി’ നും. ലിനാമറിന്‍ എന്ന സൈനോഗ്ളൂക്കോസൈഡാണ് നേരിയ അളവില്‍ മരച്ചീനിയിലുളള രണ്ടുതരം സയനൈഡുകളില്‍ പ്രധാനം ഇതിന് നാടന്‍ഭാഷയില്‍ കട്ട് എന്നു പറയും.
മരച്ചീനിയിലുളള സയനൈഡിന്റെ അംശം ശരിയായ പാചകരീതിയിലൂടെ പൂര്‍ണ്ണമായും മാറ്റാവുന്നതാണ്. ഒരു കിലോഗ്രാം മരച്ചീനി വേവിക്കുന്നതിന് അഞ്ചുലിറ്റര്‍ വെളളം ഉപയോഗിക്കണം എന്നാണ് കേന്ദ്രകിഴങ്ങുവര്‍ഗ്ഗ ഗവേഷണകേന്ദ്രം നിര്‍ദ്ദേശിക്കുന്നത്.
മരച്ചീനി ചെറിയ കഷണങ്ങളായി അരിഞ്ഞിട്ടുവേണം വേവിക്കാന്‍. മരച്ചീനി തണുത്ത വെളളത്തിലേക്ക് ഇട്ടിട്ട് തിളപ്പിക്കുകയാണു വേണ്ടത്. വെളളം തിളപ്പിച്ച ശേഷം അതിലേക്ക് മരച്ചീനിയിടാന്‍ പാടില്ല. തിളച്ച വെളളത്തിലേക്ക് മരച്ചീനി ഇടുമ്പോള്‍ മരച്ചീനിയിലെ വിഷാംശത്തെ സ്വതന്ത്രമാക്കുന്ന എന്‍സൈമുകള്‍ നിര്‍വീര്യമാക്കപ്പെടുന്നു. വിഷാംശം സ്വതന്ത്രമായെങ്കില്‍ മാത്രമേ വെളളത്തില്‍ ലയിച്ച് പുറത്ത് പോകുകയുളളൂ. ഇതേ കാരണംകൊണ്ട് മരച്ചീനി പ്രഷര്‍ കുക്കറില്‍ പാകം ചെയ്യാന്‍ പാടില്ല. കട്ട് കൂടുതലുളള കപ്പയാണെങ്കില്‍ രണ്ടുമൂന്നു പ്രാവശ്യം വെളളം മാറ്റണം. തിളവരുമ്പോള്‍ത്തന്നെ വെളളം ഊറ്റിയശേഷം ഒന്നോരണ്ടോ പ്രാവശ്യംകൂടി വെളളമൊഴിച്ച് വേവിക്കാവുന്നതാണ്.
ഉണക്കിയെടുക്കുന്ന മരച്ചീനി എപ്പോഴും കട്ടിയുളള കഷണങ്ങളായി മുറിക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ മരച്ചീനിയിലുളള സയനൈഡ് സ്വതന്ത്രമാക്കപ്പെടുന്ന പ്രക്രിയ ഫലപ്രദമായി നടക്കുന്നു. വലിയ കഷണങ്ങള്‍ ഉണങ്ങാന്‍ കൂടുതല്‍ സമയമെടുക്കുമ്പോള്‍ അതിലെ ജലാംശം സാവധാനമേ നഷ്ടപ്പെടുന്നുളളൂ. സയനൈഡ് സ്വതന്ത്രമാക്കപ്പെടുന്ന പ്രക്രിയയ്ക്ക് ജലാംശം ആവശ്യമാണ്. ഇങ്ങനെ സ്വതന്ത്രമാക്കപ്പെടുന്ന സയനെഡ്, കപ്പ വെയിലത്ത് ഉണങ്ങുമ്പോള്‍ പൂര്‍ണ്ണമായും അന്തരീക്ഷത്തിലേക്കു പോകുന്നു.
നീലനിറത്തിലുളള വരകള്‍ അപകടകാരിയല്ല
രണ്ടുമൂന്നു ദിവസം സൂക്ഷിക്കുന്ന കപ്പയുടെ പുറംതൊലിയും അകത്തെ തൊലിയും നീക്കം ചെയ്യുമ്പോള്‍ ചിലപ്പോള്‍ നീലനിറത്തിലുളള വരകള്‍ കാണാറുണ്ട്. മരച്ചീനിയിലുളള വിഷാംശവുമായി ഇതിന് യാതൊരു ബന്ധവുമില്ല.
മരച്ചീനിയിലുളള പോളിഫീനോളുകള്‍ ഓക്സീകരണം നടക്കുന്നതുവഴിയാണ് നീലനിറത്തിലുളള ‘പിഗ്മെന്റൂ’കള്‍ അഥവാ വര്‍ണ്ണകങ്ങള്‍ ഉണ്ടാവുന്നത്. പോളിഫീനോളുകള്‍ പോഷകങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന. പദാര്‍ത്ഥങ്ങളാ യിട്ടാണ് ഒരു കാലത്ത് കരുതിയിരുന്നത്. എന്നാല്‍ ഇവ ശരീരത്തിനു ഗുണം ചെയ്യുന്ന പദാര്‍ത്ഥങ്ങളായാണ് പഠനങ്ങളില്‍ തെളിഞ്ഞത്. മരച്ചീനിയുടെ നീലനിറം അതു വേവുന്ന പ്രക്രിയയെ ബാധിക്കുമെങ്കിലും അതു ശരീരത്തിന് ഒട്ടും ഹാനികരമല്ല.
മരച്ചീനി നല്ല ആഹാരം
ശരീരത്തിനാവശ്യമായ ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന നല്ലൊരു ആഹാരമാണ് മരച്ചീനി. കപ്പയുടെ കൂടെ മീനും കഴിച്ചാല്‍ നല്ലൊരു സമീകൃതാഹാരമായി.. മരച്ചീനിയില്‍ കൂടുതല്‍ നാരുകള്‍ ഉളളതിനാല്‍, ഇതുകഴിച്ചാല്‍ മലശോധനയ്ക്കു പ്രശ്നമുണ്ടാകില്ല. നാരുകളടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരീരത്തിലെ കൊളസ്ട്രോളിന്റെ ആഗിരണത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.






