Total Pageviews
Thursday, 2 June 2011
ഓഹരി നിക്ഷേപത്തിലൂടെ നേട്ടം കൊയ്യാന്‍
ഓഹരിയിലെ നിക്ഷേപംകൊണ്ട് എന്തൊക്കെ മെച്ചങ്ങള്‍ ഒരാള്‍ക്കുണ്ടാകാം? ഓഹരിയില്‍നിന്നും പ്രധാനമായി രണ്ടുതരം നേട്ടങ്ങളാണ് നിക്ഷേപകനുണ്ടാവുക. ഒന്നാമത്തേത്, ഓഹരിയുടെ വില മാര്‍ക്കറ്റില്‍ ഉയരുന്നതു മൂലം ലഭിക്കുന്ന മൂലധന വര്‍ധന. രണ്ടാമത്തേത്, കമ്പനികള്‍ ലാഭവിഹിതം (ഡിവിഡന്റ്) പ്രഖ്യാപിക്കുന്നത് വഴിയുണ്ടാകുന്ന വരുമാനം. ഉദാഹരണത്തിന് രണ്ട് മാസങ്ങള്‍ക്കു മുന്‍പ് ഏതെങ്കിലുമൊരു ഓഹരി, മാര്‍ക്കറ്റില്‍ നിന്നും നിങ്ങള്‍ 390 രൂപയ്ക്ക് വാങ്ങി എന്നു കരുതുക. ഇന്നത് 440 രൂപയ്ക്ക് നിങ്ങള്‍ക്ക് വില്‍ക്കാന്‍ സാധിക്കുന്നുവെങ്കില്‍ 50 രൂപയുടെ മൂലധന വര്‍ധന ഉണ്ടായി എന്നു സാരം.
ഇതേ ഓഹരിയുടെ മുഖവില 10 രൂപയായിരുന്നുവെന്നും, കമ്പനി ലാഭവിഹിതമായി 100 ശതമാനമാണ് പ്രഖ്യാപിച്ചതെന്നുമിരിക്കട്ടെ. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് ഡിവിഡന്റ് വഴി ലഭിക്കുന്ന നേട്ടം 10 രൂപ. പണപ്പെരുപ്പ നിരക്കിനോട് പൊരുതി നില്‍ക്കാന്‍ ഏറ്റവും മികച്ച അവസരമെന്ന് കരുതിയാണ് പലരും ഓഹരി വിപണിയില്‍ നിക്ഷേപകരായെത്തുന്നത്. എന്നാല്‍ മാര്‍ക്കറ്റിന്റെ വീഴ്ചയില്‍ ഓഹരികളുടെ വില എത്രകണ്ട് കുറയുമെന്നത് മുന്‍കൂട്ടി പ്രവചിക്കാനാവാത്തതിനാല്‍ ഇതിന്റെ നഷ്ടസാധ്യത മുന്‍കൂട്ടി പറയാന്‍ സാധ്യമാകാതെ വരുന്നു. എന്നാലും വിവിധ അസറ്റ് ക്ലാസുകളില്‍ നിക്ഷേപിക്കേണ്ടത് ഒരു നിക്ഷേപകനെ സംബന്ധിച്ച് അത്യാവശ്യമായതിനാല്‍ നിക്ഷേപത്തിന്റെ ഒരു ഭാഗം ഓഹരി വിപണിയിലെ നിക്ഷേപത്തിനായി മാറ്റിവച്ചേ തീരൂ.
ഓഹരിയിലെ നിക്ഷേപത്തിന് വലിയൊരു നീക്കിയിരുപ്പു വേണ്ട എന്നതാണ് സാധാരണക്കാരായ നിക്ഷേപകരെ പോലും ഇതില്‍ ഭാഗഭാക്കാകാന്‍ പ്രേരിപ്പിക്കുന്ന ഘടകം. ഏതു വലിയ കമ്പനിയുടെയും ഒരു ഓഹരിയായി പോലും നിക്ഷേപകന് വാങ്ങാന്‍ സാധിക്കും. ഉദാഹരണത്തിന് ഇന്‍ഫോസിസ് എന്ന കമ്പനിയുടെ ഓഹരിയുടമ ആകാനാഗ്രഹിക്കുന്നൊരു നിക്ഷേപകന് ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയായ 3,000 രൂപ മുടക്കി ഒരു ഓഹരി വാങ്ങാന്‍ സാധിക്കും. ഈ ഓഹരിയുടെ വില മാര്‍ക്കറ്റില്‍ ഉയരുന്നത് മൂലമുണ്ടാകുന്ന മൂലധന വര്‍ധനവിനും ഈ കമ്പനി ലാഭവിഹിതം പ്രഖ്യാപിക്കുന്ന പക്ഷം ആനുപാതികമായി അതിനും ഈ നിക്ഷേപകന്‍ അര്‍ഹന്‍തന്നെ.
പക്ഷേ, ഒരു ഊഹക്കച്ചവടമായി ഈ നിക്ഷേപമാര്‍ഗം പലപ്പോഴും അധഃപതിക്കാറുണ്ടെന്നതാണ് സങ്കടകരം. അത്തരമൊരു പ്രവണതയോടെ ഇവിടെ പണം മുടക്കരുത്. കമ്പനിയെക്കുറിച്ച് ശരിയായ പഠനം നടത്തി, ശരിയായ ഓഹരിയില്‍ വേണം നിക്ഷേപിക്കേണ്ടത്. അങ്ങനെ ദീര്‍ഘകാല വീക്ഷണത്തോടെ നിക്ഷേപിക്കുന്നൊരു നിക്ഷേപകന് മികച്ച നേട്ടം വിപണി നല്‍കാതിരിക്കില്ല.
ഏത് ഓഹരികളില്‍ നിക്ഷേപിക്കണം
ഇവിടെയും ലിക്വിഡിറ്റി മറന്നുകൂടാ. എളുപ്പം പണമാക്കാന്‍ കഴിയുന്ന ഓഹരികളില്‍ മാത്രമേ നിക്ഷേപിക്കാവൂ. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെടാത്ത ഓഹരികളുണ്ട്. അവയില്‍ നിക്ഷേപമരുത്. അതുപോലെ തന്നെ ചില ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെട്ടതാണെങ്കിലും, വിപണിയിലെ അവയുടെ വ്യാപാരം തീര്‍ത്തും കുറവായിരിക്കും. അത്തരം ഓഹരികളിലെ നിക്ഷേപവും സൂക്ഷിച്ചുതന്നെ വേണം.
വിവിധ അസറ്റ് ക്ലാസ്, നിക്ഷേപത്തിനായി തിരഞ്ഞെടുക്കുംപോലെ, വിവിധ കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നത്, വൈവിധ്യവത്ക്കരണത്തിലൂടെ ഒരു പരിധിവരെ റിസ്‌ക്ക് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. വൈവിധ്യവത്കരണത്തിനു വേണ്ടി മാത്രം വൈവിധ്യവത്ക്കരണം നടത്തുകയുമരുത്. തനിക്ക് മാനേജ് ചെയ്യാവുന്നത്ര ഓഹരികള്‍ മാത്രമേ ഒരാളുടെ നിക്ഷേപശേഖരത്തിലുണ്ടാകാവൂ.
ഇവിടെ നിക്ഷേപകരായെത്തുന്നവര്‍ മറന്നുകൂടാത്ത പ്രധാനപ്പെട്ടൊരു സംഗതിയുണ്ട്. ഓഹരി വിപണി ഒരേദിശയില്‍ മാത്രമാവില്ല ചലിക്കുന്നത് എന്ന അറിവാണത്. അതുകൊണ്ട് തന്നെ പേപ്പറിലാണെങ്കില്‍ പോലും ലാഭനഷ്ടങ്ങള്‍ മാറിമറിഞ്ഞുവരാം. അതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വേണം ഓഹരി വിപണിയിലെ നിക്ഷേപകനാവാന്‍. ഒപ്പം വിപണിയെ അടുത്തറിഞ്ഞ് വിപണിയിലേക്കിറങ്ങിയാല്‍ മാത്രമേ ഇവിടെ നിന്ന് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കൂ. ഈ നിക്ഷേപാവസരത്തില്‍ നിന്നു മാത്രം നിക്ഷേപകന് ലഭിക്കുന്ന ഒരുതരം പ്രത്യേക 'ത്രില്‍', പണപ്പെരുപ്പ നിരക്കിനോട് പൊരുതാനുള്ള ഓഹരി നിക്ഷേപത്തിന്റെ കഴിവ് ഇവയൊക്കെ നിക്ഷേപത്തിന്റെ ഒരുഭാഗം ഇവിടെ നിക്ഷേപിക്കാന്‍ ഒരാളെ നിര്‍ബന്ധിതനാക്കുന്നു. അത്യാവശ്യം വേണ്ട ബാങ്ക് നിക്ഷേപം, ഇന്‍ഷ്വുറന്‍സ് ഇവയ്‌ക്കൊക്കെ ശേഷമാവണം ഈ മേഖലയിലെ നിക്ഷേപമെന്നു മാത്രം.
murive unakkan sneha mantram
കുടുംബക്കോടതിയില്‍ വന്ന വിവാഹമോചന കേസാണ്. പലതരത്തില്‍ ഭാര്യ തന്നെ ദ്രോഹിക്കുന്നു എന്നാണ് ഭര്‍ത്താവിന്റെ പരാതി.
ധരിക്കാനുള്ള വസ്ത്രങ്ങള്‍ തേയ്ക്കുന്നതിനിടെ മനപ്പൂര്‍വം കരിച്ചുകളയുക, ഷൂസില്‍ ഒരെണ്ണമെടുത്ത് നശിപ്പിച്ചു കളയുക, ബൈക്കിന്റെ സീറ്റ് ബ്ലേഡ്‌കൊണ്ട് വരയുക... ഭാര്യയ്ക്ക് മനോരോഗമാണെന്നാണ് പൊതുമേഖലാ സ്ഥാപനത്തില്‍ ഉയര്‍ന്ന ജോലിയുള്ള ഭര്‍ത്താവ് പറയുന്നത്.
