Total Pageviews

Thursday, 26 May 2011

AMAZING


വോട്ടെണ്ണുന്നതിനുമുമ്പേ 'അമ്മു' പ്രവചിച്ചത് യാഥാര്‍ഥ്യമായി



Fun & Info @ Keralites.net


ഹരിപ്പാട്: വോട്ടെണ്ണുന്നതിനു ഒരു ദിവസം മുമ്പ് അമ്മു നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ചത് യാഥാര്‍ഥ്യമായി. യു.ഡി.എഫിന് 72, എല്‍.ഡി.എഫിന് 68, ബി.ജെ.പി. പൂജ്യം എന്നിങ്ങനെയുള്ള പ്രവചനം വോട്ടെണ്ണുന്നതിനു തലേന്നാളായ വ്യാഴാഴ്ച രാവിലെയാണ് അമ്മു നടത്തിയത്.

ഹരിപ്പാട് സി.ഐ. ജെ. സന്തോഷ് കുമാര്‍ അടക്കുമുള്ളവര്‍ ഒപ്പിട്ടുനല്‍കിയ പേപ്പറില്‍ ഫലം എഴുതിയശേഷം ബാങ്ക് ഓഫ് ബറോഡ ഹരിപ്പാട് ശാഖയിലെ ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ബാങ്ക് അധികൃതര്‍ ലോക്കര്‍ തുറന്നു. ഹരിപ്പാട് സി.ഐ.യ്ക്ക് ഈ കവര്‍ കൈമാറി. സി.ഐ കവര്‍ തുറന്ന് അമ്മുവിന്റെ പ്രവചനമടങ്ങിയ പേപ്പര്‍ എല്ലാവരെയും കാണിച്ചു. 


പ്രവചന കവര്‍ ലോക്കറില്‍ വെച്ച ശേഷം ഇതിന്റെ രേഖകള്‍ ബാങ്ക് അധികൃതര്‍ അമ്മുവിന് കൈമാറിയിരുന്നു. ശനിയാഴ്ച അമ്മു ലോക്കറില്‍നിന്ന് കവര്‍ തിരികെയെടുത്ത് ഹരിപ്പാട് സി.ഐ. സന്തോഷ്‌കുമാറിനെ ഏല്പിക്കണമെന്ന് ആവശ്യപ്പെടുന്ന കത്ത് ബാങ്കിന് നല്‍കി. തുടര്‍ന്ന് അമ്മുവിനെ ബാങ്ക് ക്യാബിനിലാക്കി വാതില്‍ അടച്ചു. തുടര്‍ന്നാണ് ലോക്കര്‍ തുറന്ന് കവറെടുത്ത് പ്രവചനം പരസ്യപ്പെടുത്തിയത്. 


മൂന്നാം വയസ്സ് മുതല്‍ മാജിക് അവതരിപ്പിക്കുന്ന അമ്മു മുതുകുളം തംബുരുവില്‍ രാജശേഖരന്റെ മകളാണ്. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം. കോളേജ് വിദ്യാര്‍ഥിനിയാണ്.

No comments:

Post a Comment