Total Pageviews

Monday, 21 November 2011

പരാജയങ്ങളും പ്രതിസന്ധികളും പുതിയ സാധ്യതകളാണ്‌ നമ്മുടെ മുന്‍പില്‍ തുറക്കുന്നത്‌.


പരാജയങ്ങളും പ്രതിസന്ധികളും പുതിയ സാധ്യതകളാണ്‌ നമ്മുടെ മുന്‍പില്‍ തുറക്കുന്നത്‌.




ജീവിതപ്രശ്‌നങ്ങളും മാനസികവ്യഥകളുമായി മല്ലടിക്കാ ത്ത ആരുംതന്നെ ഉണ്ടാകില്ല. അങ്ങനെയുള്ള ചില സന്ദര്‍ഭങ്ങളില്‍ നമ്മെ പൂര്‍ണമായി മനസിലാക്കാന്‍ ആരുമില്ലല്ലോ എന്ന നഷ്‌ടബോധം നമ്മുടെയെല്ലാം മനസിലോടിയെത്താറുണ്ട്‌. ഒരു ഈശ്വരവിശ്വാസിക്ക്‌ ആ സമയങ്ങളിലെല്ലാം ഒരു അത്താണിയുണ്ട്‌ മനസില്‍. എന്നാല്‍, ഒരവിശ്വാസിക്ക്‌ അതിനുള്ള സാധ്യതയില്ല എന്നുതന്നെ പറയേണ്ടിവരും. വിശ്വാസികള്‍, അവിശ്വാസികളുടെമേല്‍ വിജയം നേടുന്നതിത്തരം സന്ദര്‍ഭങ്ങളിലാണ്‌.

ദൈവത്തിന്റെ ആ കരുതല്‍ ഒരു വിശ്വാസിക്ക്‌ ചിന്തിക്കാനാവാത്തവിധം നിഗൂഢമാണ്‌. വിശ്വാസികളായിരുന്നിട്ടുപോലും ചിലപ്പോള്‍ നമ്മള്‍ ചെറിയ വിഷമങ്ങള്‍ക്ക്‌ ദൈവത്തെ കുറ്റപ്പെടുത്തുന്നു. അപ്പുറത്ത്‌ വിശാലമായ സന്തോഷങ്ങള്‍ നമ്മെ കാത്തിരുന്നിട്ടും.

ദൈവത്തെ മാത്രമല്ല, നമുക്ക്‌ ചുറ്റുമുള്ളവരെയും നമ്മള്‍ ചിലപ്പോള്‍ കുറ്റപ്പെടുത്താറുണ്ട്‌. ``അവള്‍ അങ്ങനെയൊക്കെ ചെയ്‌തതുകൊണ്ടാണ്‌ നമ്മള്‍ ഇങ്ങനെയായിപ്പോയത്‌...'' എന്ന മട്ടില്‍. യഥാര്‍ത്ഥത്തില്‍ അവരുടെ ചെയ്‌തികള്‍ നമ്മെ ശിക്ഷിക്കുകയാണോ രക്ഷിക്കുകയാണോ ചെയ്‌തതെന്ന്‌ പിന്നീടൊരു സന്ദര്‍ഭത്തില്‍ അവലോകനം ചെയ്യുമ്പോള്‍ ദൈവത്തിന്റെ നിഗൂഢവഴികള്‍ മനസിലാകും. ചുറ്റുപാടുകളെ എത്ര അനുകൂലമായി ദൈ വം നമുക്കായി മാറ്റിമറിക്കുന്നുവെന്ന്‌ നമുക്ക്‌ ബോധ്യപ്പെടും.

ഒരു ചൈനീസ്‌ നാടോടിക്കഥയുണ്ട്‌- പത്തു കൂട്ടുകാര്‍ ഒരുമിച്ചു ജീവിച്ചുപോന്നു. ജോലിയും താമസവുമെല്ലാം ഒന്നിച്ച്‌. ഒരിക്കല്‍ പത്തുപേരും കൂടി യാത്രപോയി. കാല്‍നടയായിട്ടാണ്‌ യാത്ര. യാത്രക്കിടയില്‍ പെട്ടെന്ന്‌ അന്തരീക്ഷം മാറി. ശക്തിയായ കാറ്റും മഴയും കൂടെ ഇടിമിന്നലും.

മുന്നോട്ടുപോകാന്‍ സാധിക്കുന്നില്ല. അവര്‍ സമീപത്തു കണ്ട ഒരു ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തില്‍ അഭയം തേടി.
കെട്ടിടത്തിനുള്ളില്‍ നിന്നിട്ടും അവരുടെ ഭയം മാറിയില്ല. അത്രയും ശക്തമായിരുന്നു ഇടിയും മിന്നലും. ഒരു നിമിഷംകൊണ്ട്‌ ഇടിയും മിന്നലും കാറ്റും ആ പഴയ കെട്ടിടത്തെ ഭസ്‌മമാക്കുമെന്നവര്‍ക്കു തോന്നി. ഭയംകൊണ്ടവര്‍ വിറയ്‌ക്കാന്‍ തു ടങ്ങി.

``വലിയ പാപം ചെയ്‌ത ആരോ ഒരാള്‍ നമുക്കിടയിലുണ്ട്‌. അയാളെ പുറത്താക്കിയാല്‍ ഒരുപക്ഷേ മറ്റുള്ളവര്‍ രക്ഷപ്പെടും'' ഒന്നാമന്‍ പറഞ്ഞു.
``അതു ശരിയാണെന്നു തോന്നുന്നു. ആ പാപിയെ തിരിച്ചറിയാന്‍ എന്താണു മാര്‍ഗം'' രണ്ടാമന്‍ ചോദിച്ചു.

