അതിരൂപിനെ പരിചയപ്പെടുത്താനാണ് ഈ പോസ്റ്റ്. കാനേഷുമാരി ഐഡന്റിറ്റിയില്‍ നിന്ന് ഒരാള്‍ക്ക് മോചനം ലഭിക്കുന്നത് അയാള്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുമ്പോഴാണ്. സമൂഹത്തില്‍ ഒരു ചലനവും ഉണ്ടാക്കാതെ ജീവിച്ചു പോകുമ്പോള്‍ ജനസംഖ്യാ കണക്കുപുസ്തകത്തിലെ ഒരക്കം മാത്രമായി നമ്മള്‍ മാറും. ഒഴുക്കിനൊത്ത് നീന്തുന്ന ബഹുഭൂരിപക്ഷത്തിനിടയില്‍ അതിരൂപ് നൂറ്റൊന്നു ശതമാനം വ്യത്യസ്തനാണ്. നാം ജീവിക്കുന്ന ചുറ്റുപാടിനോടും പ്രകൃതിയോടും നമ്മുടെ തന്നെ ആരോഗ്യത്തോടും അല്പം ചങ്ങാത്തം കൂടുന്ന ഇക്കോ ഫ്രണ്ട് ലി ആയ ഒരു പ്രൊജക്റ്റുമായാണ് ഈ ചെറുപ്പക്കാരന്‍ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. എ ബി സി അഥവാ 'അതിരൂപ് ബൈസിക്കിള്‍ ക്ലബ്ബ്'. ഒരു ബൈസിക്കിള്‍ ക്ലബ്ബില്‍ പുതുമയെന്തെന്ന് ചോദിക്കും. ഉണ്ട് അല്പം പുതുമയുണ്ട് . വാഹനങ്ങളുടെ പെരുപ്പം, ട്രാഫിക് ജാമുകള്‍ , ഇന്ധന ക്ഷാമം, പരിസര മലിനീകരണം, അപകടങ്ങള്‍ തുടങ്ങി നഗര ജീവിതത്തിന്റെ നിത്യ ദുരിതങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ കഴിയാതെ അവയോടൊക്കെ രാജിയായി കഴിയുന്നവര്‍ക്കിടയില്‍ അതിരൂപിന്റെ എ ബി സി ക്ക് ഒത്തിരിയല്ലെങ്കിലും ഇത്തിരി പ്രസക്തിയുണ്ട്. തിരുവനന്തപുരം നഗരത്തിലാണ് ഈ ചെറുപ്പക്കാരന്‍ തന്റെ പരീക്ഷണ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. നഗരത്തിലെ തമ്പാനൂര്‍ , വെള്ളയമ്പലം, വഴുതക്കാട്, കവടിയാര്‍ , മ്യൂസിയം, ശാസ്തമംഗലം, ബേക്കറി ജങ്ങ്ഷന്‍, പഴവങ്ങാടി തുടങ്ങി തിരക്ക് പിടിച്ച പല കേന്ദ്രങ്ങളിലും അതിരൂപിന്റെ സൈക്കിളുകള്‍ കാണാം. ഓരോ കേന്ദ്രത്തിലും റോഡരുകില്‍ പ്രത്യേകം തയ്യാറാക്കിയ റാക്കില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഏതാനും സൈക്കിളുകള്‍ . ആവശ്യക്കാര്‍ക്ക് അതെടുത്തു ഉപയോഗിക്കാം. ഉപയോഗം കഴിഞ്ഞ ശേഷം അതേ സ്ഥലത്ത് തന്നെ സൈക്കിള്‍ തിരിച്ചു കൊണ്ട് വന്നു വെക്കണമെന്നില്ല. നഗരത്തിലെ എ ബി സി യുടെ ഏതെങ്കിലും ഒരു റേക്കില്‍ വെച്ചു പോയാല്‍ മതി. സൈക്കിള്‍ സ്റ്റാന്റുകള്‍ക്ക് സമീപം കാവല്‍ക്കാരോ ജോലിക്കാരോ ഇല്ല. സ്വന്തം കാശ് ചിലവാക്കി എഴുപതു സൈക്കിളുകളാണ് ഈ ചെറുപ്പക്കാരന്‍ ഇങ്ങനെ വാങ്ങി വെച്ചിരിക്കുന്നത്. അതിരൂപ് തിരുവനന്തപുറത്തെ ഒരു സൈക്കിള്‍ റാക്കിന് സമീപം ഇത്രയും വായിച്ചു കഴിഞ്ഞപ്പോഴേക്ക് ചിലരുടെയെങ്കിലും മനസ്സില്‍ ഒരു ലഡ്ഡു പൊട്ടിയിട്ടുണ്ടാവും. ചുളുവില്‍ ഒരു സൈക്കിള്‍ അടിച്ചെടുക്കാന്‍ നേരെ തമ്പാനൂരിലേക്ക് വെച്ചു പിടിക്കാമെന്ന്. അത് നടക്കില്ല. അതിരൂപ് അത്ര പൊട്ടനല്ല. മുപ്പത്തൊന്നുകാരനായ ഈ ബി.ടെക് എഞ്ചിനീയര്‍ തന്റെ പ്രൊജക്റ്റിനു വളരെ പ്രായോഗികമായ ചില വ്യവസ്ഥകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അമ്പതു രൂപ കൊടുത്ത് എ ബി സി യില്‍ മെമ്പര്‍ ആകുന്നവര്‍ക്കാണ് ഇപ്പോള്‍ സൈക്കിള്‍ ഉപയോഗിക്കാന്‍ കഴിയുക. മെമ്പര്‍ ആകാന്‍ ചെയ്യേണ്ടത് ഇത്രമാത്രം. സൈക്കിളിന് മുകളില്‍ എഴുതിയിട്ടുള്ള മൊബൈല്‍ നമ്പറില്‍ (9645511155) വിളിച്ചു പേരും വിലാസവും നല്‍കുക. വീട്ടിലെ ലാന്‍ഡ് ലൈന്‍ നമ്പര്‍ , ഇമെയില്‍ ഉണ്ടെങ്കില്‍ അതും നല്‍കുക. നിങ്ങളുടെ പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ അമ്പതു രൂപസ്റ്റാന്റിലുള്ള ബോക്സില്‍ നിക്ഷേപിക്കുക. നിക്ഷേപിക്കുന്ന നോട്ടിന്റെ അവസാന നാലക്കം എസ് എം എസ് ആയി അയക്കുക. ഉടന്‍ നിങ്ങള്‍ക്ക് സൈക്കിളിന്റെ നമ്പര്‍ ലോക്കിന്റെ പാസ് വേര്‍ഡ് തിരിച്ചു എസ് എം എസ്സായി ലഭിക്കും. പിന്നെ ഒന്നും ചെയ്യാനില്ല. സൈക്കിള്‍ ചവിട്ടാന്‍ അറിയുമെങ്കില്‍ അതെടുത്തു ചവിട്ടുക.!!!. എങ്ങോട്ടാണ് പോകേണ്ടതെന്ന് വെച്ചാല്‍ അങ്ങോട്ട് വെച്ചു പിടിക്കുക. സൈക്കിളിന്റെ ഉപയോഗം കഴിഞ്ഞാല്‍ തിരിച്ചു പുറപ്പെട്ടിടത്തു തന്നെ കൊണ്ടു വെക്കേണ്ടതില്ല തൊട്ടടുത്ത എ ബി സി യുടെ ഏതെങ്കിലും റേക്കില്‍ സൈക്കിള്‍ വെച്ച് സ്ഥലം വിടാം.പോകുമ്പോള്‍ ഇത്രയും കൂടി ചെയ്യണം. അതിരൂപിന്റെ നമ്പറിലേക്ക് പാര്‍ക്ക് ചെയ്യന്ന റാക്കിന്റെ നമ്പര്‍ എസ് എം എസ് ചെയ്യണം. ഉടന്‍ സൈക്കിള്‍ ലോക്ക് ചെയ്യാനുള്ള കോഡ് നമ്പര്‍ തിരിച്ചു എസ് എം എസ് ആയി ലഭിക്കും. ആ നമ്പര്‍ ഉപയോഗിച്ച് സൈക്കിള്‍ ലോക്ക് ചെയ്യുക. ലോക്ക് ചെയ്തു കഴിഞ്ഞാലുടന്‍ നിങ്ങള്‍ ഉപയോഗിച്ച സമയം, ബാലന്‍സ് തുക എന്നിവ എസ് എം എസ്സായി ലഭിക്കും. മണിക്കൂറിനു രണ്ടു രൂപ നിരക്കിലാണ് ഇപ്പോള്‍ ഈടാക്കുന്നത്. ഒരു പ്രാവശ്യം പേര്‍ റെജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ ഒരു എസ് എം എസ് അയക്കുന്ന പണിയേ വേണ്ടൂ.. സൈക്കിള്‍ റെഡി. ഇതൊക്കെ കേള്‍ക്കുമ്പോള്‍ 'അങ്കമാലിയിലെ പ്രധാനമന്ത്രി'യോട് ചോദിച്ച പോലെ 'വട്ടാണല്ലേ' എന്ന് ചോദിക്കുന്നവര്‍ കണ്ടേക്കും. ഇല്ല. ഇതൊരു വട്ടുപദ്ധതിയല്ല. വളരെ കൃത്യമായി ഈ പദ്ധതി നടന്നു കൊണ്ടിരിക്കുന്നു. നഗരത്തിലെ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ന്മാരും വിദ്യാര്‍ത്ഥികളും അതിരൂപിന്റെ സൈക്കിളുകള്‍ ഉപയോഗിക്കുന്നു. തമ്പാനൂരില്‍ തീവണ്ടിയോ ബസ്സോ ഇറങ്ങുന്നവര്‍ ഒരു ഓട്ടോ പിടിച്ചു ജോലിസ്ഥലത്ത് എത്തുന്നതിനെക്കാള്‍ എളുപ്പത്തില്‍ ഈ സൈക്കിളുകള്‍ വഴി എത്തുന്നു. പാര്‍ക്കിംഗ് പ്രശ്നങ്ങള്‍ ഇല്ല. പണം ലാഭം. ഇന്ധന ലാഭം. സമയ ലാഭം. എല്ലാത്തിലുമുപരി ജിമ്മില്‍ പോകാതെ തന്നെ നല്ല ഒരു വ്യായാമവും. സാഹസിക യാത്രകള്‍ക്ക് സൈക്കിള്‍ കൂട്ട് കഴിഞ്ഞ ദിവസം ഞാന്‍ അതിരൂപിനെ വിളിക്കുമ്പോള്‍ അദ്ദേഹം കൊച്ചിയിലാണ്. തിരുവനന്തപുരത്തെ പ്രൊജക്റ്റ് വിജയകരമായി മുന്നോട്ടു പോകുന്നത് കൊണ്ട് കൊച്ചിയിലും ഇതാരംഭിക്കാനുള്ള ആലോചനകള്‍ക്ക് വേണ്ടി എത്തിയതാണ് ഊര്‍ജ്വസ്വലനായ ഈ ചെറുപ്പക്കാരന്‍. അമ്പതു സൈക്കിളുകള്‍ കൊച്ചിയിലേക്കായി വാങ്ങിക്കഴിഞ്ഞു. ഏപ്രില്‍ പതിനഞ്ചു മുതലാണ് അതിരൂപിന്റെ സ്വപ്ന പദ്ധതി തിരുവനന്തപുരത്തു പ്രവര്‍ത്തിച്ചു തുടങ്ങിയത്. മോഷണത്തിനും തട്ടിപ്പിനും ഏറെ പഴുതുകള്‍ ഉണ്ടെങ്കിലും ഇതുവരെ അത്തരം ഒരനുഭവം ഉണ്ടായിട്ടില്ലെന്ന് അതിരൂപ് പറഞ്ഞു. എന്നിരുന്നാലും സൈക്കിള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനവും അതിരൂപ് ഒരുക്കിയിട്ടുണ്ട്. ഈ ട്രാക്കിംഗ് ഉപയോഗിച്ച് സൈക്കിള്‍ ഏത് റൂട്ടിലൂടെ എങ്ങോട്ട് പോകുന്നു എന്നൊക്കെ അറിയാന്‍ പറ്റും. സൈക്കിള്‍ തിരിച്ചു റാക്കില്‍ വെച്ചില്ലെങ്കില്‍ വൈകിട്ട് വീട്ടില്‍ ആളെത്തുമെന്ന് ചുരുക്കം. അതിരൂപ് ആരാ മോന്‍? പക്ഷെ ഇതിന്റെയൊന്നും ആവശ്യം ഇത് വരെ ഉണ്ടായിട്ടില്ലെന്ന് ഈ ചെറുപ്പക്കാരന്‍ പറയുന്നു. വളരെ പോസിറ്റീവായ ഒരു സാമൂഹിക സംരംഭത്തോട് ചേര്‍ന്ന് നില്‍ക്കുന്നു എന്ന അഭിമാനത്തോടെയാണ് പലരും സൈക്കിളുകള്‍ ചവിട്ടുന്നത്. ക്രിയാത്മകമായ മാറ്റങ്ങള്‍ക്കു സമൂഹം തയ്യാറാണെന്നും അതിനു അവസരം ഉണ്ടാക്കിക്കൊടുക്കുക മാത്രമാണ് നമ്മള്‍ ചെയ്യേണ്ടതെന്നും അതിരൂപ് വിശ്വസിക്കുന്നു. കാശ്മീരിലെ മഞ്ഞു മലയുടെ മുകളില്‍ സൈക്കിളുമായി അതിരൂപ് കുട്ടിക്കാലം മുതലേയുള്ള സൈക്കിള്‍ പ്രേമം അതിരൂപിനെ ഇന്ത്യയില്‍ പലയിടത്തും സൈക്കിളുമായി സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. അത്തരം യാത്രകളുടെ വിശദമായ വിവരങ്ങളും ചിത്രങ്ങളും അതിരൂപിന്റെ മനോഹരവും ലളിതവുമായ വെബ് സൈറ്റില്‍ ഉണ്ട്. പട്നിടോപിലെ ഒരു മഞ്ഞുമലയില്‍ അതിരൂപ് സൈക്കിളുമായി നില്‍ക്കുന്ന ഒരു ഫോട്ടോ നെറ്റില്‍ കണ്ടതിനെത്തുടര്‍ന്നാണ് ഞാന്‍ അദ്ദേഹത്തിന്‍റെ വെബ്‌സൈറ്റില്‍ എത്തുന്നത്. ആയിരം കുതിരശക്തിയുള്ള മിലിട്ടറി ട്രക്കുകള്‍ പോലും കിതച്ചു കിതച്ചു കയറുന്ന ചെങ്കുത്തായ പര്‍വതനിരകളില്‍ ഒരു സാധാരണ സൈക്കിളുമായി ഒറ്റയ്ക്ക് ഒരു ചെറുപ്പക്കാരന്‍ യാത്ര നടത്തുന്നത് സങ്കല്പിക്കാന്‍ തന്നെ പ്രയാസമുണ്ട്. കഴിഞ്ഞ വര്‍ഷം കാശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ പട്നിടോപ്പില്‍ ഞാന്‍ പോയിട്ടുണ്ട്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയിലും തിരിച്ചും അവിടെ വെച്ചാണ് ഉച്ചഭക്ഷണം കഴിച്ചത്. ആ മലനിരകളുടെ കൊതിപ്പിക്കുന്ന സൗന്ദര്യവും റോഡുകളുടെ ഓരങ്ങളിലെ പേടിപ്പെടുത്തുന്ന ആഴവും ഏറെ നേരം നോക്കിനിന്നിട്ടുണ്ട്. ആ കൌതുകമാണ് അതിരൂപിന്റെ ഫോട്ടോക്ക് പിറകെ പോകാന്‍ എന്നെ പ്രേരിപ്പിച്ചത്. എത്തിപ്പെട്ടതോ സൈക്കിളുകളെ സ്നേഹിക്കുന്ന ഒരു ചെറുപ്പക്കാരന്റെ വിചിത്രമായ ലോകത്തിലും. തന്റെ ആശയത്തെ പേറ്റന്റ് റജിസ്ട്രേഷന്‍ ചെയ്യാനുള്ള ശ്രമങ്ങളും അതിരൂപ് നടത്തുന്നുണ്ട്. Cell-phone based bicycle sharing and parking using bicycle racks എന്നാണ് തന്റെ പ്രൊജക്ടിനെ അതിരൂപ് വിശേഷിപ്പിക്കുന്നത്. സൈക്കിളില്‍ യാത്ര ചെയ്യുന്നവരെ പഴഞ്ചന്മാരായി കാണരുതെന്നും പരിഹസിക്കരുതെന്നും എല്ലാവരോടും അതിരൂപ് അഭ്യര്‍ത്ഥിക്കുന്നു. പണം ഈടാക്കാതെ സൈക്കിളുകള്‍ നല്‍കാന്‍ കഴിയുന്ന ഒരു സംവിധാനത്തെക്കുറിച്ചാണ് ഈ ചെറുപ്പക്കാരന്‍ സ്വപ്നം കാണുന്നത്. സൈക്കിളുകള്‍ വാങ്ങുന്നതിനും അനുബന്ധ ചിലവുകള്‍ക്കുമായി സ്പോന്‍സര്‍ഷിപ്പുകളും പരസ്യങ്ങളും വാങ്ങുന്നതിനെക്കുറിച്ചും ആലോചിക്കുന്നു. "THIS ECO-FRIENDLY DRIVE SPONSORED BY " എന്ന കാപ്ഷന്‍ ചേര്‍ത്ത് സൈക്കിളുകളില്‍ പ്രായോജകരുടെ പരസ്യം കൊടുക്കാനുള്ള സാധ്യതയും ആലോചനയിലുണ്ട്. അതിരൂപിന്റെ സൈക്കിളുകള്‍ നമ്മോട് പറയുന്നത് ജീവിതത്തെ കുറേക്കൂടി ലളിതമായി കാണാന്‍ ശ്രമിക്കൂ എന്നാണ്. പെട്രോള്‍ വിലക്കെതിരെ ഹര്‍ത്താല്‍ നടത്തിയും ട്രാഫിക്ക് ജാമുകളില്‍ സ്വയം ശപിച്ചും വാഹനങ്ങളുടെ പുകപടലങ്ങളില്‍ മൂക്ക് പൊത്തിയും നാം ജീവിച്ചു കൊണ്ടേയിരിക്കുമ്പോള്‍ ഈ സൈക്കിളുകള്‍ ചിലത് പറയാന്‍ ശ്രമിക്കുന്നുണ്ട്. സ്വന്തമായി വാഹനങ്ങള്‍ ഇല്ലാത്തത് കൊണ്ടല്ല പടിഞ്ഞാറന്‍ നാടുകളില്‍ കഴിയുന്നത്ര ആളുകള്‍ നടന്നു പോകുന്നതും സൈക്കിളുകള്‍ ചവിട്ടുന്നതും. കുറേക്കൂടി പോസിറ്റീവായ ഒരു ജീവിത രീതിയുടെ ഭാഗമാണത്. അവര്‍ക്കൊന്നും മറ്റു പണികള്‍ ഇല്ലാത്തത് കൊണ്ടല്ല വീടും പരിസരവും വൃത്തിയാക്കി വെക്കുന്നത്. വീട്ടില്‍ മാലിന്യങ്ങള്‍ ഇല്ലാത്തത് കൊണ്ടല്ല അവ റോഡിലേക്ക് വലിച്ചെറിയാത്തത്. തിരക്കില്ലാത്തത് കൊണ്ടല്ല എല്ലായിടത്തും ക്യൂ നില്‍ക്കുന്നത്. അതൊക്കെ ഒരു ജീവിത രീതിയുടെ ഭാഗമായി സ്വയം പാലിക്കുന്ന ചില അച്ചടക്കങ്ങളാണ്. യൂറോപ്പ്യന്മാരുടെ ജീവിത രീതികളില്‍ നിന്ന് നല്ലതൊന്നും സ്വീകരിക്കാതിരിക്കുകയും അവരുടെ ചീത്ത സ്വഭാവങ്ങളെ വാതോരാതെ വിമര്‍ശിക്കുകയും (അതോടൊപ്പം അതൊക്കെ അനുകരിക്കുകയും !!) ചെയ്യുന്ന ഒരു പൊതുസ്വഭാവമാണ് നമ്മള്‍ പലര്‍ക്കുമുള്ളത്. എഡിന്‍ബര്‍ഗ് യൂനിവേര്‍സിറ്റി വിദ്യാര്‍ഥികള്‍ സൈക്കിളുകളുമായി ഒറ്റയടിക്ക് വലിയ മാറ്റങ്ങളൊന്നും സമൂഹത്തില്‍ നമുക്ക് വരുത്താന്‍ കഴിയില്ല. എന്നാല്‍ ചില കൊച്ചു കൊച്ചു പരീക്ഷണങ്ങള്‍ നടത്തി നോക്കാന്‍ കഴിയും. അതിരൂപ് അതിനു ശ്രമിക്കുന്നു. ഈ ചെറുപ്പക്കാരന്‍ നല്‍കുന്ന സന്ദേശം ഒരു സൈക്കിള്‍ വാങ്ങുവാന്‍ നമുക്ക് പ്രേരണയാകുമെങ്കില്‍ അതാണ് ഈ പദ്ധതിയുടെ വിജയം എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാറോ ബൈക്കോ പോര്‍ച്ചില്‍ ഉണ്ടെങ്കിലും ചെറിയ യാത്രകള്‍ക്ക് സൈക്കിള്‍ ഉപയോഗിക്കുക എന്നൊരു ശീലം നമുക്ക് വളര്‍ത്തിയെടുക്കാനായാല്‍ അതില്‍ ഒരു സന്ദേശമുണ്ട്. സമൂഹത്തോടും പ്രകൃതിയോടും എന്തിനേറെ നമ്മുടെ ശരീരത്തോട് തന്നെയും സ്നേഹം പങ്കുവെക്കുന്ന ഒരു സന്ദേശം. അതിരൂപിന്റെ സൈക്കിളുകള്‍ നമ്മോടു പറയുന്നത് വലിയ വലിയ കാര്യങ്ങളല്ല. കൊച്ചു കൊച്ചു തിരിച്ചറിവുകളാണ്. |
Total Pageviews
Monday, 30 May 2011
അതിരൂപിന്റെ സൈക്കിളുകള്‍ നമ്മോട് പറയുന്നത്
Sunday, 29 May 2011
മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍
മുഖം കരീനാ കപൂറിനെ പോലെ വെളുവെളെ ഇരിക്കണമെന്ന് ആഗ്രഹിക്കുന്നതില്‍ എന്താണു തെറ്റ്. പക്ഷെ വെളുക്കാന്‍ ഫേഷ്യല്‍ ചെയ്തുചെയ്ത് കുടുംബം ‘വെളുക്കു’ന്നതല്ലാതെ മറ്റു പ്രയോജനമൊന്നുമില്ല. എന്തുചെയ്യാന്‍...
