Total Pageviews

Tuesday, 9 August 2011

തത്ക്കാല്‍ ടിക്കറ്റ് വിശ്വസിച്ചിരിക്കല്ലേ!


തത്ക്കാല്‍ ടിക്കറ്റ് വിശ്വസിച്ചിരിക്കല്ലേ!



അത്യാവശ്യ യാത്രയ്ക്ക് തത്ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് കരുതി ആരും ഇരിക്കേണ്ടതില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റയില്‍‌വെയുടെ തത്ക്കാല്‍ ടിക്കറ്റ് ബുക്കിംഗില്‍ പരക്കെ അഴിമതി നടക്കുന്നതായി സി‌എജി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.


തത്ക്കാല്‍ ടിക്കറ്റ് ബുക്കിംഗിന്റെ ഗുണഫലം യഥാര്‍ത്ഥ ഉപയോക്താക്കള്‍ക്ക് ലഭ്യമാവുന്നില്ല എന്നും ബുക്കിംഗില്‍ കൃത്രിമം നടക്കുന്നുണ്ട് എന്ന് സംശയമുണ്ട് എന്നും റയില്‍‌വെയെ കുറിച്ച് സി‌എജി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. റിസര്‍വേഷന്‍ തുടങ്ങി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ടിക്കറ്റുകള്‍ തീരുന്നതില്‍ അഴിമതിയുണ്ട്. റിസര്‍വേഷന്‍ സമയത്തിനു മുമ്പും പിമ്പും ടിക്കറ്റുകള്‍ വില്‍ക്കുന്നതായും സി‌എജി റിപ്പോര്‍ട്ടില്‍ പറയുന്നു.


റയില്‍‌വെ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ സെര്‍വര്‍ പരിശോധിച്ചപ്പോള്‍ തല്‍ക്കാല്‍, ജനറല്‍ ടിക്കറ്റുകള്‍ക്ക് വേണ്ടി ബുക്കിംഗ് ആരംഭിക്കുന്ന എട്ട് മണിക്ക് സിസ്റ്റം ഹാംഗ് ആവുന്നതായും 4 - 5 മിനിറ്റുകള്‍ക്ക് ശേഷം മാത്രമേ ഉപയോക്താക്കള്‍ക്ക് സൈറ്റില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ എന്നും കണ്ടെത്തി. സൈറ്റില്‍ പ്രവേശിക്കാനാകാതെ നില്‍ക്കുന്ന സമയത്തിനുള്ളില്‍ ടിക്കറ്റുകളെല്ലാം വിറ്റഴിക്കപ്പെടുന്നതായാണ് കണ്ടുവരുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ബുക്കിംഗ് സംവിധാനം അപര്യാപ്തമാണെന്നും ഇതില്‍ മാനുഷികമായ ഇടപെടലിന് അവസരമുള്ളത് കൂടുതല്‍ കൃത്രിമം നടത്താനുള്ള അവസരമൊരുക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


യാത്രയ്ക്ക് രണ്ട് ദിവസം മുമ്പ് രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് വരെയാണ് തത്ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക. അവധി ദിവസങ്ങളില്‍ തത്ക്കാല്‍, ജനറല്‍ ടിക്കറ്റുകള്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ബുക്ക് ചെയ്യാന്‍ സാധിക്കും