Friday 5 September 2014

സ്ത്രീകളുടെ സുരക്ഷയ്ക്കായി എല്ലാ നഗരങ്ങളിലെയും പോലീസ് കണ്‍ട്രോള്‍ റൂമുകളില്‍ 24 മണിക്കൂറും ഏഴു ദിവസവും പ്രവര്‍ത്തിക്കുന്ന വനിതാ ഹെല്പ് ലൈനുകള്‍ സജ്ജമാണ്.



                                           സ്ത്രീകളുടെ സുരക്ഷയ്ക്കായി എല്ലാ നഗരങ്ങളിലെയും പോലീസ് കണ്‍ട്രോള്‍ റൂമുകളില്‍ 24 മണിക്കൂറും ഏഴു ദിവസവും പ്രവര്‍ത്തിക്കുന്ന വനിതാ ഹെല്പ് ലൈനുകള്‍ സജ്ജമാണ്. എല്ലാ വനിതാ ഹെല്‍പ് ലൈനുകളുടെയും പൊതുവായ നമ്പര്‍ 1091 ആണ്. ലാന്‍ഡ് ഫോണില്‍ നിന്ന് ഈ ടോള്‍ ഫ്രീ നമ്പരിലേക്ക് വിളിക്കാം. ജില്ലാ തലത്തില്‍ ഉള്ള ഫോണ്‍ നമ്പരുകള്‍ ചുവടെ ചേര്‍ക്കുന്നു. ഈ നമ്പരുകള്‍ ബാഗില്‍ സൂക്ഷിക്കുകയോ മൊബൈലില്‍ ഫീഡ് ചെയ്യുകയോ ചെയ്യുന്നത് ഉത്തമമായിരിക്കും.
തിരുവനന്തപുരം 9995399953
തിരുവനന്തപുരം റൂറല്‍ 0471 2418277
കൊല്ലം 0474 2764579
പത്തനം തിട്ട 0468 2325352
ഇടുക്കി 0486 2229100
കട്ടപ്പന 9497932403
ആലപ്പുഴ 0477 2237474
കോട്ടയം 0481 2561414
എറണാകുളം 0484 2356044
എറണാകുളം റൂറല്‍ 0484 2623399
തൃശൂര്‍ 0487 2428855
പാലക്കാട് 0491 2504650
മലപ്പുറം 0483 2734830
കോഴിക്കോട് 0495 2724420, 9497987185
കോഴിക്കോട് റൂറല്‍ 0496 2517767
വയനാട് 0493 6206127
കണ്ണൂര്‍ 0497 2764046
കാസര്‍ഗോഡ് 0499 4257591

