Total Pageviews

Monday, 27 June 2011

mampara keralam turist place


മാമ്പാറ
ബ്ലെസി സംവിധാനം ചെയ്തു മോഹന്‍ലാല്‍ അഭിനയിച്ച ഭ്രമരം എന്ന സിനിമകണ്ടതുമുതല്‍ തുടങ്ങിയ ഒരു ആഗ്രഹമായിരുന്നു  സിനിമ ചിത്രീകരിച്ചമനോഹരങ്ങളായ സ്ഥലങ്ങള്‍ ഒന്ന് കാണണം എന്നത് . പാറക്കൂട്ടങ്ങള്‍ മാത്രംനിറഞ്ഞ റോഡിലൂടെ അതിവേഗത്തിലുള്ള ജീപ്പ് യാത്രയും അവസാനരംഗത്തിലെ രണ്ടായി പിരിഞ്ഞു വീണ്ടും ഒന്ന് ചേരുന്ന കുന്നില്‍ മുകളിലെഅതിമനോഹരമായ റോഡും എന്നെ ഉറക്കം കെടുത്താന്‍ തുടങ്ങിയപ്പോള്‍ഞാന്‍ അന്വേഷണം ആരംഭിച്ചുഒടുവില്‍  സ്ഥലം പാലക്കാട് ജില്ലയിലെനെല്ലിയാമ്പതിയുടെ അടുത്തുള്ള മാമ്പാറയാണ് എന്ന അറിവ് മാത്രം കിട്ടി.അങ്ങിനെ  ഒരു ക്ലൂ മാത്രം മനസ്സില്‍ വച്ചു സ്ഥിരം യാത്രകളിലെപങ്കാളികളായ മകനെയും ഭാര്യയെയും കൂട്ടി തൃശ്ശൂരില്‍ നിന്നും ഒരുഞായറാഴ്ച മാമ്പാറയിലേക്കുള്ള യാത്ര പുറപ്പെട്ടു.
Fun & Info @ Keralites.net

തൃശ്ശൂര്‍ നിന്നും വടക്കുംചേരി - നെന്മാറ - പോത്തുണ്ടി ഡാം വഴിനെല്ലിയാമ്പതി വരെ ഏകദേശം എണ്പത്തിനാല് കിലോമീറ്റര്‍ ദൂരം വരും. യാത്രക്കിടയില്‍ കാണാന്‍ ഏറ്റവും സുന്ദരമായ സ്ഥലം പോത്തുണ്ടി ഡാംആണ്സിമന്റ് ഉപയോഗിക്കാതെചുണ്ണാമ്പു കല്ലും മണ്ണും ശര്‍ക്കരയുംചേര്‍ത്ത് നിര്‍മ്മിച്ച ഏഷ്യയിലെ തന്നെ രണ്ടാമത്തെ ഡാം ആണ് ഇത്.സര്‍ക്കാരിന്റെ പിടിപ്പു കേടുകൊണ്ട് ആരും തിരിഞ്ഞു നോക്കാതെനശിച്ചുകൊണ്ടിരിക്കുന്ന  ഡാമും അതിലെ പൂന്തോട്ടവും ഇപ്പോളും അവസ്ഥയിലും വളരെ മനോഹരമാണ്സത്യന്‍ അന്തിക്കാട്‌ സംവിധാനംചെയ്ത ദിലീപ് ചിത്രമായ വിനോദയാത്രയിലെ ചില പാട്ട് സീനുകളും മറ്റും ഡാമിന്റെ പരിസരങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
Fun & Info @ Keralites.net

ഡാമിനരുകിലുള്ള മലകളെ മറയ്ക്കാന്‍ ആകാശത്തുനിന്നും ഇറങ്ങി വരുന്നമേഘങ്ങളെ കണ്ടും ഫോട്ടോയെടുത്തും അല്പം സമയം മാത്രം പോത്തുണ്ടിഡാമില്‍ ചിലവഴിച്ചു ഞങള്‍ ലക്ഷ്യസ്ഥാനമായ മാമ്പാറയിലേക്ക് വീണ്ടുംയാത്ര തുടങ്ങി.
Fun & Info @ Keralites.net

നെല്ലിയാംപതിയെ "പാവങ്ങളുടെ ഊട്ടിഎന്നും പറഞ്ഞു കേട്ടിട്ടുണ്ട് .ഊട്ടിയിലോകൊടൈക്കനാലിലോ പോയി ഒരു ഹില്‍ സ്റെഷന്റെ ഭംഗിയുംതണുപ്പും അനുഭവിച്ചറിയാന്‍ ഭാഗ്യമില്ലാത്ത പാവങ്ങളായമലയാളികള്‍ക്കായി ദൈവം തന്ന വരദാനമാണ്  നെല്ലിയാമ്പതിഒരുവശത്ത്‌ അഗാധമായ കൊക്കയും ഒരു പാട് വളവുകളും ഉള്ള സുന്ദരമായറോഡിലൂടെ ഉള്ള യാത്രതന്നെ വളരെ രസകരം ആയിരുന്നു.
Fun & Info @ Keralites.net

ഒരു പെട്രോള്‍ ബങ്കോ ,  ടി എംഓ ഇല്ലാത്ത നെല്ലിയാമ്പതിയില്‍ ഞങള്‍എത്തുമ്പോള്‍ ഉച്ച ഭക്ഷണം കഴിക്കാനുള്ള സമയം ആയിരുന്നു.നെല്ലിയാമ്പതിയില്‍ നല്ല ഹോട്ടെലുകള്‍ ഒന്നും തന്നെ ഇല്ല എന്ന് പറയാം.വിശപ്പടക്കാന്‍ എന്തെങ്കിലും കിട്ടും എന്നല്ലാതെ നമ്മള്‍ ആഗ്രഹിക്കുന്നവിഭവങ്ങള്‍ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്തരക്കേടില്ലാത്ത ഒരു ഹോട്ടല്‍തപ്പിയെടുത്തുമെനു ചോദിക്കുന്നതിനു മുമ്പേ ഊണ് മാത്രമേ ഉള്ളൂ എന്നമറുപടി കിട്ടിഒന്നും പറയാതെ അതും കഴിച്ചു കാശ് കൊടുക്കാന്‍ നേരംമാമ്പാറയെ കുറിച്ച് തിരക്കി.
Fun & Info @ Keralites.net

നെല്ലിയാമ്പതിയില്‍ നിന്നും ഏകദേശം പതിനഞ്ചു കിലോമീറ്റര്‍ ദൂരത്തിലാണ്മാമ്പാറഫോര്‍ വീല്‍ ഡ്രൈവ് ഉള്ള ജീപ്പുകള്‍ മാത്രമേ അവിടേക്ക് പോകുഎന്നറിഞ്ഞുഏകദേശം എഴുപതോളം ജീപ്പുകള്‍ അവിടേക്ക് സര്‍വീസ്നടത്തുന്നുണ്ട് . ജീപ്പില്‍ അവിടെ പോയി അല്‍പസമയം ചിലവഴിച്ചു തിരികെപോരുന്നതിനു അറുനൂറു രൂപയാണ് ചാര്‍ജ് . ഏത് ജീപ്പ് വിളിച്ചാലും ഒരേചാര്‍ജ് ആണ് അവര്‍ ഈടാക്കുക എന്നും അറിഞ്ഞുഅവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരു ഡ്രൈവറെ വിളിച്ചു ഞങ്ങള്‍ക്ക് വേണ്ട യാത്രാ സൌകര്യംഒരുക്കിതരാനും നല്ലവനായ ഹോട്ടലുടമ മറന്നില്ല.
Fun & Info @ Keralites.net

അല്‍പനേരം കാത്തുനിന്നാല്‍ വേറെ മൂന്നോ നാലോ ആളെ കയറ്റാമെന്നുംഅതാണ്‌ ലാഭമെന്നും ഉള്ള ഹോട്ടല്‍ ഉടമയുടെ വാക്കുകള്‍ അനുസരിക്കാതെഞങള്‍ ജീപ്പില്‍ യാത്ര തുടങ്ങിഏത് സ്വഭാവക്കാരാണ് എന്നറിയാത്തഅപരിചിതരോടോത്തുള്ള യാത്ര എത്തരത്തില്‍ ആയിരിക്കുംഎന്നറിയാത്തതിനാല്‍ ആണ് കുടുംബവും ജീപ്പ് ഡ്രൈവറും മാത്രം മതി എന്ന്തീരുമാനിച്ചത് .
Fun & Info @ Keralites.net

പച്ച വിരിച്ചു നില്‍ക്കുന്ന തേയില തോട്ടങ്ങളുടെയും കാപ്പിതോട്ടങ്ങളുടെയുംഇടയിലൂടെയായിരുന്നു ജീപ്പിന്റെ യാത്രടാറിട്ട റോഡിലൂടെ പ്രകൃതിഭംഗിയും ആസ്വദിച്ചുതണുത്ത കാറ്റും കൊണ്ട് വളരെരസകരമായിട്ടായിരുന്നു യാത്രഊട്ടിയെയും കൊടെയ്ക്കനാലിനെയുംവെല്ലുവിളിക്കാന്‍ ഉള്ള സൌന്ദര്യം നെല്ലിയാംപതിക്കുണ്ട് എന്ന് യാത്രയിലൂടെ ബോധ്യമായി.
Fun & Info @ Keralites.net

കുറച്ചു കഴിഞ്ഞു ജീപ്പിന്റെ കുലുക്കം കൂടിയപ്പോഴായിരുന്നു റോഡിലേക്ക്നോക്കിയത് . റോഡ്‌ എന്നു പറയാന്‍ പറ്റാത്ത ചെറിയ ഉരുളന്‍ കല്ലുകള്‍നിറഞ്ഞ റോഡിലൂടെയായിരുന്നു അപ്പോഴത്തെ യാത്രവണ്ടിയാണെങ്കില്‍ നല്ലവേഗതയില്‍ ആണ് പോകുന്നത് . ജീപ്പിന്റെ കുലുക്കം രസകരമായി തോന്നി.ഒരു കയ്യില്‍ മകനെയും മറുകയ്യില്‍ ക്യാമറയും പിടിച്ചു ഫോട്ടോയെടുത്തുംആടിയുലഞ്ഞു യാത്ര തുടര്‍ന്നുഇത്രയേ ഉള്ളൂ .  ജീപ്പ് യാത്ര ... സിനിമയില്‍കണ്ടതെല്ലാം വെറും ക്യാമറ ട്രിക്ക്സ് ആയിരിക്കുമോ എന്ന്വിചാരിച്ചിരിക്കുമ്പോള്‍ ഡ്രൈവര്‍ വണ്ടിയുടെ സ്പീഡ് കുറച്ചുമുന്നില്‍റോഡ്‌ എന്ന സംഭവം കാണുന്നില്ല സാമാന്യം വലുപ്പമുള്ള പാറകളുംപുല്ലുകളും മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു .ക്യാമറ ബാഗില്‍ വെച്ച് മകനെചേര്‍ത്ത് പിടിച്ചു ഇരിക്കാനുംഫോട്ടോ എടുക്കണമെങ്കില്‍ തിരിച്ചു വരുന്നവഴിയില്‍ നല്ല സ്ഥലങ്ങളില്‍ നിറുത്തി തരാമെന്നും ഡ്രൈവര്‍ പറഞ്ഞത്അല്പം നീരസത്തോടെ അനുസരിച്ചുFun & Info @ Keralites.net

Tuesday, 21 June 2011

ബൈക്കിലെത്തി മാലപൊട്ടിച്ച യുവാവിനെ 78കാരി കീഴ്‌പ്പെടുത്തി




എഴുകോണ്‍(കൊല്ലം): ഒരു മോഷ്ടാവും ഇത്തരമൊരു ചെറുത്തുനില്പ് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അതും പ്രായം 78 കഴിഞ്ഞ ഒരാളില്‍നിന്ന്. ബൈക്കിലെത്തി മാലപൊട്ടിച്ച മോഷ്ടാവിനെ പ്രായത്തെ തോല്പിച്ച സാഹസികതയിലൂടെ കീഴ്‌പ്പെടുത്തിയത് കുഴിമതിക്കാട് സ്വദേശി കുഞ്ഞേലി(78). ബൈക്കില്‍ പിടിച്ചുകിടന്ന അവരെ റോഡിലൂടെ 50 മീറ്ററോളം വലിച്ചിഴച്ചെങ്കിലും മോഷ്ടാവിന് രക്ഷപ്പെടാനായില്ല. ഞായറാഴ്ച പകല്‍ 12ന് കുഴിമതിക്കാട് ചെക്കാലമുക്കിലായിരുന്നു സംഭവം.

Fun & Info @ Keralites.netവീടിനുസമീപത്തെ കടയില്‍നിന്ന് ഉപ്പുവാങ്ങി മടങ്ങുകയായിരുന്നു കുഞ്ഞേലി. വഴി ചോദിക്കാനെന്ന വ്യാജേനയാണ് മോഷ്ടാവ് അവരെ സമീപിച്ചത്. മാല പൊട്ടിച്ചയുടന്‍ ബൈക്കില്‍ കടന്നുപിടിച്ച കുഞ്ഞേലിയെ ചവിട്ടിയിടാന്‍ മോഷ്ടാവ് ശ്രമിച്ചു. ഒരുതവണ വീണുപോയെങ്കിലും കിടന്നുകൊണ്ടുതന്നെ അവര്‍ വീണ്ടും ബൈക്കില്‍ പിടിച്ചുതൂങ്ങി.

കുഞ്ഞേലിയെ വലിച്ചിഴച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ മോഷ്ടാവ് ശ്രമിച്ചെങ്കിലും അമ്പതുമീറ്ററോളം പോയപ്പോള്‍ ബൈക്ക് മറിഞ്ഞു. ഈ സമയം സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരും വഴിയാത്രക്കാരും ചേര്‍ന്ന് മോഷ്ടാവിനെ പിടികൂടി എഴുകോണ്‍ പോലീസില്‍ ഏല്പിക്കുകയും ചെയ്തു. മുഖത്തല തൃക്കോവില്‍വട്ടം താഴാംപണയില്‍ താമസിക്കുന്ന ഇടയ്ക്കിടം സ്വദേശി ശാന്തകുമാര്‍(26) ആണ് പിടിയിലായത്. കൈയിലുണ്ടായിരുന്ന ഉപ്പുപോലും കളയാതെയായിരുന്നു കുഞ്ഞേലിയുടെ സിനിമാരംഗങ്ങളെ വെല്ലുന്ന സാഹസികപ്രകടനം. കാല്‍മുട്ടിനും മറ്റും പരിക്കേറ്റ അവര്‍ ഇപ്പോള്‍ കുഴിമതിക്കാട്ടെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലാണ്. കുഴിമതിക്കാട് ചെക്കാലമുക്ക് കളീലഴികത്തുപടിഞ്ഞാറ്റതില്‍ പരേതനായ തോമസിന്റെ ഭാര്യയാണ് കുഞ്ഞേലി.