``എല്ലാവരുടെയും തൊപ്പികള്‍ ആ വാതില്‍പ്പടിയില്‍ നിരത്തിവയ്‌ക്കാം. ആരുടെ തൊപ്പിയാണോ കാറ്റടിച്ച്‌ ആദ്യം പറക്കുന്നത്‌ അയാള്‍ പുറത്തിറങ്ങി ശിക്ഷ ഏറ്റുവാങ്ങണം'' മൂന്നാമന്‍ പറഞ്ഞു. അതില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍മാത്രം അതിനെ എതിര്‍ത്തു. അയാള്‍ പറഞ്ഞു: ``നമ്മളില്‍ ഒരാളെങ്കിലും തിന്മയെക്കാള്‍ കൂടുതല്‍ നന്മ ചെയ്‌തിട്ടുണ്ടാകും. ആ ഒരാളെ കരുതിയായിരിക്കണം മിന്നലുകള്‍ അകത്തേക്ക്‌ വരാതിരിക്കുന്നത്‌. നല്ലവനായ ഒരാളെങ്കിലും കൂടെയുള്ളപ്പോള്‍ നാം ഭയക്കേണ്ടതില്ല.''

എന്നാല്‍ അയാളുടെ വാക്കുകള്‍ മറ്റുള്ളവര്‍ ശ്രദ്ധിച്ചില്ല. എല്ലാ തൊപ്പികളും വാതില്‍പ്പടിയില്‍ നിരത്തിവച്ചു. ഒരറ്റത്തുവച്ച പ്രായം കുറഞ്ഞയാളി ന്റെ തൊപ്പിമാത്രം കാറ്റ്‌ പറത്തി. പരിഹാസവാക്കുകളോടെ മറ്റുള്ളവര്‍ അയാളെ തള്ളിപ്പുറത്താക്കി.

അയാള്‍ പുറത്തെത്തേ ണ്ട താമസം, ഭയങ്കര പ്രകാശത്തോടെ ഒരു മിന്നലും കാതടപ്പിക്കുന്ന ശബ്‌ദത്തി ല്‍ ഒരു ഇടിവെട്ടുമുണ്ടായി! കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ഒമ്പതുപേരും ആ മിന്നലില്‍ കരിഞ്ഞു ചാമ്പലായി.
കണ്ടില്ലേ, ദൈവത്തിന്റെ കരുതല്‍ നിഷേധിച്ചപ്പോഴുണ്ടായ അനുഭവം. മനസിലാക്കാനാവില്ല, നമുക്ക്‌ ദൈവത്തിന്റെ വഴികള്‍. അത്രയും നിഗൂഢമാണത്‌ എന്നതുകൊണ്ടുതന്നെ. വിശ്വസിച്ചേക്കുക, ദൈവം നമ്മെ കൂടുതല്‍ മെച്ചമായ ഒന്നിലേക്കാണ്‌ നയിക്കുന്നതെന്ന്‌. ആ വിശ്വാസമുണ്ടെങ്കില്‍ പിന്നെയെന്ത്‌ ദുഃഖം, പരാതി? നമ്മള്‍ സന്തോഷവാന്മാരായി മാറ്റപ്പെടും. ഈ ലോകത്തില്‍ ഏറ്റവും നല്ലൊരവസ്ഥ `സന്തോഷവാന്മാരായിരിക്കുക' എന്നുള്ളതാണ്‌. നമുക്ക്‌ ചുറ്റുമുള്ളവരെയും അത്‌ സന്തോഷമുള്ളവരാക്കി മാറ്റും. പകരുന്ന ഒരവസ്ഥയാണത്‌. ലോകം മുഴുവന്‍ സന്തോഷമുള്ളവരെക്കൊണ്ട്‌ നിറയട്ടെ. അതിന്റെ ആദ്യ ത്തെ ചുവട്‌ നമ്മുടെ പാദംകൊണ്ടു തന്നെയാകട്ടെ.

