Total Pageviews

Wednesday, 20 August 2014

മാറുന്ന മലയാളിയുടെ മാറാത്ത ശീലങ്ങൾ



മാറുന്ന മലയാളിയുടെ മാറാത്ത ശീലങ്ങൾമലയാളികള്‍ക്ക് രുചി ഭേദങ്ങൾ എന്നും പ്രിയപ്പെട്ടതാണ് . ഒരുപക്ഷേ മലയാളിയുടെ ഈ മറുനാടൻ ഭക്ഷണ രീതികളിലേക്ക് ആദ്യം കടന്ന് വന്ന വിഭവം പൊറോട്ട ആണ് പെട്ടെന്ന് വിശപ്പ് മാറ്റുന്നതിനോടൊപ്പം ഒരുപാട്‌ നേരം വിശപ്പിനെ അകറ്റി നിർത്താനും പൊറോട്ട ക്ക് സാധിക്കുന്നു. എന്നാല്‍ ഇതിന്‍റെ ദോഷവശം ആരും തിരിച്ചറിയുന്നില്ല. സ്ഥിരമായി പൊറോട്ട കഴിക്കുന്നവരിൽ 90% ആളുകള്‍ക്കും അർശസ് ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍ ആണ് .


        ഇത് മലയാളിയുടെ ഭക്ഷണരീതിയുടെ ഒരു ഉദാഹരണം മാത്രമല്ല അത് അവനെ എപ്രകാരം രോഗങ്ങളിലേക്ക് തള്ളിവിടുന്നു എന്നതിന്‍റെ ദൃഷ്ടാന്തവുമാണ് . ആയുർവേദ ശാസ്ത്രം പ്രകാരം എല്ലാ രോഗങ്ങളുടേയും പ്രഭവകേന്ദ്രം ഉദരവും കാരണം വിശപ്പില്ലായ്മയും ആണ് . വിശപ്പ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ആഹാരം 3 നേരവും കഴിക്കുക എന്നത് ഒരു പ്രക്രിയയാകുന്നു . ഇതും ശരീരത്തിന് ദോഷം ചെയ്യുന്നു . മൈദ ആള് ചെറുതാണെകിലും സ്വഭാവം കൊണ്ടു ഭീകരൻ ആണ് . നഞ്ച് എന്തിന് നന്നാഴിക്ക് എന്ന പ്രയോഗം മൈദക്ക് വേണ്ടി മാത്രം പറഞ്ഞത് ആണെന്ന് തോന്നുന്നു . ഇന്ന് മാർക്കറ്റിൽ ലഭിക്കുന്ന ഉത്പന്നങ്ങള്‍ ആയ പൊറോട്ട, പപ്സ്, സമൂസ എന്ന് വേണ്ട ദഹനത്തിന് ഏറ്റവും യോജിച്ച ചപ്പാത്തിയിൽ വരെ മൈദ ചേരുന്നു . ഇവ ക്രമേണ പ്രമേഹം കൊളസ്റ്റ്രോൾ ഹൈപ്പർ ടെന്‍ഷന്‍ തുടങ്ങിയ കൂട്ടുകാരെ മലയാളിക്ക് സമ്മാനിക്കുന്നു. ഇത് ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ പ്രജകളെ രോഗങ്ങളുടെ തോഴന്മാരാക്കുന്നു.