Google Malayalam

Saturday, 9 July 2011

മാമ്പഴം കഴിയ്ക്കൂ.. തടി കുറയും


Fun & Info @ Keralites.net
മാമ്പഴമെന്നു പറയുമ്പോഴേ വായില്‍ വെള്ളമൂറുന്നവരാണ് എല്ലാവരും. വേനല്‍ക്കാലമാണ് മാമ്പഴക്കാലം. പണ്ടൊക്കെയാണെങ്കില്‍ വേനലവധിയും മാമ്പഴക്കാലവുമെല്ലാമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉത്സവമാണ്. പറമ്പിലെ മാവും മാങ്ങാക്കാലവുമൊക്കെ നമ്മള്‍ മലയാളികള്‍ക്ക് അന്യമായിത്തുടങ്ങിയെങ്കിലും വിപണിയില്‍ എല്ലാവര്‍ഷവും മാമ്പഴക്കാലം തകൃതിയാണ്.
രുചിയുടെ കാര്യത്തില്‍ മാത്രമല്ല മാമ്പഴം മുന്നില്‍ നില്‍ക്കുന്നത് ആരോഗ്യപരമായ കാര്യങ്ങളിലും മാമ്പഴം മുമ്പന്‍തന്നെ. നാരുകള്‍ കൊണ്ട് സമ്പന്നമാണ് മാമ്പഴം. അതുകൊണ്ടുതന്നെ ശരീരത്തിലെ അധികകൊഴുപ്പ് കുറയ്ക്കാനും മാമ്പഴത്തിന് കഴിവുണ്ട്.
ഒരു മാമ്പഴം കഴിച്ചാല്‍ വയറു നിറയുംപിന്നീട് കുറേനേരത്തേയ്ക്ക് എന്തെങ്കിലും കഴിയ്ക്കുകയെന്നതിനെക്കുറിച്ച് ഓര്‍ക്കുകപോലും വേണ്ട. ഇതിലെ നാരുകള്‍ അടിഞ്ഞൂകൂടിയിരിക്കുന്ന കൊഴുപ്പ് പ്രവര്‍ത്തിക്കാന്‍ കാരണമാകുന്നു അതുവഴിയാണ് തടികുറയുന്നത്. ബീറ്റ കരോട്ടിന്റെ ഉറവിടമാണ് മാമ്പഴം. പലതരത്തിലുള്ള കാന്‍സറുകള്‍ തടയാന്‍ ബീറ്റാ കരോട്ടിന് കഴിവുണ്ടെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട്.
ഇടനേരത്തേ ജങ്ക് ഫുഡ് കഴിച്ച് വണ്ണം കൂട്ടുന്നതിന് പകരം മാമ്പഴക്കാലമായാല്‍ ഒരു മാമ്പഴം കഴിയ്ക്കൂവെന്നാണ് ആരോഗ്യ
 വിദഗ്ധര്‍ പറയുന്നത്. ഒരൊറ്റ മാമ്പഴത്തില്‍ത്തന്നെ ഒരു ദിവസത്തേയ്ക്ക് മുഴുവന്‍ ആവശ്യമായ വിറ്റമിന്‍ സി ശരീരത്തിന് ലഭിയ്ക്കും.
എല്ലുകളെ ദൃഡമാക്കിമാറ്റുന്നതിന് സഹായിക്കുന്ന ധാതുക്കളും മാമ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഒപ്പം കാത്സ്യംമഗ്നീഷ്യംവിറ്റമിന്‍ ബിയും വേണ്ടത്രയുണ്ട്. മറ്റ് പഴയങ്ങളെയപേക്ഷിച്ച് ഒരു ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ പറ്റുന്ന ഏറ്റവും നല്ല പഴമാണ് മാമ്പഴം. ദിവസവും മാമ്പഴം കഴിയ്ക്കുന്നത് ചര്‍മ്മ സൗന്ദര്യം വര്‍ധിക്കാനും ചര്‍മ്മത്തെ മൃദുവാക്കാനും സഹായിക്കുമത്രേ. ഈ മാമ്പഴം ശരിയ്ക്കും ഒരു കിടിലന്‍ അല്ലേ.
കേരളത്തില്‍ കാലവര്‍ഷം ശക്തമായതോടെ മാമ്പഴക്കാലം ഏതാണ്ട് അവസാനിച്ചു. എന്നാല്‍ കര്‍ണാടകത്തില്‍ ഇപ്പോഴും പലേടത്തും മാമ്പഴ ഫെസ്റ്റിവലുകള്‍ നടക്കുകയാണ്. പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളിലെല്ലാം വളരെ കുറഞ്ഞ വിലയ്ക്ക് മാമ്പഴം ലഭിയ്ക്കുന്നുണ്ട്. മല്ലിക,അല്‍ഫോന്‍സ പോലുള്ള വിലകൂടിയ ഇനങ്ങള്‍ക്കുപോലും സീസണ്‍ പ്രമാണിച്ച് വിലകുറഞ്ഞിട്ടുണ്ട്.

വയറൊതുക്കാന്‍ 10 കൂട്ടം ആഹാര സാധനങ്ങള്‍



വയറൊതുക്കാന്‍ 10 കൂട്ടം ആഹാര സാധനങ്ങള്‍.


 
പറഞ്ഞിട്ടും പറഞ്ഞിട്ടും മതി വരുന്നില്ല. ഈ വയറിന്റെ ഒരു കാര്യം; എല്ലാം ഒരു ചാണ്‍ വയറിന് വേണ്ടിയാണ് എന്നൊക്കെയാണ് പറച്ചില്‍. പക്ഷേ , പലപ്പോഴും ഒരു ചാണ്‍ എന്നത് ഒരു ചാക്ക് വയറായിപ്പോകും.
 