മോഷ്ടാവിന്റെ ബൈക്കില്‍നിന്ന് മുളകുപൊടി കവറും സ്പാനറും പോലീസ് കണ്ടെടുത്തു. ഇയാളെ എസ്.ഐ. ജോഷിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്.
ഒടുവില്‍ അഭിമാനിക്കാനും അതിശയപ്പെടാനും ഒരു വാര്‍ത്ത! 
എഴുപത്തിയെട്ടാം വസ്സില്‍ ചെറുപ്പക്കാരനായ കള്ളനെ കീഴടക്കുക, അതും അമ്പതു മീറ്ററോളം ബൈക്കില്‍ തൂങ്ങി, വലിചിഴച്ചിട്ടും വിടാതെ! 
അവിശ്വസനീയം എന്നല്ലാതെ എന്ത് പറയാന്‍!!!
 
മലയാളക്കരയുടെ ധീര വനിതയാണിനി കുഞ്ഞേലിയമ്മ. സര്‍ക്കാരും ജനങ്ങളും അര്‍ഹമായ രീതിയില്‍ ധീരതാ പുരസ്ക്കാരം നല്‍കി അവരെ ആദരിക്കണം
കുഞ്ഞേലിയമ്മ എല്ലാ വനിതകള്‍ക്കും മാതൃകയാവട്ടെ...

Thursday, 16 June 2011

ഭവന വായ്പാ പലിശ ഭാരം കുറയ്ക്കാം





Fun & Info @ Keralites.netബാങ്കുകള്‍ ഭവന വായ്പകള്‍ക്ക് പലിശ നിരക്കുയര്‍ത്തിയതിനെ തുടര്‍ന്ന് പ്രതിമാസം നല്‍കേണ്ട തിരിച്ചടവ്(ഇ.എം.ഐ) കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഫ്ലോട്ടിങ് വ്യവസ്ഥയിലുള്ള വായ്പകളെടുത്തവര്‍ക്കാണ് ഇഎംഐയിലെ വര്‍ധന കൂടുതല്‍ തലവേദനയായിട്ടുള്ളത്. ഇടത്തരം കുടുംബങ്ങളുടെ നട്ടെല്ലൊടിക്കുന്ന തരത്തിലാണ് പലിശയുടെ പോക്ക്. പരാതിപ്പെട്ടിട്ട് കാര്യമില്ല. അല്‍പം ശ്രദ്ധയോടുകൂടി പ്രതിമാസ ബജറ്റ് താളം തെറ്റാതെ നോക്കുകയാണ് വേണ്ടത്.


സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് തങ്ങള്‍ക്ക് പ്രാപ്യമായ നിലയില്‍ ഇം.എം.ഐ നിലനിര്‍ത്തുക എന്നതാണ് ഇതില്‍ ആദ്യത്തെ പടി. വായ്പ മുന്‍കൂര്‍ അടക്കുക വഴിയും അമിതഭാരം ഒഴിവാക്കാനാവും. അല്ലെങ്കില്‍ ബാങ്കുകളില്‍ ചെന്ന് മെച്ചപ്പെട്ട പലിശ നിരക്ക് ലഭ്യമാണോ എന്നന്വേഷിക്കാം. ഇതുമല്ലെങ്കില്‍ വായ്പാ കാലാവധി നീട്ടുക വഴിയും പ്രതിമാസ ബജറ്റ് താളം തെറ്റാതെ കൊണ്ടു പോകാന്‍ കഴിയും.


മറ്റൊരു ബാങ്കിലേക്ക് വായ്പ മാറ്റാം


ഭവന വായ്പ റീ ഫിനാന്‍സ് ചെയ്യുകയാണ് മറ്റൊരു മാര്‍ഗം. ഇത്തരത്തില്‍ താരതമ്യേന കുറഞ്ഞ പലിശ നിരക്കുള്ള ബാങ്കിലേക്ക് വായ്പ മാറ്റാവുന്നതാണ്. സാധാരണ ഗതിയില്‍ വായ്പയെടുക്കുന്നവര്‍ക്ക് ബാങ്കുകളെക്കുറിച്ച് എപ്പോഴും പരാതി തന്നെയാണ്. പലിശ നിരക്കുയരുന്ന അവസരത്തില്‍ ഭവന വായ്പാകള്‍ക്ക് പലിശ നിരക്കുയര്‍ത്താന്‍ ബാങ്കുകള്‍ ധൃതി കാണിക്കുന്നുവെന്ന പരാതിയാണ് ഇവര്‍ പലപ്പോഴും ഉന്നയിക്കുന്നത്. 2008ന് മുന്‍പ് വായ്പയെടുത്തവര്‍ 12 ശതമാനത്തിനും 13 ശതമാനത്തിനും ഇടയിലേക്ക് പലിശ നിരക്കുയരുന്നതിന് സാക്ഷിയായിക്കഴിഞ്ഞു. ഇത്തരക്കാര്‍ക്ക് അമിത ഭാരമൊഴിവാക്കാന്‍ സ്വീകരിക്കാവുന്ന ഏറ്റവും നല്ല വഴിയാണ് ബാലന്‍സ് ട്രാന്‍സ്ഫര്‍.

പുതിയ വായ്പകള്‍ ലഭിക്കാന്‍ ബാങ്കുകള്‍ പലിശ നിരക്ക് കുറച്ചു തരുമെന്നിരിക്കെ ഈ മാര്‍ഗം സ്വീകരിക്കുക വഴി ബുദ്ധിപരമായി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാം. ഏത് ബാങ്കിലേക്കാണ് വായ്പ ട്രാന്‍സ്ഫര്‍ ചെയ്യേണ്ടതെന്ന് ഇതിന് മുന്‍പ് നിശ്ചയിക്കണം. മിക്ക ബാങ്കുകളും വായ്പക്ക് ഈടാക്കുന്ന പലിശ നിരക്ക് അവരുടെ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ബാലന്‍സ് ട്രാന്‍സഫറിലൂടെ പലിശയില്‍ ശരാശരി 1.75-2.00 ശതമാനം വരെ ഇളവ് നേടാന്‍ കഴിയുമെന്നാണ് ബാങ്കിങ് രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍.

ഭവന വായ്പ പോലുള്ള ദീര്‍ഘകാല വായ്പകള്‍ക്ക് പ്രതിമാസം ലഭിക്കുന്ന ചെറിയ ശതമാനം ഇളവ് പോലും വലിയൊരു തുക മിച്ചം വെക്കാന്‍ സഹായിക്കും. അതുകൊണ്ട് തന്നെ വായ്പ ട്രാന്‍സ്ഫര്‍ ചെയ്യുന്ന അവസരത്തില്‍ വായ്പാ കാലാവധിയാണ് നിര്‍ണായകമാവുക എന്നര്‍ത്ഥം. കാലവധി തീരാന്‍ ഒരു പാടു കാലം ബാക്കിയുണ്ടെങ്കില്‍ മാത്രമേ ഈ മാര്‍ഗം മികച്ച നേട്ടം നല്‍കൂ. അതായത് 10 വര്‍ഷത്തിന് മുകളില്‍ കാലാവധിയുണ്ടെങ്കില്‍ ഈ രീതി വളരെ ഫലപ്രഥമാവും.

വായ്പ മാറ്റുമ്പോള്‍ നിലവിലെ ബാങ്കിന് നല്‍കേണ്ട റീപേയ്‌മെന്റ് ഫീസ് എത്രയാണെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. മിക്ക ബാങ്കുകളും അടച്ചു തീര്‍ക്കാന്‍ ബാക്കിയുള്ള തുകയുടെ 2 ശതമാനമാണ് ഈ ഇനത്തില്‍ ഈടാക്കാറുള്ളത്. അതായത് 48 ലക്ഷം രൂപയാണ് അടക്കാന്‍ ബാക്കിയുള്ള തുകയെങ്കില്‍ 96,140 രൂപയായിരിക്കും ഇതിന് നല്‍കേണ്ട റീപേയ്‌മെന്റ് ഫീസ്. ഇത് ഒറ്റതവണ ചിലവായി കണക്കാക്കിയാല്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുണ്ടാവുന്ന നേട്ടം എളുപ്പം മനസ്സിലാക്കാവുന്നതാണ്. അതേസമയം, കാലാവധി തീരാന്‍ വെറും മൂന്നോ നാലോ വര്‍ഷങ്ങള്‍ മാത്രമേയുള്ളുവെങ്കില്‍ ഇൗ രീതി കാര്യമായി ഫലം ചെയ്‌തേക്കില്ല.

പിന്നീട് പരിഗണിക്കേണ്ട കാര്യം വായ്പ മാറ്റുന്ന സമയത്ത് പുതിയ ബാങ്ക് ഇൗടാക്കുന്ന പ്രോസസിങ് ഫീസാണ്. മിക്ക ബാങ്കുകളും വായ്പാ തുകയുടെ 0.5 ശതമാനമാണ് പ്രോസസിങ് ചാര്‍ജായി ഈടാക്കുക.

വായ്പ മറ്റ് ബാങ്കുകളിലേക്ക് മാറ്റാന്‍ തീരുമാനിച്ചാല്‍ അത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ എത്ര തുക മിച്ചം വെക്കാന്‍ സഹായിക്കുമെന്നാണ് മനസ്സിലാക്കേണ്ടത്. ചുരുക്കത്തില്‍ പറഞ്ഞാല്‍ പലിശ ഇനത്തില്‍ ലഭിച്ചേക്കാവുന്ന ഇളവില്‍ നിന്ന് നിലവിലെ ബാങ്കിന് നല്‍കേണ്ട പ്രീ പേയ്‌മെന്റ് ഫീസും പുതിയ ബാങ്കിന് നല്‍കേണ്ട പ്രോസസിങ് ഫീസും കഴിഞ്ഞ് ലാഭം എത്രയായിരിക്കുമെന്ന് തിട്ടപ്പെടുത്തണം.

ഉദാഹരണത്തിന് 20 വര്‍ഷക്കാലയളവിലേക്ക് 50 ലക്ഷം രൂപയാണ് വായ്പയെടുത്തതെന്നിരിക്കുക. 48.07 ലക്ഷം രൂപയാണ് തിരിച്ചടക്കാനുള്ള തുകയെന്നും കരുതാം. ഇതിന് 13 ശതമാനം പലിശ നിരക്കില്‍ 36 തവണകളും മുടക്കാതെ അടച്ചെന്നും അനുമാനിക്കാം. ഇനി വായ്പ മാറ്റുന്നതിനായി പുതിയ ബാങ്ക് ഈടാക്കുന്ന പലിശ 10.5 ശതമാനമാണെന്നിരിക്കട്ടെ. രണ്ട് ശതമാനം പ്രീപെയ്മന്റ് പെനാല്‍റ്റിയും 0.5 ശതമാനം പ്രോസസിങ് ഫീസും കൂട്ടുമ്പോള്‍ 1,20,175 രുപ ചെലവ് വരും. പുതിയ ബാങ്കിലേക്ക് വായ്പ മാറ്റിയത് മൂലം ലഭിക്കുന്ന മൊത്തം ലാഭം 15,03,053 രൂപയാണ്. പ്രതിമാസ തിരിച്ചടവില്‍(ഇ.എം.ഐ) ലഭിക്കുന്ന ലാഭം 7,957 രൂപയുമാണ്.

വായ്പ ട്രാന്‍സ്ഫര്‍ ചെയ്യാന്‍


ഇനി ഇത്തരത്തില്‍ ഒരു ബാങ്കില്‍ നിന്നും മറ്റൊരു ബാങ്കിലേക്ക് വായ്പ മാറാന്‍ എന്താണ് ചെയ്യേണ്ടതെന്നു നോക്കാം. ഇതിനുള്ള നടപടികള്‍ വളരെ ലളിതമാണ്. ഉപഭോക്താവിന്റെ ക്രെഡിറ്റ് റേറ്റിങും തിരിച്ചടക്കാനുള്ള പ്രാപ്തിയുമായിരിക്കും വായ്പ നല്‍കാനുള്ള മാനദണ്ഡമായി പുതിയ ബാങ്ക് പരിഗണിക്കുക. പിന്നീട് വായ്പക്ക് കരുതലായി ബാങ്കില്‍ നല്‍കിയിട്ടുള്ള സ്ഥലത്തിന്റെ ആധാരവും മറ്റും പഴയ ബാങ്കില്‍ നിന്നും പുതിയ ബാങ്കിന് നല്‍കണം. ഇനി രേഖകളുടെ ശരിപ്പകര്‍പ്പ് പഴയ ബാങ്കില്‍ നിന്നും കിട്ടാന്‍ കാലതാമസം എടുക്കുന്ന അവസരത്തില്‍ അവയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി നല്‍കാവുന്നതാണ്. 

കാട്ടിലൂടെ ഒരു യാത്ര - ബോണക്കാട്



ബോണേക്കാട് അരുവി വെള്ളച്ചാട്ടം


കാടിന്റെ കുളിര്‍മ്മയിലൂടെ, ചീവീടുകളുടെ പശ്ചാത്തലസംഗീതത്തില്‍, കിളികളുടെ പാട്ടുകേട്ട്, അരുവികളിലെ വെള്ളം കുടിച്ച്, ആറേഴു കിലോമീറ്റര്‍ നടത്തം. നടത്തത്തിനൊടുവില്‍, ഭീകരരൂപിയാണെങ്കിലും, അതിമനോഹരമായ ഒരു വെള്ളച്ചാട്ടം. അതാണ് ബോണെക്കാട് അരുവി വെള്ളച്ചാ‍ട്ടം..!

പതിവുപോലെ അതിരാവിലെതന്നെ ഞങ്ങള്‍ വണ്ടിയുമെടുത്ത് ഇറങ്ങി (തെണ്ടാനിറങ്ങി എന്ന് അസൂയക്കാര്‍..) പേപ്പാറ ഡാമും, വന്യജീവി സംരക്ഷണ കേന്ദ്രവും ആയിരുന്നു ലക്ഷ്യം. ഡാമിന്റേയും, പറ്റിയാല്‍ കുറച്ച് വന്യജീവികളുടേയും, പക്ഷികളുടേയും ചിത്രങ്ങള്‍ എടുക്കാം എന്നതായിരുന്നു ഞങ്ങളുടെ പ്ലാ‍ന്‍. അങ്ങിനെ ഞങ്ങള്‍ പേപ്പാറ ഡാമിന്റെ പ്രധാന ഗേറ്റില്‍ എത്തി. ഡാമിലൂടെയാണ് പേപ്പാറ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്കുള്ള പ്രവേശനം. അവിടെ കണ്ട ഒരു ബോര്‍ഡ് ഞങ്ങളുടെ സകല ആവേശവും തണുപ്പിച്ചു. ഫോട്ടോഗ്രാഫിയോ, വീഡിയോഗ്രാഫിയോ അനുവദിക്കില്ല എന്നതായിരുന്നു വെണ്ടക്ക അക്ഷരത്തില്‍ അതില്‍ എഴുതിവച്ചിരിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ കീഴിലാണ് ഡാം. പ്രധാന ഗേറ്റിലുള്ള, വാട്ടര്‍ അതോറിറ്റിയുടെ സെക്യൂരിറ്റി ജീവനക്കാരനോട് കരഞ്ഞു പറഞ്ഞ് നോക്കി. പക്ഷെ ക്യാമറ കൊണ്ടുപോകാന്‍ അനുവദിക്കില്ല എന്ന നിലപാടില്‍ അദ്ദേഹം ഉറച്ച് നിന്നു. കൂനിന്മേല്‍ കുരു പോലെ അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു. വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ കയറാന്‍ മുന്‍‌കൂട്ടി അനുവാദം വാങ്ങണം എന്ന്. ഞങ്ങള്‍ WWF ന്റെ അംഗത്വ കാര്‍ഡ് കാണിച്ചു. സാധാരണ ആ കാര്‍ഡ് കാണിച്ചാല്‍ മിക്കവാറും ഏത് വനത്തിലും പ്രവേശിക്കാം. ഡാമിനടുത്തുള്ള ഫോറസ്റ്റ് ഓഫീസില്‍ കാണിച്ച് അവറുടെ അനുവാദം വാങ്ങി, കാട്ടില്‍ കയറാം (ഡാം പോയാ പോട്ടെ...) എന്നതായി ഞങ്ങളുടെ അടുത്ത പ്ലാന്‍. പക്ഷെ, ഞങ്ങളുടെ ദൌര്‍ഭാഗ്യത്തിന് ഫോറസ്റ്റ് ഓഫീസര്‍ നാട്ടില്‍ പോയിരിക്കുകയാണ് എന്ന വിവരമാണ് കിട്ടിയത്. അങ്ങിനെ ആ പ്രതീക്ഷയും അസ്ഥാനത്തായി. നല്ല മഴപെയ്യുന്നുണ്ട്, എങ്കിലും ഡാമൊക്കെ ഒന്നു ചുറ്റിക്കാണാം എന്നു വിചാരിച്ച അതിലൂടെ നടന്നു. വളരെ മനോഹരമാണ് പേപ്പാറ ഡാം. കേട്ടറിഞ്ഞതിനേക്കാള്‍ മനോഹരം. ആരുടേയും ശല്യമില്ലാതെ, നിശബ്ദമായി നില്‍ക്കുന്ന ഒരു ഡാം. ചെറിയ, ഒരു പാവം ഡാം.


