Total Pageviews

Saturday 9 July 2011

മാമ്പഴം കഴിയ്ക്കൂ.. തടി കുറയും


Fun & Info @ Keralites.net
മാമ്പഴമെന്നു പറയുമ്പോഴേ വായില്‍ വെള്ളമൂറുന്നവരാണ് എല്ലാവരും. വേനല്‍ക്കാലമാണ് മാമ്പഴക്കാലം. പണ്ടൊക്കെയാണെങ്കില്‍ വേനലവധിയും മാമ്പഴക്കാലവുമെല്ലാമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉത്സവമാണ്. പറമ്പിലെ മാവും മാങ്ങാക്കാലവുമൊക്കെ നമ്മള്‍ മലയാളികള്‍ക്ക് അന്യമായിത്തുടങ്ങിയെങ്കിലും വിപണിയില്‍ എല്ലാവര്‍ഷവും മാമ്പഴക്കാലം തകൃതിയാണ്.
രുചിയുടെ കാര്യത്തില്‍ മാത്രമല്ല മാമ്പഴം മുന്നില്‍ നില്‍ക്കുന്നത് ആരോഗ്യപരമായ കാര്യങ്ങളിലും മാമ്പഴം മുമ്പന്‍തന്നെ. നാരുകള്‍ കൊണ്ട് സമ്പന്നമാണ് മാമ്പഴം. അതുകൊണ്ടുതന്നെ ശരീരത്തിലെ അധികകൊഴുപ്പ് കുറയ്ക്കാനും മാമ്പഴത്തിന് കഴിവുണ്ട്.
ഒരു മാമ്പഴം കഴിച്ചാല്‍ വയറു നിറയുംപിന്നീട് കുറേനേരത്തേയ്ക്ക് എന്തെങ്കിലും കഴിയ്ക്കുകയെന്നതിനെക്കുറിച്ച് ഓര്‍ക്കുകപോലും വേണ്ട. ഇതിലെ നാരുകള്‍ അടിഞ്ഞൂകൂടിയിരിക്കുന്ന കൊഴുപ്പ് പ്രവര്‍ത്തിക്കാന്‍ കാരണമാകുന്നു അതുവഴിയാണ് തടികുറയുന്നത്. ബീറ്റ കരോട്ടിന്റെ ഉറവിടമാണ് മാമ്പഴം. പലതരത്തിലുള്ള കാന്‍സറുകള്‍ തടയാന്‍ ബീറ്റാ കരോട്ടിന് കഴിവുണ്ടെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട്.
ഇടനേരത്തേ ജങ്ക് ഫുഡ് കഴിച്ച് വണ്ണം കൂട്ടുന്നതിന് പകരം മാമ്പഴക്കാലമായാല്‍ ഒരു മാമ്പഴം കഴിയ്ക്കൂവെന്നാണ് ആരോഗ്യ
 വിദഗ്ധര്‍ പറയുന്നത്. ഒരൊറ്റ മാമ്പഴത്തില്‍ത്തന്നെ ഒരു ദിവസത്തേയ്ക്ക് മുഴുവന്‍ ആവശ്യമായ വിറ്റമിന്‍ സി ശരീരത്തിന് ലഭിയ്ക്കും.
എല്ലുകളെ ദൃഡമാക്കിമാറ്റുന്നതിന് സഹായിക്കുന്ന ധാതുക്കളും മാമ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഒപ്പം കാത്സ്യംമഗ്നീഷ്യംവിറ്റമിന്‍ ബിയും വേണ്ടത്രയുണ്ട്. മറ്റ് പഴയങ്ങളെയപേക്ഷിച്ച് ഒരു ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ പറ്റുന്ന ഏറ്റവും നല്ല പഴമാണ് മാമ്പഴം. ദിവസവും മാമ്പഴം കഴിയ്ക്കുന്നത് ചര്‍മ്മ സൗന്ദര്യം വര്‍ധിക്കാനും ചര്‍മ്മത്തെ മൃദുവാക്കാനും സഹായിക്കുമത്രേ. ഈ മാമ്പഴം ശരിയ്ക്കും ഒരു കിടിലന്‍ അല്ലേ.
കേരളത്തില്‍ കാലവര്‍ഷം ശക്തമായതോടെ മാമ്പഴക്കാലം ഏതാണ്ട് അവസാനിച്ചു. എന്നാല്‍ കര്‍ണാടകത്തില്‍ ഇപ്പോഴും പലേടത്തും മാമ്പഴ ഫെസ്റ്റിവലുകള്‍ നടക്കുകയാണ്. പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളിലെല്ലാം വളരെ കുറഞ്ഞ വിലയ്ക്ക് മാമ്പഴം ലഭിയ്ക്കുന്നുണ്ട്. മല്ലിക,അല്‍ഫോന്‍സ പോലുള്ള വിലകൂടിയ ഇനങ്ങള്‍ക്കുപോലും സീസണ്‍ പ്രമാണിച്ച് വിലകുറഞ്ഞിട്ടുണ്ട്.

No comments:

Post a Comment