ഹതാശരായി പിന്മാറാന്‍ വരട്ടെ. അല്‍പ്പമൊന്നു മെനക്കെടണം. ബ്യൂട്ടി പാര്‍ലറില്‍ ഇരുന്നുകൊടുക്കുന്നതു പോലെയും ട്യൂബില്‍ നിന്ന് മുഖത്തു തേക്കുന്നതുപോലെയും എളുപ്പമല്ല സംഗതി. അല്‍പ്പം കഷ്ടപ്പാടുണ്ട്. ഓരോന്നായി മനസ്സിരുത്തിവച്ചു പരീക്ഷിച്ചോളൂ.
നാരങ്ങാനീര്, കാരറ്റ് നീര്, വെള്ളരി നീര് തുടങ്ങിയവ തുല്യ അളവിലെടുത്തു മുഖത്തു തേച്ചുപിടിപ്പിക്കുക. ഒരു പത്തു മിനിറ്റിനു ശേഷം കഴുകിക്കളയുക. മുഖത്തിന്‍റെ കരുവാളിപ്പു മാറുമെന്നു മാത്രമല്ല, നല്ല തിളക്കവും നിറവും കിട്ടും.
ഒരു ടീസ്പൂണ്‍ പാല്‍, അല്‍പ്പം പഞ്ചസാര, അല്‍പ്പം പപ്പായ, അല്‍പ്പം പനിനീര്‍ എന്നിവ കൂട്ടിക്കുഴച്ച് ഫ്രീസറില്‍ വച്ച് ഐസാക്കി എടുക്കുക. ഈ ഐസ്ക്യൂബ് മുഖത്ത് ഉരസിയാല്‍ കരുവാളിപ്പു മാറും. മുഖക്കുരുവുണ്ടെങ്കില്‍ അതിനു മീതെ ഈ ഐസ് അമര്‍ത്തുക. കുരു തെളിഞ്ഞു കാണില്ല.
കസ്തൂരി മഞ്ഞളും, തൈരും, പയറുപൊടിയും തുല്യ അളവില്‍ യോജിപ്പിച്ചു മുഖത്തുപുരറ്റി അരമണിക്കൂറിനു ശേഷം കഴുകിക്കളഞ്ഞാല്‍ തെളിഞ്ഞ ചര്‍മ്മം ഉറപ്പ്. പപ്പായ ഒന്നാംതരം ക്ലെന്‍സറാണ്. പപ്പായ പള്‍പ്പ് മുഖത്തു തേച്ചുപിടിപ്പിക്കുന്നത് മുഖത്തെ അഴുക്കു കളഞ്ഞ് അഴക് വര്‍ദ്ധിപ്പിക്കും.
സോപ്പിനു പകരം അല്‍പ്പം കടലമാവ് പനിനീരില്‍ ചാലിച്ചു മുഖത്തിട്ട ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയൂ. സോപ്പിനേക്കാള്‍ ഫലപ്രദമാണ്. ചര്‍മ്മത്തിനും നന്ന്.
Saturday, 28 May 2011
ബഹ്‌റൈനിലേക്ക് വരുന്നതിനു മുമ്പ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
ബഹ്‌റൈനിലേക്ക് വരുന്നതിനു മുമ്പ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
1. എല്‍.എം.ആര്‍.എ വെബ്‌സൈറ്റില്‍ നിങ്ങളുടെ വിസയുടെ നിയമസാധുത പരിശോധിക്കുക (http://www.lmra.bh/en). എന്തെങ്കിലും കാരണവശാല്‍ വിസയെക്കുറിച്ച് വിവരം ലഭിച്ചില്ലെങ്കില്‍ indemlabour@batelco.com.bh, sscons@batelco.com.bh എന്ന വിലാസത്തിലേക്ക് ഇന്ത്യന്‍ എംബസിയിലേക്ക് നിങ്ങളുടെ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ സഹിതം, വിസയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കണമെന്നഭ്യര്‍ഥിച്ച് ഇ മെയില്‍ അയക്കുക.
2. ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി സാക്ഷ്യപ്പെടുത്തിയ വര്‍ക്ക് കോണ്‍ട്രാക്റ്റിന്റെ യഥാര്‍ഥ പകര്‍പ്പ് കൈവശമുണ്ടായിരിക്കണം.
3. ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്നതിനുമുമ്പ് വര്‍ക്ക് കോണ്‍ട്രാക്റ്റിന്റെ പകര്‍പ്പും പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും വീട്ടില്‍ സൂക്ഷിക്കുക.
4. ഇന്ത്യയില്‍ വച്ചോ ബഹ്‌റൈനില്‍ വന്നശേഷമോ ഒരു സാഹചര്യത്തിലും വെള്ളക്കടലാസില്‍ ഒപ്പിട്ടുകൊടുക്കരുത്. ആരെങ്കിലും ബലപ്രയോഗത്തിലൂടെ ഒപ്പിട്ടുവാങ്ങിയാല്‍ 24 മണിക്കൂറിനകം സമീപ പൊലീസ് സ്‌റ്റേഷനിലോ എംബസിയിലോ അറിയിക്കണം.
5. ബഹ്‌റൈനിലേക്ക് ജോലിക്കുവരുന്നവര്‍ ഇന്ത്യയിലെ അംഗീകൃത മാന്‍പവര്‍ ഏജന്റുമാര്‍ക്ക് 20,200 രൂപയില്‍ കൂടുതല്‍ നല്‍കരുത്. ഏജന്റ് കൂടുതല്‍ തുക ആവശ്യപ്പെട്ടാല്‍ ഇക്കാര്യം ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയെയോ പ്രവാസി കാര്യ മന്ത്രാലയത്തെയോ അറിയിക്കണം.
6. നിയമം മറികടന്ന് കുറുക്കുവഴിയിലൂടെ ബഹ്‌റൈനില്‍ ജോലിക്കുവരുന്നത് സ്വയം അപകടം വരുത്തിവക്കലായിരിക്കും.
7. പരിചയമുള്ളവരും അല്ലാത്തവരുമായവരില്‍ നിന്ന് യാത്രക്കുമുമ്പ് പാക്കറ്റുകളോ പാര്‍സലുകളോ വാങ്ങാതിരിക്കുക. അല്ലെങ്കില്‍ പാക്കറ്റിലെ സാധനം ഇന്നതാണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം സ്വീകരിക്കുക.
8. ജോലി സ്ഥലത്ത് അല്ലാതെയുള്ള അപകടങ്ങള്‍ക്ക് ബഹ്‌റൈനില്‍ ഒരുതരത്തിലുമുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷയും ലഭ്യമല്ല. അതുകൊണ്ട് താഴ്ന്ന വരുമാനക്കാര്‍ക്കായി ന്യൂ ഇന്ത്യ അഷൂറന്‍സ് കമ്പനി ഏര്‍പ്പെടുത്തിയ അപകട ഇന്‍ഷൂറന്‍സ് എടുക്കാം. 500 ഫില്‍സ് പ്രീമിയത്തിന് വര്‍ഷം 125,000 രൂപയും ഒന്നര ദിനാറിന് 475,000 രൂപയും രണ്ടര ദിനാറിന് 600,000 രൂപയും നഷ്ടപരിഹാരം ലഭിക്കും.
9. വീട്ടുജോലിക്കാരുടെ റിക്രൂട്ടുമെന്റിന് കേന്ദ്ര സര്‍ക്കാര്‍ 30 വയസ്സ് ചുരുങ്ങിയ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. വര്‍ക്ക് വിസയില്‍ ബഹ്‌റൈനിലേക്ക് ഒറ്റക്കുവരുന്ന സ്ത്രീകള്‍ക്ക് എംബസി സാക്ഷ്യപ്പെടുത്തിയ വര്‍ക്ക് കരാര്‍ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ അവര്‍ ചൂഷണത്തിന് ഇരയാകാന്‍ സാധ്യതയുണ്ട്.
10. ബിസിനസ് സന്ദര്‍ശക വിസ വര്‍ക്ക് വിസയായി മാറ്റാനാകില്ല. എന്നാല്‍, സന്ദര്‍ശക വിസ, കാലാവധി തീരുന്നതിനു മുമ്പ് വര്‍ക്ക് വിസയായി മാറ്റാം. കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസയില്‍ തുടരുന്നവര്‍ക്ക് വന്‍ പിഴ നല്‍കേണ്ടിവരും. അതുകൊണ്ട് തൊഴിലിനുവേണ്ടി വരുന്നവര്‍ വര്‍ക്ക് വിസയില്‍ മാത്രം വരാന്‍ ശ്രദ്ധിക്കുക.
11. ബഹ്‌റൈനിലെത്തിയശേഷം ഇന്ത്യന്‍ എംബസിയുടെ ലേബര്‍ വിഭാഗവുമായി നേരിട്ടോ ഫോണിലൂടെയോ ബന്ധപ്പെട്ട് നിങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും എന്തൊക്കെ ചെയ്യാം, ചെയ്യാന്‍ പാടില്ല എന്നിവയെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കിയിരിക്കണം. (എംബസി ലേബര്‍ വിഭാഗത്തിന്റെ ഫോണ്‍ നമ്പറുകള്‍: 17712683/ 17712649/ 17712785 /17713832).
12. ബഹ്‌റൈനിലേക്കുവരുന്നതിനുമുമ്പ് എന്തുതരം ജോലിയാണ്, തൊഴില്‍ സാഹചര്യം, സമയം, ശമ്പളം, താമസസൗകര്യം, ഭക്ഷണം, മെഡിക്കല്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയിരിക്കണം. ഏതെങ്കിലും കാരണവശാല്‍, കരാര്‍ കാലാവധിയായ രണ്ടുവര്‍ഷം മുമ്പ് പോകേണ്ടിവന്നാല്‍ വര്‍ക്ക് വിസ, സി.പി.ആര്‍ കാര്‍ഡ്, യൂനിഫോം, സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവക്കായി തൊഴിലുടമ ചെലവാക്കിയ പണം നല്‍കാന്‍ ബഹ്‌റൈന്‍ തൊഴില്‍ നിയമം അനുസരിച്ച് തൊഴിലാളി ബാധ്യസ്ഥനാണ്.
2. ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി സാക്ഷ്യപ്പെടുത്തിയ വര്‍ക്ക് കോണ്‍ട്രാക്റ്റിന്റെ യഥാര്‍ഥ പകര്‍പ്പ് കൈവശമുണ്ടായിരിക്കണം.
3. ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്നതിനുമുമ്പ് വര്‍ക്ക് കോണ്‍ട്രാക്റ്റിന്റെ പകര്‍പ്പും പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും വീട്ടില്‍ സൂക്ഷിക്കുക.
4. ഇന്ത്യയില്‍ വച്ചോ ബഹ്‌റൈനില്‍ വന്നശേഷമോ ഒരു സാഹചര്യത്തിലും വെള്ളക്കടലാസില്‍ ഒപ്പിട്ടുകൊടുക്കരുത്. ആരെങ്കിലും ബലപ്രയോഗത്തിലൂടെ ഒപ്പിട്ടുവാങ്ങിയാല്‍ 24 മണിക്കൂറിനകം സമീപ പൊലീസ് സ്‌റ്റേഷനിലോ എംബസിയിലോ അറിയിക്കണം.
5. ബഹ്‌റൈനിലേക്ക് ജോലിക്കുവരുന്നവര്‍ ഇന്ത്യയിലെ അംഗീകൃത മാന്‍പവര്‍ ഏജന്റുമാര്‍ക്ക് 20,200 രൂപയില്‍ കൂടുതല്‍ നല്‍കരുത്. ഏജന്റ് കൂടുതല്‍ തുക ആവശ്യപ്പെട്ടാല്‍ ഇക്കാര്യം ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയെയോ പ്രവാസി കാര്യ മന്ത്രാലയത്തെയോ അറിയിക്കണം.
6. നിയമം മറികടന്ന് കുറുക്കുവഴിയിലൂടെ ബഹ്‌റൈനില്‍ ജോലിക്കുവരുന്നത് സ്വയം അപകടം വരുത്തിവക്കലായിരിക്കും.
7. പരിചയമുള്ളവരും അല്ലാത്തവരുമായവരില്‍ നിന്ന് യാത്രക്കുമുമ്പ് പാക്കറ്റുകളോ പാര്‍സലുകളോ വാങ്ങാതിരിക്കുക. അല്ലെങ്കില്‍ പാക്കറ്റിലെ സാധനം ഇന്നതാണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം സ്വീകരിക്കുക.
8. ജോലി സ്ഥലത്ത് അല്ലാതെയുള്ള അപകടങ്ങള്‍ക്ക് ബഹ്‌റൈനില്‍ ഒരുതരത്തിലുമുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷയും ലഭ്യമല്ല. അതുകൊണ്ട് താഴ്ന്ന വരുമാനക്കാര്‍ക്കായി ന്യൂ ഇന്ത്യ അഷൂറന്‍സ് കമ്പനി ഏര്‍പ്പെടുത്തിയ അപകട ഇന്‍ഷൂറന്‍സ് എടുക്കാം. 500 ഫില്‍സ് പ്രീമിയത്തിന് വര്‍ഷം 125,000 രൂപയും ഒന്നര ദിനാറിന് 475,000 രൂപയും രണ്ടര ദിനാറിന് 600,000 രൂപയും നഷ്ടപരിഹാരം ലഭിക്കും.
9. വീട്ടുജോലിക്കാരുടെ റിക്രൂട്ടുമെന്റിന് കേന്ദ്ര സര്‍ക്കാര്‍ 30 വയസ്സ് ചുരുങ്ങിയ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. വര്‍ക്ക് വിസയില്‍ ബഹ്‌റൈനിലേക്ക് ഒറ്റക്കുവരുന്ന സ്ത്രീകള്‍ക്ക് എംബസി സാക്ഷ്യപ്പെടുത്തിയ വര്‍ക്ക് കരാര്‍ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ അവര്‍ ചൂഷണത്തിന് ഇരയാകാന്‍ സാധ്യതയുണ്ട്.
10. ബിസിനസ് സന്ദര്‍ശക വിസ വര്‍ക്ക് വിസയായി മാറ്റാനാകില്ല. എന്നാല്‍, സന്ദര്‍ശക വിസ, കാലാവധി തീരുന്നതിനു മുമ്പ് വര്‍ക്ക് വിസയായി മാറ്റാം. കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസയില്‍ തുടരുന്നവര്‍ക്ക് വന്‍ പിഴ നല്‍കേണ്ടിവരും. അതുകൊണ്ട് തൊഴിലിനുവേണ്ടി വരുന്നവര്‍ വര്‍ക്ക് വിസയില്‍ മാത്രം വരാന്‍ ശ്രദ്ധിക്കുക.
11. ബഹ്‌റൈനിലെത്തിയശേഷം ഇന്ത്യന്‍ എംബസിയുടെ ലേബര്‍ വിഭാഗവുമായി നേരിട്ടോ ഫോണിലൂടെയോ ബന്ധപ്പെട്ട് നിങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും എന്തൊക്കെ ചെയ്യാം, ചെയ്യാന്‍ പാടില്ല എന്നിവയെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കിയിരിക്കണം. (എംബസി ലേബര്‍ വിഭാഗത്തിന്റെ ഫോണ്‍ നമ്പറുകള്‍: 17712683/ 17712649/ 17712785 /17713832).
12. ബഹ്‌റൈനിലേക്കുവരുന്നതിനുമുമ്പ് എന്തുതരം ജോലിയാണ്, തൊഴില്‍ സാഹചര്യം, സമയം, ശമ്പളം, താമസസൗകര്യം, ഭക്ഷണം, മെഡിക്കല്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയിരിക്കണം. ഏതെങ്കിലും കാരണവശാല്‍, കരാര്‍ കാലാവധിയായ രണ്ടുവര്‍ഷം മുമ്പ് പോകേണ്ടിവന്നാല്‍ വര്‍ക്ക് വിസ, സി.പി.ആര്‍ കാര്‍ഡ്, യൂനിഫോം, സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവക്കായി തൊഴിലുടമ ചെലവാക്കിയ പണം നല്‍കാന്‍ ബഹ്‌റൈന്‍ തൊഴില്‍ നിയമം അനുസരിച്ച് തൊഴിലാളി ബാധ്യസ്ഥനാണ്.
Friday, 27 May 2011
കമ്പ്യൂട്ടറുകള്‍ കുട്ടികളുടെ വായനാശീലം തകര്‍ക്കുന്നുവെന്ന്
സ്വന്തമാക്കൂ... വടിവൊത്ത ശരീരം!
Thursday, 26 May 2011
സന്തോഷകരമായ കുടുംബ ജീവിതത്തിനു, ചില മാര്‍ഗരേഖകള്‍...
.സന്തോഷകരമായ കുടുംബ ജീവിതത്തിനു, ചില മാര്‍ഗരേഖകള്‍...
1. ഭാര്യയെ 'എടി', 'നീ' എന്നൊക്കെ വിളിക്കുന്നതിനു പകരം 'കുട്ടാ, കുട്ടാ' എന്ന് മാത്രമേ വിളിക്കാവൂ. സംതൃപ്ത ദാമ്പത്യത്തിനു ശ്രീമാന്‍ കാലച്ചന്ദ്ര മേനോന്‍ എഴുതിയ 'ഏപ്രില്‍ പതിനെട്ട്' എന്ന മനശാസ്ത്ര നോവലില്‍ ഇത് പരാമര്‍ശിക്കുന്നുണ്ട്.
2. രാവിലെ എഴുന്നേറ്റു പല്ലുപോലും തേയ്ക്കാതെ ഇഡലിയും ചമ്മന്തിയും അടിച്ചു കേറ്റുമ്പോള്‍ 'കുട്ടാ എന്നെ വിളിക്കാതിരുന്നതെന്താ, ചട്ടിനിയ്ക്ക് തേങ്ങ ഞാന്‍ തിരുമ്മി തരുമായിരുന്നല്ലോ' എന്ന് പറയുക. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ തേങ്ങ തിരുമ്മേണ്ട യാതൊരു ആവശ്യവുമില്ല. പൊട്ടിയായ ഭാര്യ ഈ കമെന്റു കൊണ്ട് തന്നെ ത്രിപ്തയായിക്കൊള്ളും.
3. പത്രം വായിക്കുമ്പോള്‍, മുഴുവനും പേജും ഇറുക്കിപ്പിടിചോണ്ടിരിക്കാതെ ആ മെട്രോ മനോരമയുടെ പേജെങ്കിലും ഭാര്യയ്ക്ക് കൊടുക്കുക. രണ്ടു മിനിട്ട് കൊണ്ട് വായന കഴിഞ്ഞു തിരിച്ചു കിട്ടും. ഇല്ലെങ്കില്‍, 'ഈ വീട്ടില്‍ എനിക്ക് പത്രം പോലും വായിക്കാന്‍ കിട്ടുന്നില്ല' എന്ന് തുടങ്ങുന്ന ഒരു രണ്ടു മണിക്കൂര്‍ വഴക്ക് പ്രതീക്ഷിക്കാം.
4. സത്യസന്ധതയ്ക്ക് ദാമ്പത്യ ജീവിതത്തില്‍ വലിയ പ്രാധാന്യമില്ല. ഭാര്യുണ്ടാക്കിയ കാശ്മീരി ചില്ലി കൊപ്പെന്‍ ചിക്കെന്‍ വായിവെക്കാന്‍ പോലും കൊള്ളില്ലെങ്കിലും ആ കാര്യം മിണ്ടിപ്പോകരുത്. നിങ്ങള്ക്ക് തീരെ കഴിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ 'ഇത് ഞാന്‍ പൊതിഞ്ഞു ഓഫിസില്‍ കൊണ്ടുപോകാം, സുഹൃത്തുക്കള്‍ക്കും നല്കാമല്ലോ' എന്ന് പറയുക. ഓഫിസിലേക്കുള്ള വഴിയില്‍ ഇത് ഭാര്യയറിയാതെ കളയാം. അതല്ല, ഇനി നിങ്ങള്ക്ക് ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടെകില്‍ ഇതെന്റെ ഭാര്യയുണ്ടാക്കിയ കാശ്മീരി ചില്ലി കൊപ്പെന്‍ ചിക്കെന്‍ ആണെന്ന് പറഞ്ഞു അവര്‍ക്ക് കൊടുത്തേക്കുക. ഭാര്യയേയും പ്രീതിപ്പെടുതാം, പ്രതികാരവുമാകാം.