Wednesday, 9 November 2011

നിരീശ്വരവാദിയുടെ ചോദ്യം







                            വിധവയായ വൃദ്ധ ഒറ്റയ്‌ക്കായിരുന്നു ചെറിയ വീട്ടില്‍ താമസിച്ചിരുന്നത്‌. എല്ലാദിവസവും രാവിലെ മുറി തുറന്ന്‌ പുറത്തേക്ക്‌ ഇറങ്ങുമ്പോള്‍ `ദൈവമേ, എന്നെ കാത്തുസംരക്ഷിച്ചതിന്‌ നന്ദി' എന്നുറക്കെ പറയുമായിരുന്നു. തൊട്ടടുത്ത വീട്ടില്‍ താമസിച്ചിരുന്നത്‌ നിരീശ്വരവാദിയായിരുന്നു. വൃദ്ധ ദൈവത്തിന്‌ നന്ദി പറയുമ്പോള്‍ അയാള്‍ മുറ്റത്തിറങ്ങി ദൈവമില്ലെന്ന്‌ ഉറക്കെ വിളിച്ചുപറയുന്നതും പതിവായിരുന്നു. പക്ഷേ, അവരതൊന്നും ഗൗനിച്ചിരുന്നില്ല. ഒരു ദിവസം രാവിലെ പതിവുപോലെ ദൈവത്തിന്‌ നന്ദിയര്‍പ്പിച്ചപ്പോള്‍ അവര്‍ ഇങ്ങനെകൂട്ടിച്ചേര്‍ത്തു. നാളത്തേക്ക്‌ ഭക്ഷണത്തിനുള്ള സാധനങ്ങളൊന്നും ഇവിടെ ഇല്ല. അവിടുന്ന്‌ കനിയണമേ. പിറ്റേന്ന്‌ രാവിലെ നോക്കുമ്പോള്‍ അരിയും പച്ചക്കറികളുമായി ഒരു ചാക്ക്‌ വീടിന്റെ തിണ്ണയില്‍ ഉണ്ടായിരുന്നു. പട്ടിണികിടക്കാന്‍ അനുവദിക്കാതെ ഭക്ഷണം നല്‌കി എന്നെ അനുഗ്രഹിച്ച ദൈവത്തിന്‌ ഞാന്‍ നന്ദി പറയുന്നു എന്നവര്‍ പതിവിലും ഉറക്കെയാണ്‌ പറഞ്ഞത്‌. അതു കേട്ടപ്പോള്‍ നിരീശ്വരവാദി ഉറക്കെ പറഞ്ഞു, ``ഇപ്പോള്‍ നിങ്ങള്‍ക്ക്‌ മനസിലായില്ലേ ദൈവം ഇല്ലെന്ന്‌. ഇന്നലെ രാത്രി ഞാനാണ്‌ ഈ സാധനങ്ങള്‍ ഇവിടെ വച്ചത്‌.''
``നിരീശ്വരവാദികളിലൂടെപ്പോലും പ്രവര്‍ത്തിക്കുന്ന ദൈവത്തിന്‌ നന്ദി പറയുന്നു.'' വൃദ്ധ മുട്ടുകുത്തിനിന്നാണ്‌ നന്ദിപ്രകാശനം നടത്തിയത്‌.
``തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്‌, ഹൃദയപരമാര്‍ത്ഥതയോടെ
വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്‌, കര്‍ത്താവ്‌ സമീപസ്ഥനാണ്‌'' 
(സങ്കീ.145:18).

Sunday, 6 November 2011

സുപ്രീം കോടതിയുടെ വിധി എതിരായാല്‍ എന്തു ചെയ്യും?




കുട്ടി അയല്‍പക്കത്തെ വീടു സന്ദര്‍ശിച്ചപ്പോള്‍ അവിടെ എല്ലാവരും ദുഃഖിതരായി കാണപ്പെട്ടു. വിഷാദമൂകരായിരിക്കുന്ന അവര്‍ക്ക്‌ എന്തോ കുഴപ്പം പറ്റിയിട്ടുണ്ടെന്ന്‌ അവന്‌ തോന്നി. വീട്ടിലെത്തിയ അവന്‍ അമ്മയോ ട്‌ ചോദിച്ചു:

``അമ്മേ അവരെന്താ വല്ലാതെ വിഷമിച്ചിരിക്കുന്നത്‌?''
``അതേയ്‌, അവരുടെ കേസ്‌ മുന്‍സിഫ്‌ കോടതിയില്‍ അവര്‍ക്കെതിരായി വിധിച്ചു.''
.. സഹതാപത്തോടെ കുട്ടി അമ്മയോടു ചോദിച്ചു:
``ഇനി അവരെന്തു ചെയ്യും?''
``അവരിനി ജില്ലാ കോടതിയില്‍ അപ്പീലിനു പോകും.''
``ജില്ലാ കോടതിയുടെ വിധിയും അവര്‍ക്കെതിരായാലോ?'' കുട്ടി വീണ്ടും ചോദിച്ചു.
``അപ്പോള്‍ അവര്‍ ഹൈക്കോടതിയില്‍ അ പ്പീല്‍ കൊടുക്കും.''
``ഹൈക്കോടതി അവര്‍ക്കെതിരായി വിധിച്ചാലോ?''
എങ്കില്‍ അവര്‍ സുപ്രീംകോടതിയില്‍ അപ്പീലിനുപോകും. ഇനി സുപ്രീംകോടതിയും അവര്‍ക്കനുകൂലമായി വിധിച്ചില്ലെങ്കിലോ? മകന്റെ ചോദ്യത്തിനു മുന്നില്‍ ഒരു നിമിഷം പതറിയ അമ്മ ആലോചനാപൂര്‍വം ഇങ്ങനെ പറഞ്ഞു:

``സുപ്രീംകോടതിയും കൈവിട്ടാല്‍ പിന്നെ അവര്‍ക്ക്‌ ദൈവത്തിന്റെ കോടതി മാത്രമേ ശരണമുള്ളൂ.'' അതുകേട്ട മകന്‌ പിന്നെയും ആശയക്കുഴപ്പം.

``അല്ല അമ്മേ, എങ്കില്‍പ്പിന്നെ അവര്‍ക്ക്‌ ആദ്യംതന്നെ ദൈവത്തിന്റെ കോടതിയില്‍ പോയാല്‍ പോരേ.''