                 മലയാളിയുടെ നിത്യജീവിതത്തിൽ പ്രഭാതഭക്ഷണത്തിന് വളരെയധികം സ്ഥാനം ഉണ്ട് . അത് ഉഴുന്ന് ചേർന്നവ ആകുകയും വേണം . ആയുർവേദപ്രകാരം നിത്യവും ഉപയോഗിക്കാന്‍ പാടില്ലാത്ത ആഹാര വസ്തുക്കളിൽ ഒന്നാണ് ഉഴുന്ന് . ഇത് സ്ഥിരമായി ഉപയോഗിച്ചാല്‍ ശരീരത്തില്‍ വായുവിന്‍റെ ഗതിയെ ദോഷകരമായി ബാധിക്കും.ശരീരത്തിന് വളര്‍ച്ച നൽകും എങ്കിലും , സ്ഥിരം ഉപയോഗിക്കുന്നതുകൊണ്ട് അസിഡിറ്റി പോലുള്ള ബുദ്ധിമുട്ടുകൾക്ക് കാരണം ആകും . ഒരേ സമയം ഉഴുന്ന് പലഹാരങ്ങളും, പിന്നെ അസിഡിറ്റിക്ക് അന്റാസിഡ്സും ഇത് മനുഷ്യനെ വെൻഡിലേറ്ററിൽ അഭയം പ്രാപിക്കാൻ പ്രേരിപ്പിക്കുന്നു. ഇതിനെ ബിലാത്തി ഭാഷയില്‍ mayo cardial infarction  എന്ന നീണ്ട പേരില്‍ വിളിക്കും . ലളിതമായി പറഞ്ഞാല്‍ ഹൃദയസ്ഥ0ഭനം .


                      

                                                    എതൊരു ആഹാര പദാർത്ഥവും പരസ്പരം സ്വഭാവത്തിൽ വ്യത്യസ്തമാണ് അത് കൊണ്ടുതന്നെ അവയുടെ അമിതമായ ഉപയോഗം കൊണ്ടു വരുന്ന രോഗങ്ങളും വ്യത്യസ്തമാണ് . വയറുനിറയെ കഴിക്കുക എന്ന ചിന്ത വിട്ടു അര വയർ ആഹാരവും കാൽ വയർ വെള്ളവും ബാക്കി കാല്‍ ഭാഗം ഒഴിച്ചിടുകയും വേണം . ദഹിക്കാൻ എളുപ്പം ഉള്ള ആഹാരം പൂര്‍ണമായും തൃപ്തി വരുന്നതിന് മുൻപ് മതിയാക്കണം . കുറച്ചു ഹെവി ആയിട്ടുള്ള ആഹാരം പകുതി തൃപ്തി ആകുമ്പോള്‍ മതിയാക്കണം . ഇതാണ്‌ ആരോഗ്യകരമായ ഭക്ഷണ രീതി .

                               ഇന്ന് കേരളത്തില്‍ കണ്ട് വരുന്ന രോഗികളിൽ 60% ഉം പ്രമേഹം എന്ന രോഗത്തിന്‍റെ ഭീതിയിൽ ആണ് . നമ്മുടെ ജീവിതശൈലികൾ തന്നെ ആണ് ഇതിന് കാരണം . എല്ലാവരും പറയുന്നത് പോലെ മധുരം കഴിച്ചാല്‍ മാത്രമല്ല പ്രമേഹം വരുന്നത് .പകൽ ഉറക്കം , വ്യായാമം ഇല്ലായ്മ, തൈര് ഒരുപാട് കാലം ഉപയോഗിക്കുന്നത് , അരി ആഹാരങ്ങളുടെ കൂടുതല്‍ ഉപയോഗം , മാംസം തുടർച്ചയായി ഉപയോഗിക്കുക. ശർക്കരയുടെ ഉപയോഗം. തുടങ്ങിയവ പ്രമേഹം വരാനുള്ള കാരണങ്ങള്‍ ആണ് . നമുക്ക് ചുറ്റും ഉള്ള വസ്തുക്കള്‍ ഫലപ്രദമായി ഉപയോഗിച്ച് പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കും . ചില ആളുകള്‍ക്ക് പൂര്‍ണമായും സുഖപെടും . നമ്മുടെ പ്രകൃതിയിൽ തന്നെയുള്ള അമൃത് ഉലുവ, മഞ്ഞൾ, കറിവേപ്പില എന്നിവയുടെ കൃത്യമായ ഉപയോഗം കൊണ്ട് പ്രമേഹം കുറക്കാം. പ്രമേഹത്തിന്റെ മൂലകാരണം ഫാസ്റ്റ് ഫുഡ് രീതികള്‍ കൊണ്ട് ഉണ്ടാകുന്ന അസിഡിറ്റി , അർശസ് എന്നിവ ആണ് . ഇവ കണ്ടെത്തി ചികിത്സിച്ചാൽ പ്രമേഹം എന്ന അവസ്ഥ മാറ്റാന്‍ പറ്റും . അമൃത് ചതച്ച് വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് അതിൽ ഉലുവ പൊടിച്ച് ചേർത്ത് കഴിച്ചാൽ പ്രമേഹം കുറച്ച് കൊണ്ട് വരാം.