Photo: സ്ത്രീകളുടെ സുരക്ഷയ്ക്കായി എല്ലാ നഗരങ്ങളിലെയും പോലീസ്  കണ്‍ട്രോള്‍ റൂമുകളില്‍ 24 മണിക്കൂറും ഏഴു ദിവസവും പ്രവര്‍ത്തിക്കുന്ന വനിതാ ഹെല്പ് ലൈനുകള്‍ സജ്ജമാണ്. എല്ലാ വനിതാ ഹെല്‍പ് ലൈനുകളുടെയും പൊതുവായ നമ്പര്‍ 1091 ആണ്. ലാന്‍ഡ് ഫോണില്‍ നിന്ന് ഈ ടോള്‍ ഫ്രീ നമ്പരിലേക്ക് വിളിക്കാം. ജില്ലാ തലത്തില്‍ ഉള്ള ഫോണ്‍ നമ്പരുകള്‍ ചുവടെ ചേര്‍ക്കുന്നു. ഈ നമ്പരുകള്‍ ബാഗില്‍ സൂക്ഷിക്കുകയോ മൊബൈലില്‍ ഫീഡ് ചെയ്യുകയോ ചെയ്യുന്നത് ഉത്തമമായിരിക്കും.
തിരുവനന്തപുരം 9995399953
തിരുവനന്തപുരം റൂറല്‍ 0471 2418277
കൊല്ലം 0474 2764579
പത്തനം തിട്ട 0468 2325352
ഇടുക്കി 0486 2229100
കട്ടപ്പന 9497932403
ആലപ്പുഴ 0477 2237474
കോട്ടയം 0481 2561414
എറണാകുളം 0484 2356044
എറണാകുളം റൂറല്‍ 0484 2623399
തൃശൂര്‍ 0487 2428855
പാലക്കാട് 0491 2504650
മലപ്പുറം 0483 2734830
കോഴിക്കോട് 0495 2724420, 9497987185
കോഴിക്കോട് റൂറല്‍ 0496 2517767
വയനാട് 0493 6206127
കണ്ണൂര്‍ 0497 2764046
കാസര്‍ഗോഡ് 0499 4257591

Thursday 4 September 2014

ഓണത്തിന് മലയാളികളെ കാത്തിരിക്കുന്നത് എന്‍ഡോസള്‍ഫാന്‍ വിഷ സദ്യ..!


ഓണത്തിന് മലയാളികളെ കാത്തിരിക്കുന്നത് എന്‍ഡോസള്‍ഫാന്‍ വിഷ സദ്യ..!
----------------------------
ആരോഗ്യത്തിന് അതീവ ഹാനിയുണ്ടാക്കുന്ന കീടടനാശിനികളാണ് പച്ചക്കറിക്കു തളിക്കുന്നതെന്ന് തോട്ടങ്ങളിലുള്ളവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു..!
കൃഷിക്കായി ചെലവഴിക്കുന്ന തുകയുടെ മുപ്പതു ശതമാനവും കീടനാശിനി വാങ്ങാനുള്ളതാണ്. ഓണമായതോടെ കീടനാശിനി പ്രയോഗം പരിധി വിട്ടിട്ടുണ്ടെന്നും തോട്ടങ്ങളിലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 300 ടണ്‍ പച്ചക്കറിയാണ് ഗുണ്ടല്‍പേട്ടയില്‍നിന്ന് സാധാരണ ദിവസങ്ങളില്‍ കേരളത്തിലെത്തുന്നത്. ഓണക്കാലത്ത് ഇതിന്റെ ഇരട്ടിയിലധികം പച്ചക്കറി കേരളത്തിലേക്ക് അയയ്ക്കും.
മൂന്നു മാസമാണ് തക്കാളി കൃഷി ചെയ്യാന്‍ വേണ്ട സമയം. ഇതിനിടയില്‍ മൂന്നു തവണയാണ് മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ തളിച്ചത്. പച്ചമുളകിലും സ്ഥിതി വ്യത്യസ്തമല്ല. കൊടിയ വിഷം പുരട്ടിയാണ് കറിക്ക് എരിവു പകരാന്‍ മുളക് അടുക്കളയിലേക്ക് എത്തുന്നത്. കേരളത്തിലെ ചന്തകളിലേക്ക് ഇവ എത്താന്‍ ഇനി ദിവസങ്ങളുടെ അകലം മാത്രം. പലയിടങ്ങളില്‍നിന്നും പച്ചക്കറികള്‍ കയറ്റി അയയ്ക്കാന്‍ പോലും തുടങ്ങി. ഇതൊക്കെ കൂട്ടിയാണ് മലയാളി ഓണമുണ്ണാന്‍ ഒരുങ്ങുന്നത് എങ്കില്‍ ഇലയില്‍ വിളമ്പുന്നത് വിഷസദ്യയാകും എന്നുറപ്പ്...
കുറച്ച് ആഴ്ചകളായി ഗുണ്ടല്‍പേട്ടയിലെ പച്ചക്കറിപ്പാടങ്ങളില്‍ രാപകല്‍ തിരക്കാണ്. വിളകള്‍ കേരളത്തിലെ മാര്‍ക്കറ്റുകളില്‍ വേഗമെത്തിക്കാനുള്ള പ്രയത്‌നം. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഇവിടെ കൃഷി. ഓണം മുന്നില്‍ കണ്ടു മാത്രം കൃഷിയിറക്കുന്നവരുമുണ്ട്. പല പച്ചക്കറിപ്പാടങ്ങളിലും വിളകള്‍ തയാറായിക്കഴിഞ്ഞു. അതീവ മാരകമായ കീടനാശിനികള്‍ പലവട്ടം പ്രയോഗിച്ചാണ് ഇവയൊക്കെ തയാറാക്കിയിരിക്കുന്നത്. കവാച്ച്, എം 45, ചെട്ടിന്‍, ത്രഷ്‌കാടിക്ക് തുടങ്ങിയവയാണ് സാധാരണ ഉപയോഗിക്കുന്ന കീടനാശിനികള്‍. നട്ട് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഇവ പ്രയോഗിക്കുന്നതായി തോട്ടങ്ങളിലുള്ളവര്‍ പറയുന്നു.
(പൊള്ളാച്ചിയിലേയും ഗുണ്ടല്‍പേട്ടിലേയും പച്ചക്കറി തോട്ടങ്ങളില്‍ ടി.വി സംഘം നടത്തിയ അന്വേഷണത്തിലേക്ക്.)
.