കുടുംബക്കോടതിയിലെ പതിവ് കൗണ്‍സലിങ്ങില്‍ അവള്‍ വാതുറന്നതേയില്ല. ഭര്‍ത്താവ് പറയുന്നതിനെ എതിര്‍ക്കാനോ ശരിവെക്കാനോ തയ്യാറായതുമില്ല. ഒടുക്കം ഇരുവരോടും തന്റെ സുഹൃത്തായ ഒരു സൈക്യാട്രിസ്റ്റിനെ കാണാന്‍ കൗണ്‍സിലര്‍ നിര്‍ദേശിച്ചു.
ചിക്കിച്ചികഞ്ഞ് ചോദിച്ചപ്പോള്‍ സൈക്യാട്രിസ്റ്റിന് മുന്നില്‍ അവള്‍ പൊട്ടിക്കരഞ്ഞു. തേങ്ങലടങ്ങിയപ്പോള്‍ മനസ്സു തുറന്നു. വിവാഹം കഴിഞ്ഞ് അധികനാളാകും മുമ്പ് കുടുംബസദസ്സില്‍ വെച്ച് ഭര്‍ത്താവ് അവളെ പരസ്യമായി തല്ലി. നിസ്സാര കാര്യത്തെച്ചൊല്ലി കുപിതനായ ഭര്‍ത്താവ് ബന്ധുക്കളുടെയെല്ലാം മുമ്പില്‍വെച്ച് തല്ലിയത് അവള്‍ക്ക് സഹിക്കാനായില്ല. അന്നത്തെ വേദനയും അപമാനവും അവളുടെ ഉള്ളില്‍ ഉണങ്ങാത്ത മുറിവാണ് സൃഷ്ടിച്ചത്.
ഭര്‍ത്താവിനെ അലോസരപ്പെടുത്താന്‍ അവള്‍ കണ്ടെത്തിയ വഴികളാണ് വസ്ത്രങ്ങള്‍ നശിപ്പിക്കലും മറ്റും. തന്നെ തല്ലിയിട്ട് ആളായി നടക്കുന്ന ഭര്‍ത്താവ് ബുദ്ധിമുട്ടുമ്പോള്‍ അവളുടെ ഉള്ളില്‍ സന്തോഷമായിരുന്നു. ആദ്യം മനപ്പൂര്‍വം ചെയ്തുതുടങ്ങിയ വികൃതികള്‍ പിന്നീട് അവളുടെ സ്വഭാവത്തിന്റെ ഭാഗമായി. ഇപ്പോള്‍ അവരുടെ വിവാഹജീവിതം തന്നെ ഇല്ലാതാകുന്ന അവസ്ഥയായി.
ഭര്‍ത്താവിനെ ഉപദ്രവിക്കണമെന്ന് അവള്‍ക്ക് ആഗ്രഹമില്ല. പക്ഷേ, അഞ്ചുവര്‍ഷം മുമ്പ് നടന്ന സംഭവം ഇപ്പോഴും അവളുടെ മനസ്സില്‍ ഉണങ്ങാത്ത മുറിവായി നില്‍ക്കുന്നു. അവസരം വരുമ്പോള്‍ ഒരു പ്രതികാരബുദ്ധിയോടെ അവള്‍ പ്രവര്‍ത്തിക്കുന്നു.
മനസ്സില്‍ മുറിവുകള്‍ ഏല്‍ക്കാത്ത ആരുമുണ്ടാകില്ല. ചെറുപ്പത്തില്‍ മാതാപിതാക്കളില്‍ നിന്നും പില്‍ക്കാലത്ത് സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നുമൊക്കെ വേദനിപ്പിക്കുന്ന അനുഭവങ്ങളുണ്ടാകാം. ഏറെ വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ജീവിതപങ്കാളിയില്‍ നിന്നുള്ള ദുരനുഭവങ്ങള്‍ പലരിലും ആഴത്തിലുള്ള വ്രണമായി മാറും.
മോശം അനുഭവങ്ങള്‍ മൂലമുണ്ടാകുന്ന വ്രണത്തിന് ഏറ്റവും നല്ല മരുന്ന് നല്ല അനുഭവങ്ങളിലേക്ക് മനസ്സ് തിരിക്കുക എന്നതാണ്. വേദനിപ്പിച്ച ഭര്‍ത്താവ് സ്‌നേഹം നല്‍കിയ നിമിഷങ്ങള്‍ ഒട്ടേറെയുണ്ടാകും. അതിനെപ്രതി മനസ്സില്‍ ക്ഷമിക്കാന്‍ കഴിഞ്ഞാല്‍ അത് നമുക്ക് മുറിവില്‍ നിന്നുള്ള മോചനമാകും. നല്ലകാര്യങ്ങള്‍ പെട്ടെന്ന് മറക്കുകയും ചീത്ത അനുഭവങ്ങളെ മനസ്സിന്റെ സ്ഥായീഭാവമാക്കുകയും ചെയ്യുന്നവരാണ് അധികവും. ഉണങ്ങിവരുന്ന വ്രണം കിള്ളിപ്പൊളിച്ച് വീണ്ടും ഉണങ്ങാത്ത അവസ്ഥയിലെത്തിക്കുന്ന കുട്ടികളെ കണ്ടിട്ടില്ലേ? പലരുടേയും സ്വഭാവം അതുപോലെയാണ് ആയുധം കൊണ്ടുള്ള മുറിവിനേക്കാള്‍ മാരകമാണ് വാക്കുകൊണ്ടും പെരുമാറ്റംകൊണ്ടും ഉണ്ടാകുന്ന മുറിവുകള്‍.
മൊബൈല്ഫോണ് റേഡിയേഷന് കാന്സര് സാധ്യത കൂട്ടും
കാരോഗ്യ സംഘടന ഇതാദ്യമായി മൊബൈല് ഫോണില് നിന്നുള്ള റേഡിയേഷനെ കാന്സറിന് കാരണമായേക്കാവുന്ന സാധ്യതാ ഘടകങ്ങളില് ഉള്പ്പെടുത്തി. വൈദ്യുത കാന്തിക തരംഗങ്ങള് മനുഷ്യന്റെ ആരോഗ്യത്തെ എങ്ങിനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ലോകവ്യാപകമായി നടന്ന പഠനങ്ങള് വിലയിരുത്തിയ ശേഷമാണ് ലോകാരോഗ്യ സംഘടന ഈ നടപടിയെടുത്തത്. അമിതമായ മൊബൈല് ഫോണ് ഉപയോഗം ഗ് ളിയോമ എന്ന മസ്തിഷ്ക അര്ബുദത്തിന് സാധ്യത വര്ധിപ്പിക്കും എന്ന പഠനങ്ങളിലെ കണ്ടെത്തലിനെ അടിസ്ഥാനമാക്കിയാണ് ഈ പ്രഖ്യാപനം. ലെഡ്, ക്ളോറോ ഫോം തുടങ്ങിയവയും ഡി.ഡി.റ്റി പോലുള്ള കീടനാശിനികളുമൊക്കെ അടങ്ങിയ 2 ബി കാറ്റഗറിയിലാണ് സെല്ഫോണിനെ ഉള്പ്പെടുത്തിയിട്ടുള്ളത്.
ലോകാരോഗ്യ സംഘനയുടെ അന്താരാഷ്ട്ര കാന്സര് ഗവേഷണ ഏജന്സിയായ ഐ.എ.ആര് സിയുടെ ഈ നിഗമനം എല്ലാ വൈദ്യുത കാന്തിക തരംഗങ്ങളുടെ കാര്യത്തിലും ബാധകമാണെങ്കിലും വയര്ലെസ് ഫോണുകളെ കേന്ദ്രീകരിച്ചുള്ളവയായിരുന്നു അവലോകനത്തിന് വിധേയമാക്കിയ അധിക ഗവേഷണങ്ങളും.
വൈദ്യുത കാന്തിക മണ്ഡലം ഉയര്ത്തുന്ന കാന്സര് ഭീഷണിയെക്കുറിച്ച് 14 രാജ്യങ്ങളിലെ 31 ശാസ്ത്രജ്ഞര് നൂറുകണക്കിന് പ്രസിദ്ധീകൃതമായ പഠനങ്ങള് വിലയിരുത്തിയ സമ്മേളനത്തിലൊടുവിലാണ് ലോകാരോഗ്യ സംഘടന ഈ തീര്പ്പിലെത്തിയത്. മൊബൈല് റേഡിയേഷന് കാന്സര് സാധ്യത വര്ധിപ്പിക്കുമെന്നാണ് തങ്ങളുടെ നിഗമനമെന്നും സെല്ഫോണ് ഉപയോഗവും കാന്സറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല് പഠനങ്ങള് ആവശ്യമാണെന്നും സമിതിയുടെ അധ്യക്ഷനും സതേണ് കാലിഫോര്ണിയ സര്വകലാശാലയിലെ ശാസ്ത്രജ്ഞനായ ജൊനാഥന് സാമേറ്റ് വ്യക്തമാക്കി.
ടാല്കം പൗഡര്, കുറഞ്ഞ ആവൃത്തിയിലുള്ള കാന്തിക മണ്ഡലം തുടങ്ങി കാന്സര് സാധ്യത തെളിവിന്റെ അടിസ്ഥാനത്തില് പൂര്ണമായും ഉറപ്പിക്കാനാവാത്ത 240 വസ്തുക്കളും മൊബൈല് റേഡിയേഷനൊപ്പം ലോകാരോഗ്യ സംഘടന കാന്സര് സാധ്യതാ ഘടകങ്ങളുടെ പട്ടികയില് ഉള്പ്പെടുത്തിയിട്ടുണ്ട്.
എന്നാല് എങ്ങിനെയാണ് മൊബൈല് റേഡിയേഷന് കാന്സറുണ്ടാക്കുന്നതെന്ന് പഠന റിപ്പോര്ട്ടില് വ്യക്തമായി പറയുന്നില്ല. ഡി എന് എയെ വിഘടിപ്പിച്ച് കാന്സറുണ്ടാക്കാന് മാത്രം മൊബൈല് റേഡിയേഷന് ശക്തമല്ലാത്തതിനാല് കാന്സറിലേക്ക് നയിക്കുന്ന മറ്റ് പരോക്ഷമായ വഴികളുണ്ടോ എന്ന് അന്വേഷിക്കുകയാണ് ഗവേഷകര്.