ഇത്തരം മനോഹരമായ സ്ഥലങ്ങളില്‍ എന്തിനാണ് ഫോട്ടോഗ്രാഫി നിരോധിക്കുന്നത് എന്ന് ചിന്തിച്ചുപോയി. സുരക്ഷിതത്വ കാരണങ്ങള്‍ പറഞ്ഞാണെങ്കില്‍, ഗൂഗിള്‍ എര്‍ത്ത് പോലുള്ള സോഫ്റ്റ്വെയറുകള്‍ ഉള്ള ഇക്കാലത്ത് അത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് അറിയില്ല. അല്ലെങ്കില്‍, ഡാമിലൂടെ ഒരു ബോട്ടില്‍/തോണിയില്‍ വന്ന് ആര്‍ക്കും ഏത് ഫോട്ടൊയും എടുക്കാം. അല്ലെങ്കില്‍ അള്‍ട്രാ സൂമിങ് ഉള്ള ലെന്‍സുകളുടേ കാലമാണ്. ഡാമിന്റെ അങ്ങേക്കരയില്‍ നിന്ന് സൂം ചെയ്ത് ഫോട്ടൊ എടുക്കാം. പ്രധാന ഗേറ്റില്‍ ക്യാമറ തടഞ്ഞാല്‍ ഡാമിന്റെ സുരക്ഷിതത്വം പൂര്‍ണ്ണമായി എന്ന കണ്‍സപ്റ്റ് ഒരല്‍പ്പം പരിഹാസത്തൊടുകൂടിത്തന്നെ ചിന്തിച്ചുപോയി. ഫോറസ്റ്റ് ഓഫീസില്‍ നിന്ന് പെര്‍മിഷന്‍ വാങ്ങി വീണ്ടും വരും എന്നു മനസ്സിലുറപ്പിച്ച് ഞങ്ങള്‍ ബോണെക്കാട്ടേക്ക് തിരിച്ചു.



വഴിയില്‍ ഒരിടത്ത് ഫോറസ്റ്റ് ചെക്ക്പോസ്റ്റുണ്ട്. ഇവിടെ നിന്നും പാസ് എടുത്തതിനു ശേഷമേ കാട്ടിലേക്ക് പ്രവേശിക്കാന്‍ പാടുള്ളൂ. ക്യാമറക്ക് പ്രത്യേകം ഫീസുണ്ട്. കാട്ടിലൂടെയുള്ള റോഡിലൂടെ എകദേശം എട്ടൊന്‍പത് കിലോമീറ്റര്‍ സഞ്ചരിക്കണം ബോണെക്കാട് എസ്റ്റേറ്റില്‍ എത്താന്‍. വിന്‍സന്റ് എന്ന് പേരുള്ള നല്ല ഒരു മനുഷ്യനാണ് ചെക്ക്പോസ്റ്റില്‍ ഉണ്ടായിരുന്നത്. ആ കാടിനെക്കുറിച്ചും, വെള്ളച്ചാട്ടത്തിനെ കുറിച്ചും അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതന്നു. ഭാഗ്യമുണ്ടെങ്കില്‍ പോകുന്ന വഴിയില്‍ ആനക്കൂട്ടത്തെ കാണാം എന്നുകൂടി കേട്ടപ്പോള്‍ ഞങ്ങളുടെ ഉത്സാഹം വര്‍ദ്ധിച്ചു. തിരിച്ച് വാഹനത്തില്‍ കയറുന്നതിന് മുന്‍പ് ഞങ്ങള്‍ക്ക് ഒരു മുന്നറിയിപ്പ് തരാന്‍ വിന്‍സന്റ് മറന്നില്ല. “ബസ്സ് വരുന്നത് സൂക്ഷിക്കണം” എന്ന്. കാ‍ടുകളിലൂടെയുള്ള റോഡുകളില്‍കൂടി ഒരുപാട് സഞ്ചരിച്ചിട്ടുണ്ടെങ്കിലും, ഇത് പോലെ ഒരു ഉപദേശം ആദ്യമായാണ് കേള്‍ക്കുന്നത്. മൃഗങ്ങളെ സൂക്ഷിക്കണം, ആനയിറങ്ങിയിട്ടുണ്ട് സൂക്ഷിക്കണം തുടങ്ങിയ മുന്നറിയിപ്പുകളാണ് സാധാരണ കേള്‍ക്കാറ്. ഇവിടെ കെ.എസ്.ആര്‍.ടി.സി ബസാണ് വില്ലന്‍.


കാട്ടുവഴികള്‍
മഴപെയ്തു തോര്‍ന്ന വഴികള്‍‍



മുളങ്കാട്
കോടയിറങ്ങി... ഇനി സൂക്ഷിക്കണം...


കാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരുപാട് ചെറിയ വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ കഴിയും. മഴക്കാലമായതിനാല്‍ എല്ലാ വെള്ളച്ചാട്ടങ്ങല്‍ക്കും യുവത്വം തിരിച്ചുവന്നിരിക്കുന്നു. പോകുന്ന വഴിയില്‍, വഴുക്കന്‍പാറ എന്ന സ്ഥലത്ത്, വലിയ ഒരു പാറപ്പുറത്ത് ഒരു തറയില്‍ ദേവ പ്രതിഷ്ഠ കണ്ടു. ഈ പാറപ്പുറം മുഴുവന്‍ പൊങ്കാല വയ്ക്കാനുള്ള അടുപ്പുകള്‍ കൂട്ടിയിരിക്കുന്നു. പ്രതിഷ്ഠക്കു പുറമെ ഒരു കല്‍‌വിളക്ക്, ചെറിയ ഓട്ടുകിണ്ടി, ചെറിയ വിളക്ക് എന്നിവയും, പണ്ടെന്നൊ ചെയ്ത പൂജയുടെ അവശിഷ്ടങ്ങളും ആ തറയില്‍ ഉണ്ട്. വഴുക്കന്‍പാറയില്‍നിന്നും കുറച്ച് ദൂരം മുന്നോട്ട് പോയാല്‍, ഫോറസ്റ്റുകാരുടെ ഒരു വാച്ച് ടവര്‍ ഉണ്ട്. ഇത് ഇപ്പോള്‍ അനാഥമായി കിടക്കുകയാണ്. താഴെ ഒരു ചെറിയ ഒരു മുറിയും, ടവറിനു മുകളില്‍ കയറാന്‍ ഗോവണിയും ഉണ്ട്. ഞങ്ങള്‍ ഇതിനു മുകളില്‍ കയറി പ്രകൃതിഭംഗി ആസ്വദിച്ചു. പേപ്പാറ ഡാമിന്റെ മുഴുവന്‍ ഭാഗങ്ങളും ഇവിടെ നിന്നാല്‍ കാണാം. നല്ല തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍, കടലില്‍ കൂടി കപ്പല്‍ പോകുന്നത് പോലും കാണാം എന്ന് ഒരു ഗ്രാമവാസി പറഞ്ഞു. ചില സ്ഥലങ്ങളില്‍ തെളിഞ്ഞും, ചിലയിടങ്ങളില്‍ മഴപെയ്യുന്നതുമായ കാഴ്ച അത്യന്തം മനോഹരമായി തോന്നി. ഒരു വശത്ത് അഗാധമായ കൊക്കയാണ്. താഴ്വരയില്‍ കൂടി ഒരു അരുവി ഒഴുകുന്നുണ്ട്. അതില്‍ മനോഹരമായ ഒരു വെള്ളച്ചാട്ടവും ഉണ്ട്. അതിന്റെ ശബ്ദം, ഈ വാച്ച് ടവറില്‍ നിന്നാല്‍ നല്ല രീതിയില്‍ തന്നെ കേള്‍ക്കാം. അവിടെ കുറച്ച് സമയം ഫോട്ടൊ എടുത്ത് അര്‍മ്മാദിച്ചു. പിന്നീട് ബോണെക്കാടിലേക്ക് തിരിച്ചു.

വഴുക്കന്‍പാറ
അനാഥ ദൈവങ്ങള്‍
ബന്ധം


പുതപ്പ്


പച്ചയാം വിരിപ്പിട്ട...


ചക്രവാളം



ദൂരക്കാഴ്ച - പേപ്പാറ ഡാം. (ക്ലിക്കിയാല്‍ ഡാം കാണാം)


താഴ്വര

മലഞ്ചെരുവിലൂടെ..., വളഞ്ഞു പുളഞ്ഞ്...


കൂട്ടില്ലാത്തവന്‍


കുളിരും കൊണ്ട് കുണുങ്ങി നടക്കും...


ഞങ്ങള്‍ ബോണെക്കാടെത്തി; കാട്ടിലൂടെ ഞങ്ങളുടെ കൂടെ വരാ‍ന്‍ ദേവസഹായം എന്ന മനുഷ്യനെ തിരക്കി. ഫോറസ്റ്റ് ചെക്ക്പോസ്റ്റില്‍ ഉണ്ടായിരുന്ന വിന്‍സന്റ്റിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. അതിനു അദ്ദേഹം പറഞ്ഞ കാരണം, ദേവസഹായം മദ്യപിക്കില്ല എന്നതായിരുന്നു. ശരിയാണ്. കാരണം വന്യമൃഗങ്ങള്‍ ഉള്ള കാടാണ്. മനുഷ്യന്റെ എല്ലാ ഇന്ദ്രിയങ്ങളും തുറന്ന് വച്ചിരുന്നാല്‍ത്തന്നെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ബുദ്ധിമുട്ടാണ്. അപ്പോഴാണ് എല്ലാ ഇന്ദിയങ്ങളേയും തളര്‍ത്തുന്ന മദ്യം കഴിച്ച് കാട്ടില്‍ പോകുന്നത്.


എന്തായാലും, ദേവസഹായം ചേട്ടന്‍ ഞങ്ങളുടെ കൂടെവരാമെന്നേറ്റു. ഒരു വെട്ടുകത്തിയും, കുറച്ചു പുകയിലപ്പൊടി ഒരു ചെറിയ തുണിയില്‍ കിഴികെട്ടി മുന്നില്‍ നടന്നു. കിഴി, പഞ്ചസാര വെള്ളത്തില്‍ കുതിര്‍ത്ത് കാലില്‍ നന്നായി തേച്ച് പിടിപ്പിച്ചാല്‍ പിന്നെ അട്ട കടിക്കില്ല. ധാരാളം അട്ടകളുള്ള വഴികളിലൂടെ ആറു കിലോമീറ്ററോളം നടക്കണം വെള്ളച്ചാട്ടത്തിന്റെ അരികത്തെത്താ‍ന്‍. പോകുന്ന വഴിയില്‍ ധാരാളം ചെറിയ അരുവികള്‍ ഇറങ്ങിക്കടക്കണം. കാല്‍ നനഞ്ഞു കഴിഞ്ഞാല്‍ പിന്നെ പുകയില വെള്ളത്തിന്റെ എഫക്റ്റ് അവസാനിക്കും. പിന്നെ വീണ്ടും, പുകയില ദ്രാവകം പുരട്ടണം. ഇതെല്ലാമായിട്ടും, സാഹസികരായ ചില അട്ടകള്‍ കുറച്ച് രക്തമൊക്കെ കുടിച്ചു. (പാവം അട്ടകള്‍‍). ഇതെല്ലാം ട്രെക്കിങ്ങിന്റെ ഒരു ഭാഗമല്ലേ? അല്ലെങ്കില്‍ ഇതിലെന്താ ഒരു രസമുള്ളത്?

ആകെക്കൂടി മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു. ഇടക്കിടക്ക് കോട വന്ന് വഴി മൂടും. സമയം ഉച്ചക്ക് രണ്ടുമണിയായതേയുള്ളൂവെങ്കിലും ഫോട്ടൊ എടുക്കാന്‍ വേണ്ടത്ര വെളിച്ചം പല സ്ഥലത്തും ഉണ്ടായിരുന്നില്ല, പോരാത്തതിന് നല്ല മഴയും. പലപ്പോഴും, ക്യാമറ പുറത്തെടുക്കാന്‍തന്നെ പേടിയായി. വഴി മുഴുവനും മരങ്ങള്‍ പൊട്ടിവീണ് മാര്‍ഗ്ഗ തടസ്സം ഉണ്ടായിരുന്നു. വെട്ടിമാറ്റാന്‍ പറ്റുന്നവ വെട്ടിമാറ്റിയും, വഴിതിരിഞ്ഞ് പോകാന്‍ പറ്റുന്നിടത്ത് അങ്ങിനെ ചെയ്തും ഞങ്ങള്‍ മുന്നേറി.

കാട്ടുവഴികള്‍


തണുപ്പ്


ബോണക്കാട് എസ്റ്റേറ്റിലെ ഒരു ചെക്ക് ഡാം



വലിയ ലോകവും, ചെറിയ മനുഷ്യനും.


കോടക്കാര്‍വര്‍ണ്ണം...



പല സ്ഥലങ്ങളിലും, മുന്‍പു പോയ യാത്രക്കാര്‍ ഉപേക്ഷിച്ച പ്ലാസ്റ്റിക് കവറുകളും, ബോട്ടിലുകളും കണ്ടു. മദ്യപിക്കാന്‍ മാത്രമായി കാട്ടിലേക്ക് കയറുന്നവരാണ് നല്ലോരു വിഭാഗം ജനങ്ങളും‍. അവരാണ് കൂടുതല്‍ പ്രശ്നക്കാര്‍. മദ്യക്കുപ്പി എറിഞ്ഞ് പൊട്ടിക്കുക, പ്ലാസ്റ്റിക് ബാഗുകള്‍ ഉപേക്ഷിക്കുക തുടങ്ങി, ചെയ്യാന്‍ പാടില്ലാത്ത പല വൃത്തികേടുകളും അവര്‍ ചെയ്യും. ഇത്തരക്കാരെ നിലക്ക് നിര്‍ത്താന്‍ ഇവിടെ നിയമമൊന്നുമില്ലെന്നു തോന്നുന്നു. നല്ല ചുട്ട അടി കൊടുക്കുകയാണ് വേണ്ടത്.