5. ഭാര്യ തടിച്ചു വീപ്പക്കുറ്റി പോലെയാനിരിക്കുന്നതെങ്കിലും, 'കുട്ടാ നീ വല്ലാതെ മെലിഞ്ഞു പോയി' എന്നിടയ്ക്കിടെ പറയുക. താന്‍ കെട്ടിയവനെക്കാളും തടിച്ചുവെന്ന തോന്നലുള്ള ഭാര്യമാര്‍ കൂടുതല്‍ കുടുംബ വഴക്കുകള്‍ ഉണ്ടാക്കുന്നവരാനെന്നു തെളിഞ്ഞിട്ടുണ്ട്.
6. നിങ്ങള്‍ പരീക്ഷയ്ക്ക് പഠിക്കുന്ന കൊണ്സേന്‍ട്രെഷനില്‍ ഐ പി എല്‍ കാണുമ്പോള്‍ അവള്‍ ഓഫിസിലെ കണകുണ കാര്യങ്ങള്‍ പറയുകയാണെങ്കില്‍ 'നീ ഒന്ന് ചിലയ്ക്കാതിരിക്കാമോ' എന്നാവരുത് നിങ്ങളുടെ പ്രതികരണം. പറയുന്ന കാര്യങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറയണംന്ന് ഭാര്യയ്ക്ക് ഒരു നിര്‍ബന്ധവുമില്ലെന്നു മനസിലാക്കുക. ഇടയ്ക്കിടയ്ക്ക് മൂളിക്കൊടുതാല്‍ ധാരാളം മതിയാവും. ഇനി അതും നിങ്ങളുടെ ശ്രദ്ധ കളയുമെന്നുന്ടെങ്കില്‍ ഇടവിട്ടുള്ള മൂളലുകള്‍ ഒരു ടേപ്പില്‍ പകര്‍ത്തി ഭാര്യ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ഓണ്‍ ചെയ്തു വെച്ചേക്കുക. ടേപ്പിന്റെ കാര്യം ഭാര്യ അറിയാന്‍ പാടില്ലെന്ന് പ്രതേയ്കം പറയേണ്ടല്ലോ.
7. ഒരുമിച്ചിരുന്നു ടി വി കാണുമ്പോള്‍, വല്ലപ്പോഴും ആ ടി വി റിമോട്ട് പിടിക്കാന്‍ ഭാര്യയെ അനുവദിക്കുക. സ്ത്രീ പുരുഷ സമത്വത്തിന്റെ പ്രതീകമായിട്ടാണ് മിക്ക ഭാര്യമാരും ടി വി റിമോട്ടിനെ കാണുന്നത്. അത് കൊണ്ട് ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പിടിക്കാന്‍ മാത്രം അനുവദിച്ചാല്‍ മതി. ചാനെല്‍ മാറ്റുന്നത് നിങ്ങള്ക്ക് തന്നെയാവാം.
8. വല്ലപ്പോഴും ഭാര്യയോടൊപ്പം ഒരു സില്ലി റൊമാന്റിക് സിനിമാ കാണുക. ഇത് നിങ്ങള്ക്ക് വളരെ പ്രയാസമുള്ള കാര്യമാണെങ്കിലും കുടുംബ ഭദ്രതയ്ക്ക് ഇതാവശ്യമാണ്. വല്ലാതെ ബോറടിക്കുന്നുടെങ്കില്‍ ചെറുതായി മയങ്ങാവുന്നതാണ്. ഇടവേളയ്ക്കു പോപ് കോണ്‍, പഫ്സ്, തുടങ്ങിയവ വാങ്ങുന്നതും ഭാര്യയുടെ മനസ്സില്‍ നിങ്ങളുടെ ഇമേജു വര്‍ദ്ധിപ്പിക്കും.
9. ഭാര്യയുടെ സുഹൃത്തുക്കള്‍ വീട്ടില്‍ വരുമ്പോള്‍, കുശുംബികള്‍ 'എന്റെ ഭര്‍ത്താവോ നിന്റെ ഭര്‍ത്താവോ മെച്ചം' എന്ന് അളക്കാന്‍ വരുന്നതാണെന്ന് മനസിലാക്കി ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കുക. 'കുട്ടനില്ലെങ്കില്‍ എന്റെ ജീവിത കൊഞ്ഞാട്ടയായിപ്പോയേനെ' എന്ന ലൈനില്‍ കത്തി വയ്ക്കുക. കൂട്ടത്തില്‍ സുന്ദരികള്‍ ഉണ്ടെങ്കില്‍ അവരെ അവഗണിച്ചു വിരൂപകളോട് മാത്രം സംസാരിക്കുക. ഓര്‍ക്കുക, നൈമിഷിക സുഖമല്ല ജീവിതകാലം മൊത്തമുള്ള സമാധാനമാണ് നിങ്ങളുടെ ലക്‌ഷ്യം.
10. ഇടയ്ക്കിടയ്ക്ക്, 'കുട്ടാ സഹായിക്കണോ, കുട്ടാ സഹായിക്കണോ' എന്ന് അങ്ങോട്ട് ചോദിച്ചെക്കുക . നിങ്ങളുടെ സ്നേഹത്തില്‍ പുളകം കൊണ്ട് ഭാര്യ എല്ലാ പണികളും പൂര്‍വാധികം ഉത്സാഹത്തോടെ തന്നെ ചെയ്തോളും. ഓര്‍ക്കുക, സ്ത്രീകളുടെ സൈകോളജി പ്രകാരം പ്രവര്‍ത്തിയല്ല, വാചകമാണ് കുടുംബ ഭദ്രതയ്ക്ക് ആവശ്യം.
11. അന്തിമമായി, ഭാര്യയ്ക്ക് നിങ്ങളെ ഉപദേശിക്കാനും നല്ലവഴിക്കു നടത്താനുമുള്ള അവകാശമുണ്ടെങ്കിലും നിങ്ങള്ക്ക് തിരിച്ചു ആ അവകാശമില്ല എന്ന് മനസിലാക്കുക. വിവരക്കേടുകൊണ്ടു പോലും 'കുട്ടാ നീ ചെയ്തത് തെറ്റായിപ്പോയി' എന്ന് പറയാതിരിക്കുക. കാരണം, സ്ത്രീകളുടെ സൈകോളജി പ്രകാരം അവര്‍ ഒരിക്കലും തെറ്റ് ചെയ്യില്ല.
be alert of it
(2) Avoid sitting with stingy people = പിശുക്കന്മാരായ ആളുകളുടെ കൂടെ ഇരിക്കുന്നത് ഒഴിവാക്കുക.
(3) Don’t sleep between people who sit = ഇരിക്കുന്ന ആളുകളുടെ ഇടയില്‍ ഉറങ്ങരുത്.
(4) Don’t eat and drink with your left hand = ഇടതു കൈ കൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യരുത്.
(5) Don’t eat those food you have taken out between your teeth = പല്ലുകളുടെ ഇടയില്‍ നിന്ന് പുറത്തെടുത്ത ഭക്ഷണം തിന്നരുത്.
(6) Don’t break your knuckles = വിരലുകളുടെ കെനുപ്പുകള്‍ പൊട്ടിക്കരുത്.
(7) Don’t look at the mirror in the night = രാത്രിയില്‍ കന്നാടിയില്‍ നോക്കരുത്.
(8) Don’t look at the sky while in salaath = നമസ്കരിക്കുമ്പോള്‍ ആകാശത്തേക്ക് നോക്കരുത്.
(9) Don’t spit in the toilet = വിസര്‍ജ്യ സ്ഥലത്ത് തുപ്പരുത്.
(10) Don’t clean your teeth with charcoal = പല്ലുകള്‍ കരി കൊണ്ട് വൃത്തിയാക്കരുത്.
(11) Sit and wear your trousers = ഇരിക്കുക പിന്നെ ട്രൗസറുകള്‍ അണിയുക.
(12) Don’t break tough things with your teeth = പല്ല് കൊണ്ട് ഉറപ്പുള്ള സാധനങ്ങള്‍ കടിച്ചു പൊട്ടിക്കരുത്.
(13) Don’t blow on your food when it’s hot = ഭക്ഷണം ചൂടുണ്ടെങ്കില്‍ അതിലേക്കു ഊതരുത്.
(14) Don’t look for faults of others = മറ്റുള്ളവരുടെ പാഴ്ച്ചകകളിലേക്ക് നോക്കരുത്.
(15) Don’t talk between worship =
(16) Don’t speak in the toilet = വിസര്‍ജ്യ സ്ഥലത്ത് വെച്ച് സംസാരിക്കരുത്.
(17) Don’t speak tales about your friends = നിന്റെ സുഹൃത്തുകളെ പറ്റി കഥകള്‍ പറയരുത്.
(18) Don’t antagonize your friends = നിന്റെ സുഹൃത്തുകളെ നീ ദേഷ്യപ്പെടുത്തരുത്.
(19) Don’t look behind frequently while walking = നടക്കുമ്പോള്‍ പിന്നിലേക്ക് തുടര്‍ച്ചയായി തിരിഞ്ഞു നോക്കരുത്.
(20) Don’t stamp your feet while walking = നടക്കുമ്പോള്‍ കാലുകളുടെ അടയാളം പതിക്കരുത്.
(21) Don’t be suspicious about your friends = സുഹൃത്തുക്കളെ പറ്റി സംശയാലു ആകരുത്.
(22) Don’t speak lies at anytime = ഒരിക്കലും കളവു പറയരുത്.
(23) Don’t smell and eat = മണത്തു നോക്കി ഭക്ഷിക്കരുത്.
(24) Speak clearly so others can understand = മറ്റുള്ളവര്‍ക്ക് മനസ്സിലാവുന്ന വിധത്തില്‍ വ്യക്തമായി സംസാരിക്കുക.
(25) Avoid travelling alone = ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കുക.
(26) Don’t decide on your own but consult others who know = സ്വയം തീരുമാനമെടുക്കരുത്, അറിവുള്ളവരോട് ചോദിക്കുക.
(27) Don’t be proud of yourself = സ്വയം ആത്മാഭിമാനം കൊള്ളരുത്.
(28) Don’t be sad about your food = നിന്റെ ഭക്ഷണത്തെ പറ്റി ഒരിക്കലും ദുഖിക്കരുത്.
(29) Don’t boast = സ്വയം വീമ്പ് പറയരുത്.
(30) Don’t chase the beggars = പിച്ചക്കാരെ പിന്തുടരരുത് / വിരട്ടരുത്.
(31) Treat your guests well with good heart = അധിധികളെ നന്നായി നല്ല മനസ്സോടെ സല്കരിക്കുക.
(32) Be patient when in poverty = ദാരിദ്യമായിരിക്കുമ്പോള്‍ ക്ഷമയുള്ളവനായിരിക്കുക.
(33) Assist a good cause = നല്ല കാര്യങ്ങള്‍ക്ക് സഹായിക്കുക.
(34) Think of your faults and repent = നിന്റെ തെറ്റുകളെ പറ്റി ചിന്തിക്കുക, പശ്ചാത്തപിക്കുക.
(35) Do good to those who do bad to you = നിന്നോട് തെറ്റ് ചെയ്തവരോട് നീ നല്ലത് ചെയ്യുക.