അതേ പലവട്ടം പറഞ്ഞതാണ്, വയറഴകിന്റെ കാര്യം. ആറുകട്ട മസിലും എട്ടുകട്ട മസിലുമൊന്നുമില്ലെങ്കിലും തള്ളിനില്‍ക്കാത്ത ഒരു വയര്‍, ഹൊ എന്തൊരു നല്ല സ്വപ്നം. പക്ഷേ വറുത്തതും പൊരിച്ചതും കുഴച്ചതുമൊക്കെ കാണുമ്പോള്‍ എല്ലാം അങ്ങ് മറന്നുപോകും. വായില്‍ കപ്പലോടുന്ന വെള്ളം നിറയാതിരിക്കാന്‍ കിട്ടുമ്പോഴൊക്കെ 'നോ' എന്ന് പറയാതെ വാരിവലിച്ചങ്ങ് തിന്നും. പിന്നെ തള്ളിയവയറും താങ്ങിപ്പിടിച്ച് നടക്കാനും ഓടാനും പോകും. ഇതൊന്നു കുറഞ്ഞു കിട്ടണമല്ലോ? എന്തുചെയ്യാം, ഒന്നൊതുങ്ങി വരുമ്പോഴേക്കും പിന്നെയും തീറ്റ തുടങ്ങും. തിന്നണ്ട എന്നൊന്നും പറയുന്നില്ല. ഈ തീറ്റയെടുപ്പില്‍ അല്പം സെലക്ഷന്‍ കൊണ്ടുവന്നാലോ? വയറിനു വേണ്ടി നമുക്ക് അല്പം സെലക്ടീവാകാം.
ആദ്യം വയറൊതുക്കാന്‍ പറ്റിയ വളരെ രുചികരമായ 10 കൂട്ടം ആഹാരസാധനങ്ങളില്‍ നിന്ന് തുടങ്ങാം.വയറിനുവേണ്ടി ചെയ്യുന്ന വ്യായാമങ്ങള്‍ക്കൊപ്പം ആഹാര നിയന്ത്രണവും തിരഞ്ഞെടുക്കപ്പെട്ട ഭക്ഷണ പദാര്‍ഥങ്ങളുമാകുമ്പോള്‍ ഇരട്ടിഫലം ഉറപ്പ്.
ബദാം
Fun & Info @ Keralites.net
പണക്കാരന്റെ പരിപ്പ് എന്ന പേരുദോഷം തീര്‍ത്ത് ഇപ്പോള്‍ ഏതൊരാള്‍ക്കും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങാന്‍ കഴിയുന്ന ഒന്നായി ബദാം മാറിയിട്ടുണ്ട്. ശരീരത്തിനാവശ്യമായ പ്രോട്ടീന്‍, നാരുകള്‍, വൈറ്റമിന്‍-ഇ
എന്നിവകൊണ്ട് സമ്പുഷ്ടമാണ് ബദാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്ന, പേശികള്‍ക്ക് കരുത്ത് നല്‍കുന്ന മൂലകമായ മഗ്‌നീഷ്യവും ബദാംപരിപ്പില്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കപ്പെട്ടാല്‍ തന്നെ ആഹാരത്തോടുള്ള ആര്‍ത്തിയും വാരിവലിച്ചുള്ള തീറ്റയും അതുവഴിയുണ്ടാകുന്ന അമിതവണ്ണവും കുറയും. ഇതിനൊക്കെ പുറമേ ബദാം പരിപ്പിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതിനെ ചെറുക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.ദിവസം 30 ഗ്രാം ബദാംപരിപ്പ് (ഏകദേശം 23 എണ്ണം) ശീലമാക്കൂ.
ഒരാഴ്ചയ്ക്കുള്ളില്‍ വ്യത്യാസമറിയാം. അപ്പോള്‍ ഇന്നു മുതല്‍ ബദാം പരിപ്പ് സിന്ദാബാദ്. (ബദാം അരച്ച് പാലില്‍ ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ സൗന്ദര്യം വര്‍ധിക്കുമെന്നും പറയുന്നുണ്ട്).
മുട്ട
Fun & Info @ Keralites.net
ലോകത്ത് വെച്ച് കിട്ടാവുന്ന ഏറ്റവും മികച്ച സമീകൃതാഹാരം. എന്നുവെച്ചാല്‍ ഒരു മനുഷ്യശരീരത്തിനാവശ്യമായ എല്ലാ മൂലകങ്ങളും പ്രകൃതി ഉരുട്ടിയെടുത്ത് ഒരുണ്ടയില്‍ അടച്ചുവെച്ചതാണ് മുട്ട. പേശികള്‍ മുതല്‍ തലച്ചോറിനുവരെ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പ്രോട്ടീന്‍, അമിനോ ആസിഡ്, സിങ്ക് തുടങ്ങിയ മൂലകങ്ങളുടെ കലവറയാണ് ഇത്തിരിപ്പോരം വരുന്ന ഒരു മുട്ട. രാവിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ നിറഞ്ഞ പ്രഭാതഭക്ഷണം കഴിക്കുന്നവരേക്കാള്‍ വിശപ്പ് കുറവായിരിക്കും മുട്ട ഉള്‍പ്പെടുന്ന കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞ പ്രഭാത ഭക്ഷണം കഴിക്കുന്നവര്‍ക്ക് എന്ന് പഠനങ്ങള്‍ പറയുന്നു. വിദേശികള്‍ രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളവും ഒരു മുട്ട പുഴുങ്ങിയതുമാണ് ബ്രേക്ക് ഫാസ്റ്റായി കഴിക്കുന്നത്. രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണ് എങ്കില്‍ മുട്ട അധികം കഴിക്കേണ്ട. കാരണം ഒരു മുട്ടയില്‍ 213 മി. ഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്.
ആപ്പിള്‍Fun & Info @ Keralites.net
An apple a day keeps the doctor away എന്നാണ് ചൊല്ല്.
അമിത വണ്ണം കുറയ്ക്കാനും ആപ്പിള്‍ സഹായിക്കും. ഒരു ആപ്പിളിന്റെ 85 ശതമാനം ജലാംശമാണ്. ആപ്പിള്‍ കഴിക്കുമ്പോള്‍ വിശപ്പ് മാറും, ജലാംശം കൂടുതലായതിനാല്‍ അമിതവണ്ണവും വരില്ല. ദിവസം മൂന്ന് ആപ്പിള്‍ എങ്കിലും കഴിക്കുന്നവരുടെ വണ്ണം മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ കുറയും.
മാത്രമല്ല ചില അര്‍ബുദങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ക്യൂയര്‍സെറ്റീന്‍ എന്ന പദാര്‍ഥം ആപ്പിളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ശ്വാസകോശങ്ങള്‍ക്ക് കരുത്ത് പകരുന്നതിനും ആപ്പിളിന് കഴിവുണ്ട്.
തൈര്Fun & Info @ Keralites.net
ചാടിയ കുടവയറിനെ ഒതുക്കാന്‍ പറ്റിയ ഭക്ഷണങ്ങളില്‍ പരമപ്രധാനമാണ് തൈര്, കാത്സ്യത്തിന്റെ നിറകുടം. തൈരിലെ പ്രോബയോട്ടിക് ബാക്ടീരിയ ദഹന പ്രക്രിയ സുഗമമാക്കും. മലബന്ധം, അജീര്‍ണം, ഗ്യാസ്ട്രബിള്‍ തുടങ്ങിയ സാധാരണയായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് വീര്‍ത്തിരിക്കുന്ന വയറിനെ ചുരുക്കാന്‍ അത്യുത്തമമാണ് തൈര്. കൊഴുപ്പ് നീക്കിയ തൈര് ദിവസം മൂന്ന് കപ്പെങ്കിലും കഴിക്കുക
 