Photo: ഓണത്തിന് മലയാളികളെ കാത്തിരിക്കുന്നത് എന്‍ഡോസള്‍ഫാന്‍  വിഷ സദ്യ..!
----------------------------
ആരോഗ്യത്തിന്  അതീവ ഹാനിയുണ്ടാക്കുന്ന കീടടനാശിനികളാണ് പച്ചക്കറിക്കു തളിക്കുന്നതെന്ന് തോട്ടങ്ങളിലുള്ളവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു..!
കൃഷിക്കായി ചെലവഴിക്കുന്ന തുകയുടെ മുപ്പതു ശതമാനവും കീടനാശിനി വാങ്ങാനുള്ളതാണ്. ഓണമായതോടെ കീടനാശിനി പ്രയോഗം പരിധി  വിട്ടിട്ടുണ്ടെന്നും തോട്ടങ്ങളിലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 300 ടണ്‍ പച്ചക്കറിയാണ് ഗുണ്ടല്‍പേട്ടയില്‍നിന്ന് സാധാരണ ദിവസങ്ങളില്‍ കേരളത്തിലെത്തുന്നത്. ഓണക്കാലത്ത് ഇതിന്റെ ഇരട്ടിയിലധികം പച്ചക്കറി കേരളത്തിലേക്ക് അയയ്ക്കും. 
മൂന്നു മാസമാണ് തക്കാളി കൃഷി ചെയ്യാന്‍ വേണ്ട സമയം. ഇതിനിടയില്‍ മൂന്നു തവണയാണ് മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ തളിച്ചത്. പച്ചമുളകിലും സ്ഥിതി വ്യത്യസ്തമല്ല. കൊടിയ വിഷം പുരട്ടിയാണ് കറിക്ക് എരിവു പകരാന്‍ മുളക് അടുക്കളയിലേക്ക് എത്തുന്നത്. കേരളത്തിലെ ചന്തകളിലേക്ക് ഇവ എത്താന്‍ ഇനി ദിവസങ്ങളുടെ അകലം മാത്രം. പലയിടങ്ങളില്‍നിന്നും പച്ചക്കറികള്‍ കയറ്റി അയയ്ക്കാന്‍ പോലും തുടങ്ങി. ഇതൊക്കെ കൂട്ടിയാണ് മലയാളി ഓണമുണ്ണാന്‍ ഒരുങ്ങുന്നത് എങ്കില്‍ ഇലയില്‍ വിളമ്പുന്നത് വിഷസദ്യയാകും എന്നുറപ്പ്...
കുറച്ച് ആഴ്ചകളായി ഗുണ്ടല്‍പേട്ടയിലെ പച്ചക്കറിപ്പാടങ്ങളില്‍ രാപകല്‍ തിരക്കാണ്. വിളകള്‍ കേരളത്തിലെ മാര്‍ക്കറ്റുകളില്‍ വേഗമെത്തിക്കാനുള്ള പ്രയത്‌നം. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഇവിടെ കൃഷി. ഓണം മുന്നില്‍ കണ്ടു മാത്രം കൃഷിയിറക്കുന്നവരുമുണ്ട്. പല പച്ചക്കറിപ്പാടങ്ങളിലും വിളകള്‍ തയാറായിക്കഴിഞ്ഞു. അതീവ മാരകമായ കീടനാശിനികള്‍ പലവട്ടം പ്രയോഗിച്ചാണ് ഇവയൊക്കെ തയാറാക്കിയിരിക്കുന്നത്. കവാച്ച്, എം 45, ചെട്ടിന്‍, ത്രഷ്‌കാടിക്ക് തുടങ്ങിയവയാണ് സാധാരണ ഉപയോഗിക്കുന്ന കീടനാശിനികള്‍. നട്ട് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഇവ പ്രയോഗിക്കുന്നതായി തോട്ടങ്ങളിലുള്ളവര്‍ പറയുന്നു.
(പൊള്ളാച്ചിയിലേയും ഗുണ്ടല്‍പേട്ടിലേയും പച്ചക്കറി തോട്ടങ്ങളില്‍ ടി.വി  സംഘം നടത്തിയ അന്വേഷണത്തിലേക്ക്.)
.