വെള്ളച്ചാട്ടത്തിനടുത്തെത്തുന്
ോറും, അതിന്റെ ഇരമ്പുന്ന ശബ്ദം ഭീകരമായി തോന്നി. ചെറിയ ഒരു ഇറക്കം കഴിഞ്ഞെത്തിയപ്പോള്‍ അതാ മുന്നില്‍ ഭീമാകാരന്‍ ഒരു വെള്ളച്ചാട്ടം. അപ്പോഴേക്കും ഒന്നര മണീക്കൂര്‍ കാട്ടിലൂടെ നടന്നുകഴിഞ്ഞിരുന്നു. ചെത്തിയെടുത്തപോലെയുള്ള ഒരു പാറയുടെ മുകളില്‍നിന്ന്, താഴെ ചെറിയ ഒരു കുളത്തിലേക്ക് വീഴുന്ന അത്യുഗ്രന്‍ വെള്ളച്ചാട്ടം. വലിയ ഒരു മരം കടപുഴകി വെള്ളച്ചാട്ടത്തില്‍ കിടപ്പുണ്ടായിരുന്നു.നല്ല കാറ്റുള്ളതിനാല്‍ ആ പരിസരം മുഴുവന്‍ വെള്ളത്തുള്ളീകള്‍ തെറിച്ചുവീഴുന്നുണ്ടായിരുന്നു. ക്യാമറ പുറത്തെടുത്താല്‍ ആകെ നനയുമെന്നുറപ്പ്. ഒരു വേള, കാറ്റിന് ഒരല്‍പ്പം ശമനം കിട്ടിയപ്പോള്‍, പിന്നെ കാത്തുനിന്നില്ല. ക്യാമറയെടുത്ത് കുറെ ക്ലിക്കി. വെള്ളം കൂടുതലായതിനാല്‍ അവിടെ കുളിക്കുന്നത് സുരക്ഷിതമല്ല എന്ന് ദേവസഹായം ചേട്ടന്‍ പറഞ്ഞു. കുറച്ചുകൂടി സമയം അവിടെ ചിലവഴിച്ച ശേഷം ഞങ്ങള്‍ തിരിച്ചുപോന്നു.


ബോണെക്കാട് വെള്ളച്ചാട്ടം

അമൃത ധാര
ദാ...ഒന്നു കൂടി കണ്ടോളൂ.... ഇനി, കണ്ടില്ലെന്ന് പറയരുത്
വിട... ഇനി കരമനയാറ്റില്‍ കാണാം..

മടങ്ങി വരുമ്പോള്‍ എതാനും കിളികള്‍, മരയണ്ണാന്‍, കുരങ്ങ് തുടങ്ങിയ ജീവികളേയും കണ്ടു. പിന്നെ, ചട്ടിത്തലയന്‍ എന്ന് ദേവസഹായം ചേട്ടന്‍ വിളിക്കുന്ന ഒരു പാമ്പ് എന്റെ ചെരിപ്പിനു മുകളില്‍കൂടി ചാടി അപ്പുറത്ത് ഫോട്ടൊയ്ക്ക് പോസ് ചെയ്യുന്ന പോലെ നിന്നു. മഴയായതിനാല്‍ ക്യാമറ പുറത്തെടുക്കാന്‍ നിവൃത്തിയില്ലായിരുന്നു. വിഷമില്ലാത്ത പാമ്പാണ് എന്നാണറിഞ്ഞത്. പക്ഷെ നല്ല ഭംഗിയുണ്ട് കാണാന്‍. ഇളം ചുവപ്പ് കലര്‍ന്ന ആ നിറവും, ചെറിയ കെട്ടുകളും എല്ലാം അവന് നല്ല ചേര്‍ച്ചയായിരുന്നു. കുറച്ച് സമയം അവനെ നോക്കി അവിടെ നിന്ന്, ഞങ്ങള്‍ മടക്കയാത്ര തുടര്‍ന്നു. പെട്ടെന്ന് പത്തിരുപതടി അപ്പുറത്ത് പുല്ല് അനങ്ങുന്ന ശബ്ദം കേട്ടപ്പോളാണ് അങ്ങോട്ട് ശ്രദ്ധിച്ചത്. ദേവസഹായം ചേട്ടന്‍ പറഞ്ഞത് അത് കാട്ടുപോത്ത് ആണ് എന്നാണ്. ഒരിടിവാള്‍ നട്ടെല്ല് വഴി കയറിവരുന്നത് ശരിക്കും മനസ്സിലായി. ആനകള്‍ക്ക് കൂടി കാട്ടുപോത്തിനെ പേടിയാണ്. കാട്ടിലെ ഏറ്റവും അപകടകാരികളില്‍ ഒന്ന്. ഒന്നുകൂടി ശ്രദ്ധിച്ചു നോക്കിയപ്പോള്‍ മനസ്സിലായി. കാട്ടുപോത്തല്ല, ഒറ്റയാന്‍. ഞങ്ങള്‍ മിണ്ടാതെ നിന്നു. അവന്‍ അങ്ങിനെ കാട്ടിലേക്ക് പതിയേ കയറിപ്പോയി. ഞങ്ങള്‍ ഒരല്‍പ്പം സമയം വൈകിയത് നന്നായി. ഇല്ലെങ്കില്‍ ഒറ്റയാന് പണിയായേനെ. പാവം ഞങ്ങള്‍.
സമയം എകദേശം അഞ്ചരയൊടടുക്കുന്നു. അപ്പൊഴുണ്ട് രണ്ടു ബൈക്കുകളിലായി, നാലുപേര്‍ കാട്ടിലേക്ക് കയറിപ്പോകുന്നു. വഴിയിലുടനീളം ഗ, ഋ, 8 തുടങ്ങിയ അക്ഷരങ്ങള്‍, (അക്കങ്ങളും.) ബൈക്കു കൊണ്ട് എഴുതി പരിശീലിച്ചാണ് വരവ്. കാട്ടില്‍ നല്ല ഇരുട്ടായിരിക്കുന്നു, പോരാത്തതിനു മഴയും. ബൈക്ക് പോകാന്‍ പറ്റുന്ന വഴിയല്ല അത് എന്നും, വഴിയില്‍ ആനയുണ്ട് എന്നും, വഴിയില്‍ മരങ്ങള്‍ വീണുകിടക്കുന്നു എന്നും ഞങ്ങള്‍ പറഞ്ഞു നോക്കി. മദ്യപിച്ചു ലക്കുകെട്ട അവരുണ്ടോ അത് കേള്‍ക്കുന്നു. ശരിയായി സംസാരിക്കാനോ, വണ്ടിയോടിക്കാനോ പോലും കഴിയാത്ത വിധത്തില്‍ അത്രക്കും പൂക്കുറ്റിയായ അവസ്ഥയിലായിരുന്നു അവര്‍. പാമ്പാകുക, നൂലാകുക. എന്നെല്ലാമാണ് ഈ അവസ്ഥക്ക് ഞാന്‍ കേട്ടിട്ടുള്ള മറ്റ് വാക്കുകള്‍. ഒരു വശം അഗാധ കൊക്കയും, മറുവശം കുന്നും ആയ ആ വഴിയില്‍ അവര്‍ എന്തു ചെയ്തൊ എന്തൊ? പിറ്റേന്നത്തെ മാതൃഭൂമിയില്‍ വാര്‍ത്തയൊന്നും കണ്ടില്ല.

ബോണേക്കാട് എസ്റ്റേറ്റില്‍ ഒരു ചായ ഫാക്റ്ററി ഉണ്ടായിരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി അത് അടച്ചുപൂട്ടിയിട്ട്. മിക്കവാറും കുടുംബങ്ങള്‍ പട്ടിണിയിലാണ് എന്ന് ദേവസഹായം ചേട്ടനില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. സര്‍ക്കാറിന്റെ അവഗണനയില്‍, ഒരു സമൂഹം ഇവിടെ അധികമാരും അറിയാതെ കഴിയുന്നു എന്നറിഞ്ഞപ്പോള്‍ സങ്കടം തോന്നി. ഒരു യു.പി സ്കൂള്‍ അവിടെയുണ്ട്. കുട്ടികള്‍ക്ക് ഉപരിപഠനത്തിനായി, 20 കിലോമീറ്റര്‍ താണ്ടി വിതുരയിലെത്തണം. കുറച്ച് പേര്‍, ഹോസ്റ്റലുകളില്‍ നിന്നാണത്രെ പഠനം തുടരുന്നത്.

അങ്ങനെ നടന്ന് ഞങ്ങള്‍ വാഹനം ഇട്ടിരുന്ന സ്ഥലത്തെത്തിയപ്പോഴേക്കും, മടക്കയാത്ര തുടങ്ങിയിട്ട് രണ്ടു മണിക്കൂര്‍ കഴിഞ്ഞിരുന്നു. ദേവസഹായം ചേട്ടനു നല്ലൊരു തുകയും കൊടുത്ത്, കൂടുതല്‍ സ്ഥലങ്ങള്‍ കാണാന്‍ വീണ്ടും വരാമെന്ന് പറഞ്ഞ് ഞങ്ങള്‍ മടങ്ങി. അഞ്ചെട്ടുപേര്‍ കൂടെയില്ലാതെ, സ്ത്രീകള്‍ ഈ വെള്ളച്ചാട്ടം കാണാന്‍ പോകാതിരിക്കുന്നതാണ് നല്ലത്. കാട്ടിലെ മൃഗങ്ങള്‍ ഒന്നും ചെയ്യില്ല. പക്ഷേ നാട്ടിലെ മൃഗങ്ങള്‍ അതുപോലെയല്ല.

കാട്ടിലേക്ക് പോകുമ്പോള്‍, താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്ന്.
1. വെള്ളം ധാരാളം കൊണ്ടുപോകണം.

2. അട്ട കടിക്കാതിരിക്കാന്‍, മുകളില്‍ പറഞ്ഞ മരുന്ന് നല്ലതാണ്.
3. കാട്ടില്‍ ചെന്ന് ഭക്ഷണം കഴിക്കാന്‍ പ്ലാനുണ്ടായാലും, ഇല്ലെങ്കിലും കുറച്ച് ബിസ്കറ്റോ, ബ്രഡോ, പഴമോ പോലെയുള്ള ഭക്ഷണം കൈയില്‍ കരുതുന്നത് നല്ലതാണ്.
4. നല്ല ഒരു ടോര്‍ച്ചും, അത്യാവശ്യം വേദനസംഹാരികളും കൈയില്‍ കരുതുന്നത് നന്നായിരിക്കും.
5. നല്ല ഒരു കത്തി കൈയില്‍ കരുതുക.
6. കടും നിറത്തിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക.
7. കുടയോ, റയിന്‍ കോട്ടൊ നിര്‍ബന്ധമായും കരുതുക. കാട്ടില്‍ എപ്പോഴാണ് മഴപെയ്യുന്നത് എന്ന് ആര്‍ക്കും പ്രവചിക്കാന്‍ പറ്റില്ല.
8. ഒരു കൂട്ടമായാണ് പോകുന്നതെങ്കിലും, വന്യജീവികള്‍ ആക്രമിക്കാന്‍ വന്നാല്‍ നമ്മള്‍ ഒറ്റപ്പെടാ‍നുള്ള സാധ്യത ഏറെയാണ്. ആ സാധ്യത എല്ലായ്പ്പോഴും മുന്‍‌കൂട്ടി കാണണം. അതിനനുസരിച്ചായിരിക്കണം നമ്മള്‍ തയ്യാറെടുക്കേണ്ടത്.

Wednesday, 15 June 2011

ഗ്യാസ് സിലിണ്ടറിന് തൂക്കക്കുറവോ? സൂക്ഷിക്കുക!




 
Fun & Info @ Keralites.net
മഴക്കാലമെത്തി. വിറകുപയോഗിച്ച് അടുപ്പ് പുകയ്ക്കുന്നവര്‍ കൂടി ഗ്യാസിനെ മാത്രം ആശ്രയിക്കുന്ന കാലം. എന്നാല്‍ ഗ്യാസ് വിതരണത്തില്‍ തട്ടിപ്പുകള്‍ നടന്നാലോ? കഷ്ടത്തിലാകുക പാവം സാധാരണക്കാരാണ്. സംസ്ഥാനത്ത് ഗ്യാസ് വിതരണത്തില്‍ പലവിധ തട്ടിപ്പുകള്‍ നടക്കുന്നതായാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 
വീടുകളില്‍ എത്തുന്ന ഗ്യാസ് സിലിണ്ടറുകളില്‍ പലതിനും ഭാരക്കുറവ് അനുഭവപ്പെടുന്നു എന്നതാണ് ഉയരുന്ന പ്രധാന പരാതി. ഭാരക്കുറവിന് എന്താണ് കാരണമെന്നോ? ഹോട്ടലുകളിലും മറ്റും മണിക്കൂറുകളോളം ഉപയോഗിച്ച സിലിണ്ടറുകളാണത്രെ പുതിയതെന്ന രൂപത്തില്‍ വീടുകളില്‍ വിതരണം ചെയ്യുന്നത്.
 
വീടുകളിലേക്ക് പോകേണ്ട സിലിണ്ടറുകള്‍ നാലു മണിക്കൂര്‍ സമയത്തേക്ക് ഹോട്ടലുകള്‍ക്ക് നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. സിലിണ്ടറിന്‍റെ സീല്‍ ശ്രദ്ധയോടെ നീക്കി നാലു മണിക്കൂര്‍ ഉപയോഗിച്ച ശേഷം തിരികെ സീല്‍ പതിച്ച് വീടുകളിലെത്തിക്കുന്നു. ഇതുകൊണ്ട് ഹോട്ടലുകള്‍ക്ക് വന്‍ ലാഭമാണ് ഉണ്ടാകുന്നത്. ദിവസം 16 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടല്‍ അടുപ്പിന്, വീടുകളില്‍ ഉപയോഗിക്കുന്ന നാലു സിലിണ്ടറുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ സംഗതി നടന്നുകിട്ടും. ഹോട്ടല്‍ ഉടമകള്‍ കുറഞ്ഞ വാടക നല്‍കിയാല്‍ മതി. പ്രാദേശിക ഏജന്‍സികളിലെ ചിലര്‍ കൂട്ടുനിന്ന് നടത്തുന്ന ഈ തട്ടിപ്പിന് സാധാരണ ജനങ്ങള്‍ ഇരകളാകുകയാണ്.
 
സ്ത്രീകള്‍ മാത്രമുള്ള വീടുകളിലേക്കാണ് ഇത്തരം ഭാരക്കുറവുള്ള സിലിണ്ടറുകള്‍ എത്തിച്ചേരുന്നത്. ചോദിക്കാനും പറയാനുമൊന്നും ആരും മുതിരില്ലല്ലോ. മാത്രമല്ല, പ്രാദേശിക ഗ്യാസ് റീഫില്‍ യൂണിറ്റുകളും ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറുകളില്‍ കൃത്രിമം കാണിക്കുന്നതായി ആരോപണമുണ്ട്. അളവു കുറച്ചാണത്രേ ഗ്യാസ് ഫില്‍ ചെയ്യുക. അതില്‍ നിന്ന് കിട്ടുന്ന ഗ്യാസ് വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളില്‍ നിറയ്ക്കുകയും കുറഞ്ഞ നിരക്കില്‍ ഹോട്ടലുകളിലെത്തിക്കുകയും ചെയ്യും. ഗ്യാസ് ഏജന്‍സികളാണ് ഇതിനും പിന്തുണ.
 