മീന്‍Fun & Info @ Keralites.net

നോണ്‍-വെജിറ്റേറിയന്‍ ഭ്രാന്തന്മാര്‍ക്കും സന്തോഷിക്കാം. ചാള, മത്തി, അയല, ട്യൂണ തുടങ്ങിയ മീനുകള്‍ ഒമേഗ-3-ഫാറ്റി ആസിഡിന്റെ മൊത്തക്കച്ചവടക്കാരാണ്. ഈ മത്സ്യങ്ങള്‍ കഴിക്കുന്നത് ശരീരത്തിലടിഞ്ഞുകൂടിയ കൊഴുപ്പിനെ കത്തിച്ചുകളയാനും ഉചാപചയ പ്രവര്‍ത്തനങ്ങളെ സുഗമമാക്കാനും ഉപകരിക്കും. ഈ മത്സ്യങ്ങള്‍ സ്ഥിരമായി കഴിക്കുന്നവരുടെ രക്തത്തിലെ ഗ്ലൂക്കോസ്-ഇന്‍സുലിന്‍ ബന്ധത്തില്‍ ആരോഗ്യപരമായ മാറ്റമുണ്ടെന്ന് ഓസ്‌ട്രേലിയയില്‍ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്ന കടല്‍മത്സ്യങ്ങളിലെ ചില ഘടകങ്ങള്‍ ദഹനപ്രക്രിയയെ നിയന്ത്രിക്കുകയും ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കുകയും ചെയ്യുന്നതായി പറയുന്നുണ്ട്.
ചോളം
Fun & Info @ Keralites.net
അരി, ഗോതമ്പ് തുടങ്ങി ശരീരം വണ്ണംവെക്കുന്നതിനുകാരണമായ കാര്‍ബോ ഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണത്തിനുപകരം പ്രോട്ടീനും വൈറ്റമിന്‍ ബിയും മൂലകങ്ങളും കൂടുതലായടങ്ങിയിട്ടുള്ള ചോളം ഉള്‍പ്പെടുത്താവുന്നതാണ്. പ്രഭാതഭക്ഷണത്തില്‍ അരിയാഹാരത്തെ മാറ്റി ചോളംകൊണ്ടുള്ള റൊട്ടി, ഉപ്പു മാവ് എന്നിവ ഉണ്ടാക്കി കഴിക്കാം. ചോളമാകുമ്പോള്‍ അധികം കഴിക്കാതെ തന്നെ വയര്‍ നിറയുകയും ചെയ്യും.
 