മൊബൈല് ഫോണ് റേഡിയേഷന് കാന്സറിന് എങ്ങിനെ കാരണമാകുന്നു എന്നതിനെക്കുറിച്ച് ചില തെളിവുകള് ലഭിച്ചിട്ടുണ്ട്, എന്നാല് അവയ്ക്കിടയില് വിടവുകളും അനിശ്ചിതത്വങ്ങളുമുണ്ടെന്ന് സാമെറ്റ് വ്യക്തമാക്കി. മൊബൈല് റേഡിയേഷന് എങ്ങിനെ പൊതുജനാരോഗ്യത്തെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ നിഗമനത്തിലെത്താന് ദീര്ഘകാല പഠനങ്ങള് ആവശ്യമാണെങ്കിലും റേഡിയേഷന് ഏല്ക്കുന്നത് കുറയ്ക്കാന് ഹാന്ഡ് ഫ്രീ ഉപകരണങ്ങള്, ടെക്സ്റ്റിങ് പോലുള്ള പ്രായോഗിക മാര്ഗങ്ങള് അവലംബിക്കേണ്ടത് വളരെ പ്രധാനമാണെന്നും ഐ.
പ്രണയത്തില്‍ വീഴ്ത്തുന്നത് തലച്ചോര്‍!!
പ്രണയം ഹൃദയവുമായി അല്ലെങ്കില്‍ മനസ്സുമായി ബന്ധപ്പെട്ടതാണെന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാല്‍ ഒരു പുതിയ പഠനം പറയുന്നത് പ്രണയമെന്നത് തലച്ചോറുമായി ബന്ധപ്പെട്ടതാണെന്നാണ്.
ഒരാളില്‍ മറ്റൊരാളോടുള്ള പ്രണയം ജനിക്കുന്നത് ഹൃദയത്തിലല്ലത്രേ, തലച്ചോറാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. സിറാക്കസ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ഒരു വ്യക്തിയില്‍ പ്രണയം ജനിക്കുമ്പോള്‍ തലച്ചോറിലെ പന്ത്രണ്ട് കേന്ദ്രങ്ങളാണ് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഇവയെല്ലാം പ്രവര്‍ത്തിച്ചാണ് ഡോപാമൈന്‍, ഓക്‌സിടോസിന്‍, അഡ്രിനാലിന്‍, വാസോപ്രഷന്‍ എന്നീ രാസവസ്തുക്കള്‍ അടങ്ങിയ യൂഫോറിയ പുറത്തുവിടുന്നത്.
ഇതാണ് പ്രണയം എന്ന വികാരത്തെ ഉദ്ദീപിക്കുന്നത്. ഇവയുടെ പ്രവര്‍ത്തനം മാനസികാവസ്ഥ, ശാരീരികാവസ്ഥ എന്നിവയില്‍ വ്യത്യാസമുണ്ടാക്കുകയും ചെയ്യുന്നു.
എന്നാല്‍ പ്രണയത്തിന്റെ കാര്യത്തില്‍ ഹൃദയത്തിന് റോളൊന്നുമില്ലെന്ന് തീര്‍ത്ത് പറയാനും കഴിയില്ല. എന്നാല്‍ പ്രണയത്തിന്റെ അത് പ്രധാനമായ കാര്യങ്ങളൊക്കെ സംഭവിക്കുന്നത് തലച്ചോറിലാണ്.
പിന്നീട് അതിന്റെ അനുരണനങ്ങള്‍ ഹൃദയത്തിലും സംഭവിക്കുന്നു. പിന്നീട് ഹൃദയും തലച്ചോറും ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിലൂടെ പ്രണയം പുരോഗമിക്കുന്നു- പഠനം നടത്തിയ സംഘത്തിലെ പ്രമുഖ ഗവേഷക സ്റ്റീഫാനി ഓര്‍ട്ടിഗ് പറയുന്നു.
ആദ്യകാഴ്ചയിലെ പ്രണയം എന്ന പ്രതിഭാസവും തലച്ചോറില്‍ത്തന്നെയാണ് നടക്കുന്നതെന്നും അതുകൊണ്ടുതന്നെ പ്രണയത്തിന് കൃത്യമായ ശാസ്ത്രീയ അടിത്തറയുണ്ടെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ഈ പഠനം സംബന്ധിച്ച റിപ്പോര്‍ട്ട് ജേര്‍ണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Monday, 30 May 2011
അതിരൂപിന്റെ സൈക്കിളുകള്‍ നമ്മോട് പറയുന്നത്
അതിരൂപിനെ പരിചയപ്പെടുത്താനാണ് ഈ പോസ്റ്റ്. കാനേഷുമാരി ഐഡന്റിറ്റിയില്‍ നിന്ന് ഒരാള്‍ക്ക് മോചനം ലഭിക്കുന്നത് അയാള്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുമ്പോഴാണ്. സമൂഹത്തില്‍ ഒരു ചലനവും ഉണ്ടാക്കാതെ ജീവിച്ചു പോകുമ്പോള്‍ ജനസംഖ്യാ കണക്കുപുസ്തകത്തിലെ ഒരക്കം മാത്രമായി നമ്മള്‍ മാറും. ഒഴുക്കിനൊത്ത് നീന്തുന്ന ബഹുഭൂരിപക്ഷത്തിനിടയില്‍ അതിരൂപ് നൂറ്റൊന്നു ശതമാനം വ്യത്യസ്തനാണ്. നാം ജീവിക്കുന്ന ചുറ്റുപാടിനോടും പ്രകൃതിയോടും നമ്മുടെ തന്നെ ആരോഗ്യത്തോടും അല്പം ചങ്ങാത്തം കൂടുന്ന ഇക്കോ ഫ്രണ്ട് ലി ആയ ഒരു പ്രൊജക്റ്റുമായാണ് ഈ ചെറുപ്പക്കാരന്‍ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. എ ബി സി അഥവാ 'അതിരൂപ് ബൈസിക്കിള്‍ ക്ലബ്ബ്'. ഒരു ബൈസിക്കിള്‍ ക്ലബ്ബില്‍ പുതുമയെന്തെന്ന് ചോദിക്കും. ഉണ്ട് അല്പം പുതുമയുണ്ട് . വാഹനങ്ങളുടെ പെരുപ്പം, ട്രാഫിക് ജാമുകള്‍ , ഇന്ധന ക്ഷാമം, പരിസര മലിനീകരണം, അപകടങ്ങള്‍ തുടങ്ങി നഗര ജീവിതത്തിന്റെ നിത്യ ദുരിതങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ കഴിയാതെ അവയോടൊക്കെ രാജിയായി കഴിയുന്നവര്‍ക്കിടയില്‍ അതിരൂപിന്റെ എ ബി സി ക്ക് ഒത്തിരിയല്ലെങ്കിലും ഇത്തിരി പ്രസക്തിയുണ്ട്. തിരുവനന്തപുരം നഗരത്തിലാണ് ഈ ചെറുപ്പക്കാരന്‍ തന്റെ പരീക്ഷണ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. നഗരത്തിലെ തമ്പാനൂര്‍ , വെള്ളയമ്പലം, വഴുതക്കാട്, കവടിയാര്‍ , മ്യൂസിയം, ശാസ്തമംഗലം, ബേക്കറി ജങ്ങ്ഷന്‍, പഴവങ്ങാടി തുടങ്ങി തിരക്ക് പിടിച്ച പല കേന്ദ്രങ്ങളിലും അതിരൂപിന്റെ സൈക്കിളുകള്‍ കാണാം. ഓരോ കേന്ദ്രത്തിലും റോഡരുകില്‍ പ്രത്യേകം തയ്യാറാക്കിയ റാക്കില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഏതാനും സൈക്കിളുകള്‍ . ആവശ്യക്കാര്‍ക്ക് അതെടുത്തു ഉപയോഗിക്കാം. ഉപയോഗം കഴിഞ്ഞ ശേഷം അതേ സ്ഥലത്ത് തന്നെ സൈക്കിള്‍ തിരിച്ചു കൊണ്ട് വന്നു വെക്കണമെന്നില്ല. നഗരത്തിലെ എ ബി സി യുടെ ഏതെങ്കിലും ഒരു റേക്കില്‍ വെച്ചു പോയാല്‍ മതി. സൈക്കിള്‍ സ്റ്റാന്റുകള്‍ക്ക് സമീപം കാവല്‍ക്കാരോ ജോലിക്കാരോ ഇല്ല. സ്വന്തം കാശ് ചിലവാക്കി എഴുപതു സൈക്കിളുകളാണ് ഈ ചെറുപ്പക്കാരന്‍ ഇങ്ങനെ വാങ്ങി വെച്ചിരിക്കുന്നത്. അതിരൂപ് തിരുവനന്തപുറത്തെ ഒരു സൈക്കിള്‍ റാക്കിന് സമീപം ഇത്രയും വായിച്ചു കഴിഞ്ഞപ്പോഴേക്ക് ചിലരുടെയെങ്കിലും മനസ്സില്‍ ഒരു ലഡ്ഡു പൊട്ടിയിട്ടുണ്ടാവും. ചുളുവില്‍ ഒരു സൈക്കിള്‍ അടിച്ചെടുക്കാന്‍ നേരെ തമ്പാനൂരിലേക്ക് വെച്ചു പിടിക്കാമെന്ന്. അത് നടക്കില്ല. അതിരൂപ് അത്ര പൊട്ടനല്ല. മുപ്പത്തൊന്നുകാരനായ ഈ ബി.