വലിയ വില കൊടുത്താണ് ജനങ്ങള്‍ സിലിണ്ടറുകള്‍ വാങ്ങുന്നത്. അതിന്‍റെ കൂടെ, ഗ്യാസ് വിതരണത്തില്‍ നടക്കുന്ന ഇത്തരം തട്ടിപ്പുകളും ഏറിയതോടെ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം സാധാരണക്കാര്‍ക്ക് പേടിസ്വപ്നമായിരിക്കുകയാണ്.

Nandakumar

In case of any doubt, the consumer can very easily check the correctness of the weight of the cylinder using a Scale used for gauging the  weight of your body.  Both the weight of the gas (14.2 KG) and the gross weight of the cylinder (variable) are written in bold letters on the cylinder.  The scales are  inexpensive (Rs.500 +) and  available in most of the super markets

Fun & Info @ Keralites.net

ദുരുപയോഗം തടയുന്ന മൊബൈല്‍ ഫോണുമായി ഗിരീശന്‍



ദുരുപയോഗം തടയുന്ന മൊബൈല്‍ ഫോണുമായി ഗിരീശന്‍
 
കായംകുളം: കൗമാരക്കാരുടെ ഫോണ്‍ ദുരുപയോഗം തടയാന്‍ കഴിയുന്ന മൊബൈല്‍ ഫോണുമായി കോളജ് അധ്യാപകന്‍.  ഇലക്ട്രിക ്-ഇലക്‌ട്രോണിക്‌സ് മേഖലയില്‍ നിരവധി കണ്ടുപിടിത്തങ്ങളോടെ ശ്രദ്ധേയനായ ഗിരീശനാണ് (27) നിയന്ത്രണാധികാരങ്ങള്‍ രക്ഷാകര്‍ത്താക്കള്‍ക്ക് നല്‍കുന്ന ഫോണ്‍ കണ്ടുപിടിച്ചത്. എല്ലാ പ്രായക്കാര്‍ക്കും വേണ്ടി ഒരേതരത്തിലെ ഫോണുകളാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്. ഇത്തരം ഫോണുകള്‍ കൗമാരക്കാരില്‍ എത്തുന്നത് ദുരുപയോഗ സാധ്യത വര്‍ധിപ്പിക്കുന്നു എന്നതാണ് പുതിയ പരീക്ഷണത്തിന് ഗിരീശനെ പ്രചോദിപ്പിച്ചത്.
പാസ്‌വേര്‍ഡ് മുഖാന്തരം മാത്രമേ ഗിരീശന്റെ കണ്ടുപിടിത്തമായ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയൂ. പാസ്‌വേര്‍ഡ് അറിയുന്നവര്‍ക്കു മാത്രമേ ഫോണിലേക്ക് വിളിച്ച് സംസാരിക്കാന്‍ കഴിയുകയുള്ളൂ. പാസ്‌വേര്‍ഡില്ലാതെ വിളിച്ചാല്‍ ഫോണില്‍ ബെല്ലടിക്കുമെങ്കിലും സംസാരിക്കാന്‍ കഴിയില്ല. മുന്‍കൂട്ടി ക്രമീകരിച്ചിട്ടുള്ള രണ്ടോ മൂന്നോ നമ്പരുകളിലേക്ക് മാത്രമെ തിരികെ വിളിക്കാനും കഴിയൂ. സ്‌ക്രീന്‍പ്ലേ ഇല്ലാത്ത ഫോണില്‍ എസ്.എം.എസ് സൗകര്യവും ഉണ്ടാകില്ല. 2000 രൂപയില്‍ താഴെ മാത്രമാണ് ഫോണിന് വില.
ഇലക്ട്രിക് -ഇലക്‌ട്രോണിക്‌സ് രംഗത്ത് നൂറ്റിയെട്ടോളം നൂതന കണ്ടുപിടിത്തങ്ങളാണ് ഇതിനോടകം ഗിരീശന്‍ നടത്തിയിട്ടുള്ളത്. വയര്‍ലെസ് വോട്ടുയന്ത്രം, എയര്‍കണ്ടീഷന്‍ ഹെല്‍മറ്റ്,കോയിന്‍ സൗകര്യമുള്ള ഇന്റര്‍നെറ്റ് കഫേ, ഇലക്‌ട്രോണിക്‌സ് ചൂല്‍, പണം നിക്ഷേപിക്കാന്‍ കഴിയുന്ന എ.ടി.എം കൗണ്ടര്‍ തുടങ്ങിയവയാണ് ശ്രദ്ധകവര്‍ന്നത്. കായംകുളം ചേരാവള്ളി പന്തപ്ലാവില്‍ മങ്ങാട്ട് ഗോപാലമേനോന്റെയും ഗിരിജാദേവിയുടെയും മകനായ ഗിരീശന്‍ റാന്നി പെരുനാട് കാര്‍മല്‍ എന്‍ജിനീയറിങ് കോളജ് അധ്യാപകനാണ്. ഫോണ്‍: 9495308311.

പണമിരട്ടിക്കുന്നതെങ്ങനെ?







പണമിരട്ടിപ്പുകാരുടെയും തട്ടിപ്പുകാരുടെയും വാര്‍ത്തകളാണ് പത്രങ്ങള്‍ നിറയെ. കൂടുതലും തട്ടിപ്പുകാരെ പറ്റിയാണെങ്കിലും നഷ്ടപ്പെട്ടവരെ പറ്റിയും വാര്‍ത്തകളുണ്ട്. കിട്ടിയ പെന്‍ഷന്‍ തുക നിക്ഷേപിച്ചവര്‍, മകളുടെ കല്യാണത്തിന് വെച്ച പണം നിക്ഷേപിച്ചവര്‍ എന്നിങ്ങനെ 'അയ്യോ പാവങ്ങളും' ബാങ്ക് വായ്പ എടുത്ത് പണം ഇരട്ടിക്കാന്‍ നോക്കിയ അത്യാഗ്രഹികളും ഉള്‍പ്പെട്ട വലിയ സംഘം തട്ടിപ്പിനിരയായിട്ടുണ്ട്.

കേരളത്തില്‍ ഇതാദ്യമല്ല നിക്ഷേപത്തട്ടിപ്പ്. കാലാകാലങ്ങളായി മൂന്നോ നാലോ വര്‍ഷത്തിലൊരിക്കല്‍ ഇതാവര്‍ത്തിക്കുന്നു എന്നാണെനിക്ക് തോന്നുന്നത്. എന്താണ് ആളുകള്‍ വീണ്ടും വീണ്ടും ഈ കുഴിയില്‍ പോയി ചാടുന്നത്? എങ്ങനെ തട്ടിപ്പു നിക്ഷേപ പദ്ധതികളെ തിരിച്ചറിയാം?

പൊതുവേ എല്ലാവരുടെയും ആഗ്രഹം കൂടുതല്‍ പണമുണ്ടാക്കണമെന്നാണ്. ഇല്ലാത്തവര്‍ക്ക് അതുണ്ടാക്കാനും ഉള്ളവര്‍ക്ക് അത് വര്‍ദ്ധിപ്പിക്കാനും. പണം സുരക്ഷിതമായി വര്‍ദ്ധിപ്പിക്കാനോ എളുപ്പം ഇരട്ടിപ്പിക്കാനോ ഒരു വഴിയുമില്ല എന്നതാണ് സാര്‍വലൗകികമായ സത്യം. ഇതംഗീകരിച്ചാല്‍ തന്നെ പകുതി പ്രശ്‌നം തീരും.

കുറേ പണം കിട്ടിയെന്നോ ഉണ്ടെന്നോ കരുതുക. ആദ്യ താല്‍പര്യം അതാരും കട്ടുകൊണ്ട് പോകരുത് എന്നാവും. അത് പെട്ടിയിലോ പത്താഴത്തിലോ വെച്ച് കാവലിരിക്കാം. പക്ഷേ അത് വര്‍ദ്ധിക്കില്ല. അപ്പോള്‍ അതെവിടെയെങ്കിലും അല്ലെങ്കില്‍ എന്തിലെങ്കിലും ന്‌ക്ഷേപിക്കാം. അത് ഭൂമിയിലാകാം സ്വര്‍ണത്തിലാകാം ബാങ്കിലാകാം അല്ലെങ്കില്‍ ഓഹരിയിലാകാം. കൂടുതല്‍ അറിവുള്ളവര്‍ക്ക് കറന്‍സിയിലോ കമ്മോഡിറ്റിയിലോ (ക്രൂഡോയില്‍ തൊട്ട് സോയാബീന്‍ വരെ) നിക്ഷേപിക്കാം. അതിലുമറിവുള്ളവര്‍ സങ്കീര്‍ണമായ ഡെറിവേറ്റീവുകളില്‍ നിക്ഷേപിക്കും.

ഈ നിക്ഷേപങ്ങളിലൊന്നും തെറ്റും ശരിയുമില്ല. ഓരോ കാലത്ത് ഓരോ നിക്ഷേപമാണ് ആദായകരമെന്ന് തോന്നും. ഉദാഹരണത്തിന് 2001-05 വരെ ഭൂമിയില്‍ നിക്ഷേപിച്ചവര്‍ക്ക് വന്‍ ആദായം ഉണ്ടായി. പക്ഷേ പിന്നീട് ലാഭം സ്വര്‍ണത്തില്‍ നിക്ഷേപിച്ചവര്‍ക്കായിരുന്നു. ഓഹരിയില്‍ നിക്ഷേപിച്ചവര്‍ക്ക് ലാഭം വന്നും പോയുമിരുന്നു.

നിക്ഷേപങ്ങളുടെ കാര്യത്തില്‍ സത്യം രണ്ടേയുള്ളു. ഒന്ന്: ലാഭസാദ്ധ്യത കൂടുംതോറും നഷ്ടസാദ്ധ്യതയും കൂടും. രണ്ട്: എവിടെയാണ്, എപ്പോളാണ് ലാഭമുണ്ടാകുക എന്ന് പ്രവചിക്കാന്‍ ജോത്സ്യമാര്‍ക്കും സാമ്പത്തിക വിദ്ഗ്ധന്‍ മാര്‍ക്കും കഴിയില്ല. ഉണ്ടായിരുന്നെങ്കില്‍ ആയിരക്കണക്കിന് സാമ്പത്തിക വിദഗ്ധരെ ജോലിക്ക് വെച്ചിരുന്ന അമേരിക്കയിലെ വമ്പന്‍ ബാങ്കുകള്‍ കട്ടയും പടവും മടക്കി സ്ഥലം വിടേണ്ടിവരുമായിരുന്നോ?

നിക്ഷേപങ്ങള്‍ നിങ്ങള്‍ സ്വയം തീരുമാനിക്കണം. നിങ്ങള്‍ക്കെന്ത് ആവശ്യമുണ്ടെന്നതിന്റെയോ എത്ര പണമുണ്ടെന്നതിന്റെയോ അടിസ്ഥാനത്തില്‍ ആകരുത് അത്. എത്ര മാത്രം നഷ്ടം സഹിക്കാന്‍ തയ്യാറാണ് നിങ്ങള്‍ എന്ന അടിസ്ഥാനത്തിലായിരിക്കണം.

ഏറ്റവും സുരക്ഷിതമായ നിക്ഷേപം ഗവണ്മന്റ് ഇറക്കുന്ന ബോണ്ടുകളാണ്. ഗവണ്മന്റ് എത്ര ശക്തമാണോ അത്രയും ശക്തമായിരിക്കും ബോണ്ടിന്റെ സുരക്ഷിതത്വവും. പക്ഷേ ബോണ്ടുകള്‍ക്ക് പലിശയും ഏറ്റവും കുറവായിരിക്കും. സ്വിസ്സര്‍ലാന്റ് പോലെയുള്ള രാജ്യങ്ങളില്‍ പലപ്പോഴും ഒരു ശതമാനമേ പലിശയുണ്ടാകു. പക്ഷേ ഇട്ടാല്‍ കിട്ടുമെന്ന് ഉറപ്പുണ്ടാകും. സാമ്പത്തികനില പരുങ്ങലിലായ രാജ്യങ്ങളില്‍ (ഉദാ. ഗ്രീസ്, പോര്‍ച്ചുഗല്‍) ഗവണ്മന്റ് ബോണ്ടുകള്‍ക്ക് കൂടുതല്‍ പലിശ കിട്ടും പക്ഷേ തിരിച്ചുകിട്ടാന്‍ കാലതാമസമുണ്ടാകും.

ഗവ. ബോണ്ടുകളുടെ തൊട്ടുതാഴെയാണ് വന്‍കിട ബാങ്കുകളിലെ സുരക്ഷ. ഇതിന്റെ ഒരു കാരണം ബാങ്കുകള്‍ക്ക് ലഭിക്കുന്ന നിക്ഷേപങ്ങളില്‍ നല്ലൊരു പങ്ക് (ഉദാ. 30%) ഗവണ്മന്റ് ബോണ്ടുകളില്‍ നിക്ഷേപിക്കണം എന്ന നിയമങ്ങളാണ്. ബാങ്ക് പൊളിഞ്ഞാലും നിക്ഷേപത്തില്‍ ഒരു പങ്ക് സുരക്ഷിതമായിരിക്കും. പോരെങ്കില്‍, ബാങ്കുകള്‍ നഷ്ടസാധ്യത കൂടിയ പ്രസ്ഥാനങ്ങളില്‍ ചെന്ന് ചാടാതിരിക്കാന്‍ നിക്ഷേപങ്ങള്‍ ഇന്‍ഷുര്‍ ചെയ്യുകയും വേണം.

ബാങ്ക് പലിശയില്‍ നിന്നും വളരെയേറെ (ഉദാ. ഇരട്ടി) ആരെങ്കിലും വാഗ്ദാനം ചെയ്താല്‍, അതെന്ത് ബിസിനസ്സായാലും (ആട്, തേക്ക്, സ്വര്‍ണം, കറന്‍സി) അത് നിരസിക്കാനുള്ള കരുത്ത് കാട്ടുകയെന്നതാണ് ഏറ്റവും നല്ല നിക്ഷേപതന്ത്രം. കാരണമായി ഒറ്റക്കാര്യം ഓര്‍ത്താല്‍ മതി. ഡസന്‍ കണക്കിന് വമ്പന്‍ ബാങ്കുകളും പണച്ചാക്കുകളും നാട്ടിലുണ്ട്. നിക്ഷേപ പലിശയില്‍ നിന്നും നാലോ അഞ്ചോ ശതമാനം കൂട്ടി വായ്പ നല്‍കാന്‍ ബാങ്കുകള്‍ മത്സരിക്കുകയാണ്. അപ്പോള്‍, നല്ല ബിസിനസ്സ് ഐഡിയ ഉള്ള ഒരാള്‍ക്ക് പത്തോ നൂറോ കോടി രൂപ സംഘടിപ്പിക്കാന്‍ നിങ്ങളെ പോലെ ആയിരക്കണക്കിന് ആളുകളുടെ കൈയില്‍ നിന്ന് പതിനായിരമോ ലക്ഷമോ വാങ്ങി കണക്ക് സൂക്ഷിക്കേണ്ട കഷ്ടപ്പാട് വല്ലതുമുണ്ടോ? പണമിരട്ടിപ്പിക്കാന്‍ ശേഷിയുള്ളവര്‍ വല്ല ബാങ്കില്‍ നിന്നും 15 ശതമാനം പലിശയ്ക്ക് കാശെടുത്ത് ഇരട്ടിപ്പിക്കട്ടെ..