Tuesday, 1 November 2011

സമയത്ത്‌ ലഭിക്കാത്ത സഹായം




നഗരത്തോട്‌ ചേര്‍ന്നുകിടന്നിരുന്ന തീര്‍ത്ഥാടനകേന്ദ്രത്തില്‍ എപ്പോഴും തിരക്കായിരുന്നു. പൂക്കളും മാലകളു മായിരുന്നു അവിടത്തെ പ്രധാന നേര്‍ ച്ച. ടീന മിക്കവാറും ദിവസങ്ങളില്‍ അവിടെ പോകാറുണ്ടായിരുന്നു. കാര്‍ ദേവാലയത്തിന്റെ മുറ്റത്തേക്ക്‌ ചെല്ലുമ്പോഴേക്കും ഏതാണ്ട്‌ 12 വയസു തോന്നിക്കുന്ന ഒരാണ്‍കുട്ടി വാഹനത്തിന്റെ പുറകേ മാലയുമായി ഓടിച്ചെ ന്ന്‌ ഒരെണ്ണമെങ്കിലും വാങ്ങണമെന്ന്‌ കെഞ്ചിയിരുന്നത്‌ പതിവായിരുന്നതിനാല്‍ ടീന അവനെ കാണാത്തപോ ലെ കടന്നുപോകുകയായിരുന്നു ചെ യ്‌തിരുന്നത്‌. പിന്നീട്‌ രണ്ടു മാസത്തോളം അവനെ ആ തീര്‍ത്ഥാടനകേന്ദ്രത്തിന്റെ പരിസരത്തൊന്നും കണ്ടില്ല. 
ഒരു ദിവസം വൈകുന്നേരം ദേവാലയത്തിലെത്തിയപ്പോള്‍ അവന്‍ പതിവിലും വ്യത്യസ്‌തനായി മുറ്റത്ത്‌ നിശബ്‌ദനായി പൂക്കളും പിടിച്ച്‌ നിന്നിരുന്നു. ദേവാലയത്തില്‍നിന്നും ടീന പുറത്തേക്ക്‌ ഇറങ്ങിയപ്പോഴും അവന്‍ അതേഭാവത്തില്‍ അവിടെ ഉണ്ടായിരുന്നു. പൂക്കള്‍ വാങ്ങണമെന്ന്‌ അവന്‍ ആരോടും ആവശ്യപ്പെടുന്നുണ്ടായിരുന്നില്ല. ആ ഭാവമാറ്റം ടീനയെ അത്ഭുതപ്പെടുത്തി. കാറില്‍ കയറാനായി വാതില്‍ തുറന്നെങ്കിലും എന്തോ തീരുമാനിച്ചതുപോ ലെ ടീന അവന്റെ അടുത്തേക്ക്‌ ചെന്നു. ടീനയെ കണ്ടെങ്കിലും അവന്റെ മുഖത്ത്‌ ഭാവമാറ്റമൊന്നും ഉണ്ടായിരുന്നില്ലെന്നത്‌ അവരെ അത്ഭുതപ്പെടുത്തി. ``എന്തുകൊണ്ടാണ്‌ പൂക്കള്‍ വാങ്ങണമെന്ന്‌ ഇന്ന്‌ ആ രോടും ആവശ്യപ്പെടാത്തത്‌'' ടീന ചോദിച്ചു. ``കാന്‍സര്‍ ബാധിച്ച്‌ ആശുപത്രിയിലായിരുന്ന അനുജത്തിക്ക്‌ മരുന്നിനുള്ള പണം കണ്ടെത്തുന്നതിനായിട്ടായിരുന്നു ഞാന്‍ പൂക്കളുമായിട്ട്‌ എല്ലാവരെയും ശല്യംചെയ്‌തിരുന്നത്‌. അ വള്‍ കഴിഞ്ഞ മാസം മരിച്ചു.'' ഇതു പറഞ്ഞിട്ട്‌ അവന്‍ കൈയിലിരുന്ന മാല ടീനയുടെ കൈയിലേക്ക്‌ വച്ചിട്ട്‌ പറഞ്ഞു: ``മാഡം പണം തരേണ്ട, ഇതിരിക്കട്ടെ.'' തനിക്ക്‌ സമയത്ത്‌ അവനെ സഹായിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയോടെയായിരുന്നു കൂടയിലുണ്ടായിരുന്ന മുഴുവന്‍ പൂക്കളും വാങ്ങിയിട്ട്‌ എണ്ണിനോക്കാതെ പേഴ്‌സിലുണ്ടായിരുന്ന പണം മുഴുവന്‍ ആ കുഞ്ഞു കൈകളിലേക്ക്‌ വച്ചത്‌.
സമയംതെറ്റി ലഭിക്കുന്ന സഹാ യംകൊണ്ട്‌ പലപ്പോഴും പ്രയോജന മൊന്നും ഉണ്ടാകാറില്ല.


``പിതാവായ ദൈവത്തിന്റെ മുമ്പില്‍ പരിശുദ്ധവും നിഷ്‌കളങ്കവുമായ ഭക്തി ഇതാണ്‌: അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്റെ കളങ്കമേല്‌ക്കാതെ തന്നെത്തന്നെ കാ ത്തുസൂക്ഷിക്കുക'' (യാക്കോബ്‌ 1:27).

Monday, 17 October 2011

പച്ചക്കറികളിലെ കീടനാശിനി കളയാനുള്ള എളുപ്പമാര്‍ഗങ്ങള്‍...

ച്ചക്കറികളിലെ കീടനാശിനി കളയാനുള്ള എളുപ്പമാര്‍ഗങ്ങള്‍...

Fun & Info @ Keralites.netപച്ചക്കറികളും പഴങ്ങളും പൈപ്പ് വെള്ളത്തില്‍ നന്നായി ഉരച്ച് കഴുകുക. തൊലിയുടെ മുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കീടനാശിനിയുടെ അംശങ്ങള്‍ കളയാന്‍ ഇതുപകരിക്കും.