ടെക് എഞ്ചിനീയര്‍ തന്റെ പ്രൊജക്റ്റിനു വളരെ പ്രായോഗികമായ ചില വ്യവസ്ഥകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അമ്പതു രൂപ കൊടുത്ത് എ ബി സി യില്‍ മെമ്പര്‍ ആകുന്നവര്‍ക്കാണ് ഇപ്പോള്‍ സൈക്കിള്‍ ഉപയോഗിക്കാന്‍ കഴിയുക. മെമ്പര്‍ ആകാന്‍ ചെയ്യേണ്ടത് ഇത്രമാത്രം. സൈക്കിളിന് മുകളില്‍ എഴുതിയിട്ടുള്ള മൊബൈല്‍ നമ്പറില്‍ (9645511155) വിളിച്ചു പേരും വിലാസവും നല്‍കുക. വീട്ടിലെ ലാന്‍ഡ് ലൈന്‍ നമ്പര്‍ , ഇമെയില്‍ ഉണ്ടെങ്കില്‍ അതും നല്‍കുക. നിങ്ങളുടെ പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ അമ്പതു രൂപസ്റ്റാന്റിലുള്ള ബോക്സില്‍ നിക്ഷേപിക്കുക. നിക്ഷേപിക്കുന്ന നോട്ടിന്റെ അവസാന നാലക്കം എസ് എം എസ് ആയി അയക്കുക. ഉടന്‍ നിങ്ങള്‍ക്ക് സൈക്കിളിന്റെ നമ്പര്‍ ലോക്കിന്റെ പാസ് വേര്‍ഡ് തിരിച്ചു എസ് എം എസ്സായി ലഭിക്കും. പിന്നെ ഒന്നും ചെയ്യാനില്ല. സൈക്കിള്‍ ചവിട്ടാന്‍ അറിയുമെങ്കില്‍ അതെടുത്തു ചവിട്ടുക.!!!. എങ്ങോട്ടാണ് പോകേണ്ടതെന്ന് വെച്ചാല്‍ അങ്ങോട്ട് വെച്ചു പിടിക്കുക. സൈക്കിളിന്റെ ഉപയോഗം കഴിഞ്ഞാല്‍ തിരിച്ചു പുറപ്പെട്ടിടത്തു തന്നെ കൊണ്ടു വെക്കേണ്ടതില്ല തൊട്ടടുത്ത എ ബി സി യുടെ ഏതെങ്കിലും റേക്കില്‍ സൈക്കിള്‍ വെച്ച് സ്ഥലം വിടാം.പോകുമ്പോള്‍ ഇത്രയും കൂടി ചെയ്യണം. അതിരൂപിന്റെ നമ്പറിലേക്ക് പാര്‍ക്ക് ചെയ്യന്ന റാക്കിന്റെ നമ്പര്‍ എസ് എം എസ് ചെയ്യണം. ഉടന്‍ സൈക്കിള്‍ ലോക്ക് ചെയ്യാനുള്ള കോഡ് നമ്പര്‍ തിരിച്ചു എസ് എം എസ് ആയി ലഭിക്കും. ആ നമ്പര്‍ ഉപയോഗിച്ച് സൈക്കിള്‍ ലോക്ക് ചെയ്യുക. ലോക്ക് ചെയ്തു കഴിഞ്ഞാലുടന്‍ നിങ്ങള്‍ ഉപയോഗിച്ച സമയം, ബാലന്‍സ് തുക എന്നിവ എസ് എം എസ്സായി ലഭിക്കും. മണിക്കൂറിനു രണ്ടു രൂപ നിരക്കിലാണ് ഇപ്പോള്‍ ഈടാക്കുന്നത്. ഒരു പ്രാവശ്യം പേര്‍ റെജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ ഒരു എസ് എം എസ് അയക്കുന്ന പണിയേ വേണ്ടൂ.. സൈക്കിള്‍ റെഡി. ഇതൊക്കെ കേള്‍ക്കുമ്പോള്‍ 'അങ്കമാലിയിലെ പ്രധാനമന്ത്രി'യോട് ചോദിച്ച പോലെ 'വട്ടാണല്ലേ' എന്ന് ചോദിക്കുന്നവര്‍ കണ്ടേക്കും. ഇല്ല. ഇതൊരു വട്ടുപദ്ധതിയല്ല. വളരെ കൃത്യമായി ഈ പദ്ധതി നടന്നു കൊണ്ടിരിക്കുന്നു. നഗരത്തിലെ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ന്മാരും വിദ്യാര്‍ത്ഥികളും അതിരൂപിന്റെ സൈക്കിളുകള്‍ ഉപയോഗിക്കുന്നു. തമ്പാനൂരില്‍ തീവണ്ടിയോ ബസ്സോ ഇറങ്ങുന്നവര്‍ ഒരു ഓട്ടോ പിടിച്ചു ജോലിസ്ഥലത്ത് എത്തുന്നതിനെക്കാള്‍ എളുപ്പത്തില്‍ ഈ സൈക്കിളുകള്‍ വഴി എത്തുന്നു. പാര്‍ക്കിംഗ് പ്രശ്നങ്ങള്‍ ഇല്ല. പണം ലാഭം. ഇന്ധന ലാഭം. സമയ ലാഭം. എല്ലാത്തിലുമുപരി ജിമ്മില്‍ പോകാതെ തന്നെ നല്ല ഒരു വ്യായാമവും. സാഹസിക യാത്രകള്‍ക്ക് സൈക്കിള്‍ കൂട്ട് കഴിഞ്ഞ ദിവസം ഞാന്‍ അതിരൂപിനെ വിളിക്കുമ്പോള്‍ അദ്ദേഹം കൊച്ചിയിലാണ്. തിരുവനന്തപുരത്തെ പ്രൊജക്റ്റ് വിജയകരമായി മുന്നോട്ടു പോകുന്നത് കൊണ്ട് കൊച്ചിയിലും ഇതാരംഭിക്കാനുള്ള ആലോചനകള്‍ക്ക് വേണ്ടി എത്തിയതാണ് ഊര്‍ജ്വസ്വലനായ ഈ ചെറുപ്പക്കാരന്‍. അമ്പതു സൈക്കിളുകള്‍ കൊച്ചിയിലേക്കായി വാങ്ങിക്കഴിഞ്ഞു. ഏപ്രില്‍ പതിനഞ്ചു മുതലാണ് അതിരൂപിന്റെ സ്വപ്ന പദ്ധതി തിരുവനന്തപുരത്തു പ്രവര്‍ത്തിച്ചു തുടങ്ങിയത്. മോഷണത്തിനും തട്ടിപ്പിനും ഏറെ പഴുതുകള്‍ ഉണ്ടെങ്കിലും ഇതുവരെ അത്തരം ഒരനുഭവം ഉണ്ടായിട്ടില്ലെന്ന് അതിരൂപ് പറഞ്ഞു. എന്നിരുന്നാലും സൈക്കിള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനവും അതിരൂപ് ഒരുക്കിയിട്ടുണ്ട്. ഈ ട്രാക്കിംഗ് ഉപയോഗിച്ച് സൈക്കിള്‍ ഏത് റൂട്ടിലൂടെ എങ്ങോട്ട് പോകുന്നു എന്നൊക്കെ അറിയാന്‍ പറ്റും. സൈക്കിള്‍ തിരിച്ചു റാക്കില്‍ വെച്ചില്ലെങ്കില്‍ വൈകിട്ട് വീട്ടില്‍ ആളെത്തുമെന്ന് ചുരുക്കം. അതിരൂപ് ആരാ മോന്‍? പക്ഷെ ഇതിന്റെയൊന്നും ആവശ്യം ഇത് വരെ ഉണ്ടായിട്ടില്ലെന്ന് ഈ ചെറുപ്പക്കാരന്‍ പറയുന്നു. വളരെ പോസിറ്റീവായ ഒരു സാമൂഹിക സംരംഭത്തോട് ചേര്‍ന്ന് നില്‍ക്കുന്നു എന്ന അഭിമാനത്തോടെയാണ് പലരും സൈക്കിളുകള്‍ ചവിട്ടുന്നത്. ക്രിയാത്മകമായ മാറ്റങ്ങള്‍ക്കു സമൂഹം തയ്യാറാണെന്നും അതിനു അവസരം ഉണ്ടാക്കിക്കൊടുക്കുക മാത്രമാണ് നമ്മള്‍ ചെയ്യേണ്ടതെന്നും അതിരൂപ് വിശ്വസിക്കുന്നു. കാശ്മീരിലെ മഞ്ഞു മലയുടെ മുകളില്‍ സൈക്കിളുമായി അതിരൂപ് കുട്ടിക്കാലം മുതലേയുള്ള സൈക്കിള്‍ പ്രേമം അതിരൂപിനെ ഇന്ത്യയില്‍ പലയിടത്തും സൈക്കിളുമായി സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. അത്തരം യാത്രകളുടെ വിശദമായ വിവരങ്ങളും ചിത്രങ്ങളും അതിരൂപിന്റെ മനോഹരവും ലളിതവുമായ വെബ് സൈറ്റില്‍ ഉണ്ട്. പട്നിടോപിലെ ഒരു മഞ്ഞുമലയില്‍ അതിരൂപ് സൈക്കിളുമായി നില്‍ക്കുന്ന ഒരു ഫോട്ടോ നെറ്റില്‍ കണ്ടതിനെത്തുടര്‍ന്നാണ് ഞാന്‍ അദ്ദേഹത്തിന്‍റെ വെബ്‌സൈറ്റില്‍ എത്തുന്നത്. ആയിരം കുതിരശക്തിയുള്ള മിലിട്ടറി ട്രക്കുകള്‍ പോലും കിതച്ചു കിതച്ചു കയറുന്ന ചെങ്കുത്തായ പര്‍വതനിരകളില്‍ ഒരു സാധാരണ സൈക്കിളുമായി ഒറ്റയ്ക്ക് ഒരു ചെറുപ്പക്കാരന്‍ യാത്ര നടത്തുന്നത് സങ്കല്പിക്കാന്‍ തന്നെ പ്രയാസമുണ്ട്. കഴിഞ്ഞ വര്‍ഷം കാശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ പട്നിടോപ്പില്‍ ഞാന്‍ പോയിട്ടുണ്ട്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയിലും തിരിച്ചും അവിടെ വെച്ചാണ് ഉച്ചഭക്ഷണം കഴിച്ചത്. ആ മലനിരകളുടെ കൊതിപ്പിക്കുന്ന സൗന്ദര്യവും റോഡുകളുടെ ഓരങ്ങളിലെ പേടിപ്പെടുത്തുന്ന ആഴവും ഏറെ നേരം നോക്കിനിന്നിട്ടുണ്ട്. ആ കൌതുകമാണ് അതിരൂപിന്റെ ഫോട്ടോക്ക് പിറകെ പോകാന്‍ എന്നെ പ്രേരിപ്പിച്ചത്. എത്തിപ്പെട്ടതോ സൈക്കിളുകളെ സ്നേഹിക്കുന്ന ഒരു ചെറുപ്പക്കാരന്റെ വിചിത്രമായ ലോകത്തിലും. തന്റെ ആശയത്തെ പേറ്റന്റ് റജിസ്ട്രേഷന്‍ ചെയ്യാനുള്ള ശ്രമങ്ങളും അതിരൂപ് നടത്തുന്നുണ്ട്. Cell-phone based bicycle sharing and parking using bicycle racks എന്നാണ് തന്റെ പ്രൊജക്ടിനെ അതിരൂപ് വിശേഷിപ്പിക്കുന്നത്. സൈക്കിളില്‍ യാത്ര ചെയ്യുന്നവരെ പഴഞ്ചന്മാരായി കാണരുതെന്നും പരിഹസിക്കരുതെന്നും എല്ലാവരോടും അതിരൂപ് അഭ്യര്‍ത്ഥിക്കുന്നു. പണം ഈടാക്കാതെ സൈക്കിളുകള്‍ നല്‍കാന്‍ കഴിയുന്ന ഒരു സംവിധാനത്തെക്കുറിച്ചാണ് ഈ ചെറുപ്പക്കാരന്‍ സ്വപ്നം കാണുന്നത്. സൈക്കിളുകള്‍ വാങ്ങുന്നതിനും അനുബന്ധ ചിലവുകള്‍ക്കുമായി സ്പോന്‍സര്‍ഷിപ്പുകളും പരസ്യങ്ങളും വാങ്ങുന്നതിനെക്കുറിച്ചും ആലോചിക്കുന്നു. "THIS ECO-FRIENDLY DRIVE SPONSORED BY " എന്ന കാപ്ഷന്‍ ചേര്‍ത്ത് സൈക്കിളുകളില്‍ പ്രായോജകരുടെ പരസ്യം കൊടുക്കാനുള്ള സാധ്യതയും ആലോചനയിലുണ്ട്. അതിരൂപിന്റെ സൈക്കിളുകള്‍ നമ്മോട് പറയുന്നത് ജീവിതത്തെ കുറേക്കൂടി ലളിതമായി കാണാന്‍ ശ്രമിക്കൂ എന്നാണ്. പെട്രോള്‍ വിലക്കെതിരെ ഹര്‍ത്താല്‍ നടത്തിയും ട്രാഫിക്ക് ജാമുകളില്‍ സ്വയം ശപിച്ചും വാഹനങ്ങളുടെ പുകപടലങ്ങളില്‍ മൂക്ക് പൊത്തിയും നാം ജീവിച്ചു കൊണ്ടേയിരിക്കുമ്പോള്‍ ഈ സൈക്കിളുകള്‍ ചിലത് പറയാന്‍ ശ്രമിക്കുന്നുണ്ട്. സ്വന്തമായി വാഹനങ്ങള്‍ ഇല്ലാത്തത് കൊണ്ടല്ല പടിഞ്ഞാറന്‍ നാടുകളില്‍ കഴിയുന്നത്ര ആളുകള്‍ നടന്നു പോകുന്നതും സൈക്കിളുകള്‍ ചവിട്ടുന്നതും. കുറേക്കൂടി പോസിറ്റീവായ ഒരു ജീവിത രീതിയുടെ ഭാഗമാണത്. അവര്‍ക്കൊന്നും മറ്റു പണികള്‍ ഇല്ലാത്തത് കൊണ്ടല്ല വീടും പരിസരവും വൃത്തിയാക്കി വെക്കുന്നത്. വീട്ടില്‍ മാലിന്യങ്ങള്‍ ഇല്ലാത്തത് കൊണ്ടല്ല അവ റോഡിലേക്ക് വലിച്ചെറിയാത്തത്. തിരക്കില്ലാത്തത് കൊണ്ടല്ല എല്ലായിടത്തും ക്യൂ നില്‍ക്കുന്നത്. അതൊക്കെ ഒരു ജീവിത രീതിയുടെ ഭാഗമായി സ്വയം പാലിക്കുന്ന ചില അച്ചടക്കങ്ങളാണ്. യൂറോപ്പ്യന്മാരുടെ ജീവിത രീതികളില്‍ നിന്ന് നല്ലതൊന്നും സ്വീകരിക്കാതിരിക്കുകയും അവരുടെ ചീത്ത സ്വഭാവങ്ങളെ വാതോരാതെ വിമര്‍ശിക്കുകയും (അതോടൊപ്പം അതൊക്കെ അനുകരിക്കുകയും !!) ചെയ്യുന്ന ഒരു പൊതുസ്വഭാവമാണ് നമ്മള്‍ പലര്‍ക്കുമുള്ളത്. എഡിന്‍ബര്‍ഗ് യൂനിവേര്‍സിറ്റി വിദ്യാര്‍ഥികള്‍ സൈക്കിളുകളുമായി ഒറ്റയടിക്ക് വലിയ മാറ്റങ്ങളൊന്നും സമൂഹത്തില്‍ നമുക്ക് വരുത്താന്‍ കഴിയില്ല. എന്നാല്‍ ചില കൊച്ചു കൊച്ചു പരീക്ഷണങ്ങള്‍ നടത്തി നോക്കാന്‍ കഴിയും. അതിരൂപ് അതിനു ശ്രമിക്കുന്നു. ഈ ചെറുപ്പക്കാരന്‍ നല്‍കുന്ന സന്ദേശം ഒരു സൈക്കിള്‍ വാങ്ങുവാന്‍ നമുക്ക് പ്രേരണയാകുമെങ്കില്‍ അതാണ് ഈ പദ്ധതിയുടെ വിജയം എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാറോ ബൈക്കോ പോര്‍ച്ചില്‍ ഉണ്ടെങ്കിലും ചെറിയ യാത്രകള്‍ക്ക് സൈക്കിള്‍ ഉപയോഗിക്കുക എന്നൊരു ശീലം നമുക്ക് വളര്‍ത്തിയെടുക്കാനായാല്‍ അതില്‍ ഒരു സന്ദേശമുണ്ട്. സമൂഹത്തോടും പ്രകൃതിയോടും എന്തിനേറെ നമ്മുടെ ശരീരത്തോട് തന്നെയും സ്നേഹം പങ്കുവെക്കുന്ന ഒരു സന്ദേശം. അതിരൂപിന്റെ സൈക്കിളുകള്‍ നമ്മോടു പറയുന്നത് വലിയ വലിയ കാര്യങ്ങളല്ല. കൊച്ചു കൊച്ചു തിരിച്ചറിവുകളാണ്. |
Sunday, 29 May 2011
മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍
മുഖം കരീനാ കപൂറിനെ പോലെ വെളുവെളെ ഇരിക്കണമെന്ന് ആഗ്രഹിക്കുന്നതില്‍ എന്താണു തെറ്റ്. പക്ഷെ വെളുക്കാന്‍ ഫേഷ്യല്‍ ചെയ്തുചെയ്ത് കുടുംബം ‘വെളുക്കു’ന്നതല്ലാതെ മറ്റു പ്രയോജനമൊന്നുമില്ല. എന്തുചെയ്യാന്‍...
ഹതാശരായി പിന്മാറാന്‍ വരട്ടെ. അല്‍പ്പമൊന്നു മെനക്കെടണം. ബ്യൂട്ടി പാര്‍ലറില്‍ ഇരുന്നുകൊടുക്കുന്നതു പോലെയും ട്യൂബില്‍ നിന്ന് മുഖത്തു തേക്കുന്നതുപോലെയും എളുപ്പമല്ല സംഗതി. അല്‍പ്പം കഷ്ടപ്പാടുണ്ട്. ഓരോന്നായി മനസ്സിരുത്തിവച്ചു പരീക്ഷിച്ചോളൂ.
നാരങ്ങാനീര്, കാരറ്റ് നീര്, വെള്ളരി നീര് തുടങ്ങിയവ തുല്യ അളവിലെടുത്തു മുഖത്തു തേച്ചുപിടിപ്പിക്കുക. ഒരു പത്തു മിനിറ്റിനു ശേഷം കഴുകിക്കളയുക. മുഖത്തിന്‍റെ കരുവാളിപ്പു മാറുമെന്നു മാത്രമല്ല, നല്ല തിളക്കവും നിറവും കിട്ടും.
ഒരു ടീസ്പൂണ്‍ പാല്‍, അല്‍പ്പം പഞ്ചസാര, അല്‍പ്പം പപ്പായ, അല്‍പ്പം പനിനീര്‍ എന്നിവ കൂട്ടിക്കുഴച്ച് ഫ്രീസറില്‍ വച്ച് ഐസാക്കി എടുക്കുക. ഈ ഐസ്ക്യൂബ് മുഖത്ത് ഉരസിയാല്‍ കരുവാളിപ്പു മാറും. മുഖക്കുരുവുണ്ടെങ്കില്‍ അതിനു മീതെ ഈ ഐസ് അമര്‍ത്തുക. കുരു തെളിഞ്ഞു കാണില്ല.
കസ്തൂരി മഞ്ഞളും, തൈരും, പയറുപൊടിയും തുല്യ അളവില്‍ യോജിപ്പിച്ചു മുഖത്തുപുരറ്റി അരമണിക്കൂറിനു ശേഷം കഴുകിക്കളഞ്ഞാല്‍ തെളിഞ്ഞ ചര്‍മ്മം ഉറപ്പ്. പപ്പായ ഒന്നാംതരം ക്ലെന്‍സറാണ്. പപ്പായ പള്‍പ്പ് മുഖത്തു തേച്ചുപിടിപ്പിക്കുന്നത് മുഖത്തെ അഴുക്കു കളഞ്ഞ് അഴക് വര്‍ദ്ധിപ്പിക്കും.