അമിത പലിശ വാഗ്ദാനം ചെയ്യുന്നവര്‍ അത് പലവിധത്തിലാണ് ചെയ്യുന്നത്. ഒരു കൂട്ടര്‍ പുതിയതായി വരുന്ന നിക്ഷേപകരുടെ പണമെടുത്ത് ആദ്യമെത്തിയവര്‍ക്ക് പലിശ നല്‍കുന്നു. ഇങ്ങനെയാണ് ആദ്യം കുറേ പേര്‍ക്ക് ലാഭമുണ്ടാകുന്നതും വിശ്വാസ്യത വരുന്നതും. എന്നാല്‍ പുതിയ നിക്ഷേപകരുടെ പ്രവാഹം കുറയുമ്പോള്‍ ഇത് നടക്കാതെയാവും, ബാങ്ക് പൊളിയും.

വേറൊരു കൂട്ടര്‍ പണമെടുത്ത് ഊഹക്കച്ചവടത്തില്‍ നിക്ഷേപിക്കുന്നു (ഭൂമി, ഓഹരി, സ്വര്‍ണം) ഇവയുടെ വില ഉയര്‍ന്നുകൊണ്ടിരിക്കുന്നിടത്തോളം കാലം അവര്‍ക്ക് അമിത പലിശ നല്‍കാനാവും. പക്ഷേ ലോകത്തില്‍ ഒന്നിന്റെയും വില എന്നും ഉയര്‍ന്നുകൊണ്ടേ ഇരിക്കില്ല. എന്നെങ്കിലും ഇതും പൊളിഞ്ഞേ തീരൂ.

'ഇതൊന്നും വേണ്ട, പണം വല്ല സ്വിസ്സ് ബാങ്കിലും ഇട്ടുകളയാം' എന്ന് വിചാരിക്കുന്നെങ്കില്‍ ഒരു കാര്യം പറയാം. സ്വിസ്സ് ബാങ്ക് അക്കൗണ്ട ഉണ്ടെന്ന് പരസ്യമായി സമ്മതിക്കുന്ന ആദ്യമലയാളിയാണ് ഞാന്‍ (ഇവിടുത്തെ പോസ്‌റ്റോഫീസ് സേവിങ്‌സ് അക്കൗണ്ട് ആണെന്നു മാത്രം) -എനിക്ക് കിട്ടുന്നത് വെറും ഒരു ശതമാനത്തിലും കുറഞ്ഞ പലിശയാണ്. നാട്ടില്‍ പോയി വല്ല എന്‍.ആര്‍.ഐ. അക്കൗണ്ടിലും ഇട്ടാല്‍ 6-8 ശതമാനം പലിശ കിട്ടുമല്ലോ എന്ന് കരുതുന്നവരാണ് സ്വിസ്സ് മലയാളികള്‍ മിക്കവരും. ഇവരിപ്പോള്‍ സങ്കടത്തിലാണ്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് സ്വിസ്സ് ഫ്രാങ്കിന്റെ വില 20 ശതമാനം കൂടി, ഇവിടുത്തെ ഒരു ശതമാനം പോലും വന്‍ ലാഭമായേനെ.

ആകെ കണ്‍ഫ്യൂഷന്‍ ആയല്ലോ. ഈ പൈസ ഉള്ളവരുടെ ഒരു ബുദ്ധിമുട്ടേ! ഇതായിരിക്കും വേദനിക്കുന്ന കോടീശ്വരന്മാരെ പറ്റി മോഹന്‍ലാല്‍ പറഞ്ഞത്. എന്നാലിനി വല്ല അച്ചാര്‍, പൊറോട്ട കമ്പനികളായാലോ?

Tuesday, 14 June 2011

വാട്ട് ആന്‍ ഐഡിയ!

Fun & Info @ Keralites.net

ഏതാനും വര്‍ഷം മുന്‍പ്, കൊച്ചിയിലെ ഫിസാറ്റില്‍ നിന്ന് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ നെല്‍വിന്‍ ജോസഫ് എന്ന തൃപ്പൂണിത്തുറക്കാരന്‍ ഒരു ഐഡിയ പറഞ്ഞു; കൂട്ടുകാരോടും വീട്ടുകാരോടും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ വീടുകളിലേയും ഓഫീസുകളിലേയും വൈദ്യുതി ലാഭിക്കാനുള്ള സാങ്കേതിക വിദ്യയെപ്പറ്റിയാണ് അവന്‍ പറഞ്ഞത്. കേട്ടവര്‍ കേട്ടവര്‍ അവനെ കളിയാക്കി ചിരിച്ചു: 'എന്‍ജിനീയറിങ് കഴിഞ്ഞതോടെ വട്ടായോ...?'

പഠിച്ചിറങ്ങുമ്പോള്‍ ബിസിനസ് തുടങ്ങണമെന്ന സ്വപ്‌നം ഉപേക്ഷിച്ച് അവന്‍ ബാംഗ്ലൂര്‍ക്ക് വണ്ടികയറി. അവിടെ ഒരു അന്താരാഷ്ട്ര ഐടി കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ തലയ്ക്കകം മുഴുവന്‍ തന്റെ ഐഡിയ വികസിച്ചുവികസിച്ചുവരികയായിരുന്നു. അവന് ഇരുപ്പുറച്ചില്ല. മൂന്ന് മാസത്തിനുള്ളില്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. ഇതിനിടെ തന്റെ ഐഡിയ കേട്ട് നിതിന്‍, സഞ്ജയ്, അവിനാശ് എന്നീ സുഹൃത്തുക്കളെത്തി. വലിയ താമസമില്ലാതെ 2008 ആഗസ്തില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തു, 'ആര്‍ട്ടിന്‍ ഡൈനാമിക്‌സ്'.

ഇന്‍ക്യുബേഷന്‍ സൗകര്യത്തിനായി തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിനെ ഇതിനിടെ അവര്‍ സമീപിച്ചു. 20 ദിവസം കൊണ്ട് ടെക്‌നോപാര്‍ക്കില്‍ ഓഫീസ് റെഡി. അവിടെ നിന്ന് അവര്‍ക്ക് ഇതുവരെ താഴേക്ക് നോക്കേണ്ടി വന്നില്ല. കമ്പ്യൂട്ടര്‍, പ്രിന്റര്‍, കോപിയര്‍, ഫാക്‌സ് തുടങ്ങിയ ഉപകരണങ്ങളുടെ പാഴായി പോകുന്ന വൈദ്യുതി 30-35 ശതമാനം വരെ ലാഭിക്കുന്ന സാങ്കേതിക വിദ്യയാണ് ഇവര്‍ വികസിപ്പിച്ചത്. 'ഐഡിയ ക്ലിക്ഡ്'.

10 ലക്ഷം രൂപ മൂലധവുമായി തുടങ്ങിയ കമ്പനി രണ്ടാമത്തെ വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ 60 ലക്ഷം രൂപയാണ് വിറ്റുവരവ് പ്രതീക്ഷിക്കുന്നത്. ലാഭം റീ ഇന്‍വെസ്റ്റ് ചെയ്ത് കൂടുതല്‍ നേട്ടമുണ്ടാക്കുകയാണ് ഈ ചെറുപ്പക്കാര്‍. ടെക്‌നോപാര്‍ക്കില്‍ നാല് സീറ്റ് ഓഫീസ് സ്‌പേസില്‍ പ്രവര്‍ത്തനം തുടങ്ങിയ ആര്‍ട്ടിന്‍ ഡൈനാമിക്‌സിന് ഇപ്പോള്‍ 26 ജീവനക്കാരുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയില്‍ പുതിയ ഉത്പന്നങ്ങള്‍ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

*****
പാലക്കാട് അല്‍ അമീന്‍ എന്‍ജിനീയറിങ് കോളേജിലെ അവസാന വര്‍ഷ ബിടെക്ക് (ഇലക്ട്രിക്കല്‍) വിദ്യാര്‍ഥിയായ അധീഷ് തലേക്കരയുടെ മനസ്സില്‍ നാളെയുടെ കമ്യൂണിക്കേഷന്‍ വിപ്ലവമെന്ന് വിശേഷിപ്പിക്കുന്ന ഒരു ബിസിനസ് ഐഡിയയുണ്ട്. ബ്ലുടൂത്ത് അധിഷ്ഠിത ചാനല്‍.

എന്നാല്‍ ഇതെപ്പറ്റി പറഞ്ഞപ്പോള്‍ ആരും അവനെ കളിയാക്കി ചിരിച്ചില്ല. തന്റെ കൂട്ടുകാരുമൊത്ത് ഈയിടെ കൊച്ചിയില്‍ നടന്ന ഒരു പരിപാടിയില്‍ തന്റെ ബിസിനസ് ഐഡിയ അവതരിപ്പിച്ചപ്പോള്‍ സദസ്സില്‍ നിന്ന് നിര്‍ത്താത്ത കൈയടി. അവനും കൂട്ടുകാര്‍ക്കും ആത്മവിശ്വാസം വര്‍ധിച്ചു. ഇവരുടെ കമ്പനിക്ക് ഇന്‍ക്യുബേഷന്‍ സൗകര്യമൊരുക്കാന്‍ കൊച്ചിയിലെ ഇന്നോവേഷന്‍ ലാബ് മുന്നോട്ടു വന്നിട്ടുണ്ട്.

*****
ടെക് ലോകത്ത് പുതിയ പുതിയ ഐഡിയകള്‍ക്കാണ് വില. ഒരു കാലത്ത് പുതിയ ബിസിനസ് ഐഡിയകളുമായി സിലികോണ്‍ വാലിയിലേക്ക് വണ്ടികയറിയിരുന്ന മലയാളി യുവത്വത്തിന് ഇപ്പോള്‍ കേരളത്തില്‍ തന്നെ തന്റെ ഐഡിയ ഡെവലപ് ചെയ്ത് വലിയ 'ബിസിനസ് സംഭവ'മാക്കാനുള്ള സൗകര്യമുണ്ട്. ഇന്‍ക്യുബേഷന്‍ സെന്ററുകളാണ് ഇതിന് അവസരമൊരുക്കുന്നത്. 


എന്താണ് ഈ ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ ?


തള്ളക്കോഴി മുട്ട വിരിയിച്ച് കുഞ്ഞിനെ ചിറകിനടിയില്‍ സൂക്ഷിച്ചു, ഭക്ഷണം തേടാനും മറ്റുള്ള ജീവികളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാനും പഠിപ്പിച്ച്, അവരെ സ്വയം പര്യാപ്തരാക്കുന്ന അതേ മോഡല്‍ തന്നെയാണ് ഇന്‍ക്യുബേഷന്‍ സെന്ററുകളും ചെയ്യുന്നത്. വളര്‍ച്ചാ സാധ്യതയുള്ള ബിസിനിസ് ഐഡിയകള്‍ ഡെവലപ് ചെയ്ത് മികച്ച ബിസിനസ് സംരംഭങ്ങളാക്കി മാറ്റാന്‍ അവസരമൊരുക്കുന്നു ഇത്തരം ഇന്‍ക്യുബേഷന്‍ സെന്ററുകള്‍.

തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്ക്, കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി) എന്നിവിടങ്ങളിലാണ് ടെക്‌നോളജി ഇന്‍ക്യുബേഷന്‍ സെന്ററുകളുള്ളത്. ഈയിടെ കൊച്ചിയില്‍ ഇന്നോവേഷന്‍ ലാബ് എന്ന ഇന്‍ക്യുബേഷന്‍ സെന്ററും ആരംഭിച്ചിട്ടുണ്ട്. ഐടി, ടെക്‌നോളജി, ടെലികോം തുടങ്ങി വിവരാധിഷ്ഠിത ബിസിനസ്സുകള്‍ക്കുള്ള സൗകര്യമാണ് ഇത്തരം ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ ഒരുക്കുന്നത്.

ഭാവിസാധ്യതയുള്ള ബിസിനസ് ഐഡിയകളുമായി എത്തുന്ന ചെറുപ്പക്കാര്‍ക്ക് കമ്പനി തുടങ്ങാന്‍ ഓഫീസ് സ്‌പേസ് നല്‍കുകയും വളരാന്‍ ആവശ്യമായ അന്തരീക്ഷം ഒരുക്കിക്കൊടുക്കുകയുമാണ് ഇന്‍ക്യുബേറ്ററുകള്‍. നിശ്ചിത കാലയളവിലേക്ക് തുച്ഛമായ വാടകയ്‌ക്കോ ഓഹരിപങ്കാളിത്തത്തിലോ ആണ് ഓഫീസ് സ്‌പേസ് നല്‍കുക.

ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ നല്‍കുന്ന സേവനങ്ങള്‍

വളരെ കുറഞ്ഞ മുതല്‍മുടക്കില്‍ ഓഫീസ് സ്‌പേസും അഡ്രസ്സും ലഭിക്കുമെന്നതാണ് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ നല്‍കുന്ന ഏറ്റവും വലിയ സവിശേഷത.

ഓഫീസ് സ്‌പേസിന് പുറമെ ഒട്ടേറെ കോമണ്‍ അമിനിറ്റീസും ലഭിക്കും. ഫ്രന്റ് ഓഫീസ്, റിസപ്ഷന്‍, ലോബി, ടെലിഫോണ്‍ സൗകര്യം, ഇന്റര്‍നെറ്റ് സൗകര്യം, എയര്‍കണ്ടീഷനര്‍, വൈദ്യുതി, കോണ്‍ഫറന്‍സ് റൂമുകള്‍, സെക്യൂരിറ്റി എന്നിവയൊക്കെ കോമണായിരിക്കും. അതിനാല്‍ തന്നെ പ്രാരംഭ ചെലവുകള്‍ കുറയ്ക്കാനാവും. പുതിയൊരു കമ്പനിയെ സംബന്ധിച്ചടത്തോളം ഇതൊക്കെ സ്വന്തമായി സജ്ജമാക്കണമെങ്കില്‍ ലക്ഷങ്ങള്‍ തന്നെ വേണ്ടിവരും.

കമ്പനികള്‍ക്ക് ആവശ്യമായ ടെക്‌നിക്കല്‍, മാനേജീരിയല്‍ സഹായങ്ങള്‍ ഇത്തരം സ്ഥാപനങ്ങള്‍ ചെയ്തുകൊടുക്കാറുണ്ട്. അതുവഴി പുതുസംരംഭങ്ങളുടെ പരാജയസാധ്യത കുറയ്ക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായങ്ങളും സബ്‌സിഡികളും നേടിയെടുക്കാനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇവര്‍ നല്‍കും.
കമ്പനികള്‍ക്ക് വികസനത്തിനും മുന്നോട്ടുള്ള നടത്തിപ്പിനും കൂടുതല്‍ മുതല്‍മടക്ക് ആവശ്യമായി വരുന്ന ഘട്ടത്തില്‍ പുതിയ നിക്ഷേപകരെയും വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റുകളെയും ഏഞ്ചല്‍ ഇന്‍വെസ്റ്റര്‍മാരെയുമൊക്കെ സംഘടിപ്പിച്ചുകൊടുക്കാനും ഇന്‍ക്യുബേറ്റര്‍മാര്‍ ശ്രദ്ധിക്കാറുണ്ട്.