പച്ചിലക്കറികള്‍
Fun & Info @ Keralites.net

കാത്സ്യസമ്പുഷ്ടമാണ് പച്ചിലക്കറികള്‍. ഒരു കപ്പ് ബ്രോക്കോളി കഴിച്ചാല്‍ (കോളീഫ്ലവര്‍ ഇനം) ഒരു ദിവസം ശരീരത്തിനാവശ്യമായ നാരുകളുടെ 20 ശതമാനം ലഭിക്കും. അര്‍ബുദത്തെ ചെറുക്കുന്ന കരോട്ടിനോയിഡ്‌സ് എന്ന പദാര്‍ഥവും ഇലക്കറികളില്‍ അടങ്ങിയിട്ടുണ്ട്. കോളീഫ്ലവര്‍, ചീര, മുട്ടക്കോസ്, ബ്രോക്കോളി തുടങ്ങിയ ഇലവര്‍ഗങ്ങള്‍ ആഹാരശീലങ്ങളില്‍ ഉള്‍പ്പെടുത്തുക.
സ്‌ട്രോബെറി & മള്‍ബറി
ഏറ്റവും കൂടുതല്‍ നാരുകളടങ്ങിയ പഴങ്ങളാണ് ബെറീസ് കുടുംബത്തിലേത്. നാരുകള്‍ കൂടുതലടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ഗുണങ്ങള്‍ പലതാണ്. നമ്മള്‍ കഴിക്കുന്ന മറ്റ് ആഹാരപദാര്‍ഥങ്ങളില്‍ നിന്ന് നല്ലൊരു ഭാഗം നാരുകള്‍ ആഗിരണം ചെയ്യുകയും പൂര്‍ണമായും ദഹിച്ച് ശരീരത്തോട് ചേരും മുമ്പ് തന്നെ അവയെ വിസര്‍ജ്യങ്ങളിലൂടെ പുറത്ത് കളയുകയും ചെയ്യും. ഇത് മൂലം മറ്റ് ഭക്ഷണം കൂടുതല്‍ ശരീരത്തിലെത്തിയാലും അവ അടിഞ്ഞുകൂടി അമിത വണ്ണത്തിന് കാരണമാകുമെന്ന പേടി വേണ്ട. ബെറിപ്പഴങ്ങള്‍ നല്ല ആന്റീ ഓക്‌സിഡന്റുകള്‍ കൂടിയാണ്. അര്‍ബുദരോഗത്തെ ചെറുക്കും. രക്തയോട്ടം സുഗമമാക്കും, പേശീതന്തുക്കളുടെ പ്രവര്‍ത്തനം ആയാസരഹിതമാക്കും. അങ്ങനെ ഒട്ടനവധി ഗുണങ്ങളാണ് ബെറിപ്പഴങ്ങള്‍ക്കുള്ളത്.
വെജിറ്റബിള്‍ സൂപ്പ്
സാധാരണഗതിയില്‍ സാമ്പാറിനെയാണ് നമ്മള്‍ വെജിറ്റബിള്‍ സൂപ്പ് എന്ന് പറയുന്നത്. സാമ്പാറും വെജിറ്റബിള്‍ സൂപ്പാണ്.
പക്ഷേ, കായവും സാമ്പാര്‍പൊടിയും ഉരുളക്കിഴങ്ങുമൊന്നുമിടാതെ പച്ചക്കറികളായ വെണ്ടയ്ക്ക, തക്കാളി, കാരറ്റ്, ബീന്‍സ് തുടങ്ങിയ സാധനങ്ങളൊക്കെ വെള്ളം കുറച്ചു പുഴുങ്ങി ആവശ്യത്തിന് ഉപ്പും മുളകുപൊടിയുമൊക്കെയിട്ട് (അല്പം കുരുമുളക് കൂടിയുണ്ടെങ്കില്‍ നന്നായി) സൂപ്പാക്കി കഴിക്കുക. ഇത്തരം സൂപ്പ് ചോറുണ്ണുന്നതിന് മുമ്പ് കഴിക്കണം. വെജിറ്റബിള്‍ സൂപ്പ് കഴിക്കുമ്പോള്‍തന്നെ വയര്‍ നിറയുമെന്നതിനാല്‍ മറ്റ് ആഹാരം കുറയും. അമിതവണ്ണം ഇല്ലാ താകും
 
പയറുവര്‍ഗങ്ങള്‍Fun & Info @ Keralites.net
ആരോഗ്യത്തോടെ നല്ല പയറു പോലെ നടക്കണമെങ്കില്‍ പയര്‍ വര്‍ഗങ്ങള്‍ ആഹാരശീലമാക്കുക. പ്രോട്ടീന്റെയും ആന്റി ഓക്‌സിഡന്റിന്റെയും നിറകുടങ്ങളാണ് പയര്‍, വന്‍പയര്‍, ചെറുപയര്‍, ഗ്രീന്‍പീസ്, ബീന്‍സ് തുടങ്ങി പയര്‍ കുടുംബത്തിലെ ഒരുവിധപ്പെട്ട എല്ലാ അംഗങ്ങളെയും നമുക്ക് ഭക്ഷിക്കാം. വണ്ണം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ തലേ ദിവസം രാത്രി വെള്ളത്തിലിട്ട് മുളപ്പിച്ച കടല രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതാണ്.
 