(36) Be satisfied with what you have = നിനക്ക് ഉള്ളത് കൊണ്ട് ത്രിപ്ടിപ്പെടുക.
(37) Don’t sleep too much- it will cause forgetfulness = അധികം ഉറങ്ങരുത്, അത് ഓര്‍മക്കേടിന് കാരണമാവും,
(38) Repent at least 100 times a day = ഒരു ദിവസം നൂറു പ്രവശ്യമെന്കിലും പാശ്ചതാപിക്കുക.
(39) Don’t eat in darkness = ഇരുട്ടത്ത് ഭക്ഷണം കഴിക്കരുത്.
(40) Don’t eat mouthful = വായ നിറയെ ഇട്ടു ഭക്ഷിക്കരുത്.
mother i am hungry
മടി കാണിക്കുന്ന കുട്ടിയെ ഭക്ഷണം കഴിപ്പിക്കാനുള്ള എളുപ്പ വഴികള്‍ ചൈല്‍ഡ് സൈക്കോളജിസ്റ്റ് ഡോ.എ.നിര്‍മല വിശദീകരിക്കുന്നു...
രാവിലെ പ്രയാസപ്പെട്ട് ഉണ്ടാക്കിയ ദോശ എങ്ങനെയെങ്കിലും മൂന്നു വയസുകാരന്‍ ജിത്തുവിന്റെ വായില്‍ കയറ്റാനുള്ള തത്രപ്പാടിലാണ് പ്രീത. ദോശ ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ ജിത്തുവിന് ദോശ വേണ്ട. ഇടിയപ്പം മതി. ഇഷ്ടമില്ലാത്ത ദോശ തിന്നാന്‍ നിര്‍ബന്ധിക്കുന്നതിനാല്‍ ജിത്തുവിന് ദേഷ്യവും ഒപ്പം കരച്ചിലും. കരച്ചില്‍ നിര്‍ത്താന്‍ പ്രീത ടി.വി. വച്ചുകൊടുത്തു. പക്ഷെ ടി.വി. നോക്കിക്കൊണ്ടിരിക്കുന്നതല്ലാതെ ജിത്തു ദോശ കഴിക്കുന്നില്ല. പ്രീത പകരം പാല്‍ നല്‍കി. പക്ഷെ, പാലും ജിത്തു കുടിക്കുന്നില്ല. പ്രീതയ്ക്ക് ദേഷ്യവും കരച്ചിലും വന്നു.
ഭക്ഷണശീലം വളര്‍ത്തിയെടുക്കേണ്ടത് ഒരു കലയാണ്. അതിന് തയ്യാറെടുപ്പുകള്‍ ചെറുതിലേ തുടങ്ങണം. കുട്ടിയുടെ ഭക്ഷണ സമയം കുഞ്ഞിനോട് സംസാരിച്ചും, കഥ പറഞ്ഞും, കളിച്ചും, ചിരിച്ചും സന്തോഷകരമാക്കണം. അമ്മയും ആ സമയം ആസ്വദിക്കണം. എങ്കിലേ കുഞ്ഞും ഭക്ഷണം ആസ്വദിച്ച് കഴിക്കുകയുള്ളൂ.
ചില കുട്ടികള്‍ പതിനെട്ടു മാസം പ്രായമാകുമ്പോഴെ ഭക്ഷണം തനിയെ കഴിച്ചു തുടങ്ങും. ആഹാരം തനിയെ കഴിച്ചു തുടങ്ങുമ്പോള്‍ തന്നെ കുഞ്ഞ് വൃത്തിയും, വെടിപ്പുമായി കഴിക്കുമെന്ന് വിചാരിക്കരുത്. ഒരു വലിയ ട്രേയ്ക്കകത്ത് പ്ലേറ്റ് വച്ച് കൊടുക്കുക. അപ്പോള്‍ വൃത്തിയാക്കാന്‍ എളുപ്പമാകും. ആദ്യമായി തനിയെ കഴിപ്പിക്കാന്‍ ശീലിപ്പിക്കുമ്പോള്‍ അമ്മ അടുത്തിരുന്ന് ഫുട്‌ബോള്‍ കമന്ററി പറയുന്നതുപോലെ രസകരമായി കുഞ്ഞിനെ ഓരോ സ്പൂണും എടുക്കാന്‍ പ്രേരിപ്പിക്കണം. കഴിക്കുമ്പോള്‍, അമ്മയ്ക്ക് സന്തോഷമായി, എന്നു പറഞ്ഞ് ചിരിച്ച് പ്രോത്സാഹിപ്പിക്കണം. പുതിയ ആഹാര സാധനങ്ങള്‍ പടിപടിയായി വേണം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍. പക്ഷെ കട്ടി ആഹാരം കഴിപ്പിച്ചു തുടങ്ങുമ്പോള്‍ വളരെയേറെ ക്ഷമ ആവശ്യമാണ്. ആദ്യം ഏതൊരു പുതിയ ആഹാരവും കഴിച്ചു തുടങ്ങാന്‍ കുട്ടി വിമുഖത കാട്ടും. കുഞ്ഞുങ്ങള്‍ ആദ്യമായി ചവച്ചു തുടങ്ങുമ്പോള്‍ കുറച്ചു പ്രയാസം കാണിക്കും. ദോശയും, ചപ്പാത്തിയുമൊക്കെ പല ആകൃതിയിലും രൂപത്തിലുമൊക്കെ ഉണ്ടാക്കാം. ആപ്പിളിന്റെ ഷേപ്പിലും, മാങ്ങയുടെ ഷേപ്പിലും അക്ഷരങ്ങളുടെ ഷേപ്പിലും എളുപ്പത്തില്‍ ദോശ ഉണ്ടാക്കാവുന്നതേയുള്ളൂ. വലിയ ഇഡ്ഡലിയെക്കാളും കുഞ്ഞി ഇഡ്ഡലികള്‍ കുഞ്ഞുങ്ങള്‍ക്ക് ഇഷ്ടമാകും. ചപ്പാത്തിക്കും, ദോശക്കും വെജിറ്റബിള്‍സും, ജാമും, ചമ്മന്തിയും ഉപയോഗിച്ച് കണ്ണും, മൂക്കും ഉണ്ടാക്കി പല തരത്തില്‍ ആകര്‍ഷകമാക്കാം.
എണ്ണയില്‍ വറുത്ത ആഹാരങ്ങള്‍ കുഞ്ഞുങ്ങള്‍ ഇഷ്ടപ്പെടും. അത് കൂടുതല്‍ വാങ്ങി കൊടുക്കുന്നത് നല്ലതല്ല. ചിപ്‌സ് മാത്രമേ കഴിക്കുകയുള്ളൂ എന്ന് പറഞ്ഞ് അതു മാത്രം കൊടുത്തു ശീലിപ്പിക്കരുത്. പാര്‍ട്ടി വേളയിലും, കുടുംബ സദസ്സിലും സ്വന്തം കുഞ്ഞിന്റെ ആഹാരദുഃശീലങ്ങള്‍ ചര്‍ച്ച ചെയ്ത് ആസ്വദിക്കുന്നത് ഒരു ഫാഷനാണ്. പക്ഷെ കുഞ്ഞിന്റെ ആഹാര ശീലത്തെ തികച്ചും ഹാനികരമായിട്ടാണ് ഇത് ബാധിക്കുന്നത്. മുന്‍പില്‍ ആഹാരം വയ്ക്കുമ്പോള്‍ കുഞ്ഞിന്റെ അബോധമനസ്സില്‍ ആഹാര വിരക്തിയെപ്പറ്റിയുള്ള നിരന്തര ചര്‍ച്ചയാകും പൊങ്ങിവരുക. തല്‍ഫലമായി ആഹാരം കഴിക്കാനുള്ള പ്രവണത കുറയും. കൊച്ചു കുഞ്ഞിന്റെ മുന്നില്‍ വച്ച് എപ്പോഴും കുഞ്ഞ് ആഹാരം കഴിക്കണമെങ്കില്‍ ഭയങ്കര പ്രയാസപ്പെടണം എന്ന തരത്തിലുള്ള സംസാരം ഒഴിവാക്കണം.
കുട്ടി പതിവായി ടി.വി. കണ്ട് കൊണ്ടേ ആഹാരം കഴിക്കൂ എന്ന് ചില അമ്മമാര്‍ പരാതിപ്പെടുക പതിവാണ്. കൊച്ചുകുഞ്ഞിന് ആഹാരം കഴിക്കാന്‍ നേരം ആരാണ് ടി.വി. ഓണ്‍ ചെയ്ത് കൊടുത്തത് ? ദുഃശീലങ്ങളെല്ലാം ശീലിപ്പിച്ചതിനു ശേഷം എല്ലാം കുട്ടിയുടെ കുഴപ്പം കൊണ്ടാണെന്ന് പറയുന്നത് മാതാപിതാക്കളുടെ സ്ഥിരം ഏര്‍പ്പാടാണ്. ടി.വി. കണ്ടുകൊണ്ട് ആഹാരം കഴിക്കുമ്പോള്‍ കുട്ടിയുടെ ശ്രദ്ധ മുഴുവന്‍ ടി.വി.യിലായിരിക്കും. വായ്ക്കകത്ത് എന്താണ് പോകുന്നത് എന്ന് പോലും കുഞ്ഞ് അറിയുന്നില്ല. എന്നാല്‍ കഴിക്കുന്ന ഓരോ സാധനത്തെക്കുറിച്ചും അത് ഉണ്ടായതിനെ കുറിച്ചും അമ്മ എന്ത് പ്രയാസപ്പെട്ടാണ് അത് ഉണ്ടാക്കിയതെന്നും കുഞ്ഞിന് കഥ രൂപത്തില്‍ പറഞ്ഞു കൊടുക്കാം. മാത്രമല്ല അടുത്ത ദിവസം അമ്മ ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ മൂന്നു വയസുകാരന് ചെറിയ ഒരു ഉരുള കൊടുത്ത് കേക്കിന്റെ പലകയിന്മേല്‍ ചപ്പാത്തി ഉണ്ടാക്കാന്‍ അവനെ പ്രേരിപ്പിക്കുകയും ആവാം.