കാബേജ് പാകം ചെയ്യുന്നതിനു മുമ്പ്, പുറത്തുള്ള മൂന്ന് ഇതളെങ്കിലും അടര്‍ത്തി മാറ്റുക. അതിനുശേഷം ഉപ്പുവെള്ളത്തില്‍ നന്നായി കഴുകിയെടുത്ത് ഉപയോഗിക്കാം.

പാവയ്ക്കയുടെ മുള്ളുകള്‍ക്കിടയില്‍ രാസവസ്തുക്കള്‍ പറ്റിപ്പിടിക്കാനിടയുണ്ട്. പൈപ്പ് വെള്ളത്തില്‍, സോഫ്റ്റ് ബ്രഷുകൊണ്ട് ഉരച്ചു കഴുകിയാല്‍ അഴുക്കെല്ലാം നീങ്ങും.

പുറത്തുനിന്നും വരുന്ന തക്കാളി, ആപ്പിള്‍ തുടങ്ങിയവ പെട്ടെന്ന് കേടാവാതിരിക്കാന്‍ വാക്‌സ് പുരട്ടാറുണ്ട്. ഇവ ഉപയോഗിക്കുന്നതിനു മുമ്പ് നന്നായി വൃത്തിയാക്കിയാലേ ഈ വാക്‌സ് കോട്ടിങ്ങ് പോവൂ. ഇത് കളയാന്‍ ഉപ്പും നാരങ്ങാനീരും ചേര്‍ത്ത ചെറു ചൂടുവെള്ളത്തില്‍ മുക്കിവയ്ക്കുക.

കട്ടിയേറിയ തൊലിയുള്ള പച്ചക്കറികള്‍, തൊലി കളഞ്ഞതിനുശേഷം മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്.

പച്ചക്കറികളും പഴങ്ങളും ഒരു മണിക്കൂര്‍ പച്ചവെള്ളത്തില്‍ ഇട്ടുവയ്ക്കുക. അതിനുശേഷം ചൂടുവെള്ളത്തില്‍ ഒന്നു മുക്കിയെടുത്താലും മതി.

പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നതിനു മുമ്പ് ഉപ്പിട്ട ചെറുചൂടുവെള്ളത്തില്‍ അര മണിക്കൂര്‍ വെയ്ക്കുക. നന്നായി വൃത്തിയാകും.

പച്ചക്കറികള്‍ പുളിവെള്ളത്തില്‍ അര മണിക്കൂര്‍ വെച്ചതിനുശേഷം നല്ല വെള്ളത്തില്‍ കഴുകിയെടുക്കുക.

ധാന്യങ്ങള്‍ ഒന്ന് ആവി കയറ്റിയശേഷം മാത്രം ഉപയോഗിക്കുക.

അര ലിറ്റര്‍ വെള്ളത്തില്‍ അല്പം ബേക്കിങ് സോഡ ചേര്‍ത്ത്, അതില്‍ പച്ചക്കറികള്‍ പത്ത് മിനിട്ട് മുക്കിവെയ്ക്കുക. പിന്നീട്, ഇവ പച്ചവെള്ളത്തില്‍ നന്നായി കഴുകിയതിനുശേഷം ഉപയോഗിക്കാം.

തക്കാളിയില്‍ പ്രയോഗിക്കുന്ന കീടനാശിനികളുടെ അംശങ്ങള്‍ ഞെട്ടില്‍ ഊറി നില്‍ക്കുന്നു. ഞെട്ടിന്റെ ഭാഗം എടുത്തുകളഞ്ഞുവേണം തക്കാളി ഉപയോഗിക്കാന്‍.

കറിവേപ്പിലയിലും ധാരാളമായി കീടനാശിനികള്‍ തളിക്കുന്നുണ്ട്. ഇവ ഇളംചൂടുവെള്ളത്തില്‍ കഴുകിയെടുക്കണം. മിക്ക രാസവസ്തുക്കളും ചെറുചൂടുതട്ടിയാല്‍ നീങ്ങുന്നവയാണ്.

കീടനാശിനിയില്‍ നിന്നും രക്ഷനേടാന്‍ സ്വന്തമായൊരു കൊച്ചു അടുക്കളത്തോട്ടം ഉണ്ടാക്കുകയാണ് മികച്ച പോംവഴി. ഏറ്റവും കുറഞ്ഞത് കറിവേപ്പില, പച്ചമുളക്, ഇഞ്ചി, മല്ലിയില ഇവയെങ്കിലും നട്ടുവളര്‍ത്താമല്ലോ.




Tuesday, 11 October 2011

വയറൊതുക്കാന്‍ 10 കൂട്ടം ആഹാര സാധനങ്ങള്‍.