Wednesday 20 August 2014

മാറുന്ന മലയാളിയുടെ മാറാത്ത ശീലങ്ങൾ



മാറുന്ന മലയാളിയുടെ മാറാത്ത ശീലങ്ങൾമലയാളികള്‍ക്ക് രുചി ഭേദങ്ങൾ എന്നും പ്രിയപ്പെട്ടതാണ് . ഒരുപക്ഷേ മലയാളിയുടെ ഈ മറുനാടൻ ഭക്ഷണ രീതികളിലേക്ക് ആദ്യം കടന്ന് വന്ന വിഭവം പൊറോട്ട ആണ് പെട്ടെന്ന് വിശപ്പ് മാറ്റുന്നതിനോടൊപ്പം ഒരുപാട്‌ നേരം വിശപ്പിനെ അകറ്റി നിർത്താനും പൊറോട്ട ക്ക് സാധിക്കുന്നു. എന്നാല്‍ ഇതിന്‍റെ ദോഷവശം ആരും തിരിച്ചറിയുന്നില്ല. സ്ഥിരമായി പൊറോട്ട കഴിക്കുന്നവരിൽ 90% ആളുകള്‍ക്കും അർശസ് ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍ ആണ് .


        ഇത് മലയാളിയുടെ ഭക്ഷണരീതിയുടെ ഒരു ഉദാഹരണം മാത്രമല്ല അത് അവനെ എപ്രകാരം രോഗങ്ങളിലേക്ക് തള്ളിവിടുന്നു എന്നതിന്‍റെ ദൃഷ്ടാന്തവുമാണ് . ആയുർവേദ ശാസ്ത്രം പ്രകാരം എല്ലാ രോഗങ്ങളുടേയും പ്രഭവകേന്ദ്രം ഉദരവും കാരണം വിശപ്പില്ലായ്മയും ആണ് . വിശപ്പ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ആഹാരം 3 നേരവും കഴിക്കുക എന്നത് ഒരു പ്രക്രിയയാകുന്നു . ഇതും ശരീരത്തിന് ദോഷം ചെയ്യുന്നു . മൈദ ആള് ചെറുതാണെകിലും സ്വഭാവം കൊണ്ടു ഭീകരൻ ആണ് . നഞ്ച് എന്തിന് നന്നാഴിക്ക് എന്ന പ്രയോഗം മൈദക്ക് വേണ്ടി മാത്രം പറഞ്ഞത് ആണെന്ന് തോന്നുന്നു . ഇന്ന് മാർക്കറ്റിൽ ലഭിക്കുന്ന ഉത്പന്നങ്ങള്‍ ആയ പൊറോട്ട, പപ്സ്, സമൂസ എന്ന് വേണ്ട ദഹനത്തിന് ഏറ്റവും യോജിച്ച ചപ്പാത്തിയിൽ വരെ മൈദ ചേരുന്നു . ഇവ ക്രമേണ പ്രമേഹം കൊളസ്റ്റ്രോൾ ഹൈപ്പർ ടെന്‍ഷന്‍ തുടങ്ങിയ കൂട്ടുകാരെ മലയാളിക്ക് സമ്മാനിക്കുന്നു. ഇത് ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ പ്രജകളെ രോഗങ്ങളുടെ തോഴന്മാരാക്കുന്നു.


                 മലയാളിയുടെ നിത്യജീവിതത്തിൽ പ്രഭാതഭക്ഷണത്തിന് വളരെയധികം സ്ഥാനം ഉണ്ട് . അത് ഉഴുന്ന് ചേർന്നവ ആകുകയും വേണം . ആയുർവേദപ്രകാരം നിത്യവും ഉപയോഗിക്കാന്‍ പാടില്ലാത്ത ആഹാര വസ്തുക്കളിൽ ഒന്നാണ് ഉഴുന്ന് . ഇത് സ്ഥിരമായി ഉപയോഗിച്ചാല്‍ ശരീരത്തില്‍ വായുവിന്‍റെ ഗതിയെ ദോഷകരമായി ബാധിക്കും.ശരീരത്തിന് വളര്‍ച്ച നൽകും എങ്കിലും , സ്ഥിരം ഉപയോഗിക്കുന്നതുകൊണ്ട് അസിഡിറ്റി പോലുള്ള ബുദ്ധിമുട്ടുകൾക്ക് കാരണം ആകും . ഒരേ സമയം ഉഴുന്ന് പലഹാരങ്ങളും, പിന്നെ അസിഡിറ്റിക്ക് അന്റാസിഡ്സും ഇത് മനുഷ്യനെ വെൻഡിലേറ്ററിൽ അഭയം പ്രാപിക്കാൻ പ്രേരിപ്പിക്കുന്നു. ഇതിനെ ബിലാത്തി ഭാഷയില്‍ mayo cardial infarction  എന്ന നീണ്ട പേരില്‍ വിളിക്കും . ലളിതമായി പറഞ്ഞാല്‍ ഹൃദയസ്ഥ0ഭനം .