കഴിഞ്ഞ ദിവസം വിനോദയാത്രയ്ക്ക് പോയപ്പോള്‍ ഒരു സുഹൃത്ത് മിക്‌സി കൂടി കൊണ്ടുവന്നു. എന്തിനാണെന്ന് തിരക്കിയപ്പോഴാണ് വിവരമറിഞ്ഞത്. സ്വന്തം കുട്ടി ആഹാരം കഴിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടായതിനാല്‍ എല്ലാ ആഹാരവും മിക്‌സിയിലടിച്ചാണ് കൊടുക്കുന്നത്. ഇത്രയൊക്കെ പ്രയാസപ്പെട്ട് മിക്‌സിയിലടിച്ച് കൊടുത്താല്‍ തന്നെയും കുട്ടി കഴിക്കുന്നില്ല എന്ന പരാതിയായിരുന്നു അമ്മയ്ക്ക്. കട്ടി ആഹാരം കുറച്ചു മിനക്കെട്ട്, ക്ഷമിച്ച് തന്നെ കുഞ്ഞിന് കൊടുത്തു ശീലിപ്പിക്കണം. കട്ടി ആഹാരം കഴിക്കേണ്ട സമയത്ത് അതു ശീലിപ്പിക്കാതെ എളുപ്പത്തിന് പാനീയരൂപത്തിലുള്ള ആഹാരം കൊടുത്തു ശീലിപ്പിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിനും യോജിച്ചതല്ല.
sex with happy
ആസ്വാദ്യകരമായ ലൈംഗിക ജീവിതം പ്രത്യുല്പാദനശേഷിയെ പരിപോഷിപ്പിക്കും. പ്രശസ്ത സെക്‌സോളജിസ്റ്റ് ഡോ.പ്രകാശ് കോത്താരിയുമായുള്ള അഭിമുഖം...
'മൈ ഫീല്‍ഡ് ഈസ് പ്ലെഷര്‍, നോട്ട് പ്രോക്രിയേഷന്‍' എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുമ്പോഴും പ്രമുഖ സെക്‌സോളജിസ്റ്റ് ഡോക്ടര്‍ പ്രകാശ് കോത്താരിക്ക് പറയാനുള്ളത് വന്ധ്യതാചികിത്സയില്‍ നല്ല ലൈംഗികജീവിതത്തിനുള്ള പ്രസക്തിയെക്കുറിച്ചാണ്.
വന്ധ്യതാചികിത്സാരംഗത്ത് പ്രധാനമായും കണ്ടുവരുന്ന പ്രശ്‌നം എന്താണ്?
ഉദ്ധാരണക്കുറവാണ് (Erectile disfunction) മിക്കവാറും പുരുഷന്മാരുടെ പരാതി. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ താത്പര്യം ഉണ്ടാവുക. പക്ഷേ, സംഭോഗം നടക്കുന്നതിന് മുമ്പേ ഉദ്ധാരണം നഷ്ടപ്പെടുക- ഇതാണ് വന്ധ്യതാപ്രശ്‌നങ്ങളുമായി വരുന്ന പുരുഷന്മാരുടെ പ്രധാന പ്രശ്‌നം.
വന്ധ്യതയുള്ള പുരുഷന് പങ്കാളിയെ തൃപ്തിപ്പെടുത്താനാകുമോ?
തീര്‍ച്ചയായും പറ്റും. വന്ധ്യതയ്ക്ക് പുരുഷന്റെ ലൈംഗികവേഴ്ചയോടോ തൃപ്തിപ്പെടുത്താനുള്ള കഴിവിനോടോ ബന്ധമില്ല. ടെസ്റ്റിസിലെ ബീജങ്ങളുടെ എണ്ണത്തിനോ അഭാവത്തിനോ പുരുഷന്റെ ലൈംഗികപരമായ പെര്‍ഫോമന്‍സിനെ ബാധിക്കാന്‍ കഴിയില്ല. ബീജോത്പാദനം തീരെ നടക്കാത്ത പുരുഷനില്‍പോലും ഇണയെ തൃപ്തിപ്പെടുത്തേണ്ട കഴിവുണ്ടാവും.
ലൈംഗിക ജീവിതത്തിന്റെ ഗുണവും വന്ധ്യതയും തമ്മില്‍ ബന്ധമുണ്ടോ?
എന്ന് പറയാന്‍ പറ്റില്ല. കാരണം പല ദമ്പതികളും ലൈംഗികബന്ധം ആസ്വദിക്കുന്നത് ആര്‍ത്തവവിരാമത്തിന് ശേഷമായിരിക്കും. ഗര്‍ഭം ധരിക്കാനുള്ള സാധ്യത ഇല്ലാത്തതുകൊണ്ട് ടെന്‍ഷനില്ലാതെ ബന്ധത്തില്‍ ഏര്‍പ്പെടാം എന്നതുതന്നെ കാരണം.
ഷണ്ഡത്വവും വന്ധ്യതയും തമ്മിലുള്ള വ്യത്യാസമെന്താണ്?
ഷണ്ഡത്വം എന്ന് പറഞ്ഞാല്‍ ലൈംഗികബന്ധത്തില്‍ വിജയകരമായി ഏര്‍പ്പെടാനുള്ള കഴിവുകേടാണ്. വന്ധ്യതകൊണ്ട് ഉദ്ദേശിക്കുന്നത് ഗര്‍ഭം ധരിക്കാനോ ധരിപ്പിക്കാനോ ഉള്ള കഴിവുകേടാണ്. ലൈംഗിക ആസ്വാദ്യതയും സംതൃപ്തിയും നഷ്ടമാവുകയാണ് ഷണ്ഡത്വത്തില്‍. വന്ധ്യതയിലാകട്ടെ പ്രത്യുത്പാദനശേഷിയും! ഷണ്ഡത്വപ്രശ്‌നങ്ങളില്‍ കുറ്റവാളി മിക്കവാറും മാനസികപിരിമുറുക്കങ്ങളോ മറ്റെന്തെങ്കിലും ബ്രെയിന്‍ പ്രവര്‍ത്തനങ്ങളോ ആയിരിക്കാം. വന്ധ്യതാപ്രശ്‌നങ്ങള്‍ക്ക് കാരണം ഏതെങ്കിലും ശരീരാവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത ഇല്ലായ്മയായിരിക്കും. ഉദാഹരണത്തിന് അണ്ഡോത്പാദനം നടക്കാത്തതും അണ്ഡോത്പാദനം നടന്നാലും ഫലോപ്പിയന്‍ ട്യൂബില്‍ ബ്ലോക്കായി കിടക്കുന്നതും ഹോര്‍മോണ്‍ വ്യതിയാനവും വന്ധ്യതയുടെ കാരണങ്ങളാണ്.
ആരോഗ്യവാനായ വ്യക്തിയില്‍ ഷണ്ഡത്വമോ വന്ധ്യതയോ വരാന്‍ സാധ്യതയുണ്ടോ?
തീര്‍ച്ചയായും ഉണ്ട്. ആരോഗ്യവാനായ വ്യക്തിയിലും ചിലപ്പോള്‍ ബീജത്തിന്റെ കൗണ്ട് കുറവായിരിക്കാം, തീരെ ഇല്ലാതിരിക്കാം. ബീജവാഹിനിക്കുഴലില്‍ പ്രശ്‌നങ്ങള്‍ കാണാം. ഭക്ഷണകാര്യത്തില്‍ വളരെയധികം മസാലയും എണ്ണയും ഉപയോഗിക്കുന്നവരില്‍ കൗണ്ടിന്റെ പ്രശ്‌നങ്ങള്‍ കണ്ടുവരാറുണ്ട്.
ലോ സെക്‌സ് ഡ്രൈവിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ്?
പലതരം കാരണങ്ങള്‍ കാണാം. ഡിപ്രഷന്‍ തൊട്ട് ടെസ്റ്റാസ്റ്ററോണ്‍ ലവലിലെ കുറവുവരെ. അല്ലെങ്കില്‍ ലിവറിലും ടെസ്റ്റിസിലും ഉള്ള എന്തെങ്കിലും പ്രശ്‌നങ്ങള്‍ ആവാം. ഇണയുടെ ശരീരത്തില്‍ നിന്നും വരുന്ന അരോചകമായ ഗന്ധംവരെ സെക്‌സ് ഡ്രൈവ് കുറച്ചേക്കാം. ഓര്‍മിപ്പിക്കേണ്ട പ്രധാന വസ്തുത Sex lies between the ears not between the legs എന്നതാണ്. ലൈംഗികത ആസ്വദിക്കാനുള്ള ആഗ്രഹമാണ് അടിസ്ഥാനം.
ലോ സെക്‌സ് ഡ്രൈവ്, ഷണ്ഡത്വം, ഉദ്ധാരണക്കുറവ് എന്നിവ എങ്ങനെ ചികിത്സിച്ച് മാറ്റാം?
ഡോക്ടറുടെ അടുത്തു പോയി കാരണം കണ്ടുപിടിക്കുക. ഗര്‍ഭധാരണത്തിന് ഏറ്റവും ആവശ്യം നല്ല രീതിയിലുള്ള ലൈംഗികബന്ധമാണ്. ഉദ്ധാരണപ്രശ്‌നം നേരിടുന്ന പുരുഷന് സംതൃപ്തമായ രീതിയില്‍ ലൈംഗികബന്ധത്തിലേര്‍പെടാന്‍ കഴിയില്ല. തന്മൂലം ബീജത്തിന്റെ അണ്ഡവുമായുളള കൂടിച്ചേരലും സാധ്യമാകുന്നില്ല. അതിനു പുറമെ ഭാര്യയില്‍ അണ്ഡോല്‍പാദനം നടക്കുന്ന സമയത്ത് ലൈംഗികബന്ധത്തിലേര്‍പെടാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുമ്പോള്‍ ഉത്കണ്ഠ പ്രശ്‌നത്തെ രൂക്ഷമാക്കുന്നു. വയാഗ്രപോലുള്ള മരുന്നിന് ഫലം കിട്ടണമെങ്കില്‍പോലും 25 ശതമാനം ഉദ്ധാരണം ആദ്യം വേണം. ഇത്തരം സാഹചര്യം പങ്കാളിക്ക് നയപരമായി നേരിടാം. രതിപൂര്‍വലീലകളില്‍ മാത്രമായി നിര്‍ത്താം ചില ദിവസങ്ങളില്‍. അത് സംഭോഗത്തിലേര്‍പെടാനുള്ള ആഗ്രഹം കൂട്ടും.
മൂന്ന് 'എസ്സു'കള്‍ - 'സ്‌കോച്ച്', 'സ്‌മോക്കിങ്', 'സ്‌ട്രെസ്' (മദ്യം, പുകവലി, ടെന്‍ഷന്‍) - ഒഴിവാക്കുക. സന്തുലിതമായ ആഹാരക്രമവും യോഗയും പരിശീലിക്കുക. സൂര്യനമസ്‌കാരം ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏറ്റവും ഉത്തമമാണ്. അതല്ലെങ്കില്‍ സിന്തറ്റിക് ഹോര്‍മോണ്‍ ട്രീറ്റുമെന്റ് എടുക്കാം. ആര്‍ട്ടിഫിഷ്യല്‍ ഹോര്‍മോണ്‍ സപ്ലിമെന്റ്‌സ് പലപ്പോഴും ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുന്നത്. സര്‍ജറികൊണ്ട് മാറ്റാന്‍ പറ്റുന്ന പ്രശ്‌നങ്ങളാണെങ്കില്‍ വിദഗ്ധസഹായം തേടുക. പൊതുവെ വന്ധ്യതാപ്രശ്‌നങ്ങള്‍ നേരിടുന്ന ദമ്പതികളില്‍ വിദഗ്ധര്‍ ആദ്യം ചികയുക സങ്കീര്‍ണമായ പ്രശ്‌നങ്ങളായിരിക്കും. എന്റെ അഭിപ്രായത്തില്‍ ഏറ്റവും ലളിതവും അടിസ്ഥാനപരവുമായ കാര്യങ്ങള്‍ ആയിരിക്കണം ആദ്യം ശ്രദ്ധിക്കേണ്ടത്. ഉദാഹരണത്തിന് ലൂബ്രിക്കന്റായി ഉപയോഗിക്കുന്ന കെ.വൈ. ജെല്ലിയോ വാസലിനോ ആയിരിക്കാം പലപ്പോഴും പ്രതി. ഇവ ബീജങ്ങളെ ചലനശേഷി ഇല്ലാതാക്കുന്നു. അതുകൊണ്ട് സുരക്ഷിതമായ ലൂബ്രിക്കന്റ്‌സ് ഉപയോഗിക്കുക.