                                         ഇനി വേറെ ചില സൂചനകൾകൂടി , ഇന്ന് നമുക്ക്‌ ലഭിക്കുന്ന പച്ചക്കറികളും , ധാന്യങ്ങളും , മാംസവും പകുതി മാത്രം പാകം വന്നത് ആണ് . ഒരു ഭ്രൂണം അമ്മയുടെ ഗർഭപാത്രത്തിൽ കിടന്നു പൂര്‍ണമായും വളര്‍ച്ച എത്താൻ 279 ദിവസങ്ങള്‍ വേണം . എന്ന് പറയുന്നത് പോലെ പ്രകൃതിയിൽ ഓരോ വസ്തുതകള്‍ക്കും അതിന്റെതായ വളര്‍ച്ചാകാലം ഉണ്ട് അത് മേൽപറഞ്ഞ ഭക്ഷണം പദാർത്ഥങ്ങൾക്കും ബാധകമാണ്. അല്ലാതെ ഉള്ളവ കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും . മാത്രമല്ല അത് ആവാസവ്യവസ്ഥക്ക് ഭീഷണി ആണ് . ഇന്നത്തെ ഫാസ്റ്റ് ഫുഡ് സംസ്കാരത്തിൽ നിന്നും മലയാളി എന്ന് മുക്തൻ ആകുന്നോ, എന്നാണോ അവന്‍ പൂർണ്ണമായും ആഹാരകാര്യത്തിൽ സ്വയം പര്യാപ്തം ആകുന്നത് അന്നേ അവനില്‍ നിന്ന് രോഗങ്ങള്‍ അകലൂ. വീണ്ടും ചൂടാക്കി കഴിക്കുന്ന ആഹാരവും അധികം എരിവ് , ഉപ്പ് എന്നിവ ഉപേക്ഷിക്കുന്നതാണ് നല്ലത്. മൈക്രോവേവ് ഓവൻ പോലുള്ള നൂതന വിദ്യകള്‍ നല്ലത് തന്നെ , പക്ഷേ അത് വാങ്ങുന്ന മലയാളി വെന്റിലേറ്റർ കൂടി വാങ്ങേണ്ട പണം കണ്ടെത്തേണ്ടി വരും……………..ഇത് ഒരു ഓർമ്മപ്പടുത്തൽ മാത്രമാണ്

by 

Bro; JUSTIN SUNIL MON
09847407114.09868590122






Thursday, 14 August 2014

പ്രപഞ്ചസൃഷ്ടി മനുഷ്യന് വേണ്ടിയോ ? വിഡ്‌ഢിത്തം!!