                      

                                                    എതൊരു ആഹാര പദാർത്ഥവും പരസ്പരം സ്വഭാവത്തിൽ വ്യത്യസ്തമാണ് അത് കൊണ്ടുതന്നെ അവയുടെ അമിതമായ ഉപയോഗം കൊണ്ടു വരുന്ന രോഗങ്ങളും വ്യത്യസ്തമാണ് . വയറുനിറയെ കഴിക്കുക എന്ന ചിന്ത വിട്ടു അര വയർ ആഹാരവും കാൽ വയർ വെള്ളവും ബാക്കി കാല്‍ ഭാഗം ഒഴിച്ചിടുകയും വേണം . ദഹിക്കാൻ എളുപ്പം ഉള്ള ആഹാരം പൂര്‍ണമായും തൃപ്തി വരുന്നതിന് മുൻപ് മതിയാക്കണം . കുറച്ചു ഹെവി ആയിട്ടുള്ള ആഹാരം പകുതി തൃപ്തി ആകുമ്പോള്‍ മതിയാക്കണം . ഇതാണ്‌ ആരോഗ്യകരമായ ഭക്ഷണ രീതി .

                               ഇന്ന് കേരളത്തില്‍ കണ്ട് വരുന്ന രോഗികളിൽ 60% ഉം പ്രമേഹം എന്ന രോഗത്തിന്‍റെ ഭീതിയിൽ ആണ് . നമ്മുടെ ജീവിതശൈലികൾ തന്നെ ആണ് ഇതിന് കാരണം . എല്ലാവരും പറയുന്നത് പോലെ മധുരം കഴിച്ചാല്‍ മാത്രമല്ല പ്രമേഹം വരുന്നത് .പകൽ ഉറക്കം , വ്യായാമം ഇല്ലായ്മ, തൈര് ഒരുപാട് കാലം ഉപയോഗിക്കുന്നത് , അരി ആഹാരങ്ങളുടെ കൂടുതല്‍ ഉപയോഗം , മാംസം തുടർച്ചയായി ഉപയോഗിക്കുക. ശർക്കരയുടെ ഉപയോഗം. തുടങ്ങിയവ പ്രമേഹം വരാനുള്ള കാരണങ്ങള്‍ ആണ് . നമുക്ക് ചുറ്റും ഉള്ള വസ്തുക്കള്‍ ഫലപ്രദമായി ഉപയോഗിച്ച് പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കും . ചില ആളുകള്‍ക്ക് പൂര്‍ണമായും സുഖപെടും . നമ്മുടെ പ്രകൃതിയിൽ തന്നെയുള്ള അമൃത് ഉലുവ, മഞ്ഞൾ, കറിവേപ്പില എന്നിവയുടെ കൃത്യമായ ഉപയോഗം കൊണ്ട് പ്രമേഹം കുറക്കാം. പ്രമേഹത്തിന്റെ മൂലകാരണം ഫാസ്റ്റ് ഫുഡ് രീതികള്‍ കൊണ്ട് ഉണ്ടാകുന്ന അസിഡിറ്റി , അർശസ് എന്നിവ ആണ് . ഇവ കണ്ടെത്തി ചികിത്സിച്ചാൽ പ്രമേഹം എന്ന അവസ്ഥ മാറ്റാന്‍ പറ്റും . അമൃത് ചതച്ച് വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് അതിൽ ഉലുവ പൊടിച്ച് ചേർത്ത് കഴിച്ചാൽ പ്രമേഹം കുറച്ച് കൊണ്ട് വരാം.

                                         ഇനി വേറെ ചില സൂചനകൾകൂടി , ഇന്ന് നമുക്ക്‌ ലഭിക്കുന്ന പച്ചക്കറികളും , ധാന്യങ്ങളും , മാംസവും പകുതി മാത്രം പാകം വന്നത് ആണ് . ഒരു ഭ്രൂണം അമ്മയുടെ ഗർഭപാത്രത്തിൽ കിടന്നു പൂര്‍ണമായും വളര്‍ച്ച എത്താൻ 279 ദിവസങ്ങള്‍ വേണം . എന്ന് പറയുന്നത് പോലെ പ്രകൃതിയിൽ ഓരോ വസ്തുതകള്‍ക്കും അതിന്റെതായ വളര്‍ച്ചാകാലം ഉണ്ട് അത് മേൽപറഞ്ഞ ഭക്ഷണം പദാർത്ഥങ്ങൾക്കും ബാധകമാണ്. അല്ലാതെ ഉള്ളവ കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും . മാത്രമല്ല അത് ആവാസവ്യവസ്ഥക്ക് ഭീഷണി ആണ് . ഇന്നത്തെ ഫാസ്റ്റ് ഫുഡ് സംസ്കാരത്തിൽ നിന്നും മലയാളി എന്ന് മുക്തൻ ആകുന്നോ, എന്നാണോ അവന്‍ പൂർണ്ണമായും ആഹാരകാര്യത്തിൽ സ്വയം പര്യാപ്തം ആകുന്നത് അന്നേ അവനില്‍ നിന്ന് രോഗങ്ങള്‍ അകലൂ. വീണ്ടും ചൂടാക്കി കഴിക്കുന്ന ആഹാരവും അധികം എരിവ് , ഉപ്പ് എന്നിവ ഉപേക്ഷിക്കുന്നതാണ് നല്ലത്. മൈക്രോവേവ് ഓവൻ പോലുള്ള നൂതന വിദ്യകള്‍ നല്ലത് തന്നെ , പക്ഷേ അത് വാങ്ങുന്ന മലയാളി വെന്റിലേറ്റർ കൂടി വാങ്ങേണ്ട പണം കണ്ടെത്തേണ്ടി വരും……………..ഇത് ഒരു ഓർമ്മപ്പടുത്തൽ മാത്രമാണ്