Fun & Info @ Keralites.net
തിന്നിട്ടും തിന്നിട്ടും മതി വരുന്നില്ല... 
പറഞ്ഞിട്ടും പറഞ്ഞിട്ടും മതി വരുന്നില്ല. ഈ വയറിന്റെ ഒരു കാര്യംഎല്ലാം ഒരു ചാണ്‍ വയറിന് വേണ്ടിയാണ് എന്നൊക്കെയാണ് പറച്ചില്‍. പക്ഷേ പലപ്പോഴും ഒരു ചാണ്‍ എന്നത് ഒരു ചാക്ക് വയറായിപ്പോകും.
അതേ പലവട്ടം പറഞ്ഞതാണ്വയറഴകിന്റെ കാര്യം. ആറുകട്ട മസിലും എട്ടുകട്ട മസിലുമൊന്നുമില്ലെങ്കിലും തള്ളിനില്‍ക്കാത്ത ഒരു വയര്‍, ഹൊ എന്തൊരു നല്ല സ്വപ്നം. പക്ഷേ വറുത്തതും പൊരിച്ചതും കുഴച്ചതുമൊക്കെ കാണുമ്പോള്‍ എല്ലാം അങ്ങ് മറന്നുപോകും. വായില്‍ കപ്പലോടുന്ന വെള്ളം നിറയാതിരിക്കാന്‍ കിട്ടുമ്പോഴൊക്കെ 'നോ'എന്ന് പറയാതെ വാരിവലിച്ചങ്ങ് തിന്നും. പിന്നെ തള്ളിയവയറും താങ്ങിപ്പിടിച്ച് നടക്കാനും ഓടാനും പോകും. ഇതൊന്നു കുറഞ്ഞു കിട്ടണമല്ലോഎന്തുചെയ്യാം,ഒന്നൊതുങ്ങി വരുമ്പോഴേക്കും പിന്നെയും തീറ്റ തുടങ്ങും. തിന്നണ്ട എന്നൊന്നും പറയുന്നില്ല. ഈ തീറ്റയെടുപ്പില്‍ അല്പം സെലക്ഷന്‍ കൊണ്ടുവന്നാലോവയറിനു വേണ്ടി നമുക്ക് അല്പം സെലക്ടീവാകാം. ആദ്യം വയറൊതുക്കാന്‍ പറ്റിയ വളരെ രുചികരമായ 10 കൂട്ടം ആഹാരസാധനങ്ങളില്‍ നിന്ന് തുടങ്ങാം.വയറിനുവേണ്ടി ചെയ്യുന്ന വ്യായാമങ്ങള്‍ക്കൊപ്പം ആഹാര നിയന്ത്രണവും തിരഞ്ഞെടുക്കപ്പെട്ട ഭക്ഷണ പദാര്‍ഥങ്ങളുമാകുമ്പോള്‍ ഇരട്ടിഫലം ഉറപ്പ്.
Fun & Info @ Keralites.net
ബദാം 
പണക്കാരന്റെ പരിപ്പ് എന്ന പേരുദോഷം തീര്‍ത്ത് ഇപ്പോള്‍ ഏതൊരാള്‍ക്കും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങാന്‍ കഴിയുന്ന ഒന്നായി ബദാം മാറിയിട്ടുണ്ട്. ശരീരത്തിനാവശ്യമായ പ്രോട്ടീന്‍, നാരുകള്‍, വൈറ്റമിന്‍-ഇ
എന്നിവകൊണ്ട് സമ്പുഷ്ടമാണ് ബദാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്നപേശികള്‍ക്ക് കരുത്ത് നല്‍കുന്ന മൂലകമായ മഗ്‌നീഷ്യവും ബദാംപരിപ്പില്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കപ്പെട്ടാല്‍ തന്നെ ആഹാരത്തോടുള്ള ആര്‍ത്തിയും വാരിവലിച്ചുള്ള തീറ്റയും അതുവഴിയുണ്ടാകുന്ന അമിതവണ്ണവും കുറയും. ഇതിനൊക്കെ പുറമേ ബദാം പരിപ്പിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതിനെ ചെറുക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.ദിവസം 30 ഗ്രാം ബദാംപരിപ്പ് (ഏകദേശം 23 എണ്ണം) ശീലമാക്കൂ.
ഒരാഴ്ചയ്ക്കുള്ളില്‍ വ്യത്യാസമറിയാം. അപ്പോള്‍ ഇന്നു മുതല്‍ ബദാം പരിപ്പ് സിന്ദാബാദ്. (ബദാം അരച്ച് പാലില്‍ ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ സൗന്ദര്യം വര്‍ധിക്കുമെന്നും പറയുന്നുണ്ട്)
 
Fun & Info @ Keralites.net
മുട്ട 
ലോകത്ത് വെച്ച് കിട്ടാവുന്ന ഏറ്റവും മികച്ച സമീകൃതാഹാരം. എന്നുവെച്ചാല്‍ ഒരു മനുഷ്യശരീരത്തിനാവശ്യമായ എല്ലാ മൂലകങ്ങളും പ്രകൃതി ഉരുട്ടിയെടുത്ത് ഒരുണ്ടയില്‍ അടച്ചുവെച്ചതാണ് മുട്ട. പേശികള്‍ മുതല്‍ തലച്ചോറിനുവരെ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പ്രോട്ടീന്‍, അമിനോ ആസിഡ്സിങ്ക് തുടങ്ങിയ മൂലകങ്ങളുടെ കലവറയാണ് ഇത്തിരിപ്പോരം വരുന്ന ഒരു മുട്ട. രാവിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ നിറഞ്ഞ പ്രഭാതഭക്ഷണം കഴിക്കുന്നവരേക്കാള്‍ വിശപ്പ് കുറവായിരിക്കും മുട്ട ഉള്‍പ്പെടുന്ന കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞ പ്രഭാത ഭക്ഷണം കഴിക്കുന്നവര്‍ക്ക് എന്ന് പഠനങ്ങള്‍ പറയുന്നു. വിദേശികള്‍ രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളവും ഒരു മുട്ട പുഴുങ്ങിയതുമാണ് ബ്രേക്ക് ഫാസ്റ്റായി കഴിക്കുന്നത്. രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണ് എങ്കില്‍ മുട്ട അധികം കഴിക്കേണ്ട. കാരണം ഒരു മുട്ടയില്‍ 213 മി. ഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്.
 
