Total Pageviews

Thursday 26 May 2011

LOVE


Fun & Info @ Keralites.net


Fun & Info @ Keralites.net
ഹൃദയം കൊണ്ടെഴുതുന്ന കവിതയാണ് ദാമ്പത്യംകവിക്ക്പിഴച്ചിട്ടില്ലപ്രണയാമൃതമായ ഭാഷതന്നെയാണ് അതില്പൂര്ണമായും ഉപയോഗിച്ചിരിക്കുന്നത്അര്ത്ഥംഅനര്ത്ഥമായി കാണാതിരിക്കുകയും അക്ഷരത്തെറ്റ്വരുത്താതിരിക്കുകയും ചെയ്താല് അത് തീര്ച്ചയായും ഒരുമഹാകാവ്യമാകും.

പ്രണയം ഒരു കലയാണ്അഭൌമമായ ഒരു സൌന്ദര്യം അതില്ആവോളം ദര്ശിക്കാനാവുംകാല്‍‌പനികതയുടെയുംമാസ്മരികതയുടെയും നിറച്ചാര്ത്തുകളോടെ രണ്ട് ഹൃദയങ്ങളുടെ കാന്‍‌വാസില്മനോഹരമായി എഴുതപ്പെടുന്ന ഒരു ചിത്രമാണത്.

നിങ്ങള് തന്നെയാണ് നിങ്ങളുടെ പ്രണയജീവിതത്തിന്റെ ഉറപ്പും ഈടും നിശ്ചയിക്കുന്നത്.തന്റെ ഹൃദയത്തെ തുറന്ന് കാട്ടുന്ന ഒരധ്യാപകന് എന്നതിലുപരി മറ്റൊരു ഹൃദയത്തെപഠിക്കുന്ന ഒരു വിദ്യാര്ത്ഥിയാണ് ഇവിടെ നിങ്ങള്ആരും പൂര്ണരല്ലെന്നും തെറ്റുകള് മനുഷ്യസഹജമാണെന്നും തിരിച്ചറിയുന്ന ഒരു കലാകാരന് മാത്രമേ പ്രണയ ചിത്രം പൂര്ണതയില്വരച്ചുചേര്ക്കാനാവൂകുറ്റപ്പെടുത്തലുകളും പഴിചാരലുകളും ചിത്രത്തിന്റെ ശോഭയ്ക്ക്മങ്ങലേല്പ്പിക്കും.

പ്രണയത്തിന്റെ സൌന്ദര്യം എന്നെന്നും നിലനിര്ത്താന് ഇതാ കുറച്ച് മാര്ഗങ്ങള്...

പ്രണയിനിയുടെ ദൌര്ബല്യങ്ങള് ചൂണ്ടിക്കാണിക്കുന്നതോടൊപ്പം അവളുടെ നന്‍‌മകള്തിരിച്ചറിയുകകുറ്റപ്പെടുത്തലുകല് പരമാവധി ഒഴിവാക്കുകപ്രണയിനിയുടെ ഭാഗത്ത് വരുന്നതെറ്റുകള് ക്ഷമിക്കാന് പഠിക്കുകനിസാരതെറ്റുകള് അവഗണിക്കുക.

തന്റെ ഭാഗത്തുള്ള തെറ്റുകള് തുറന്ന് സമ്മതിക്കുകപ്രണയിനിയോട് ആത്മാര്ത്ഥമായി തന്നെക്ഷമ ചോദിക്കുകഅപക്വമായ പെരുമാറ്റം കഴിയുന്നതും ഒഴിവാക്കുക.

ഓരോ മനുഷ്യരുടെയും താല്പര്യങ്ങള് വ്യത്യസ്തമാണെന്നറിയുകഒരിക്കലും നിങ്ങളുടെതാല്‍‌പര്യങ്ങള് പ്രണയിനിയുടെ മേല് അടിച്ചേല്പ്പിക്കാന് ശ്രമിക്കാതിരിക്കുക.അസ്വസ്ഥമായിരിക്കുന്ന അവസരങ്ങളില് അതിനനുസരിച്ച് പെരുമാറാന് പഠിക്കുക.പ്രണയിനിയുടെ മനസ്സിനെ ശാന്തമാക്കാന് ഉതകുന്ന തരത്തിലുള്ള കാര്യങ്ങള് മാത്രം അവസരത്തില് സംസാരിക്കുക.