by 

Bro; JUSTIN SUNIL MON
09847407114.09868590122






Thursday 14 August 2014

പ്രപഞ്ചസൃഷ്ടി മനുഷ്യന് വേണ്ടിയോ ? വിഡ്‌ഢിത്തം!!

Fun & Info @ Keralites.net
ഭൂമിയെക്കാള്‍ ഏതാണ്ട് 1,392,000 ഇരട്ടി വ്യാപ്തം ഉണ്ട് നമ്മുടെ സൂര്യന്! നക്ഷത്രങ്ങളെ വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ 7 ആയി ഗ്രൂപ്പ് ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്നാമത്തെ ഗ്രൂപ്പില്‍ പെടുന്ന സൂര്യനെക്കാള്‍ ഏതാണ്ട് 3375 ഇരട്ടി വ്യാപ്തം വരും ഏഴാമത്തെ ഗ്രൂപ്പില്‍ പെടുന്നതും ഏറ്റവും വലിപ്പം ഏറിയതുമായ നക്ഷത്രങ്ങള്‍ക്ക്!! ഇതൊരു ശരാശരി കണക്കു മാത്രമാണ്.. നിലവില്‍ കണ്ടെത്തിയിരിക്കുന്ന ഏറ്റവും വലിയ നക്ഷത്രമായ UY Scuti യുടെ വ്യാപ്തം സൂര്യന്‍റെ 500കോടി മടങ്ങാണ്(ഭീകരനാണവന്‍, കൊടും ഭീകരന്‍!!). ഭൂമിയെക്കാള്‍ ഏതാണ്ട് 7000000000000000(7 Quadrillion) ഇരട്ടി വരും ഇത്. മുകളിലെ ചിത്രവുമായി താരതമ്യം ചെയ്ത്, ഈ വലിപ്പം സങ്കല്പത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുക!!
ഇത്തരം, ചെറുതും വലുതുമായ 200-400 ബില്യന്‍ നക്ഷത്രങ്ങള്‍ ഉണ്ട് നമ്മുടെ ഗാലക്സിയില്‍(The Milky Way). ഒരു ബില്യന്‍ എന്നാല്‍ 100 കോടി..താരതമ്യേന ചെറുതെന്നോ ശരാശരി വലിപ്പം എന്നോ ഒക്കെ പറയാവുന്ന അത്രയും മാത്രം ഉള്ള ഒന്നാണ് ഈ ആകാശഗംഗ.. പ്രകാശത്തിന്‍റെ വേഗത സെക്കന്‍റില്‍ ഏതാണ്ട് 3 ലക്ഷം കിലോമീറ്റര്‍ ആണെന്ന് നമുക്ക് അറിയാം. കൃത്യമായിപ്പറഞ്ഞാല്‍ 299,705 km/s. പ്രകാശം ഒരു വര്‍ഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശവര്ഷം. ആകാശഗംഗയുടെ വ്യാസം ഏകദേശം ഒരു ലക്ഷത്തിലേറെ പ്രകാശ വര്‍ഷമാണ്‌. എന്നുവെച്ചാല്‍, കുറഞ്ഞത് ‌60x60x24x365x100000x299,705= 945149697600000000km. ഇതുപോലെയുള്ള ഏതാണ്ട് 500 ബില്ല്യന്‍ ഗാലക്സികള്‍ വരെ ഉണ്ടാവാമെന്നാണ് നിലവിലെ കണക്കുകൂട്ടല്‍!! ഇത്രയും നക്ഷത്രങ്ങളെ ചുറ്റി, എത്രയോ ഗ്രഹങ്ങള്‍ ഉണ്ടാവാം??!! ഇതിനെക്കാള്‍ ഒക്കെ രസം, ഇതൊക്കെ ചേര്‍ന്നുണ്ടാവുന്ന ആകെ മൊത്തം മാറ്റര്‍ (matter-പിണ്ഡം) പ്രപഞ്ചത്തിന്‍റെ ഏതാണ്ട് 4% മാത്രമേ വരുന്നുള്ളൂ എന്നതാണ്! അതില്‍ തന്നെ 3.6% intergalactic gases ആണ്. ബാക്കി 0.4% മാത്രം ആണ് മേല്പറഞ്ഞ നക്ഷത്രങ്ങളും മറ്റും ഒക്കെ ചേര്‍ന്നുണ്ടാക്കുന്നത്. ഇനിയുള്ള 74% dark energyയും , 22% dark matterഉം ആണ്.