Fun & Info @ Keralites.net
ഭൂമിയെക്കാള്‍ ഏതാണ്ട് 1,392,000 ഇരട്ടി വ്യാപ്തം ഉണ്ട് നമ്മുടെ സൂര്യന്! നക്ഷത്രങ്ങളെ വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ 7 ആയി ഗ്രൂപ്പ് ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്നാമത്തെ ഗ്രൂപ്പില്‍ പെടുന്ന സൂര്യനെക്കാള്‍ ഏതാണ്ട് 3375 ഇരട്ടി വ്യാപ്തം വരും ഏഴാമത്തെ ഗ്രൂപ്പില്‍ പെടുന്നതും ഏറ്റവും വലിപ്പം ഏറിയതുമായ നക്ഷത്രങ്ങള്‍ക്ക്!! ഇതൊരു ശരാശരി കണക്കു മാത്രമാണ്.. നിലവില്‍ കണ്ടെത്തിയിരിക്കുന്ന ഏറ്റവും വലിയ നക്ഷത്രമായ UY Scuti യുടെ വ്യാപ്തം സൂര്യന്‍റെ 500കോടി മടങ്ങാണ്(ഭീകരനാണവന്‍, കൊടും ഭീകരന്‍!!). ഭൂമിയെക്കാള്‍ ഏതാണ്ട് 7000000000000000(7 Quadrillion) ഇരട്ടി വരും ഇത്. മുകളിലെ ചിത്രവുമായി താരതമ്യം ചെയ്ത്, ഈ വലിപ്പം സങ്കല്പത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുക!!
ഇത്തരം, ചെറുതും വലുതുമായ 200-400 ബില്യന്‍ നക്ഷത്രങ്ങള്‍ ഉണ്ട് നമ്മുടെ ഗാലക്സിയില്‍(The Milky Way). ഒരു ബില്യന്‍ എന്നാല്‍ 100 കോടി..താരതമ്യേന ചെറുതെന്നോ ശരാശരി വലിപ്പം എന്നോ ഒക്കെ പറയാവുന്ന അത്രയും മാത്രം ഉള്ള ഒന്നാണ് ഈ ആകാശഗംഗ.. പ്രകാശത്തിന്‍റെ വേഗത സെക്കന്‍റില്‍ ഏതാണ്ട് 3 ലക്ഷം കിലോമീറ്റര്‍ ആണെന്ന് നമുക്ക് അറിയാം. കൃത്യമായിപ്പറഞ്ഞാല്‍ 299,705 km/s. പ്രകാശം ഒരു വര്‍ഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശവര്ഷം. ആകാശഗംഗയുടെ വ്യാസം ഏകദേശം ഒരു ലക്ഷത്തിലേറെ പ്രകാശ വര്‍ഷമാണ്‌. എന്നുവെച്ചാല്‍, കുറഞ്ഞത് ‌60x60x24x365x100000x299,705= 945149697600000000km. ഇതുപോലെയുള്ള ഏതാണ്ട് 500 ബില്ല്യന്‍ ഗാലക്സികള്‍ വരെ ഉണ്ടാവാമെന്നാണ് നിലവിലെ കണക്കുകൂട്ടല്‍!! ഇത്രയും നക്ഷത്രങ്ങളെ ചുറ്റി, എത്രയോ ഗ്രഹങ്ങള്‍ ഉണ്ടാവാം??!! ഇതിനെക്കാള്‍ ഒക്കെ രസം, ഇതൊക്കെ ചേര്‍ന്നുണ്ടാവുന്ന ആകെ മൊത്തം മാറ്റര്‍ (matter-പിണ്ഡം) പ്രപഞ്ചത്തിന്‍റെ ഏതാണ്ട് 4% മാത്രമേ വരുന്നുള്ളൂ എന്നതാണ്! അതില്‍ തന്നെ 3.6% intergalactic gases ആണ്. ബാക്കി 0.4% മാത്രം ആണ് മേല്പറഞ്ഞ നക്ഷത്രങ്ങളും മറ്റും ഒക്കെ ചേര്‍ന്നുണ്ടാക്കുന്നത്. ഇനിയുള്ള 74% dark energyയും , 22% dark matterഉം ആണ്.
