Total Pageviews

Thursday 26 May 2011

പഴവര്‍ഗങ്ങള്‍ എല്ലാം തന്നെ ആരോഗ്യത്തിന് നല്ലതാണെന്നകാര്യം ആരോടും പ്രത്യേകിച്ച പറയേണ്ടതില്ല.


Fun & Info @ Keralites.net

Fun & Info @ Keralites.netപഴവര്‍ഗങ്ങള്‍ എല്ലാം തന്നെ ആരോഗ്യത്തിന് നല്ലതാണെന്നകാര്യം ആരോടും പ്രത്യേകിച്ച പറയേണ്ടതില്ല. എന്നാല്‍ ചില പഴങ്ങള്‍ കഴിയ്ക്കുമെന്നല്ലാതെ അതിന്റെ ഗുണഗണങ്ങള്‍ എന്തെന്ന് നമ്മള്‍ ഓര്‍ക്കാറില്ല.
പലപ്പോഴും വിലകൂടിയതും കാണാന്‍ ഭംഗികൂടിയതുമായ പഴങ്ങളാണ് നമ്മളെ കൂടുതല്‍ ആകര്‍ഷിക്കുക. ഓറഞ്ച്, ആപ്പിള്‍ തുടങ്ങിയവയും ഇറക്കുമതി ചെയ്യുന്ന പഴയങ്ങളുമാണ് പ്രത്യേകിച്ചും നമ്മള്‍ ഉപയോഗിക്കുന്നത്.
വീട്ടില്‍ വിളയുന്ന പലതിനെയും നമ്മള്‍ മറന്നുകളയുന്നു. അത്തരത്തിലൊന്നാണ് പേരയ്ക്ക. കാണാന്‍ അത്ര ആകര്‍ഷകമല്ലെങ്കിലും അകറ്റി നിര്‍ത്തേണ്ട ഒന്നല്ല പേരയ്ക്കയെന്നാണ് ഗവേഷകര്‍ പറയുന്നത്. കാരണം വാഴപ്പഴത്തിലുള്ളതിലേറെ പൊട്ടാസ്യം പേരക്കയിലുണ്ട്.
ചര്‍മ്മ സൗന്ദര്യമുണ്ടാകാനും മറ്റും പേരയ്ക്കകഴിഞ്ഞേ മറ്റെന്തുമുള്ളു. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നതിലുമധികം വിറ്റമിന്‍ സി പേരക്കയിലുണ്ട്.
വിറ്റാമിന്‍ എ, ബി, സി, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ പേരയിലയും പഴുക്കാത്ത പേരയ്ക്കയും ഔഷധഗുണമുള്ളവ തന്നെയാണ്. കാന്‍സറിനെ തടുക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനുമെല്ലാം ഈ കുഞ്ഞുപഴത്തിന് കഴിവുണ്ട്.
ബിപി നിയന്ത്രിക്കുക, തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യം നിലനിര്‍ത്തുക എന്നീ ശാരീരികാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ചില രാസവസ്തുക്കളും പേരയ്ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതൊന്നും പോരാഞ്ഞ് തലച്ചോറിന്റെ ആരോഗ്യം നോക്കാനും പേരയ്ക്ക മുമ്പിലാണ്.
ത്വക്കിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനോടൊപ്പം തൊലിയുടെ ഇലാസ്തികത നിലനിര്‍ത്തി ചുളിവു വരാതെ സംരക്ഷിക്കാനും ഇവ സഹായിക്കുന്നുവെന്നു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ശരീരഭാരം കുറയ്ക്കാനും മലബന്ധം തടയാനും പേരയ്ക്ക ഉത്തമമാണ്. ആരോഗ്യസംരക്ഷണത്തില്‍ പേരയ്ക്ക ശരിക്കും മുമ്പനാണെന്നുതന്നെ അതുകൊണ്ട് ഇനി പഴക്കൂട്ടത്തിലേയ്ക്ക് പേരക്കയെയും കൂട്ടൂ.

No comments:

Post a Comment