Fun & Info @ Keralites.net
ആപ്പിള്‍ 
An apple a day keeps the doctor away 
എന്നാണ് ചൊല്ല്. 
അമിത വണ്ണം കുറയ്ക്കാനും ആപ്പിള്‍ സഹായിക്കും. ഒരു ആപ്പിളിന്റെ 85 ശതമാനം ജലാംശമാണ്. ആപ്പിള്‍ കഴിക്കുമ്പോള്‍ വിശപ്പ് മാറുംജലാംശം കൂടുതലായതിനാല്‍ അമിതവണ്ണവും വരില്ല. ദിവസം മൂന്ന് ആപ്പിള്‍ എങ്കിലും കഴിക്കുന്നവരുടെ വണ്ണം മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ കുറയും.
മാത്രമല്ല ചില അര്‍ബുദങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ക്യൂയര്‍സെറ്റീന്‍ എന്ന പദാര്‍ഥം ആപ്പിളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ശ്വാസകോശങ്ങള്‍ക്ക് കരുത്ത് പകരുന്നതിനും ആപ്പിളിന് കഴിവുണ്ട്
 
Fun & Info @ Keralites.net
തൈര് 
ചാടിയ കുടവയറിനെ ഒതുക്കാന്‍ പറ്റിയ ഭക്ഷണങ്ങളില്‍ പരമപ്രധാനമാണ് തൈര്,കാത്സ്യത്തിന്റെ നിറകുടം. തൈരിലെ പ്രോബയോട്ടിക് ബാക്ടീരിയ ദഹന പ്രക്രിയ സുഗമമാക്കും. മലബന്ധംഅജീര്‍ണംഗ്യാസ്ട്രബിള്‍ തുടങ്ങിയ സാധാരണയായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് വീര്‍ത്തിരിക്കുന്ന വയറിനെ ചുരുക്കാന്‍ അത്യുത്തമമാണ് തൈര്. കൊഴുപ്പ് നീക്കിയ തൈര് ദിവസം മൂന്ന് കപ്പെങ്കിലും കഴിക്കുക.
 
 
Fun & Info @ Keralites.net
മീന്‍ 
നോണ്‍-വെജിറ്റേറിയന്‍ ഭ്രാന്തന്മാര്‍ക്കും സന്തോഷിക്കാം. ചാളമത്തിഅയലട്യൂണ തുടങ്ങിയ മീനുകള്‍ ഒമേഗ-3-ഫാറ്റി ആസിഡിന്റെ മൊത്തക്കച്ചവടക്കാരാണ്. ഈ മത്സ്യങ്ങള്‍ കഴിക്കുന്നത് ശരീരത്തിലടിഞ്ഞുകൂടിയ കൊഴുപ്പിനെ കത്തിച്ചുകളയാനും ഉചാപചയ പ്രവര്‍ത്തനങ്ങളെ സുഗമമാക്കാനും ഉപകരിക്കും. ഈ മത്സ്യങ്ങള്‍ സ്ഥിരമായി കഴിക്കുന്നവരുടെ രക്തത്തിലെ ഗ്ലൂക്കോസ്-ഇന്‍സുലിന്‍ ബന്ധത്തില്‍ ആരോഗ്യപരമായ മാറ്റമുണ്ടെന്ന് ഓസ്‌ട്രേലിയയില്‍ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്ന കടല്‍മത്സ്യങ്ങളിലെ ചില ഘടകങ്ങള്‍ ദഹനപ്രക്രിയയെ നിയന്ത്രിക്കുകയും ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കുകയും ചെയ്യുന്നതായി പറയുന്നുണ്ട്.
 
Fun & Info @ Keralites.net
ചോളം 
അരിഗോതമ്പ് തുടങ്ങി ശരീരം വണ്ണംവെക്കുന്നതിനുകാരണമായ കാര്‍ബോ ഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണത്തിനുപകരം പ്രോട്ടീനും വൈറ്റമിന്‍ ബിയും മൂലകങ്ങളും കൂടുതലായടങ്ങിയിട്ടുള്ള ചോളം ഉള്‍പ്പെടുത്താവുന്നതാണ്. പ്രഭാതഭക്ഷണത്തില്‍ അരിയാഹാരത്തെ മാറ്റി ചോളംകൊണ്ടുള്ള റൊട്ടിഉപ്പു മാവ് എന്നിവ ഉണ്ടാക്കി കഴിക്കാം. ചോളമാകുമ്പോള്‍ അധികം കഴിക്കാതെ തന്നെ വയര്‍ നിറയുകയും ചെയ്യും.
 
Fun & Info @ Keralites.net
പച്ചിലക്കറികള്‍ 
കാത്സ്യസമ്പുഷ്ടമാണ് പച്ചിലക്കറികള്‍. ഒരു കപ്പ് ബ്രോക്കോളി കഴിച്ചാല്‍ (കോളീഫ്ലവര്‍ ഇനം) ഒരു ദിവസം ശരീരത്തിനാവശ്യമായ നാരുകളുടെ 20 ശതമാനം ലഭിക്കും. അര്‍ബുദത്തെ ചെറുക്കുന്ന കരോട്ടിനോയിഡ്‌സ് എന്ന പദാര്‍ഥവും ഇലക്കറികളില്‍ അടങ്ങിയിട്ടുണ്ട്. കോളീഫ്ലവര്‍, ചീരമുട്ടക്കോസ്ബ്രോക്കോളി തുടങ്ങിയ ഇലവര്‍ഗങ്ങള്‍ ആഹാരശീലങ്ങളില്‍ ഉള്‍പ്പെടുത്തുക.
 