ഒഴിവാക്കേണ്ടവ

Fun & Info @ Keralites.net
ഇതത്രയും വയര്‍ കുറയ്ക്കാന്‍വേണ്ടി
കഴിക്കാന്‍ കൊള്ളാവുന്ന ആഹാരങ്ങളാണ്.
അതുപോലെ തന്നെ വയര്‍
കുറയ്ക്കാന്‍വേണ്ടി ഒഴിവാക്കേണ്ട
ആഹാരങ്ങളുമുണ്ട്.പൊറോട്ട,
മാട്ടിറച്ചി (ബീഫ്), പന്നിയിറച്ചി, എണ്ണപ്പലഹാരങ്ങള്‍, ഉരുളക്കിഴങ്ങ്, കാര്‍ബണേറ്റഡ് ഡ്രിങ്‌സ് തുടങ്ങി
ഒട്ടുമിക്ക പുത്തന്‍പുതുഭക്ഷണങ്ങളും ആറുകട്ട മസില്‍ വയറിന്റെ ശത്രുക്കളാണ്. അതുകൊണ്ട്
വയറിനുള്ള വര്‍ക്ക്ഔട്ടിന് പുറമേ ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും നല്ലതാണ്. 

Monday, 4 July 2011

മികച്ച കായികക്ഷമതക്ക് ബീറ്റ്‌റൂട്ട് ജ്യൂസ്


മികച്ച കായികക്ഷമതക്ക് ബീറ്റ്‌റൂട്ട് ജ്യൂസ്

Fun & Info @ Keralites.net
ലണ്ടന്‍: കായിക താരങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജവും ഓജസ്സും പ്രദാനം ചെയ്യാന്‍  ബീറ്റ്‌റൂട്ട് ജ്യൂസിന് കഴിയുമെന്ന് പഠനം. എക്‌സിറ്റര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ബീറ്റ് റൂട്ട് ജ്യൂസ് കഴിക്കുന്നതിലൂടെ കായിക താരങ്ങള്‍ക്ക് അവരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് കണ്ടെത്തിയത്. ബീറ്റ് റൂട്ടിലടങ്ങിയ നൈട്രേറ്റ് ഘടകമാണ് കായിക താരങ്ങളുടെ പ്രകടനത്തെ സ്വാധീനിക്കുന്നതെന്നാണ് പുതിയ കണ്ടെത്തല്‍.  ലണ്ടനില്‍ ക്ലബ് തലത്തില്‍ മത്സരിക്കുന്ന  11 സൈക്ലിങ് താരങ്ങളില്‍ പരീക്ഷണം നടത്തിയാണ് ഗവേഷകര്‍ ഇക്കാര്യം തെളിയിച്ചത്.  താരങ്ങളെ രണ്ടു തവണ  നാല് കിലോമീറ്റര്‍ ട്രയലില്‍ മത്സരിപ്പിച്ചാണ് പരീക്ഷണം നടത്തിയത്. ആദ്യ ട്രയലില്‍ സാധാരണ  ബീറ്റ്‌റൂട്ടും രണ്ടാം തവണ ബീറ്റ്‌റൂട്ടിലെ നൈട്രേറ്റ് ഘടകം ഒഴിവാക്കിക്കൊണ്ടുള്ള ജ്യൂസുമാണ് സൈക്ലിങ് താരങ്ങള്‍ക്ക് നല്‍കിയത്. ആദ്യ ട്രയലില്‍ അവര്‍ക്ക് ശരാശരി 11 സെക്കന്‍ഡ് കൂടുതല്‍ വേഗത്തില്‍ എത്താന്‍ കഴിഞ്ഞു. ഇതേ പരീക്ഷണം 16 കിലോമീറ്റര്‍ ദൂരം സൈക്ലിങ്ങില്‍ നടത്തിയപ്പോള്‍ ആദ്യ ട്രയലിനേക്കാള്‍  45സെക്കന്‍ഡ് നേരത്തേ ഫിനിഷ് ചെയ്യാന്‍ താരങ്ങള്‍ക്കായി.

Monday, 27 June 2011

mampara keralam turist place


മാമ്പാറ
ബ്ലെസി സംവിധാനം ചെയ്തു മോഹന്‍ലാല്‍ അഭിനയിച്ച ഭ്രമരം എന്ന സിനിമകണ്ടതുമുതല്‍ തുടങ്ങിയ ഒരു ആഗ്രഹമായിരുന്നു  സിനിമ ചിത്രീകരിച്ചമനോഹരങ്ങളായ സ്ഥലങ്ങള്‍ ഒന്ന് കാണണം എന്നത് . പാറക്കൂട്ടങ്ങള്‍ മാത്രംനിറഞ്ഞ റോഡിലൂടെ അതിവേഗത്തിലുള്ള ജീപ്പ് യാത്രയും അവസാനരംഗത്തിലെ രണ്ടായി പിരിഞ്ഞു വീണ്ടും ഒന്ന് ചേരുന്ന കുന്നില്‍ മുകളിലെഅതിമനോഹരമായ റോഡും എന്നെ ഉറക്കം കെടുത്താന്‍ തുടങ്ങിയപ്പോള്‍ഞാന്‍ അന്വേഷണം ആരംഭിച്ചുഒടുവില്‍  സ്ഥലം പാലക്കാട് ജില്ലയിലെനെല്ലിയാമ്പതിയുടെ അടുത്തുള്ള മാമ്പാറയാണ് എന്ന അറിവ് മാത്രം കിട്ടി.അങ്ങിനെ  ഒരു ക്ലൂ മാത്രം മനസ്സില്‍ വച്ചു സ്ഥിരം യാത്രകളിലെപങ്കാളികളായ മകനെയും ഭാര്യയെയും കൂട്ടി തൃശ്ശൂരില്‍ നിന്നും ഒരുഞായറാഴ്ച മാമ്പാറയിലേക്കുള്ള യാത്ര പുറപ്പെട്ടു.
Fun & Info @ Keralites.net