ഇനി ഭൂമിയെ ഇതൊക്കെയായി താരതമ്യപ്പെടുത്തുക. നമുക്ക് ഭൂമി വിട്ട് പുറത്തേക്ക് ഒരു യാത്ര പോവാം..
ഭൂമി.. ഏതാണ്ട് 71% ജലത്താല്‍ ആവൃത്തമാണ്. നേര്‍ത്ത ഒരു പാളി പോലെ ജീവന്‍.
Fun & Info @ Keralites.net
സൗരയൂഥം. ഭൂമി അപ്രത്യക്ഷമായിത്തുടങ്ങുന്നു.
Fun & Info @ Keralites.net
സൗരയൂഥത്തെപ്പോലെ നക്ഷത്രങ്ങളും, അതിനെ ചുറ്റി ഗ്രഹങ്ങളും അടങ്ങുന്ന നമ്മുടെ അയല്‍ക്കാര്‍. “ഇന്റര്‍ സ്റെല്ലാര്‍ നെയ്ബര്‍ഹുഡ്” എന്ന് വിളിക്കാം. നടുവില്‍ പൊട്ടുപോലെ സൗരയൂഥം കാണാം.
Fun & Info @ Keralites.net
ആകാശഗംഗ.. സൗരയൂഥം പോയിട്ട് ഇന്റര്‍ സ്റെല്ലാര്‍ നെയ്ബര്‍ഹുഡ് പോലും കാണ്മാനില്ല. ഏകദേശ സ്ഥാനം ചിത്രത്തില്‍ കാണാം. ചെറുതും വലുതുമായ 200-400 ബില്യന്‍ നക്ഷത്രങ്ങള്‍.
Fun & Info @ Keralites.net
ലോക്കല്‍ ഗാലക്ടിക് ഗ്രൂപ്പ്‌. നടുവില്‍ കാണുന്ന പൊട്ട് ആകാശഗംഗ. ചുറ്റുമുള്ളത് അയല്‍പക്കത്തെ മറ്റ് ഗാലക്സികള്‍.
Fun & Info @ Keralites.net
വിര്‍ഗോ സൂപ്പര്‍ ക്ലസ്റ്റര്‍. ലോക്കല്‍ ഗാലക്ടിക് ഗ്രൂപ്പ് പോലെ മറ്റനേകം ഗാലക്സി സമൂഹങ്ങള്‍.
Fun & Info @ Keralites.net
അനേകം സൂപ്പര്‍ ക്ലസ്റ്ററുകള്‍ അടങ്ങിയ ലോകല്‍ സൂപ്പര്‍ ക്ലസ്റ്റര്‍ സമൂഹം.
Fun & Info @ Keralites.net
ഇനിയും പുറത്തേക്ക് പോയാല്‍ നിരീക്ഷണയോഗ്യ പ്രപഞ്ചം( observable universe). സമയം ഉള്‍പ്പെടുന്ന 4 പരിമാണങ്ങള്‍ (4 dimensions) വെച്ച് നമുക്ക് നിരീക്ഷിക്കാനാവുന്ന പ്രപഞ്ചം..!!
ഇനി ഭൂമിയിലേക്ക്‌ മടങ്ങാം.. ഇവിടെയാണ് അതിര്‍ത്തികളുടെ പേരില്‍ യുദ്ധങ്ങള്‍ ഉണ്ടാവുന്നത്. മതങ്ങള്‍ വര്‍ഗീയത സൃഷ്ടിക്കുന്നത്. അന്ധവിശ്വാസങ്ങള്‍ സ്വാതന്ത്ര്യം ഹനിക്കുന്നത്. അല്‍പ പ്രാണിയായ മനുഷ്യന് വേണ്ടിയാണ് ഈ കാണുന്നതൊക്കെയും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്‌ എന്ന് കരുതുന്ന കൂപ മണ്ഡൂകങ്ങള്‍ വസിക്കുന്നത്. വഴിപാടുകളിലും, പാലഭിഷേത്തിലും മുങ്ങി, ഭക്തന് അനുഗ്രഹം ചൊരിയുന്ന അല്പനും സ്വയം പൊങ്ങിയും ആയ ദൈവ സങ്കല്‍പ്പങ്ങള്‍ ഉള്ളത്…!!!
നാലപ്പാട്ട് പാടിയതുപോലെ,… അനന്തം, അജ്ഞാതം, അവര്‍ണനീയം. ഈ ലോക ഗോളം തിരിയുന്ന മാര്‍ഗം. അതിന്റെ ഏതാനുമോരിടതിരുന്നു, നോക്കുന്ന മര്‍ത്യന്‍ കഥ എന്തു കണ്ടു?!!!