Fun & Info @ Keralites.net
സ്‌ട്രോബെറി & മള്‍ബറി 
ഏറ്റവും കൂടുതല്‍ നാരുകളടങ്ങിയ പഴങ്ങളാണ് ബെറീസ് കുടുംബത്തിലേത്. നാരുകള്‍ കൂടുതലടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ഗുണങ്ങള്‍ പലതാണ്. നമ്മള്‍ കഴിക്കുന്ന മറ്റ് ആഹാരപദാര്‍ഥങ്ങളില്‍ നിന്ന് നല്ലൊരു ഭാഗം നാരുകള്‍ ആഗിരണം ചെയ്യുകയും പൂര്‍ണമായും ദഹിച്ച് ശരീരത്തോട് ചേരും മുമ്പ് തന്നെ അവയെ വിസര്‍ജ്യങ്ങളിലൂടെ പുറത്ത് കളയുകയും ചെയ്യും. ഇത് മൂലം മറ്റ് ഭക്ഷണം കൂടുതല്‍ ശരീരത്തിലെത്തിയാലും അവ അടിഞ്ഞുകൂടി അമിത വണ്ണത്തിന് കാരണമാകുമെന്ന പേടി വേണ്ട. ബെറിപ്പഴങ്ങള്‍ നല്ല ആന്റീ ഓക്‌സിഡന്റുകള്‍ കൂടിയാണ്. അര്‍ബുദരോഗത്തെ ചെറുക്കും. രക്തയോട്ടം സുഗമമാക്കുംപേശീതന്തുക്കളുടെ പ്രവര്‍ത്തനം ആയാസരഹിതമാക്കും. അങ്ങനെ ഒട്ടനവധി ഗുണങ്ങളാണ് ബെറിപ്പഴങ്ങള്‍ക്കുള്ളത്.
 
Fun & Info @ Keralites.net
വെജിറ്റബിള്‍ സൂപ്പ് 
സാധാരണഗതിയില്‍ സാമ്പാറിനെയാണ് നമ്മള്‍ വെജിറ്റബിള്‍ സൂപ്പ് എന്ന് പറയുന്നത്. സാമ്പാറും വെജിറ്റബിള്‍ സൂപ്പാണ്. 
പക്ഷേകായവും സാമ്പാര്‍പൊടിയും ഉരുളക്കിഴങ്ങുമൊന്നുമിടാതെ പച്ചക്കറികളായ വെണ്ടയ്ക്കതക്കാളികാരറ്റ്ബീന്‍സ് തുടങ്ങിയ സാധനങ്ങളൊക്കെ വെള്ളം കുറച്ചു പുഴുങ്ങി ആവശ്യത്തിന് ഉപ്പും മുളകുപൊടിയുമൊക്കെയിട്ട് (അല്പം കുരുമുളക് കൂടിയുണ്ടെങ്കില്‍ നന്നായി) സൂപ്പാക്കി കഴിക്കുക. ഇത്തരം സൂപ്പ് ചോറുണ്ണുന്നതിന് മുമ്പ് കഴിക്കണം. വെജിറ്റബിള്‍ സൂപ്പ് കഴിക്കുമ്പോള്‍തന്നെ വയര്‍ നിറയുമെന്നതിനാല്‍ മറ്റ് ആഹാരം കുറയും. അമിതവണ്ണം ഇല്ലാ താകും.
 
 
Fun & Info @ Keralites.net
പയറുവര്‍ഗങ്ങള്‍ 
ആരോഗ്യത്തോടെ നല്ല പയറു പോലെ നടക്കണമെങ്കില്‍ പയര്‍ വര്‍ഗങ്ങള്‍ ആഹാരശീലമാക്കുക. പ്രോട്ടീന്റെയും ആന്റി ഓക്‌സിഡന്റിന്റെയും നിറകുടങ്ങളാണ് പയര്‍, വന്‍പയര്‍, ചെറുപയര്‍, ഗ്രീന്‍പീസ്ബീന്‍സ് തുടങ്ങി പയര്‍ കുടുംബത്തിലെ ഒരുവിധപ്പെട്ട എല്ലാ അംഗങ്ങളെയും നമുക്ക് ഭക്ഷിക്കാം. വണ്ണം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ തലേ ദിവസം രാത്രി വെള്ളത്തിലിട്ട് മുളപ്പിച്ച കടല രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതാണ്.
 
Fun & Info @ Keralites.net
ഒഴിവാക്കേണ്ടവ 
ഇതത്രയും വയര്‍ കുറയ്ക്കാന്‍വേണ്ടി 
കഴിക്കാന്‍ കൊള്ളാവുന്ന ആഹാരങ്ങളാണ്. 
അതുപോലെ തന്നെ വയര്‍ 
കുറയ്ക്കാന്‍വേണ്ടി ഒഴിവാക്കേണ്ട 
ആഹാരങ്ങളുമുണ്ട്.പൊറോട്ട, 
മാട്ടിറച്ചി (ബീഫ്)പന്നിയിറച്ചിഎണ്ണപ്പലഹാരങ്ങള്‍, ഉരുളക്കിഴങ്ങ്കാര്‍ബണേറ്റഡ് ഡ്രിങ്‌സ് തുടങ്ങി 
ഒട്ടുമിക്ക പുത്തന്‍പുതുഭക്ഷണങ്ങളും ആറുകട്ട മസില്‍ വയറിന്റെ ശത്രുക്കളാണ്. അതുകൊണ്ട് 
വയറിനുള്ള വര്‍ക്ക്ഔട്ടിന് പുറമേ ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും നല്ലതാണ്.