തൃശ്ശൂര്‍ നിന്നും വടക്കുംചേരി - നെന്മാറ - പോത്തുണ്ടി ഡാം വഴിനെല്ലിയാമ്പതി വരെ ഏകദേശം എണ്പത്തിനാല് കിലോമീറ്റര്‍ ദൂരം വരും. യാത്രക്കിടയില്‍ കാണാന്‍ ഏറ്റവും സുന്ദരമായ സ്ഥലം പോത്തുണ്ടി ഡാംആണ്സിമന്റ് ഉപയോഗിക്കാതെചുണ്ണാമ്പു കല്ലും മണ്ണും ശര്‍ക്കരയുംചേര്‍ത്ത് നിര്‍മ്മിച്ച ഏഷ്യയിലെ തന്നെ രണ്ടാമത്തെ ഡാം ആണ് ഇത്.സര്‍ക്കാരിന്റെ പിടിപ്പു കേടുകൊണ്ട് ആരും തിരിഞ്ഞു നോക്കാതെനശിച്ചുകൊണ്ടിരിക്കുന്ന  ഡാമും അതിലെ പൂന്തോട്ടവും ഇപ്പോളും അവസ്ഥയിലും വളരെ മനോഹരമാണ്സത്യന്‍ അന്തിക്കാട്‌ സംവിധാനംചെയ്ത ദിലീപ് ചിത്രമായ വിനോദയാത്രയിലെ ചില പാട്ട് സീനുകളും മറ്റും ഡാമിന്റെ പരിസരങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
Fun & Info @ Keralites.net

ഡാമിനരുകിലുള്ള മലകളെ മറയ്ക്കാന്‍ ആകാശത്തുനിന്നും ഇറങ്ങി വരുന്നമേഘങ്ങളെ കണ്ടും ഫോട്ടോയെടുത്തും അല്പം സമയം മാത്രം പോത്തുണ്ടിഡാമില്‍ ചിലവഴിച്ചു ഞങള്‍ ലക്ഷ്യസ്ഥാനമായ മാമ്പാറയിലേക്ക് വീണ്ടുംയാത്ര തുടങ്ങി.
Fun & Info @ Keralites.net

നെല്ലിയാംപതിയെ "പാവങ്ങളുടെ ഊട്ടിഎന്നും പറഞ്ഞു കേട്ടിട്ടുണ്ട് .ഊട്ടിയിലോകൊടൈക്കനാലിലോ പോയി ഒരു ഹില്‍ സ്റെഷന്റെ ഭംഗിയുംതണുപ്പും അനുഭവിച്ചറിയാന്‍ ഭാഗ്യമില്ലാത്ത പാവങ്ങളായമലയാളികള്‍ക്കായി ദൈവം തന്ന വരദാനമാണ്  നെല്ലിയാമ്പതിഒരുവശത്ത്‌ അഗാധമായ കൊക്കയും ഒരു പാട് വളവുകളും ഉള്ള സുന്ദരമായറോഡിലൂടെ ഉള്ള യാത്രതന്നെ വളരെ രസകരം ആയിരുന്നു.
Fun & Info @ Keralites.net

ഒരു പെട്രോള്‍ ബങ്കോ ,  ടി എംഓ ഇല്ലാത്ത നെല്ലിയാമ്പതിയില്‍ ഞങള്‍എത്തുമ്പോള്‍ ഉച്ച ഭക്ഷണം കഴിക്കാനുള്ള സമയം ആയിരുന്നു.നെല്ലിയാമ്പതിയില്‍ നല്ല ഹോട്ടെലുകള്‍ ഒന്നും തന്നെ ഇല്ല എന്ന് പറയാം.വിശപ്പടക്കാന്‍ എന്തെങ്കിലും കിട്ടും എന്നല്ലാതെ നമ്മള്‍ ആഗ്രഹിക്കുന്നവിഭവങ്ങള്‍ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്തരക്കേടില്ലാത്ത ഒരു ഹോട്ടല്‍തപ്പിയെടുത്തുമെനു ചോദിക്കുന്നതിനു മുമ്പേ ഊണ് മാത്രമേ ഉള്ളൂ എന്നമറുപടി കിട്ടിഒന്നും പറയാതെ അതും കഴിച്ചു കാശ് കൊടുക്കാന്‍ നേരംമാമ്പാറയെ കുറിച്ച് തിരക്കി.
Fun & Info @ Keralites.net