ഉള്ളില്‍ ചെന്നാല്‍ ശരീരത്തിന് തണുപ്പ് നല്‍കുന്നതരം ഭക്ഷണപദാര്‍ഥങ്ങളാണ് ലൈംഗികശേഷി കൂട്ടാനുത്തമം. പാല്‍, ഉണക്കമുന്തിരിങ്ങ, ഉഴുന്ന് ഇവയൊക്കെ ഇതില്‍ പെടുന്നു. ഭക്ഷണത്തില്‍ ഇലക്കറികള്‍ ധാരാളമായി ഉള്‍പ്പെടുത്തുക. സ്ത്രീകള്‍ തോഫു (ഠീളൗ) എന്നറിയപ്പെടുന്ന സോയാപനീര്‍ കഴിക്കുക.
ശരീരത്തിനകത്തെന്നപോലെ ശരീരത്തിന് പുറത്തും തണുപ്പ് ഉള്ള ചുറ്റുപാടാണ് വന്ധ്യതാപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അനുയോജ്യം. ചില ഡോക്ടര്‍മാര്‍ വൃഷണത്തില്‍ 'കോള്‍ഡ് സ്‌പോഞ്ച്' ചെയ്യാന്‍ പറയും. പുരുഷശരീരത്തില്‍ ടെസ്റ്റിക്കിള്‍സ് ശരീരത്തിന്റെ പുറത്തായി സ്ഥിതിചെയ്യുന്നതിന്റെ കാര്യവും ഇതാണ്. ബീജങ്ങള്‍ക്ക് അനുയോജ്യം തണുപ്പാണ്.
ലൂബ്രിക്കന്റ്‌സ് ബീജങ്ങളെ നശിപ്പിക്കുമെന്ന് പറഞ്ഞല്ലോ? ദോഷം ചെയ്യാത്തതരം ലൂബ്രിക്കന്റ്‌സ് ഉണ്ടോ?
വെളിച്ചെണ്ണ സുരക്ഷിതമായിട്ടുള്ള ലൂബ്രിക്കന്റാണ്. അതുപോലെ ഉമിനീരും പരീക്ഷിച്ചു നോക്കാം.
സ്ത്രീകളില്‍ ലൈംഗികമായുള്ള ക്രമക്കേടുകള്‍ ലൈംഗികജീവിതത്തെ ബാധിക്കുമോ?
സ്ത്രീകളുടെ പ്രത്യുത്പാദനശേഷിയും ലൈംഗികതാത്പര്യമില്ലായ്മയും തമ്മില്‍ ഒരു ബന്ധവും ഇല്ല. കാരണം സ്ത്രീ പുരുഷനില്‍ നിന്ന് ബീജം സ്വീകരിക്കുകയാണ്. സ്ത്രീക്ക് സെക്‌സിലേര്‍പെടുന്നതിന് ഒരു എക്‌സ്പയറി ഡേറ്റും ഇല്ല. പക്ഷേ, ഗര്‍ഭധാരണത്തിന്റെ കാര്യത്തില്‍ തീര്‍ച്ചയായും ഒരു എക്‌സ്പയറി ഡേറ്റുണ്ട്. മെനോപോസ് എത്തിയാല്‍ അണ്ഡോത്പാദനം നടക്കുന്നില്ല. പക്ഷേ, ഒരു പുരുഷന്റെ കാര്യത്തില്‍ വയസ്സും പ്രത്യുത്പാദനവും തമ്മില്‍ ബന്ധമില്ല. നൂറു വയസ്സായ ഒരു പുരുഷനും ഒരു കുട്ടിക്ക് ജന്മം നല്‍കാം. അവസാന ശ്വാസംവരെയും ബീജങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.
സ്ത്രീകളിലെ ആര്‍ത്തവവിരാമത്തിന് തുല്യമായി പുരുഷനിലും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ നടക്കുന്നെന്ന് പറയപ്പെടുന്നല്ലോ?
ആന്‍ഡ്രോപ്പോസ് എന്നു പറയപ്പെടുന്ന പാശ്ചാത്യ തിയറിയോട് ഞാന്‍ യോജിക്കുന്നില്ല. കാരണം 45 വയസ്സ് കഴിയുമ്പോഴേക്കും സ്ത്രീകളിലെ ഹോര്‍മോണ്‍ ലവലിന് പെട്ടെന്നൊരു വ്യതിയാനം വരും. തുടര്‍ന്ന് മെനോപ്പോസ് സംഭവിക്കുന്നു. പെട്ടെന്നുള്ള ഹോര്‍മോണ്‍ വ്യതിയാനമല്ല പുരുഷനിലേത്. വളരെ സാവധാനത്തിലുള്ള മാറ്റമാണ്.
സ്ത്രീകളിലെ രതിമൂര്‍ച്ഛയും പ്രത്യുത്പാദനശേഷിയും തമ്മില്‍ ബന്ധമുണ്ടോ?
രതിമൂര്‍ച്ഛ പ്രത്യുത്പാദനത്തെ ബാധിക്കുന്നില്ല. ലൈംഗികബന്ധത്തില്‍ ഒരു താത്പര്യവുമില്ലാതെ പങ്കെടുത്താലും സ്ത്രീ ഗര്‍ഭിണിയാവും.
ഉണരാന്‍’ വൈകുന്ന സ്ത്രീകള്‍ക്കായ്...
ഉണരാന്’ വൈകുന്ന സ്ത്രീകള്ക്കായ്...
ഈ കാലം കുറച്ചു പ്രശ്നമാണ്. വല്ലാത്തൊരുകാലം എന്നുതന്നെ പറയാം. പുരുഷന്മാര്മാത്രമല്ല, സ്ത്രീകളും ജോലിഭാരം കൊണ്ട്ബുദ്ധിമുട്ടുകയാണ്. ഐ ടി കമ്പനികളിലും മറ്റുംദിവസം 12ലധികം മണിക്കൂറുകള് വരെസ്ത്രീകള്ക്ക് ജോലിചെയ്യേണ്ടിവരുന്ന അവസ്ഥ.എന്തായാലും പുതിയ തലമുറയില്ദാമ്പത്യജീവിതം തകരുന്നതിന്റെശതമാനക്കണക്കുകള് വളരെക്കൂടുതലാണ്.അതിനൊരു കാരണമായി പറഞ്ഞുകേള്ക്കുന്നത്സ്ത്രീകള്ക്ക് ലൈംഗികകാര്യങ്ങളിലുണ്ടാകുന്ന താല്‍പ്പര്യമില്ലായ്മയാണ്എന്നാണ്.
ലൈംഗികജീവിതത്തിലെ അസ്വാരസ്യങ്ങള്ക്ക് പരസ്പരം പഴിചാരിരക്ഷപ്പെടുന്നതുകൊണ്ട് കാര്യമില്ല. ഏതുപ്രശ്നത്തിനും പരിഹാരമാണ് വേണ്ടത്.സ്ത്രീകളില് ഉണ്ടാകുന്ന ലൈംഗിക മരവിപ്പ് ഒരു രോഗമല്ല എന്നതാണ് പ്രധാനവസ്തുത. അത് കൂടുതലായും മാനസികമാണ്. ജോലിഭാരം കൊണ്ടോ മറ്റോഉണ്ടാകുന്ന അമിതമായ ഉത്കണ്ഠ, ടെന്‍ഷന്‍, ആശങ്കകള്‍, പിരിമുറുക്കങ്ങള്ഇവയാണ് സെക്സ് ഒരു പരാജയമായി മാറാന് കാരണം. ശാരീരികമായ ചിലപ്രശ്നങ്ങളും ഇതിന് കാരണമാകാറുണ്ട്.
കിടപ്പറയില് പുരുഷനോട് മുഖം തിരിച്ച് കിടന്നുറങ്ങുന്ന പങ്കാളിയെ കുറ്റംപറയുന്നതിലല്ല, ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് ഉത്സാഹം കാണിക്കേണ്ടത്.സ്ത്രീകളിലെ ലൈംഗികമരവിപ്പിന് ആയുര്വേദത്തില് ചിലപരിഹാരക്രിയകളുണ്ട്.
ഒരു സ്പൂള് നെയ്യില് കുറച്ച് പഞ്ചസാര കുഴച്ച് കഴിക്കുന്നത് ലൈംഗിക മരവിപ്പ്മാറുന്നതിന് നല്ലതാണ്. ചെറുനാരങ്ങാനീര് ലൈംഗിക ഉണര്വുണ്ടാക്കുന്നതാണ്.പൂവമ്പഴം കഴിക്കുന്നതും ബദാം പരിപ്പ് കഴിക്കുന്നതും നല്ലതാണ്. പിന്നെ ഒരുപ്രത്യേക പായസം ദിവസേന കഴിക്കാം. അതുണ്ടാക്കുന്നത് ഈസിയാണ്.നല്ലതുപോലെ തൊലികളഞ്ഞ ഉഴുന്നുപരിപ്പെടുക്കുക. നെയ്യ് ചേര്ത്ത് വറുക്കുക.അത് പൊടിച്ച് പാലില് കുറുക്കി പഞ്ചസാരയും ചേര്ത്താല് പായസമായി. ഇത്പതിവായി കഴിക്കുന്നതോടെ ലൈംഗികമായ ഉണര്വ് ലഭിക്കും.
ജാതിക്ക സ്ത്രീകളിലെ ലൈംഗിക മരവിപ്പിന് ഒരു നല്ല ഔഷധമാണ്. ജാതിക്കപൊടിച്ച് നെയ്യിലരച്ച് വേണം സേവിക്കാന്‍. കുങ്കുമം, പിച്ചകമൊട്ട് ഇവയും ഈരീതിയില്‍ ഉപയോഗിക്കാം. ചന്ദനം, രാമച്ചം ഇവ തുല്യ അളവില് തേനില് അരച്ച്രണ്ടുനേരം വീതം ആഹാരശേഷം ഉപയോഗിക്കുന്നത് സ്ത്രീകളെ ലൈംഗികമായിഉണര്ത്തും. ക്ഷീരബല ഉപയോഗിക്കുന്നതും കിടപ്പറയില് സ്ത്രീയെമഹാറാണിയാക്കും.
Subscribe to:
Posts (Atom)