മാര്‍ക്കറ്റിങ്, ലീഗല്‍, അക്കൗണ്ടിങ്, ട്രെയിനിങ് എന്നീ വിഷയങ്ങളില്‍ ആവശ്യമായ കണ്‍സള്‍ട്ടന്‍സി സേവനങ്ങളും നല്‍കുന്നുണ്ട്. പേറ്റന്റ്, ട്രേഡ് മാര്‍ക്ക് എന്നിവയൊക്കെ നേടാനുള്ള സഹായവുമുണ്ടാവും.

ഐഡിയയ്ക്ക് പണം

ബിസിനസ് ഐഡിയകള്‍ വികസിപ്പിക്കാന്‍ പണമില്ലെന്ന് കരുതി വിഷമിക്കേണ്ട. കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ടെക്‌നോപ്രനര്‍ പ്രൊമോഷന്‍ പ്രോഗ്രാം (TePP) അനുസരിച്ചാണ് ധനസഹായം ലഭിക്കുന്നത്. ടെക്‌നോളജി അധിഷ്ഠിത കണ്ടെത്തലുകള്‍ക്കാണ് പണം.

കമ്പ്യൂട്ടര്‍ അധിഷ്ഠിത ഐഡിയകള്‍ വികസിപ്പിക്കാന്‍ ആദ്യ ഘട്ടത്തില്‍ 75,000 രൂപ വരെ ലഭിക്കും. വ്യക്തിഗത ഇന്നോവേറ്റര്‍മാര്‍ക്കാണ് ഇത്. പിന്നീട് വാണിജ്യ സാധ്യതയുള്ളവ വികസിപ്പിക്കാന്‍ വ്യക്തികള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും 15 ലക്ഷം രൂപ വരെ കിട്ടും.

ആദ്യ ഘട്ടത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ഐഡിയ വിജയകരമായി നടപ്പാക്കിയാല്‍ വീണ്ടും പണം. രണ്ടാം ഘട്ടത്തില്‍ എന്റര്‍പ്രൈസ് ഇന്‍ക്യുബേഷനായി ആദ്യം 7.5 ലക്ഷം രൂപ വരെയും പിന്നീട് സ്ഥാപനം തുടങ്ങാന്‍ 45 ലക്ഷം രൂപ വരെയുമാണ് ലഭിക്കുക. 

ദല്ലാള്‍ മാഫിയ പിടിമുറുക്കി; സ്‌ഥാനങ്ങള്‍ തട്ടിയെടുത്ത്‌ അതിവേഗം, ബഹുദൂരം

തിരുവനന്തപുരം: ഭരണത്തില്‍ ദല്ലാള്‍ മാഫിയ പിടിമുറുക്കുന്നു. താക്കോല്‍ സ്‌ഥാനങ്ങളില്‍ രാഷ്‌ട്രീയ ദല്ലാളന്‍മാരെ നിയമിക്കുന്നതിനെതിരേ യു.ഡി.എഫില്‍ പ്രതിഷേധം. യു.ഡി.എഫ്‌. അധികാരത്തിലേറിയശേഷം ഇടതുപക്ഷ സഹയാത്രികരെ വിവിധ തസ്‌തികകളില്‍ നിയമിച്ചു തുടങ്ങിയതാണു പ്രതിഷേധത്തിനു കാരണം.
സ്‌ഥാനമാനങ്ങള്‍ ഒപ്പിച്ചെടുക്കാന്‍ ദല്ലാളന്‍മാര്‍ തലസ്‌ഥാനത്തെ ഹോട്ടലുകളില്‍ തമ്പടിക്കുകയാണ്‌. പഴ്‌സണല്‍ സ്‌റ്റാഫിലേക്ക്‌ ആളെ കയറ്റാന്‍ ലേലം വിളിച്ചതു മുതല്‍ കൊച്ചി സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്കു ജൗളി വ്യാപാരിയെ തിരുകിക്കയറ്റിയതുവരെ സര്‍ക്കാരില്‍ ദല്ലാള്‍ മാഫിയക്കുള്ള സ്വാധീനം വ്യക്‌തമാക്കുന്നു.
പഴ്‌സണല്‍ സ്‌റ്റാഫിലേക്ക്‌ ആളെ കയറ്റാന്‍ ലേലം വിളിച്ച പ്രശ്‌നം എ.ഡി.ജി.പി. വിന്‍സന്‍ എം. പോളിന്‌ അന്വേഷണ ചുമതല നല്‍കി തലയൂരാന്‍ സര്‍ക്കാരിനു കഴിഞ്ഞു. പ്രഗത്ഭ അക്കാദമിക്‌ വിദഗ്‌ധര്‍ ഉള്‍പ്പെട്ട കൊച്ചി സാങ്കേതിക സര്‍വകലാശാലാ സിന്‍ഡിക്കേറ്റിലേക്കു തലസ്‌ഥാനത്തെ ജൗളി വ്യാപാരി ആലപ്പാട്‌ സണ്ണിയെ നിയമിച്ചതു ഞൊടിയിടയിലാണ്‌.
ലീഗിലെ ഉന്നതന്റെ നിര്‍ദേശപ്രകാരം വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ ഫയല്‍ രൂപം കൊള്ളുന്നു. നിമിഷങ്ങള്‍ക്കകം മന്ത്രിയുടെ നിര്‍ദേശത്തോടെ ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്‌. ജനപ്രളയത്തില്‍ മുങ്ങി നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ ഒപ്പുവീഴാന്‍ എടുത്തത്‌ അര മണിക്കൂര്‍. അതിവേഗം ഫയല്‍ പ്രത്യേക ദൂതന്‍ വഴി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക്‌.
ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കിയ സിന്‍ഡിക്കേറ്റ്‌ ലിസ്‌റ്റ് തടഞ്ഞുവച്ച ഗവര്‍ണര്‍ അന്ധാളിച്ചു. വ്യവസായിയുടെ വീട്ടില്‍ രാത്രിസല്‍ക്കാരമേറ്റു വാങ്ങുന്ന കണ്‍വീനര്‍മാരും ഉന്നതനേതാക്കളും അടങ്ങിയിരുന്നില്ല. രാജ്‌ഭവനിലേക്കു വിളിയോടു വിളി. ഒടുവില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. ഇവരേക്കാള്‍ ഭേദം ഇടതുപക്ഷമായിരുന്നു. ഇത്രയും വൃത്തികേട്‌ അവര്‍ കാട്ടിയിട്ടില്ല - ഗവര്‍ണര്‍ സ്വന്തം ഓഫീസ്‌ സ്‌റ്റാഫിനോടു നടത്തിയ കമന്റ്‌. നടപടിക്രമം പാലിക്കാതെയായിരുന്നു ഈ തിരുകിക്കയറ്റല്‍. ഒഴിവുണ്ടായാല്‍ വൈസ്‌ ചാന്‍സലര്‍, ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കു റിപ്പോര്‍ട്ട്‌ ചെയ്യണം. ചാന്‍സലര്‍ പാനല്‍ സമര്‍പ്പിക്കാന്‍ വൈസ്‌ ചാന്‍സലറോട്‌ ആവശ്യപ്പെടും. അതു ലഭിച്ചുകഴിഞ്ഞാല്‍ സര്‍ക്കാരുമായി കൂടിയാലോചന നടത്തി ഉത്തരവ്‌.
ഇതാണു നടപടിക്രമം. ഇവയൊക്കെ കാറ്റില്‍പറത്തിയായിരുന്നു ആലപ്പാട്‌ സണ്ണിയെ അവരോധിച്ചത്‌. എം.പിയായപ്പോള്‍ ശശി തരൂരിനു നല്‍കിയ ആഡംബര അത്താഴവിരുന്നില്‍ മദ്യം വിളമ്പി വിവാദം സൃഷ്‌ടിച്ച വിരുതനെയാണു നാടിന്റെ അഭിമാനമായ കുസാറ്റിന്റെ തലപ്പത്തു പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌. വിദേശമദ്യ ഉല്‍പാദകര്‍ക്കു വിലവര്‍ധിപ്പിച്ച്‌ കോടികള്‍ നല്‍കാന്‍ ചരടുവലിക്കുന്ന ലോബിക്കും അടുത്ത ബന്ധം. 700 കോടിയാണു ബിവറേജസ്‌ കോര്‍പറേഷന്‍ എല്ലാ ഡിസ്‌റ്റിലറികള്‍ക്കുമായി നല്‍കുന്നത്‌. മൂന്നു വര്‍ഷമായി വില വര്‍ധിപ്പിച്ചിട്ടില്ല. ഇത്‌ 1000 കോടിയാക്കി വര്‍ധിപ്പിക്കാന്‍ ഡിസ്‌റ്റിലറി ലോബി ദല്ലാളന്‍മാരുമായി കരാര്‍ ഉറപ്പിച്ചു കഴിഞ്ഞു. ഇതിനുള്ള ഫയലും സെക്രട്ടേറിയറ്റില്‍ അതിവേഗം, ബഹുദൂരം പിന്നിട്ടു.
മന്ത്രിമാരുടെ മക്കള്‍ക്കു പേമെന്റ്‌ സീറ്റ്‌ തരപ്പെടുത്തി, വിവരം പുറത്തായപ്പോള്‍ സീറ്റ്‌ വേണ്ടെന്നുവച്ച്‌ തലയൂരിയതിനു പിന്നാലെ മറ്റൊരു നാറ്റക്കേസുകൂടി പരസ്യമായി

Sunday, 12 June 2011

സൂക്ഷിക്കുക, മൈക്രോസോഫ്ടിന്റെ പേരില്‍ വ്യാജ ആന്റിവൈറസ്‌





മൈക്രോസോഫ്ടിന്റെ സുരക്ഷാ അപ്‌ഡേറ്റ് എന്ന പേരില്‍ വ്യാജആന്റിവൈറസ് പ്രോഗ്രാം പടരുന്നതായി മുന്നറിയിപ്പ്. 'സോഫോസ്' (Sophos) എന്ന കമ്പ്യൂട്ടര്‍ സുരക്ഷാ കമ്പനിയുടേതാണ് മുന്നറിയിപ്പ്.

മൈക്രോസോഫ്ടിന്റെ അപ്‌ഡേറ്റാണെന്ന പേരിലെത്തി കബളിപ്പിച്ച് ഉപഭോക്താവിന്റെ കമ്പ്യൂട്ടറില്‍ ദുഷ്ടപ്രോഗ്രാമിനെ കുടിയിരുത്തുകയാണ് ഈ വ്യാജ ആന്റിവൈറസ് ചെയ്യുക.

അതുകഴിഞ്ഞാല്‍, മൈക്രോസോഫ്ട് അപ്‌ഡേറ്റ് പേജിന്റെ ശരിക്കുള്ള പകര്‍പ്പാണ് യൂസര്‍ കാണുക. പക്ഷേ, ഒരു വ്യത്യാസം മാത്രം. മൈക്രോസോഫ്ട് അപ്‌ഡേറ്റുകള്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ വഴിയേ നടക്കൂ. ഈ വ്യാജന്‍ പ്രവര്‍ത്തിക്കുന്നത് ഫയര്‍ഫോക്‌സില്‍ മാത്രവും!

വളരെ വിദഗ്ധമായ ആക്രമണമാണ് ഈ വ്യാജന്‍ നടത്തുന്നതെന്ന് സോഫോസ് പറയുന്നു. ഒട്ടേറെ ഉപഭോക്താക്കളെ, ശരിക്കുള്ള മൈക്രോസോഫ്ട് അപ്‌ഡേറ്റാണെന്ന് വിശ്വസിപ്പിച്ച് കുടുക്കില്‍ പെടുത്താന്‍ അതിന് സാധിക്കുന്നുണ്ടത്രേ.

മാത്രമല്ല, മാസംതോറും മൈക്രോസോഫ്ട് അപ്‌ഡേറ്റുകള്‍ പുറത്തുവരാറുള്ള സമയത്താണ് ഈ വ്യാജന്‍ രംഗത്തെത്തിയത് എന്നകാര്യവും ഒട്ടേറെ ഉപഭോക്താക്കളെ വെട്ടിലാക്കാലാക്കാന്‍ സഹായിച്ചു.

എന്നത്തേക്കാളുമേറെ കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്‍ക്ക് കരുതലുണ്ടാകേണ്ട സമയമാണിതെന്ന് സോഫോസിലെ സീനിയര്‍ ടെക്‌നോളജി കണ്‍സള്‍ട്ടന്റ് ഗ്രഹാം ക്ലൂലേ പറഞ്ഞു. വ്യാജ ആന്റിവൈറസ് ആക്രമണം സൈബര്‍ ക്രിമിനലുകളെ സംബന്ധിച്ച് വലിയ ബിസിനസാണെന്ന് ഓര്‍ക്കണം-അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്രൗസറുകളില്‍ അപ്‌ഡേറ്റുകളെന്ന പേരില്‍ പോപ്പപ്പ് വിന്‍ഡോകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ചാടിക്കയറി ക്ലിക്ക് ചെയ്യാന്‍ മുതിരരുത്. മാത്രമല്ല, എപ്പോഴെങ്കിലും ഫയര്‍ഫോക്‌സില്‍ വിന്‍ഡോസ് അപ്‌ഡേറ്റ് പ്രത്യക്ഷപ്പെടുന്നുവെങ്കിലും സൂക്ഷിക്കുക, കെണിയാകാം

ഐഫോണ്‍ കയ്യിലുണ്ടോ, ചുമ്മാ കാശുണ്ടാക്കാം!



 
വന്‍‌തുക മുടക്കി ഐഫോണ്‍ എടുത്തവര്‍ക്ക് തങ്ങളുടെ കയ്യിലുള്ള അത്യന്താധുനിക ഫോണ്‍ തന്നെ അഭിമാനിക്കാനുള്ള വകയാണ്. എന്നാല്‍ ഐഫോണ്‍ കയ്യിലുണ്ടെങ്കില്‍ ചുമ്മാ പൈസ സമ്പാദിക്കുകയും ചെയ്യാമെങ്കില്‍ ‘ഇരട്ടിമധുരം’ ആയില്ലേ? ഇത് വായിച്ച് ഇന്ത്യയിലുള്ള ഐഫോണ്‍ യൂസര്‍മാര്‍ സന്തോഷിക്കാന്‍ വരട്ടെ. സാന്‍ ഫ്രാന്‍സിസ്കോ, ലോസ് ഏഞ്ചലസ്, ചിക്കാഗോ, സൌത്ത് ഫ്ലോറിഡ, ന്യൂയോര്‍ക്ക് സിറ്റി, ബോസ്റ്റണ്‍, ഫിലഡെല്‍ഫിയ തുടങ്ങിയ ഇടങ്ങളിലാണ് നിങ്ങള്‍ താമസിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഐഫോണ്‍ നിങ്ങള്‍ക്ക് നല്ലൊരു വരുമാനമാര്‍ഗം തന്നെയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ ഈ വരുമാനമാര്‍ഗം നിലവിലില്ല എങ്കിലും ഭാവിയില്‍ വന്നേക്കും എന്നതിനാല്‍ ഐഫോണ്‍ എങ്ങിനെയാണ് പൈസ കൊണ്ടുവരിക എന്ന് നമുക്ക് കാണാം.
 