നെല്ലിയാമ്പതിയില്‍ നിന്നും ഏകദേശം പതിനഞ്ചു കിലോമീറ്റര്‍ ദൂരത്തിലാണ്മാമ്പാറഫോര്‍ വീല്‍ ഡ്രൈവ് ഉള്ള ജീപ്പുകള്‍ മാത്രമേ അവിടേക്ക് പോകുഎന്നറിഞ്ഞുഏകദേശം എഴുപതോളം ജീപ്പുകള്‍ അവിടേക്ക് സര്‍വീസ്നടത്തുന്നുണ്ട് . ജീപ്പില്‍ അവിടെ പോയി അല്‍പസമയം ചിലവഴിച്ചു തിരികെപോരുന്നതിനു അറുനൂറു രൂപയാണ് ചാര്‍ജ് . ഏത് ജീപ്പ് വിളിച്ചാലും ഒരേചാര്‍ജ് ആണ് അവര്‍ ഈടാക്കുക എന്നും അറിഞ്ഞുഅവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരു ഡ്രൈവറെ വിളിച്ചു ഞങ്ങള്‍ക്ക് വേണ്ട യാത്രാ സൌകര്യംഒരുക്കിതരാനും നല്ലവനായ ഹോട്ടലുടമ മറന്നില്ല.
Fun & Info @ Keralites.net

അല്‍പനേരം കാത്തുനിന്നാല്‍ വേറെ മൂന്നോ നാലോ ആളെ കയറ്റാമെന്നുംഅതാണ്‌ ലാഭമെന്നും ഉള്ള ഹോട്ടല്‍ ഉടമയുടെ വാക്കുകള്‍ അനുസരിക്കാതെഞങള്‍ ജീപ്പില്‍ യാത്ര തുടങ്ങിഏത് സ്വഭാവക്കാരാണ് എന്നറിയാത്തഅപരിചിതരോടോത്തുള്ള യാത്ര എത്തരത്തില്‍ ആയിരിക്കുംഎന്നറിയാത്തതിനാല്‍ ആണ് കുടുംബവും ജീപ്പ് ഡ്രൈവറും മാത്രം മതി എന്ന്തീരുമാനിച്ചത് .
Fun & Info @ Keralites.net

പച്ച വിരിച്ചു നില്‍ക്കുന്ന തേയില തോട്ടങ്ങളുടെയും കാപ്പിതോട്ടങ്ങളുടെയുംഇടയിലൂടെയായിരുന്നു ജീപ്പിന്റെ യാത്രടാറിട്ട റോഡിലൂടെ പ്രകൃതിഭംഗിയും ആസ്വദിച്ചുതണുത്ത കാറ്റും കൊണ്ട് വളരെരസകരമായിട്ടായിരുന്നു യാത്രഊട്ടിയെയും കൊടെയ്ക്കനാലിനെയുംവെല്ലുവിളിക്കാന്‍ ഉള്ള സൌന്ദര്യം നെല്ലിയാംപതിക്കുണ്ട് എന്ന് യാത്രയിലൂടെ ബോധ്യമായി.
Fun & Info @ Keralites.net

കുറച്ചു കഴിഞ്ഞു ജീപ്പിന്റെ കുലുക്കം കൂടിയപ്പോഴായിരുന്നു റോഡിലേക്ക്നോക്കിയത് . റോഡ്‌ എന്നു പറയാന്‍ പറ്റാത്ത ചെറിയ ഉരുളന്‍ കല്ലുകള്‍നിറഞ്ഞ റോഡിലൂടെയായിരുന്നു അപ്പോഴത്തെ യാത്രവണ്ടിയാണെങ്കില്‍ നല്ലവേഗതയില്‍ ആണ് പോകുന്നത് . ജീപ്പിന്റെ കുലുക്കം രസകരമായി തോന്നി.ഒരു കയ്യില്‍ മകനെയും മറുകയ്യില്‍ ക്യാമറയും പിടിച്ചു ഫോട്ടോയെടുത്തുംആടിയുലഞ്ഞു യാത്ര തുടര്‍ന്നുഇത്രയേ ഉള്ളൂ .  ജീപ്പ് യാത്ര ... സിനിമയില്‍കണ്ടതെല്ലാം വെറും ക്യാമറ ട്രിക്ക്സ് ആയിരിക്കുമോ എന്ന്വിചാരിച്ചിരിക്കുമ്പോള്‍ ഡ്രൈവര്‍ വണ്ടിയുടെ സ്പീഡ് കുറച്ചുമുന്നില്‍റോഡ്‌ എന്ന സംഭവം കാണുന്നില്ല സാമാന്യം വലുപ്പമുള്ള പാറകളുംപുല്ലുകളും മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു .ക്യാമറ ബാഗില്‍ വെച്ച് മകനെചേര്‍ത്ത് പിടിച്ചു ഇരിക്കാനുംഫോട്ടോ എടുക്കണമെങ്കില്‍ തിരിച്ചു വരുന്നവഴിയില്‍ നല്ല സ്ഥലങ്ങളില്‍ നിറുത്തി തരാമെന്നും ഡ്രൈവര്‍ പറഞ്ഞത്അല്പം നീരസത്തോടെ അനുസരിച്ചുFun & Info @ Keralites.net