ഇനി ഭൂമിയെ ഇതൊക്കെയായി താരതമ്യപ്പെടുത്തുക. നമുക്ക് ഭൂമി വിട്ട് പുറത്തേക്ക് ഒരു യാത്ര പോവാം..
ഭൂമി.. ഏതാണ്ട് 71% ജലത്താല്‍ ആവൃത്തമാണ്. നേര്‍ത്ത ഒരു പാളി പോലെ ജീവന്‍.
Fun & Info @ Keralites.net
സൗരയൂഥം. ഭൂമി അപ്രത്യക്ഷമായിത്തുടങ്ങുന്നു.
Fun & Info @ Keralites.net
സൗരയൂഥത്തെപ്പോലെ നക്ഷത്രങ്ങളും, അതിനെ ചുറ്റി ഗ്രഹങ്ങളും അടങ്ങുന്ന നമ്മുടെ അയല്‍ക്കാര്‍. “ഇന്റര്‍ സ്റെല്ലാര്‍ നെയ്ബര്‍ഹുഡ്” എന്ന് വിളിക്കാം. നടുവില്‍ പൊട്ടുപോലെ സൗരയൂഥം കാണാം.
Fun & Info @ Keralites.net
ആകാശഗംഗ.. സൗരയൂഥം പോയിട്ട് ഇന്റര്‍ സ്റെല്ലാര്‍ നെയ്ബര്‍ഹുഡ് പോലും കാണ്മാനില്ല. ഏകദേശ സ്ഥാനം ചിത്രത്തില്‍ കാണാം. ചെറുതും വലുതുമായ 200-400 ബില്യന്‍ നക്ഷത്രങ്ങള്‍.
Fun & Info @ Keralites.net
ലോക്കല്‍ ഗാലക്ടിക് ഗ്രൂപ്പ്‌. നടുവില്‍ കാണുന്ന പൊട്ട് ആകാശഗംഗ. ചുറ്റുമുള്ളത് അയല്‍പക്കത്തെ മറ്റ് ഗാലക്സികള്‍.
Fun & Info @ Keralites.net
വിര്‍ഗോ സൂപ്പര്‍ ക്ലസ്റ്റര്‍. ലോക്കല്‍ ഗാലക്ടിക് ഗ്രൂപ്പ് പോലെ മറ്റനേകം ഗാലക്സി സമൂഹങ്ങള്‍.
Fun & Info @ Keralites.net
അനേകം സൂപ്പര്‍ ക്ലസ്റ്ററുകള്‍ അടങ്ങിയ ലോകല്‍ സൂപ്പര്‍ ക്ലസ്റ്റര്‍ സമൂഹം.
Fun & Info @ Keralites.net
ഇനിയും പുറത്തേക്ക് പോയാല്‍ നിരീക്ഷണയോഗ്യ പ്രപഞ്ചം( observable universe). സമയം ഉള്‍പ്പെടുന്ന 4 പരിമാണങ്ങള്‍ (4 dimensions) വെച്ച് നമുക്ക് നിരീക്ഷിക്കാനാവുന്ന പ്രപഞ്ചം..!!
ഇനി ഭൂമിയിലേക്ക്‌ മടങ്ങാം.. ഇവിടെയാണ് അതിര്‍ത്തികളുടെ പേരില്‍ യുദ്ധങ്ങള്‍ ഉണ്ടാവുന്നത്. മതങ്ങള്‍ വര്‍ഗീയത സൃഷ്ടിക്കുന്നത്. അന്ധവിശ്വാസങ്ങള്‍ സ്വാതന്ത്ര്യം ഹനിക്കുന്നത്. അല്‍പ പ്രാണിയായ മനുഷ്യന് വേണ്ടിയാണ് ഈ കാണുന്നതൊക്കെയും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്‌ എന്ന് കരുതുന്ന കൂപ മണ്ഡൂകങ്ങള്‍ വസിക്കുന്നത്. വഴിപാടുകളിലും, പാലഭിഷേത്തിലും മുങ്ങി, ഭക്തന് അനുഗ്രഹം ചൊരിയുന്ന അല്പനും സ്വയം പൊങ്ങിയും ആയ ദൈവ സങ്കല്‍പ്പങ്ങള്‍ ഉള്ളത്…!!!
നാലപ്പാട്ട് പാടിയതുപോലെ,… അനന്തം, അജ്ഞാതം, അവര്‍ണനീയം. ഈ ലോക ഗോളം തിരിയുന്ന മാര്‍ഗം. അതിന്റെ ഏതാനുമോരിടതിരുന്നു, നോക്കുന്ന മര്‍ത്യന്‍ കഥ എന്തു കണ്ടു?!!!