ഗിഗ്‌വാക്ക് (Gigwalk) എന്ന ആപ്ലിക്കേഷനാണ് ഐഫോണ്‍ യൂസര്‍മാരെ പൈസ സമ്പാദിക്കാന്‍ സഹായിക്കുന്നത്. ഗിഗ്‌വാക്ക് സൈറ്റില്‍ നിന്ന് ഗിഗ്‌വാക്ക് ആപ്ലിക്കേഷന്‍ ഇറക്കി, ഇസ്റ്റാള്‍ ചെയ്യുകയേ വേണ്ടൂ. അഞ്ച് മിനിറ്റിനുള്ളില്‍ നിങ്ങള്‍ക്ക് പണവേട്ട തുടങ്ങാം. ഈ ആപ്ലിക്കേഷന്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ എന്തൊക്കെ ജോലികളാണ് നിങ്ങളുടെ പരിസരത്ത് ഉള്ളതെന്ന് ഈ ആപ്ലിക്കേഷന്‍ നിങ്ങളെ അറിയിക്കും. ഐഫോണിലെ ജി‌പി‌എസ് (ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം) ആണ് സമീപത്തുള്ള ജോലി കണ്ടെത്താന്‍ നിങ്ങളെ സഹായിക്കുന്നത്.
 
ഒരു സാധാരണ ജോലി ഇങ്ങിനെയായിരിക്കും - ആപ്ലിക്കേഷന്‍ നിര്‍ദേശിക്കുന്നത് അനുസരിച്ച് ഒരു ഹോട്ടലില്‍ കയറുക. അവിടെയുള്ള സപ്ലയര്‍മാര്‍ എങ്ങിനെ പെരുമാറുന്നുവെന്ന് വീക്ഷിക്കുക. എന്തെങ്കിലും തരത്തിലുള്ള പിശകുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഫോട്ടോയോ വീഡിയോയോ എടുക്കുക. ഹോട്ടലിലെ ‘നീറ്റ്‌നസ്’ പന്തിയല്ല എങ്കില്‍ അതും ഫോട്ടോയോ വീഡിയോയോ ആക്കിമാറ്റാം. ഇനിയൊരു ബിയര്‍ വാങ്ങിനോക്കുക. ബാറിലെ ജോലിക്കാരന്‍ നിങ്ങളുടെ ഐഡി ചോദിക്കുന്നില്ലെങ്കിലോ മോശമായി പെരുമാറുന്നുവെങ്കിലോ ശ്രദ്ധിക്കുക, പറ്റുമെങ്കില്‍ അതും വീഡിയോയാക്കുക. തുടര്‍ന്ന് നിങ്ങള്‍ കണ്ട കാര്യങ്ങള്‍ ഗിഗ്‌വാക്കിനെ ഫോണിലെ ആപ്ലിക്കേഷന്‍ വഴി അറിയിക്കുക.
 
മുന്നൂറ് രൂപാ തൊട്ട് അഞ്ഞൂറ് രൂപാ വരെ ഈ ജോലി ചെയ്തതിന് നിങ്ങള്‍ക്ക് ചാര്‍ജുചെയ്യാം. വാങ്ങിയ ബിയറിന്റെ പൈസ വേറെ ലഭിക്കുകയും ചെയ്യും. ഹോട്ടല്‍ ഉടമസ്ഥനോ ഹോട്ടല്‍ റേറ്റുചെയ്യുന്ന കമ്പനികളോ ആണ് ഈ പൈസ നിങ്ങള്‍ക്ക് ഗിഗ്‌വാക്ക് വഴി കൈമാറുക. ‘പേപാള്‍’ എന്ന പണകൈമാറ്റ സംവിധാനത്തിലൂടെയാണ് പണം നിങ്ങളെ തേടിയെത്തുക.
 
എന്നാല്‍ ചെയ്യുന്ന ജോലിക്കെല്ലാം പൈസ കിട്ടുമെന്ന് കരുതേണ്ട. ചില ജോലികള്‍ പൊതുസേവനങ്ങളാണ്. പാര്‍ക്കിലോ റോഡിലോ കിടക്കുന്ന ഒഴിഞ്ഞ കാനുകള്‍ പെറുക്കി ട്രാഷ് ബിന്നിലിടുക, ബീച്ചിലെ മാലിന്യം വൃത്തിയാക്കുക തുടങ്ങിയ ജോലികളില്‍ ജി‌പി‌എസ് വഴി ഗിഗ്‌വാക്ക് നിങ്ങള്‍ക്ക് നല്‍‌കും. നിങ്ങള്‍ ഈ ജോലികള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ‘സ്‌ട്രീറ്റ്‌ക്രെഡ്’ പോയിന്റ് ലഭിക്കും. കൂടുതല്‍ ‘സ്‌ട്രീറ്റ്‌ക്രെഡ്’ പോയിന്റ് എന്നാല്‍ കൂടുതല്‍ ‘വിശ്വാസ്യത’ എന്നാണ് അര്‍ത്ഥം. നിങ്ങളുറ്റെ വിശ്വാസ്യത കൂടിയാല്‍ കൂടുതല്‍ വേതനം ലഭിക്കുന്ന ജോലികള്‍ നിങ്ങളെ തേടിയെത്താന്‍ തുടങ്ങും. ഗിഗ്‌വാക്ക് ജോലികള്‍ ചെയ്ത് ഒരൊറ്റ മാസം കൊണ്ടുതന്നെ ഒരുലക്ഷം രൂപ സമ്പാദിച്ചുവെന്ന് ഒരു യൂസര്‍ മാഷബിള്‍ പോയിന്റില്‍ അവകാശപ്പെട്ടിട്ടുണ്ട്. ഗിഗ്‌വാക്ക് സേവനം ഇന്ത്യയിലെത്താന്‍ നമുക്കും പ്രാര്‍ത്ഥിക്കാം.

ബിസിനസ് തുടങ്ങിക്കോളൂ... ഇതാ പണം



 

ഗൂഗിളും ഫേസ്ബുക്കും ഇന്‍ഫോസിസുമൊന്നും പെട്ടെന്നൊരു സുപ്രഭാതത്തില്‍ പൊട്ടിവീണതല്ല, ഈ ഭൂലോകത്ത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അവയും സ്റ്റാര്‍ട്ട് അപ് കമ്പനികളായിരുന്നു.
 
എന്‍ജിനീയറിങ്ങും എംബിഎയുമൊക്കെ കഴിഞ്ഞ് ലക്ഷങ്ങളുടെയും കോടികളുടെയും ജോബ് ഓഫര്‍ വേണ്ടെന്നുവെച്ച് സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ കേരളത്തില്‍ ഏറിവരികയാണ്.
 
ഇവരെ മാതൃകയാക്കാന്‍ മനസ്സുകൊണ്ടെങ്കിലും ആഗ്രഹിക്കാത്തവര്‍ ഇന്ന് ആരുണ്ട്? പലരുടേയും മനസ്സില്‍ വളരെ ക്രിയാത്മകമായ ബിസിനസ് ഐഡിയകളുണ്ട്. 'പക്ഷെ, അവ നടപ്പാക്കാന്‍ പണമെവിടെ...?' സംരംഭകത്വത്തിലേക്ക് എടുത്തുചാടുന്നതില്‍ നിന്ന് ഇവരെ വിലക്കുന്നത് ഈ ചിന്തയാണ്.
 
പക്ഷെ, പുതുതായി ബിസിനസ് രംഗത്തേക്ക് ഇറങ്ങുന്നവര്‍ക്ക് പ്രാരംഭ മൂലധനം കണ്ടെത്താന്‍ ഇന്ന് ഒട്ടേറെ മാര്‍ഗ്ഗങ്ങളുണ്ട്. ബാങ്ക് വായ്പകള്‍ മുതല്‍ സര്‍ക്കാര്‍ ഗ്രാന്റ് വരെ ഇതില്‍ പെടുന്നു. ഓരോന്നിനെയും കുറിച്ച് പരിചയപ്പെടുത്തുകയാണ് ഇവിടെ. വിശദാംശങ്ങള്‍ക്ക് അതാത് സ്ഥാപനങ്ങളുമായോ ഇത്തരത്തില്‍ ഫണ്ട് കണ്ടെത്തിയവരുമായോ ബന്ധപ്പെടുക. ടെക്‌നോളജി അധിഷ്ഠിത ബിസിനസ്സാണെങ്കില്‍ തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കിലുള്ള ഇന്‍ക്യുബേഷന്‍ സെന്ററുമായി ബന്ധപ്പെടുക. വെബ്‌സൈറ്റ്: www.technoparktbi.org ഫോണ്‍: 0471-2700222
 

ബാങ്ക് വായ്പ
മിക്കവാറും എല്ലാ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും വ്യവസായ വായ്പ ലഭ്യമാക്കുന്നുണ്ട്. ഓഫീസ് സ്‌പേസ് വിപുലീകരിക്കാനും ഏറ്റെടുക്കാനും ഫര്‍ണീഷ് ചെയ്യാനുമൊക്കെ എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ വായ്പ നല്‍കുന്നുണ്ട്. ഓഫീസ് സ്‌പേസ് തന്നെ ഈടായി നല്‍കാം. പരമാവധി 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 9-11.75 ശതമാനമാണ് പലിശ. ചില ബാങ്കുകള്‍ ഒരു കോടി രൂപ വരെ പലിശ നല്‍കുന്നുണ്ട്. ഓരോ ബാങ്കിലും പലിശ നിരക്കുകള്‍ വ്യത്യസ്തമായിരിക്കും. ബാങ്കുകള്‍ക്ക് പുറമെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, ദേശീയ ചെറുകിട വ്യവസായ വികസന ബാങ്കായ സിഡ്ബി എന്നിവയും ഇത്തരത്തില്‍ വായ്പ ലഭ്യമാക്കുന്നുണ്ട്.
 
ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം
ഈടായി ഒന്നും നല്‍കാനില്ലാത്തവര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന സംരംഭമാണ് ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് ട്രസ്റ്റ് ഫോര്‍ മൈക്രോ ആന്‍ഡ് സ്‌മോള്‍ എന്റര്‍പ്രൈസസ് (സിജിടിഎംഎസ്ഇ). സിജിടിഎംഎസ്ഇയില്‍ അംഗങ്ങളായ ബാങ്കുകള്‍ വഴി ലഭ്യമാകുന്ന വായ്പയ്ക്ക് സിജിടിഎംഎസ്ഇ ഈടുനില്‍ക്കും. സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. പരമാവധി ഒരു കോടി രൂപ വരെ ക്രെഡിറ്റ് ഗ്യാരന്റി സ്‌കീമില്‍ ലഭ്യമാണ്.
 
ഏഞ്ചല്‍ ഇന്‍വെസ്റ്റര്‍
പുതുസംരംഭങ്ങളില്‍ നിക്ഷേപമിറക്കുന്നവരെയാണ് ഏഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സ് എന്നു പറയുന്നത്. ഇത്തരത്തിലുള്ള സ്ഥാപനങ്ങളും വ്യക്തികളുമുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ ചലച്ചിത്രതാരം ഇത്തരത്തില്‍ ഏതാനും കമ്പനികളില്‍ ഏഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റ് നടത്തിയിട്ടുണ്ട്. സംരംഭങ്ങളില്‍ ഓഹരി പങ്കാളിത്തം എടുത്തുകൊണ്ടാണ് ഇവര്‍ നിക്ഷേപം നടത്തുക. സാധാരണ 40 ശതമാനം വരെ ഓഹരി പങ്കാളിത്തമെടുക്കാറുണ്ട്. രണ്ടും മൂന്നും വര്‍ഷം മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇവര്‍ നിക്ഷേപം പിന്‍വലിച്ച് ലാഭമെടുക്കും.
 
സീഡ് ഇന്‍വെസ്റ്റേഴ്‌സ്
പുതുതായുള്ള സംരംഭങ്ങള്‍ക്ക് വളരാന്‍ വേണ്ട പണം നല്‍കുകയാണ് സീഡ് ഫണ്ടുകള്‍ ചെയ്യുന്നത്. പലപ്പോഴും വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ സ്ഥാപനങ്ങള്‍ തന്നെയാണ് സീഡ് ഫണ്ടുകളും കൈകാര്യം ചെയ്യുക. ഇവിടെയും പണത്തിന് പകരം ഓഹരിയാണ് ഇവര്‍ എടുക്കുക. നാലഞ്ച് വര്‍ഷം വരെ നിക്ഷേപകരായി തുടരും. തുടര്‍ന്ന് വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ സ്ഥാപനങ്ങള്‍ക്കായി ഇവര്‍ വഴിമാറും.
 
സിഡ്ബി റിസ്‌ക് ക്യാപ്പിറ്റല്‍
ഒരു സംരംഭം തുടങ്ങുമ്പോള്‍ മൂലധനത്തിന്റെ 65-70 ശതമാനം വരെ മാത്രമാണ് ബാങ്കുകള്‍ വായ്പ നല്‍കുന്നത്. പലപ്പോഴും ശേഷിച്ച തുക പൂര്‍ണമായി കണ്ടെത്താന്‍ സംരംഭകര്‍ക്ക് കഴിഞ്ഞു എന്നു വരില്ല. ഇത്തരക്കാര്‍ക്ക് ആശ്വാസമേകുന്നതാണ് ചെറുകിട വ്യവസായ വികസന ബാങ്കായ സിഡ്ബി ആവിഷ്‌കരിച്ചിരിക്കുന്ന റിസ്‌ക് ക്യാപ്പിറ്റല്‍ ഫണ്ട്. ടേം ലോണിനെക്കാള്‍ പലിശ കൂടുമെങ്കിലും ഈടില്ലാതെ പണം കണ്ടെത്താമെന്നതാണ് സവിശേഷത.
 

ടെക്‌നോളജി അധിഷ്ഠിത സ്ഥാപനങ്ങള്‍ക്ക് നിരവധി മാര്‍ഗ്ഗങ്ങള്‍
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ടെക്‌നോളജി ഡെവലപ്‌മെന്റ് ബോര്‍ഡ് (ടിഡിബി)ഈ രംഗത്തുള്ള സംരംഭങ്ങള്‍ക്ക് വായ്പകള്‍, ഇക്വിറ്റി ഫണ്ടിങ്, ഗ്രാന്റ് എന്നിവ ലഭ്യമാക്കുന്നുണ്ട്. ടെക്‌നോളജി ഇക്യുബേഷന്‍ സെന്ററുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെ പ്രാരംഭ ഫണ്ട് ലഭിക്കും. ടെക്‌നോപ്രനര്‍ പ്രൊമോഷന്‍ പ്രോഗ്രാമിലൂടെ ഗ്രാന്റായി 75,000 രൂപ മുതല്‍ 45 ലക്ഷം രൂപ വരെ ലഭിക്കാനും അവസരമുണ്ട്. തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കിലെ ഇന്‍ക്യുബേഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇത്തരത്തില്‍ ഗ്രാന്റ് ലഭിക്കുന്നുണ്ട്.