സോപ്പിനു പകരം അല്‍പ്പം കടലമാവ് പനിനീരില്‍ ചാലിച്ചു മുഖത്തിട്ട ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയൂ. സോപ്പിനേക്കാള്‍ ഫലപ്രദമാണ്. ചര്‍മ്മത്തിനും നന്ന്.
Saturday, 28 May 2011
ബഹ്‌റൈനിലേക്ക് വരുന്നതിനു മുമ്പ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
ബഹ്‌റൈനിലേക്ക് വരുന്നതിനു മുമ്പ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
1. എല്‍.എം.ആര്‍.എ വെബ്‌സൈറ്റില്‍ നിങ്ങളുടെ വിസയുടെ നിയമസാധുത പരിശോധിക്കുക (http://www.lmra.bh/en). എന്തെങ്കിലും കാരണവശാല്‍ വിസയെക്കുറിച്ച് വിവരം ലഭിച്ചില്ലെങ്കില്‍ indemlabour@batelco.com.bh, sscons@batelco.com.bh എന്ന വിലാസത്തിലേക്ക് ഇന്ത്യന്‍ എംബസിയിലേക്ക് നിങ്ങളുടെ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ സഹിതം, വിസയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കണമെന്നഭ്യര്‍ഥിച്ച് ഇ മെയില്‍ അയക്കുക.
2. ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി സാക്ഷ്യപ്പെടുത്തിയ വര്‍ക്ക് കോണ്‍ട്രാക്റ്റിന്റെ യഥാര്‍ഥ പകര്‍പ്പ് കൈവശമുണ്ടായിരിക്കണം.
3. ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്നതിനുമുമ്പ് വര്‍ക്ക് കോണ്‍ട്രാക്റ്റിന്റെ പകര്‍പ്പും പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും വീട്ടില്‍ സൂക്ഷിക്കുക.
4. ഇന്ത്യയില്‍ വച്ചോ ബഹ്‌റൈനില്‍ വന്നശേഷമോ ഒരു സാഹചര്യത്തിലും വെള്ളക്കടലാസില്‍ ഒപ്പിട്ടുകൊടുക്കരുത്. ആരെങ്കിലും ബലപ്രയോഗത്തിലൂടെ ഒപ്പിട്ടുവാങ്ങിയാല്‍ 24 മണിക്കൂറിനകം സമീപ പൊലീസ് സ്‌റ്റേഷനിലോ എംബസിയിലോ അറിയിക്കണം.
5. ബഹ്‌റൈനിലേക്ക് ജോലിക്കുവരുന്നവര്‍ ഇന്ത്യയിലെ അംഗീകൃത മാന്‍പവര്‍ ഏജന്റുമാര്‍ക്ക് 20,200 രൂപയില്‍ കൂടുതല്‍ നല്‍കരുത്. ഏജന്റ് കൂടുതല്‍ തുക ആവശ്യപ്പെട്ടാല്‍ ഇക്കാര്യം ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയെയോ പ്രവാസി കാര്യ മന്ത്രാലയത്തെയോ അറിയിക്കണം.
6. നിയമം മറികടന്ന് കുറുക്കുവഴിയിലൂടെ ബഹ്‌റൈനില്‍ ജോലിക്കുവരുന്നത് സ്വയം അപകടം വരുത്തിവക്കലായിരിക്കും.
7. പരിചയമുള്ളവരും അല്ലാത്തവരുമായവരില്‍ നിന്ന് യാത്രക്കുമുമ്പ് പാക്കറ്റുകളോ പാര്‍സലുകളോ വാങ്ങാതിരിക്കുക. അല്ലെങ്കില്‍ പാക്കറ്റിലെ സാധനം ഇന്നതാണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം സ്വീകരിക്കുക.
8. ജോലി സ്ഥലത്ത് അല്ലാതെയുള്ള അപകടങ്ങള്‍ക്ക് ബഹ്‌റൈനില്‍ ഒരുതരത്തിലുമുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷയും ലഭ്യമല്ല. അതുകൊണ്ട് താഴ്ന്ന വരുമാനക്കാര്‍ക്കായി ന്യൂ ഇന്ത്യ അഷൂറന്‍സ് കമ്പനി ഏര്‍പ്പെടുത്തിയ അപകട ഇന്‍ഷൂറന്‍സ് എടുക്കാം. 500 ഫില്‍സ് പ്രീമിയത്തിന് വര്‍ഷം 125,000 രൂപയും ഒന്നര ദിനാറിന് 475,000 രൂപയും രണ്ടര ദിനാറിന് 600,000 രൂപയും നഷ്ടപരിഹാരം ലഭിക്കും.
9. വീട്ടുജോലിക്കാരുടെ റിക്രൂട്ടുമെന്റിന് കേന്ദ്ര സര്‍ക്കാര്‍ 30 വയസ്സ് ചുരുങ്ങിയ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. വര്‍ക്ക് വിസയില്‍ ബഹ്‌റൈനിലേക്ക് ഒറ്റക്കുവരുന്ന സ്ത്രീകള്‍ക്ക് എംബസി സാക്ഷ്യപ്പെടുത്തിയ വര്‍ക്ക് കരാര്‍ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ അവര്‍ ചൂഷണത്തിന് ഇരയാകാന്‍ സാധ്യതയുണ്ട്.
10. ബിസിനസ് സന്ദര്‍ശക വിസ വര്‍ക്ക് വിസയായി മാറ്റാനാകില്ല. എന്നാല്‍, സന്ദര്‍ശക വിസ, കാലാവധി തീരുന്നതിനു മുമ്പ് വര്‍ക്ക് വിസയായി മാറ്റാം. കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസയില്‍ തുടരുന്നവര്‍ക്ക് വന്‍ പിഴ നല്‍കേണ്ടിവരും. അതുകൊണ്ട് തൊഴിലിനുവേണ്ടി വരുന്നവര്‍ വര്‍ക്ക് വിസയില്‍ മാത്രം വരാന്‍ ശ്രദ്ധിക്കുക.
11. ബഹ്‌റൈനിലെത്തിയശേഷം ഇന്ത്യന്‍ എംബസിയുടെ ലേബര്‍ വിഭാഗവുമായി നേരിട്ടോ ഫോണിലൂടെയോ ബന്ധപ്പെട്ട് നിങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും എന്തൊക്കെ ചെയ്യാം, ചെയ്യാന്‍ പാടില്ല എന്നിവയെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കിയിരിക്കണം. (എംബസി ലേബര്‍ വിഭാഗത്തിന്റെ ഫോണ്‍ നമ്പറുകള്‍: 17712683/ 17712649/ 17712785 /17713832).
12. ബഹ്‌റൈനിലേക്കുവരുന്നതിനുമുമ്പ് എന്തുതരം ജോലിയാണ്, തൊഴില്‍ സാഹചര്യം, സമയം, ശമ്പളം, താമസസൗകര്യം, ഭക്ഷണം, മെഡിക്കല്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയിരിക്കണം. ഏതെങ്കിലും കാരണവശാല്‍, കരാര്‍ കാലാവധിയായ രണ്ടുവര്‍ഷം മുമ്പ് പോകേണ്ടിവന്നാല്‍ വര്‍ക്ക് വിസ, സി.പി.ആര്‍ കാര്‍ഡ്, യൂനിഫോം, സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവക്കായി തൊഴിലുടമ ചെലവാക്കിയ പണം നല്‍കാന്‍ ബഹ്‌റൈന്‍ തൊഴില്‍ നിയമം അനുസരിച്ച് തൊഴിലാളി ബാധ്യസ്ഥനാണ്.
2. ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി സാക്ഷ്യപ്പെടുത്തിയ വര്‍ക്ക് കോണ്‍ട്രാക്റ്റിന്റെ യഥാര്‍ഥ പകര്‍പ്പ് കൈവശമുണ്ടായിരിക്കണം.
3. ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്നതിനുമുമ്പ് വര്‍ക്ക് കോണ്‍ട്രാക്റ്റിന്റെ പകര്‍പ്പും പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും വീട്ടില്‍ സൂക്ഷിക്കുക.
4. ഇന്ത്യയില്‍ വച്ചോ ബഹ്‌റൈനില്‍ വന്നശേഷമോ ഒരു സാഹചര്യത്തിലും വെള്ളക്കടലാസില്‍ ഒപ്പിട്ടുകൊടുക്കരുത്. ആരെങ്കിലും ബലപ്രയോഗത്തിലൂടെ ഒപ്പിട്ടുവാങ്ങിയാല്‍ 24 മണിക്കൂറിനകം സമീപ പൊലീസ് സ്‌റ്റേഷനിലോ എംബസിയിലോ അറിയിക്കണം.
5. ബഹ്‌റൈനിലേക്ക് ജോലിക്കുവരുന്നവര്‍ ഇന്ത്യയിലെ അംഗീകൃത മാന്‍പവര്‍ ഏജന്റുമാര്‍ക്ക് 20,200 രൂപയില്‍ കൂടുതല്‍ നല്‍കരുത്. ഏജന്റ് കൂടുതല്‍ തുക ആവശ്യപ്പെട്ടാല്‍ ഇക്കാര്യം ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയെയോ പ്രവാസി കാര്യ മന്ത്രാലയത്തെയോ അറിയിക്കണം.
6. നിയമം മറികടന്ന് കുറുക്കുവഴിയിലൂടെ ബഹ്‌റൈനില്‍ ജോലിക്കുവരുന്നത് സ്വയം അപകടം വരുത്തിവക്കലായിരിക്കും.
7. പരിചയമുള്ളവരും അല്ലാത്തവരുമായവരില്‍ നിന്ന് യാത്രക്കുമുമ്പ് പാക്കറ്റുകളോ പാര്‍സലുകളോ വാങ്ങാതിരിക്കുക. അല്ലെങ്കില്‍ പാക്കറ്റിലെ സാധനം ഇന്നതാണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം സ്വീകരിക്കുക.