നിങ്ങളുടെ പ്രശ്നങ്ങളും വ്യാകുലതകളും കൂട്ടുകാരനോട് അല്ലെങ്കില് കൂട്ടുകാരിയോട് തുറന്ന്പറയുകഭാര്യ അല്ലെങ്കില് ഭര്ത്താവ് എന്നതിലുപരി ഒരു നല്ല സുഹൃത്ത് എന്ന നിലയില്കാര്യങ്ങളെ നോക്കിക്കാണുക.

പ്രണയിനി എല്ലാ സമയത്തും തന്റെ സമീപത്ത് വേണമെന്ന് ശാഠ്യം പിടിക്കുന്നത് ശരിയല്ലമറ്റ്സുഹൃത്തുക്കളുമായി ചെലവിടാന് സമയം കണ്ടെത്തുകപങ്കാളി ഒരു കളിപ്പാട്ടമല്ലെന്ന്തിരിച്ചറിയുകഅതേസമയം തന്നെ നിങ്ങളുടെ ബന്ധത്തില് മറ്റുള്ളവരുടെ അനാവശ്യമായഇടപെടല് ഒഴിവാക്കുകപങ്കാളിയുമായുള്ള പ്രശ്നങ്ങള് മൂന്നാമതൊരാള് അറിയാതിരിക്കാന്കഴിയുന്നതും ശ്രമിക്കുക.

പരസ്പര സ്നേഹവും ബഹുമാനവും നിലനില്ക്കുമ്പോള് മാത്രമേ ബന്ധം ദൃഢമാകുകയുള്ളൂ.പങ്കാളി പറയുന്ന ഒരു കാര്യവും നിസ്സാരമായി തള്ളിക്കളയാതിരിക്കുകഅവളുടെ അല്ലെങ്കില്അവന്റെ ആശങ്കകള് അവഗണിക്കാതിരിക്കുകഅഭിപ്രായ ഭിന്നതകള് നിലനില്ക്കുമ്പോള്തന്നെ പരസ്പരം ബഹുമാനിക്കാന് ശ്രമിക്കുകഅവള്ക്ക്അവന് താന്എല്ലാമെല്ലാമാണെന്നുള്ള ധാരണ സൃഷ്ടിക്കുകതാന് അവളുടെ/അവന്റെ ഉത്തമസുഹൃത്താണെന്ന് ബോധ്യപ്പെടുത്തുകഓരോ കാര്യത്തിലും അവള്ക്ക്/അവന് താന്എത്രമാത്രം പരിഗണന നല്കുന്നു എന്ന് ബോധ്യപ്പെടുത്തുക.

ഒന്നിച്ചിരിക്കാന് സമയം ബോധപൂര്വം കണ്ടെത്തുകഅതിന് പറ്റിയ ഒരു സ്ഥലവുംകണ്ടെത്തുകകേവലം ഉപരിപ്ലവമായ സ്നേഹവാക്കുകള്ക്കപ്പുറം പങ്കാളിയുമായുള്ള ബന്ധംവൈകാരികമാക്കുകവീഴ്ചകളുടെ ഉത്തരവാദിത്വം ഭാഗികമായെങ്കിലും ഏറ്റെടുത്ത്പ്രണയിനിയുടെ മാനസിക സമ്മര്ദ്ദം കുറയ്ക്കുകപ്രണയിനിയുടെ മുന്നില് അമിതമായദേഷ്യംആശങ്കദുഖം തുടങ്ങിയ വികാര പ്രകടനങ്ങള് പരമാവധി ഒഴിവാക്കുകപരസ്പരധാരണയാണ് ദാമ്പത്യത്തിന്റെ അടിത്തറ ധാരണ എന്നും നിലനിര്ത്താന് ശ്രമിക്കുക.തീര്ച്ചയായും പ്രണയ ജീവിതം ഒരു മഹാകാവ്യമാകും.

No comments:

Post a Comment