8. ജോലി സ്ഥലത്ത് അല്ലാതെയുള്ള അപകടങ്ങള്‍ക്ക് ബഹ്‌റൈനില്‍ ഒരുതരത്തിലുമുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷയും ലഭ്യമല്ല. അതുകൊണ്ട് താഴ്ന്ന വരുമാനക്കാര്‍ക്കായി ന്യൂ ഇന്ത്യ അഷൂറന്‍സ് കമ്പനി ഏര്‍പ്പെടുത്തിയ അപകട ഇന്‍ഷൂറന്‍സ് എടുക്കാം. 500 ഫില്‍സ് പ്രീമിയത്തിന് വര്‍ഷം 125,000 രൂപയും ഒന്നര ദിനാറിന് 475,000 രൂപയും രണ്ടര ദിനാറിന് 600,000 രൂപയും നഷ്ടപരിഹാരം ലഭിക്കും.
9. വീട്ടുജോലിക്കാരുടെ റിക്രൂട്ടുമെന്റിന് കേന്ദ്ര സര്‍ക്കാര്‍ 30 വയസ്സ് ചുരുങ്ങിയ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. വര്‍ക്ക് വിസയില്‍ ബഹ്‌റൈനിലേക്ക് ഒറ്റക്കുവരുന്ന സ്ത്രീകള്‍ക്ക് എംബസി സാക്ഷ്യപ്പെടുത്തിയ വര്‍ക്ക് കരാര്‍ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ അവര്‍ ചൂഷണത്തിന് ഇരയാകാന്‍ സാധ്യതയുണ്ട്.
10. ബിസിനസ് സന്ദര്‍ശക വിസ വര്‍ക്ക് വിസയായി മാറ്റാനാകില്ല. എന്നാല്‍, സന്ദര്‍ശക വിസ, കാലാവധി തീരുന്നതിനു മുമ്പ് വര്‍ക്ക് വിസയായി മാറ്റാം. കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസയില്‍ തുടരുന്നവര്‍ക്ക് വന്‍ പിഴ നല്‍കേണ്ടിവരും. അതുകൊണ്ട് തൊഴിലിനുവേണ്ടി വരുന്നവര്‍ വര്‍ക്ക് വിസയില്‍ മാത്രം വരാന്‍ ശ്രദ്ധിക്കുക.
11. ബഹ്‌റൈനിലെത്തിയശേഷം ഇന്ത്യന്‍ എംബസിയുടെ ലേബര്‍ വിഭാഗവുമായി നേരിട്ടോ ഫോണിലൂടെയോ ബന്ധപ്പെട്ട് നിങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും എന്തൊക്കെ ചെയ്യാം, ചെയ്യാന്‍ പാടില്ല എന്നിവയെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കിയിരിക്കണം. (എംബസി ലേബര്‍ വിഭാഗത്തിന്റെ ഫോണ്‍ നമ്പറുകള്‍: 17712683/ 17712649/ 17712785 /17713832).
12. ബഹ്‌റൈനിലേക്കുവരുന്നതിനുമുമ്പ് എന്തുതരം ജോലിയാണ്, തൊഴില്‍ സാഹചര്യം, സമയം, ശമ്പളം, താമസസൗകര്യം, ഭക്ഷണം, മെഡിക്കല്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയിരിക്കണം. ഏതെങ്കിലും കാരണവശാല്‍, കരാര്‍ കാലാവധിയായ രണ്ടുവര്‍ഷം മുമ്പ് പോകേണ്ടിവന്നാല്‍ വര്‍ക്ക് വിസ, സി.പി.ആര്‍ കാര്‍ഡ്, യൂനിഫോം, സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവക്കായി തൊഴിലുടമ ചെലവാക്കിയ പണം നല്‍കാന്‍ ബഹ്‌റൈന്‍ തൊഴില്‍ നിയമം അനുസരിച്ച് തൊഴിലാളി ബാധ്യസ്ഥനാണ്.
Friday, 27 May 2011
കമ്പ്യൂട്ടറുകള്‍ കുട്ടികളുടെ വായനാശീലം തകര്‍ക്കുന്നുവെന്ന്
സ്വന്തമാക്കൂ... വടിവൊത്ത ശരീരം!
Thursday, 26 May 2011
സന്തോഷകരമായ കുടുംബ ജീവിതത്തിനു, ചില മാര്‍ഗരേഖകള്‍...
.സന്തോഷകരമായ കുടുംബ ജീവിതത്തിനു, ചില മാര്‍ഗരേഖകള്‍...
1. ഭാര്യയെ 'എടി', 'നീ' എന്നൊക്കെ വിളിക്കുന്നതിനു പകരം 'കുട്ടാ, കുട്ടാ' എന്ന് മാത്രമേ വിളിക്കാവൂ. സംതൃപ്ത ദാമ്പത്യത്തിനു ശ്രീമാന്‍ കാലച്ചന്ദ്ര മേനോന്‍ എഴുതിയ 'ഏപ്രില്‍ പതിനെട്ട്' എന്ന മനശാസ്ത്ര നോവലില്‍ ഇത് പരാമര്‍ശിക്കുന്നുണ്ട്.
2. രാവിലെ എഴുന്നേറ്റു പല്ലുപോലും തേയ്ക്കാതെ ഇഡലിയും ചമ്മന്തിയും അടിച്ചു കേറ്റുമ്പോള്‍ 'കുട്ടാ എന്നെ വിളിക്കാതിരുന്നതെന്താ, ചട്ടിനിയ്ക്ക് തേങ്ങ ഞാന്‍ തിരുമ്മി തരുമായിരുന്നല്ലോ' എന്ന് പറയുക. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ തേങ്ങ തിരുമ്മേണ്ട യാതൊരു ആവശ്യവുമില്ല. പൊട്ടിയായ ഭാര്യ ഈ കമെന്റു കൊണ്ട് തന്നെ ത്രിപ്തയായിക്കൊള്ളും.
3. പത്രം വായിക്കുമ്പോള്‍, മുഴുവനും പേജും ഇറുക്കിപ്പിടിചോണ്ടിരിക്കാതെ ആ മെട്രോ മനോരമയുടെ പേജെങ്കിലും ഭാര്യയ്ക്ക് കൊടുക്കുക. രണ്ടു മിനിട്ട് കൊണ്ട് വായന കഴിഞ്ഞു തിരിച്ചു കിട്ടും. ഇല്ലെങ്കില്‍, 'ഈ വീട്ടില്‍ എനിക്ക് പത്രം പോലും വായിക്കാന്‍ കിട്ടുന്നില്ല' എന്ന് തുടങ്ങുന്ന ഒരു രണ്ടു മണിക്കൂര്‍ വഴക്ക് പ്രതീക്ഷിക്കാം.
4. സത്യസന്ധതയ്ക്ക് ദാമ്പത്യ ജീവിതത്തില്‍ വലിയ പ്രാധാന്യമില്ല. ഭാര്യുണ്ടാക്കിയ കാശ്മീരി ചില്ലി കൊപ്പെന്‍ ചിക്കെന്‍ വായിവെക്കാന്‍ പോലും കൊള്ളില്ലെങ്കിലും ആ കാര്യം മിണ്ടിപ്പോകരുത്. നിങ്ങള്ക്ക് തീരെ കഴിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ 'ഇത് ഞാന്‍ പൊതിഞ്ഞു ഓഫിസില്‍ കൊണ്ടുപോകാം, സുഹൃത്തുക്കള്‍ക്കും നല്കാമല്ലോ' എന്ന് പറയുക. ഓഫിസിലേക്കുള്ള വഴിയില്‍ ഇത് ഭാര്യയറിയാതെ കളയാം. അതല്ല, ഇനി നിങ്ങള്ക്ക് ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടെകില്‍ ഇതെന്റെ ഭാര്യയുണ്ടാക്കിയ കാശ്മീരി ചില്ലി കൊപ്പെന്‍ ചിക്കെന്‍ ആണെന്ന് പറഞ്ഞു അവര്‍ക്ക് കൊടുത്തേക്കുക. ഭാര്യയേയും പ്രീതിപ്പെടുതാം, പ്രതികാരവുമാകാം.
5. ഭാര്യ തടിച്ചു വീപ്പക്കുറ്റി പോലെയാനിരിക്കുന്നതെങ്കിലും, 'കുട്ടാ നീ വല്ലാതെ മെലിഞ്ഞു പോയി' എന്നിടയ്ക്കിടെ പറയുക. താന്‍ കെട്ടിയവനെക്കാളും തടിച്ചുവെന്ന തോന്നലുള്ള ഭാര്യമാര്‍ കൂടുതല്‍ കുടുംബ വഴക്കുകള്‍ ഉണ്ടാക്കുന്നവരാനെന്നു തെളിഞ്ഞിട്ടുണ്ട്.
6. നിങ്ങള്‍ പരീക്ഷയ്ക്ക് പഠിക്കുന്ന കൊണ്സേന്‍ട്രെഷനില്‍ ഐ പി എല്‍ കാണുമ്പോള്‍ അവള്‍ ഓഫിസിലെ കണകുണ കാര്യങ്ങള്‍ പറയുകയാണെങ്കില്‍ 'നീ ഒന്ന് ചിലയ്ക്കാതിരിക്കാമോ' എന്നാവരുത് നിങ്ങളുടെ പ്രതികരണം. പറയുന്ന കാര്യങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറയണംന്ന് ഭാര്യയ്ക്ക് ഒരു നിര്‍ബന്ധവുമില്ലെന്നു മനസിലാക്കുക. ഇടയ്ക്കിടയ്ക്ക് മൂളിക്കൊടുതാല്‍ ധാരാളം മതിയാവും. ഇനി അതും നിങ്ങളുടെ ശ്രദ്ധ കളയുമെന്നുന്ടെങ്കില്‍ ഇടവിട്ടുള്ള മൂളലുകള്‍ ഒരു ടേപ്പില്‍ പകര്‍ത്തി ഭാര്യ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ഓണ്‍ ചെയ്തു വെച്ചേക്കുക. ടേപ്പിന്റെ കാര്യം ഭാര്യ അറിയാന്‍ പാടില്ലെന്ന് പ്രതേയ്കം പറയേണ്ടല്ലോ.
7. ഒരുമിച്ചിരുന്നു ടി വി കാണുമ്പോള്‍, വല്ലപ്പോഴും ആ ടി വി റിമോട്ട് പിടിക്കാന്‍ ഭാര്യയെ അനുവദിക്കുക. സ്ത്രീ പുരുഷ സമത്വത്തിന്റെ പ്രതീകമായിട്ടാണ് മിക്ക ഭാര്യമാരും ടി വി റിമോട്ടിനെ കാണുന്നത്. അത് കൊണ്ട് ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പിടിക്കാന്‍ മാത്രം അനുവദിച്ചാല്‍ മതി. ചാനെല്‍ മാറ്റുന്നത് നിങ്ങള്ക്ക് തന്നെയാവാം.
8. വല്ലപ്പോഴും ഭാര്യയോടൊപ്പം ഒരു സില്ലി റൊമാന്റിക് സിനിമാ കാണുക. ഇത് നിങ്ങള്ക്ക് വളരെ പ്രയാസമുള്ള കാര്യമാണെങ്കിലും കുടുംബ ഭദ്രതയ്ക്ക് ഇതാവശ്യമാണ്. വല്ലാതെ ബോറടിക്കുന്നുടെങ്കില്‍ ചെറുതായി മയങ്ങാവുന്നതാണ്. ഇടവേളയ്ക്കു പോപ് കോണ്‍, പഫ്സ്, തുടങ്ങിയവ വാങ്ങുന്നതും ഭാര്യയുടെ മനസ്സില്‍ നിങ്ങളുടെ ഇമേജു വര്‍ദ്ധിപ്പിക്കും.
9. ഭാര്യയുടെ സുഹൃത്തുക്കള്‍ വീട്ടില്‍ വരുമ്പോള്‍, കുശുംബികള്‍ 'എന്റെ ഭര്‍ത്താവോ നിന്റെ ഭര്‍ത്താവോ മെച്ചം' എന്ന് അളക്കാന്‍ വരുന്നതാണെന്ന് മനസിലാക്കി ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കുക. 'കുട്ടനില്ലെങ്കില്‍ എന്റെ ജീവിത കൊഞ്ഞാട്ടയായിപ്പോയേനെ' എന്ന ലൈനില്‍ കത്തി വയ്ക്കുക. കൂട്ടത്തില്‍ സുന്ദരികള്‍ ഉണ്ടെങ്കില്‍ അവരെ അവഗണിച്ചു വിരൂപകളോട് മാത്രം സംസാരിക്കുക. ഓര്‍ക്കുക, നൈമിഷിക സുഖമല്ല ജീവിതകാലം മൊത്തമുള്ള സമാധാനമാണ് നിങ്ങളുടെ ലക്‌ഷ്യം.
10. ഇടയ്ക്കിടയ്ക്ക്, 'കുട്ടാ സഹായിക്കണോ, കുട്ടാ സഹായിക്കണോ' എന്ന് അങ്ങോട്ട് ചോദിച്ചെക്കുക . നിങ്ങളുടെ സ്നേഹത്തില്‍ പുളകം കൊണ്ട് ഭാര്യ എല്ലാ പണികളും പൂര്‍വാധികം ഉത്സാഹത്തോടെ തന്നെ ചെയ്തോളും. ഓര്‍ക്കുക, സ്ത്രീകളുടെ സൈകോളജി പ്രകാരം പ്രവര്‍ത്തിയല്ല, വാചകമാണ് കുടുംബ ഭദ്രതയ്ക്ക് ആവശ്യം.
11. അന്തിമമായി, ഭാര്യയ്ക്ക് നിങ്ങളെ ഉപദേശിക്കാനും നല്ലവഴിക്കു നടത്താനുമുള്ള അവകാശമുണ്ടെങ്കിലും നിങ്ങള്ക്ക് തിരിച്ചു ആ അവകാശമില്ല എന്ന് മനസിലാക്കുക. വിവരക്കേടുകൊണ്ടു പോലും 'കുട്ടാ നീ ചെയ്തത് തെറ്റായിപ്പോയി' എന്ന് പറയാതിരിക്കുക. കാരണം, സ്ത്രീകളുടെ സൈകോളജി പ്രകാരം അവര്‍ ഒരിക്കലും തെറ്റ് ചെയ്യില്ല.
be alert of it
(2) Avoid sitting with stingy people = പിശുക്കന്മാരായ ആളുകളുടെ കൂടെ ഇരിക്കുന്നത് ഒഴിവാക്കുക.
(3) Don’t sleep between people who sit = ഇരിക്കുന്ന ആളുകളുടെ ഇടയില്‍ ഉറങ്ങരുത്.
(4) Don’t eat and drink with your left hand = ഇടതു കൈ കൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യരുത്.
(5) Don’t eat those food you have taken out between your teeth = പല്ലുകളുടെ ഇടയില്‍ നിന്ന് പുറത്തെടുത്ത ഭക്ഷണം തിന്നരുത്.
(6) Don’t break your knuckles = വിരലുകളുടെ കെനുപ്പുകള്‍ പൊട്ടിക്കരുത്.
(7) Don’t look at the mirror in the night = രാത്രിയില്‍ കന്നാടിയില്‍ നോക്കരുത്.
(8) Don’t look at the sky while in salaath = നമസ്കരിക്കുമ്പോള്‍ ആകാശത്തേക്ക് നോക്കരുത്.
(9) Don’t spit in the toilet = വിസര്‍ജ്യ സ്ഥലത്ത് തുപ്പരുത്.
(10) Don’t clean your teeth with charcoal = പല്ലുകള്‍ കരി കൊണ്ട് വൃത്തിയാക്കരുത്.
(11) Sit and wear your trousers = ഇരിക്കുക പിന്നെ ട്രൗസറുകള്‍ അണിയുക.
(12) Don’t break tough things with your teeth = പല്ല് കൊണ്ട് ഉറപ്പുള്ള സാധനങ്ങള്‍ കടിച്ചു പൊട്ടിക്കരുത്.
(13) Don’t blow on your food when it’s hot = ഭക്ഷണം ചൂടുണ്ടെങ്കില്‍ അതിലേക്കു ഊതരുത്.
(14) Don’t look for faults of others = മറ്റുള്ളവരുടെ പാഴ്ച്ചകകളിലേക്ക് നോക്കരുത്.
(15) Don’t talk between worship =
(16) Don’t speak in the toilet = വിസര്‍ജ്യ സ്ഥലത്ത് വെച്ച് സംസാരിക്കരുത്.
(17) Don’t speak tales about your friends = നിന്റെ സുഹൃത്തുകളെ പറ്റി കഥകള്‍ പറയരുത്.
(18) Don’t antagonize your friends = നിന്റെ സുഹൃത്തുകളെ നീ ദേഷ്യപ്പെടുത്തരുത്.
(19) Don’t look behind frequently while walking = നടക്കുമ്പോള്‍ പിന്നിലേക്ക് തുടര്‍ച്ചയായി തിരിഞ്ഞു നോക്കരുത്.
(20) Don’t stamp your feet while walking = നടക്കുമ്പോള്‍ കാലുകളുടെ അടയാളം പതിക്കരുത്.
(21) Don’t be suspicious about your friends = സുഹൃത്തുക്കളെ പറ്റി സംശയാലു ആകരുത്.
(22) Don’t speak lies at anytime = ഒരിക്കലും കളവു പറയരുത്.
(23) Don’t smell and eat = മണത്തു നോക്കി ഭക്ഷിക്കരുത്.
(24) Speak clearly so others can understand = മറ്റുള്ളവര്‍ക്ക് മനസ്സിലാവുന്ന വിധത്തില്‍ വ്യക്തമായി സംസാരിക്കുക.
(25) Avoid travelling alone = ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കുക.
(26) Don’t decide on your own but consult others who know = സ്വയം തീരുമാനമെടുക്കരുത്, അറിവുള്ളവരോട് ചോദിക്കുക.
(27) Don’t be proud of yourself = സ്വയം ആത്മാഭിമാനം കൊള്ളരുത്.
(28) Don’t be sad about your food = നിന്റെ ഭക്ഷണത്തെ പറ്റി ഒരിക്കലും ദുഖിക്കരുത്.
(29) Don’t boast = സ്വയം വീമ്പ് പറയരുത്.
(30) Don’t chase the beggars = പിച്ചക്കാരെ പിന്തുടരരുത് / വിരട്ടരുത്.
(31) Treat your guests well with good heart = അധിധികളെ നന്നായി നല്ല മനസ്സോടെ സല്കരിക്കുക.
(32) Be patient when in poverty = ദാരിദ്യമായിരിക്കുമ്പോള്‍ ക്ഷമയുള്ളവനായിരിക്കുക.
(33) Assist a good cause = നല്ല കാര്യങ്ങള്‍ക്ക് സഹായിക്കുക.
(34) Think of your faults and repent = നിന്റെ തെറ്റുകളെ പറ്റി ചിന്തിക്കുക, പശ്ചാത്തപിക്കുക.
(35) Do good to those who do bad to you = നിന്നോട് തെറ്റ് ചെയ്തവരോട് നീ നല്ലത് ചെയ്യുക.
(36) Be satisfied with what you have = നിനക്ക് ഉള്ളത് കൊണ്ട് ത്രിപ്ടിപ്പെടുക.
(37) Don’t sleep too much- it will cause forgetfulness = അധികം ഉറങ്ങരുത്, അത് ഓര്‍മക്കേടിന് കാരണമാവും,
(38) Repent at least 100 times a day = ഒരു ദിവസം നൂറു പ്രവശ്യമെന്കിലും പാശ്ചതാപിക്കുക.
(39) Don’t eat in darkness = ഇരുട്ടത്ത് ഭക്ഷണം കഴിക്കരുത്.
(40) Don’t eat mouthful = വായ നിറയെ ഇട്ടു ഭക്ഷിക്കരുത്.
Subscribe to:
Posts (Atom)





